• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

ശീതകാല പച്ചക്കറി കൃഷി ചെയ്യാം ഇതാണ് സമയം

സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് യോജിച്ച സമയം. കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിലാണ് ശീതകാല പച്ചക്കറികളുടെ കൃഷിക്ക് യോജിച്ച സ്ഥലങ്ങളെങ്കിലും കേരളത്തിൽ ചെയ്യാവുന്ന ചൂടിനെ ചെറുക്കാൻ കഴിവുള്ള ശീതകാല പച്ചക്കറി ഇനങ്ങളും ഗവേഷണ ഫലമായി പുറത്തിറക്കിയിട്ടുണ്ട്. സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ ഇവ സമതലപ്രദേശങ്ങളിലും വളർത്താവുന്നതാണ്. ഇത്തരം പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടിൽ ബുദ്ധിമുട്ടാണെങ്കിലും ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും.

ലൈവ്കേരളക്ക് വേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ശീതകാല പച്ചക്കറികളുടെ കൃഷിയെക്കുറിച്ചുള്ള ഈ വീഡിയോ കണ്ടുനോക്കു, നിങ്ങൾക്കും ചെയ്തുനോക്കാൻ തോന്നും.

കാബേജ്, കോളിഫ്‌ളവർ, ബിറ്റ്റൂട്ട്, ബീൻസ് മുതലായവ നടാൻ ഇതാണ് സമയം കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട് എന്നിവയുടെ ഇനങ്ങളും ഇന്ന് ലഭ്യമാണ്. വിത്തുകൾ തടങ്ങളിൽ പാകി ഒക്‌ടോബർ മാസത്തിൽ തൈകൾ പറിച്ചുനടുകയാണ് വേണ്ടത്. നിലം അടിവളം ചേർത്ത് നന്നായി കിളച്ചിളക്കി നിശ്ചിത അകലത്തിൽ ആഴം കുറഞ്ഞ ചാലുകളെടുത്ത് ഓരോ ചാലിലും 45 സെ.മീ. അകലത്തിൽ തൈകൾ നടാം. നടീൽ കഴിഞ്ഞ് ഏകദേശം 30 ദിവസമായാൽ കളകൾ നീക്കി വീണ്ടും വളമിട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ഒരു മാസം കഴിയുമ്പോൾ ഒരു തവണ കൂടി മണ്ണ് കയറ്റേണ്ടതാണ്. ഓരോ തവണ മണ്ണ് കയറ്റുമ്പോഴും കിഴങ്ങുകൾ മണ്ണിനു പുറമേ വരാതെ ശ്രദ്ധിക്കേണ്ടതാണ്. വെയിലേറ്റ് പച്ചനിറമുള്ള കിഴങ്ങുകൾ ഉണ്ടാവുന്നത് തടയാൻ വേണ്ടിയാണിത്. ഇനത്തിൽ മൂപ്പനുസരിച്ച് മൂന്നുനാലു മാസമെത്തുമ്പോൾ വിളവെടുക്കാവുന്നതാണ്.

ചീരകൃഷിയിലും ശ്രദ്ധിക്കാനുണ്ട്, ശ്രദ്ധിച്ചാൽ നാലാഴ്ചകൊണ്ട് വിളവെടുക്കാം

ചീരകൃഷി ഇനി വളരെ എളുപ്പം

തുടക്കക്കാർക്ക് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ചീരകൃഷി. ചീരകൃഷിചെയ്യാൻ താലപര്യമുണ്ടെങ്കിൽ അനിറ്റ് തോമസിന്റെ ഈ വീഡിയോ കണ്ടനോക്കു.

ചീരവിത്തുകൾ കൃഷിഭവനിൽ നിന്നോ കടകളിൽ നിന്നോ വാങ്ങാൻകിട്ടും. ഗ്രോബാഗിലും തടത്തിലും ചീര കൃഷിചെയ്യാം. മണ്ണിന്റെ പിഎച് മെയിന്റെയിൻ ചെയ്യാൻ മണ്ണിൽ കമ്മായം തൂവി നനച്ചുകൊടുക്കുക ഒരാഴ്ച വെയിറ്റ് ചെയ്യുക, അടിവളമായി ചാണകപ്പൊടിയും എല്ലുപൊടിയും ചേർത്ത് മണ്ണ് ഇളക്കി മറിക്കുക. തയ്യാറാക്കിയ മണ്ണിൽ കമ്പോസ്റ്റോ അല്ലെങ്കിൽ മണലോ കലർത്തി വിതറിയാണ് വിത്തുപാകേണ്ടത് അപ്പോൾ എല്ലായിടത്തും ഒരുപോലെ മുളച്ചുവരും. വിത്തുകൾ ഉറുമ്പ് തിന്നാതിരിക്കാൻ ചുറ്റും മഞ്ഞൾപൊടി തൂവുകയോ അല്ലെങ്കിൽ കുറച്ച് ചേർത്ത് തൂവുക. പാകിയ ശേഷം വെള്ളം നേരിയ രീതയിൽ സ്പ്രേ ചെയ്തുകോടുക്കന്നതാണ് ഉത്തമം.

ഒരാഴ്ചകൊണ്ട് വിത്തുകൾ മുളച്ചുവരും അതുവരെ നേരിയ തീതിയിൽ നനതുടരണം, മുളച്ചുവരുന്ന ഇലകളിൽ ശക്തിയായി വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം . വേനൽക്കാലത്ത് ദിവസം രണ്ടുനേരം നനക്കണം. മണ്ണിൽ ആവശ്യത്തിന് പോഷകവും ഈർപ്പവും ഉണ്ടെങ്കിൽ ചെടികളുടെ വളർച്ചയിൽ നിന്നും അത് മനസ്സിലാക്കാം. ന ല്ല രീതിയിൽ നളരുന്ന ചെടിയാണെങ്കിൽ നാലാഴ്ച ആകുമ്പോഴേക്കും വിളവെടുത്തുതുടങ്ങാം. ഓരോ വിളവെടുപ്പിനുശേഷവും ചാണക സ്ലറിയോ നേർപ്പിച്ച ഗോമൂത്രമോ ഒഴിച്ചുകൊടുക്കുന്നത് നന്നായിരിക്കും. ചീരയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഓന്നാണ് ഇലപ്പുള്ളിരോ​ഗം, അതിന് ജൈവരീതിയിലുള്ള പ്രയോ​ഗങ്ങളായിരിക്കും നല്ലത്, സോഡാപ്പൊടിയും മഞ്ഞൾപ്പൊടിയും വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്താൽ അതിനു പരിഹാരമാകും.

ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക, കൂടുതൽ പ്രകാശം കിട്ടുന്നതും എന്നാൽ മഴ നേരിട്ടു പതിക്കാത്തതുമായ സ്ഥലത്ത് ഗ്രോബാഗുകൾ വെക്കാൻ ശ്രദ്ധിക്കുക. തൈകൾ കൂടുതലായിട്ടാണ് പാകിയതെങ്കിൽ പറിച്ചുനടാം. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം. പൂവിടുന്നതിനു മുമ്പ് വിളവെടുക്കണം. കൃഷിയേക്കുറിച്ച് കൂടുതൽ അറിയാൻ ലൈവ്കേരള വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

തക്കാളി കൃഷിചെയ്യാം… ഏറ്റവും നല്ല സമയം ഇതാണ്

കേരളത്തിൽ തക്കാളി കൃഷിക്ക് യോജിച്ച സമയം ആ​ഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ ചെയ്യുന്നതാണ്

തക്കാളി കൃഷി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഏറ്റവും മികച്ച സമയം ഇതാണ്. മഴകുറഞ്ഞു മണ്ണൊക്കെ നനഞ്ഞു പാകപ്പെട്ടു. അടുക്കളത്തോട്ടത്തിലെ തക്കാളി കൃഷി വിത്ത് തിരഞ്ഞെടുക്കുമ്പോൾ മുതൽ വിളവെടുക്കുമ്പോൾ വരെ അറിയേണ്ടതെല്ലാം ഈ വീഡിയോവിലുണ്ട്, ശ്രീമതി അനിറ്റ് തോമസിന്റെ ലളിതവും മനോഹരവുമായ അവതരണം,  തീർച്ചയായും നിങ്ങൾക്കും ചെയ്യാൻ തോന്നും.

28-32ഡിഗ്രി ചൂടാണ് തക്കാളിക്ക് അനുകൂല താപനില. ആവശ്യത്തിന് സൂര്യ പ്രകാശം വേണം. പ്രകാശം കുറഞ്ഞാൽ ചെടികൾ ബലം കുറഞ്ഞു കോലിച്ചു ഇലകൾ തമ്മിൽ ഉള്ള അകലം കൂടി ഉൽപ്പാദനം കുറയും. നടുമ്പോൾ നല്ലവിത്തുകൾ വാങ്ങി നടാൻ ശ്രമിക്കുക. ഉത്പാദനവും പ്തരിരോധവും ലക്ഷ്മിട്ട് കേരള കാർഷിക സർവ്വകലാശാല നിരവധി തക്കാളി വിത്തുകൾ പുറത്തിറക്കിയിട്ടുണ്ട്. മണ്ണിന്റെ പിഎച്ച് ക്രമീകരിക്കാൻ കുമ്മായമോ ഡോളോമേറ്റൊ ചേർത്ത് മണ്ണൊരുക്കുക. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നൽകുക.
നാലോ അഞ്ചോ ഇല വളർച്ചയായ തൈകൾ പറിച്ചു നടാം തടത്തിലോ, ​ഗ്രോബാ​ഗിലോ നടാം, വൈകുന്നേരം നടുന്നതാണ് ഉത്തമം. ചെടികൾ തമ്മിൽ അകലം പാലിച്ചു നടുക, തടത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. തക്കാളിയെ ബാധിക്കുന്ന മാരകമായ രോഗമാണ് ബാക്റ്റീരിയൽ വാട്ടം. നല്ല ഇനം വിത്തുകൾ ഉപയോ​ഗിച്ചാൻ ഒരു പരിധിവരെ വാട്ടം തടയാം. രണ്ടാഴ്ച കൂടുമ്പോൾ 2%വീര്യത്തിൽ സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ചെടികൾ ഉയരം വയ്ക്കാൻ തുടങ്ങുമ്പോൾ കമ്പുകൾ കെട്ടി താങ്ങി നിർത്തണം.
ഇലകളുടെ ചുവട്ടിൽ മുളയ്ക്കുന്ന ചെറിയ ശിഖരങ്ങൾ ഒഴിവാക്കുക.
ഇല ചുരുളൽ വന്നാൽ ഉടൻ തന്നെ പറിച്ചു മാറ്റുക, വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, ഇലചുരുട്ടിപ്പുഴു, വേരുതീനി പുഴുക്കൾ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാൻ ജൈവരീതിയലുള്ള കീടനാശിപ്രയോ​ഗങ്ങൾ ചെയ്യുന്നതാവും ഉത്തമം.അതിനായി ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, വെർട്ടിസീലിയം ലെക്കാനി, ബ്യൂവേറിയ ബാസിയാന എന്നിവ നിശ്ചിത ഇടവേളകളിൽ പ്രയോ​ഗിക്കുക. കീടങ്ങൾ പ്രത്യേകിച്ച് വെള്ളീച്ച, ചിത്രകീടം, എന്നിവയെ നിയന്ത്രിക്കുന്നതിനു മഞ്ഞക്കെണി ഫലപ്രദമാണ്. കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ ലൈവ്കേരള യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

കർഷക അവാർഡ് തിളക്കത്തിൽ അനിറ്റും ലൈവ്കേരളയും

ലൈവ്കേരളക്ക് അഭിമാനമായി അനിറ്റും കർഷക ആവാർഡും – മികച്ച വനിതാ കർഷക അവാർഡ് അനിറ്റ് തോമസിന്.

ലൈവ്കേരള യൂടൂബ് ചാനലിന്റെ അവതാരകയും കർഷകയുമായ ശ്രീമതി അനിറ്റ് തോമസിന് 2021-22 ലെ കുമാരമംഗലം ഗ്രാമ പഞ്ചായത്തിന്റെ മികച്ച വനിതാ കർഷകക്കുള്ള അവാർഡ് ലഭിച്ചിരിക്കുന്നു. ഈ അം​ഗീകരത്തിൽ ടീം ലൈവ്കേരളക്ക് അതിയായ അഭിമാനമാണുള്ളത് കാരണം അനിറ്റ് തോമസിന്റെ എല്ലാ കാർഷിക വിവരണങ്ങളും ലൈവ്കേരള യൂട്യൂബ് ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്തിരുന്നത്.

സംയോജിതവും സമഗ്രവുമായ കൃഷിരീതികൾ ഇന്നത്തെ പ്രതികൂല പരിതസ്ഥിതിയിൽ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ചുരുങ്ങിയ വിഭവങ്ങളിലും കാലയളവിലും ഫലഭൂയിഷ്ടവും മനോഹരവുമായ കൃഷിരീതികൾ എങ്ങനെ സാധ്യമാക്കാം എന്ന് അനിറ്റ് തോമസ് നമുക്ക് മുന്നിൽ കാട്ടിത്തരുന്നു. വിളകളിലെ വൈവിധ്യം, പരിമിതമായ സ്ഥലത്തു കൂടുതൽ ഉൽപാദനം, ജൈവരീതിയിലുള്ള നാടൻ കൃഷി രീതികൾ, നൂതന സാങ്കേതികരീതികൾ. കൃഷിയോടൊപ്പം കാർഷികോൽപന്നങ്ങളിൽ മൂല്യവർധന വരുത്തി വാണിജ്യ സംരംഭങ്ങളിൽ എങ്ങനെ നേട്ടം കൊയ്യാം….. എന്നിങ്ങനെ ഒരു സാധാരണക്കാരന് ചെയ്യാവുന്നതും അറിഞ്ഞിരിക്കേണ്ടതുമായ എല്ലാം.

അനിറ്റ് തോമസിന് എല്ലാ ആശംസകളും… ഒത്തൊരുമയോടെ ഇനിയും നമുക്ക് കൃഷി ചെയ്യാം മുന്നേറാം മികച്ച നേട്ടങ്ങൾ കൈവരിക്കാം.

ഫിഷ് അമിനോ ആസിഡ് ചെടികളുടെ വളര്‍ച്ചക്കും, കീടനിന്ത്രണത്തിനും

ഫിഷ് അമിനോ ആസിഡ് വളരെ എളുപ്പം വീട്ടില്‍തന്നെ ഉണ്ടാക്കാം
ചെടികളുടെ വളര്‍ച്ചക്കും, കീടനിന്ത്രണത്തിനും അത്യുത്തമം

ചെടികൾക്ക് വളരെ പെട്ടെന്ന് ആ​ഗിരണം ചെയ്യുവാനും പ്രയോജനപ്പെടുത്തുവാനും മത്സ്യവളത്തിനു കഴിയും . മത്തി ഉൾപ്പെടെയുള്ള കടൽ മത്സ്യങ്ങളിൽ പ്രോട്ടീൻ, വിറ്റാമിൻ, മൂലകങ്ങൾ, ഫാറ്റി ആസിഡ് എന്നിവ ധാരാളമായിട്ടുണ്ട്. ഇവ അഴുകിയുണ്ടാകുന്ന വളത്തിൽ സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ള എഴുപതോളം മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. മത്സ്യവളത്തിൽ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ വിളകൾക്ക് എളുപ്പം വലിച്ചെടുക്കാം. നൈട്രജൻ വിളകളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്, എന്നാൽ മിക്കവാറും എല്ലാ രാസവളങ്ങളിലും നൈട്രജൻ നൈട്രേറ്റ് രൂപത്തിലാണ് കാണപ്പെടുക. ഇത് വളർച്ച കൂട്ടുന്നതോടൊപ്പം ​രോ​ഗത്തെയും ക്ഷണിച്ചു വരുത്തും. എന്നാൽ മത്സ്യ വളത്തിലെ നൈട്രജൻ വിളകളിലെ പ്രോട്ടീൻ രൂപീകരണം വേ​ഗത്തിലാക്കുന്നു. മണ്ണിലെ പോഷകാംശം കൂട്ടാൻ മാത്രമല്ല സൂക്ഷമാണുക്കളുടെ എണ്ണം കൂട്ടി ജൈവ മണ്ഡലത്തെ ആക്ടിവാക്കാനും മത്സ്യവളത്തിന് കഴിയും. മത്സ്യവളത്തിലെ സൂക്ഷ്മാണുക്കളായ മൈക്കോറൈസയും ആക്ടിനോമൈസൈറ്റ്സും രോഗകാരികളായവരെ പ്രതിരോധിക്കും. കാത്സ്യം, മഗ്നീഷ്യം, സിങ്ക്, ബോറോൺ തുടങ്ങിയ മൂലകങ്ങൾ തുലോം കുറഞ്ഞ മണ്ണിന് നൽകുവാൻ മത്സ്യവളങ്ങൾക്ക് കഴിയും.

ശര്‍ക്കരയും മത്തിയും 1 : 1 എന്ന അനുപാത്തിൽ എടുത്താണ് ഫിഷ്അമിനോ ആസിഡ് ഉണ്ടാക്കുന്നത്. എങ്ങിനെയായാലും മത്സ്യം മുറിച്ച കഷണങ്ങളോടൊപ്പം ഒട്ടും വെള്ളമില്ലെന്ന് ഉറപ്പു വരുത്തുക, വെള്ളമുണ്ടായാല്‍ പുഴുവരാന്‍ സാധ്യതയുണ്ട്, ശര്‍ക്കരയുടെ ചെറുതായി ചീകിയിരിക്കണം. നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം അതെടുത്ത് അരിപ്പയോ തുണിയോ ഉപയോഗിച്ച് ഇത് അരിച്ചെടുത്ത ശേഷം ഇരുപതു മുതല്‍ നാല്‍പ്പതിരട്ടി വരെ വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ തളിച്ച് കൊടുക്കാവുന്നതാണ്, ഇതേ ലയിനിയില്‍ വാണ്ടും വീര്യം കുറുച്ച് ചെടികളുടെ ഇലകളിലും തളിക്കവുന്നതാണ്, വൈകുന്നേരങ്ങളിലുള്ള നനയാണ് കൂടുതല്‍ ഉത്തമം. പെട്ടെന്ന് തയ്യാര്‍ ചെയ്യാവുന്ന ഇതുപോലുള്ള ജൈവവളങ്ങള്‍ സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

വീഡിയോ കണ്ട് നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഒരു പ്രചോദനമായിരിക്കും. കൂടുതൽ കൃഷി വീഡിയോകൾക്കായി livekerala

കാന്താരിമുളക് കൃഷി ഇനി വളരെ എളുപ്പം

ഇനി കാന്താരിമുളക് വീട്ടിലെ അടുക്കളത്തോട്ടത്തിലും

കാന്താരിമുളകിന്റെ ഉപയോ​ഗം കേവലം അടുക്കളയിൽ മാത്രം ഒതുങ്ങുന്നതല്ല, നിരവധി ഔഷധമൂല്യങ്ങളും കൂടി അടങ്ങിയിരിക്കുന്നു എന്ന് ആളുകൾ മനസ്സിലാക്കികഴിഞ്ഞു. ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കാന്താരിയെ ഉപയോ​ഗിക്കുന്നു, കൊളസ്‌ട്രോൾ, അമിതവണ്ണം, ​ഗ്യാസ്സ്സംബന്ധമായ രോഗങ്ങൾ, വാത രോഗങ്ങൾ എന്നിവയ്ക്ക് ഒക്കെ പ്രതിവിധി ആയി ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ആവശ്യക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

എല്ലാ കാലത്തും ചെയ്യാവുന്ന ഒന്നാണ് കാന്താരി, എന്നാൽ മഴക്കാലം കൂടുതൽ അനുകൂല സമയമാണ്, കാരണം കീടങ്ങളുടെ അക്രമണം മഴക്കാലത്ത് കുറവാണ് എന്നതാണ്. കാന്താരി വിവധ നിറങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കാന്താരിക്കാണ് ​ഗുണവും, ആവശ്യക്കാരേറെയുള്ളതും.

കാന്താരി മുളകിന്റെ നടീലും പരിചരണവും വളരെ ലളിതമായി ലൈവ്കേരള.കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിച്ചരിക്കന്നത് കണ്ടും നോക്കു, നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണെന്ന് ബോധ്യമാകും.

വളരെ കുറഞ്ഞ ചിലവിൽ ടെറസിലും അടുക്കളത്തോട്ടത്തിലും ചെയ്യാവുന്ന ഒന്നാണ് കാന്താരി. മൂത്തുപഴുത്ത കാന്താരിയിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ പാകി മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. പഴുത്ത മുളകൾ ശേഖരിച്ച് വിത്ത് വേർതിരിച്ച് കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കിയെടുക്കുക. അല്പം ചാരം ചേർത്ത് തണലിൽ മൂന്ന് നാലു ദിവസം ഉണക്കുക. ഇതിനുശേഷം തടത്തിൽ നേരിട്ടോ,സീഡിം ട്രേയിലോ വിത്ത് പാകാം വിത്ത് ചിതറിപ്പോകാത്തവിധം നനയ്ക്കണം. അഞ്ച് ആറ് ദിവസത്തിനുള്ളിൽ വിത്ത മുളച്ച് വരും. കൃഷി സ്ഥലം കളകൾ നീക്കി കട്ടയുടച്ച് നിരപ്പാക്കണം. ജൈവ വളം ചേർത്ത് ഉഴുത് നിലം ഒരുക്കണം. തൈകൾ നാലില പരുവത്തിൽ വളർച്ചയെത്തുമ്പോൾ പറിച്ചു നടാം. കാന്താരിക്ക് മിതമായ വെയിലാണ് നല്ലത്ത് അതായത് എകദേശം 30 ഡിഗ്രി വരെ താപനിലയുള്ള കാലാവസ്ഥയിൽ കാന്താരി നന്നായി വളരും. നല്ല വളക്കൂറും ആഴവും ഇളക്കവുമുള്ള പശിമരാശി മണ്ണാണ് കാന്താരി കൃഷിക്ക് ഏറ്റവും അനുയോജ്യം. ഏകദേശം ഒരടി അകലത്തിൽ എടുക്കുന്ന ചാലുകളിൽ ഒന്ന് ഒന്നര അടി ഇടവിട്ട് തൈകൾ നടാം. ചെടികൾ തമ്മിൽ അകലം നൽകണം. ചൂടികാലത്താണെങ്കിൽ കൃത്യമായ ഇടവേളകളിൽ ജലസേചനം നൽകിയാൽ വിളവ് കൂടും.
വെള്ളീച്ചയാണ് കാന്താരിക്ക് ഏറ്റവും അപടകാരിയായ കീടം. മണ്ഡരി, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണവും ഉണ്ടാകാം. കീട നിയന്ത്രണത്തിന് കഴിവതും ജൈവകീടനാശിനികൾ പ്രയോ​ഗിക്കുക, വേപ്പെണ്ണ മിശ്രിതം, പുകയില കഷായം, തുടങ്ങിയ ഉപയോ​ഗിക്കാം.

നാലു വർഷം വരെ വിളവ് ലഭിക്കാമെങ്കിലും ഒന്നു രണ്ടു വർഷത്തേക്കേ നല്ല ആദായം പ്രതീക്ഷിക്കേണ്ടതുള്ളു. വീട്ടു വളപ്പുകളിലും മട്ടുപ്പാവിലും അടുക്കളത്തോട്ടത്തിലും കാന്താരി കൃഷി ചെയ്താൽ അധിക വരുമാനം നേടിത്തരുന്നതിനോടൊപ്പം അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കും. ഉപ്പിലിട്ടും അച്ചാറായും ഉണക്കിപ്പൊടിച്ചും കാന്താരി വളരെക്കാലംസുക്ഷിക്കാം. ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ഉണക്കി സൂക്ഷിക്കാം.

കുറ്റിക്കുരുമുളക് ചട്ടിയിലും, മുറ്റത്തും – കുരുമുളക് ഇനി വീട്ടിലും

ബുഷ്പെപ്പർ – കുറ്റിക്കുരുമുളക് നിങ്ങളുടെ വീട്ടിലും

നടീലും പരിചരണവും ചെയ്തു നോക്കൂ

നടീലും പരിചരണവും കുറ്റികുരുമുളക് നടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം, ​ഇടവിട്ടുള്ള മഴയും വെയിലും അനുകൂലമായ കാലാവസ്ഥയാണ് കുരുമുളകിന്. നടീലും പരിചരണവും ലൈവ്കേരള യൂട്യൂബ് ചാനലിൽ ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിച്ചരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.

കുറ്റിക്കുരുമുളക് അഥവ ബുഷ് പെപ്പർ ചട്ടിയിൽ വളർത്താം, അവക്ക് കയറാൻ താങ്ങുകാലുകളുടെ  ആവശ്യമില്ല. അഞ്ച് ചട്ടി കുരുമുളക് ഉണ്ടെങ്കിൽ ഒരു വീട്ടാവശ്യത്തിന് ആവശ്യമായ കുരുമുളക് ലഭിക്കും. ഫ്ലാറ്റുകളിലെ താമസക്കാർക്കും പരിമിതമായ ഭൂമിയുള്ളവർക്കും ഇത് അനുയോജ്യമാണ്. സാധാര കുരുമുളക് വളർത്തുന്നതിന് കൂടുതൽ ജോലിയും കൃഷിച്ചെലവും ആവശ്യമാണ്, കാരണം ഇതിന് താങ്ങുകാലുകളായി മരങ്ങൾ ആവശ്യമാണ്. ശരിയായി പരിപാലിക്കുകയാണെങ്കിൽ, കുറ്റി കുരുമുളക് ഒരു വർഷത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. ഇത് വർഷം മുഴുവനും കുരുമുളക് ഉത്പാദിപ്പിക്കും. സാധാരണ മരങ്ങളിൽ വളരുന്ന കുരുമുളകിൽ നിന്ന് കുരുമുളക് ശേഖരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കുറ്റികുരുമുളകിൽ വിളവെടുപ്പ് എളുപ്പമാണ് ആവശ്യമുള്ളപ്പോൾ മാത്രം എടുക്കാം, കൂടാതെ ചില കറികൾക്ക് പച്ചകുരുമുളക് ആവശ്യമായി വരും സാധാരണ പച്ചക്കുരുമുളക്. മാർക്കറ്റിൽ എളുപ്പം ലഭ്യവുമല്ല,   വീടുകൾ മാറി താമസിക്കുമ്പോഴും മറ്റും അവ കൊണ്ടുപോകുന്നത് വളരെ എളുപ്പമാണ്.

കുറ്റികുരുമുളക് തിപ്പിലിയിൽ

കുറ്റികുരുമുളക് തിപ്പിലിയിലും ​ഗ്രാഫ്റ്റ് ചെയ്യാം, വെള്ളക്കെട്ടിനെയോ കീടബാധയേയോ ഭയപ്പെടേണ്ട. ശരിയായി പരിപാലിക്കുകയാണെങ്കിൽ, ഒരു ചട്ടയിൽ നിന്ന് അര മുതൽ ഒരു കിലോ വരെ വിളവ് ലഭിക്കും.

മഴക്കാലത്ത് വളരെ എളുപ്പം ചെയ്യാവുന്ന ഏറ്റവും മികച്ച 5 കൃഷി വീഡിയോസ്

മഴക്കാലം ഏതാണ്ട് എല്ലാത്തരം കൃഷികൾക്കും അനുയോജ്യമായ കാലാവസ്ഥയാണ് ജൂൺ മുതൽ സെപ്തംബര് വരെ ഇടവിട്ടുള്ള മഴയും വെയിലും മുളച്ചു വരുന്ന എല്ലാചെടികൾക്കും അനുകൂലമായ കാലാവസ്ഥയാണ് . ലൈവ്കേരള  യൂട്യൂബ് ചാനലിൽ ശ്രീമതി ആനിറ്റ് തോമസ് മഴക്കാലത്തു എളുപ്പം ചെയ്യാവുന്ന ഏതാനും വീഡിയോസ്  നിങ്ങൾക്ക് സമർപ്പിക്കുകയാണ്.  ഇത്രയും ലളിതവും ആധികാരികവുമായ വിവരണം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല കണ്ടു നോക്കൂ.

best 5-krishi-videos
1. പയർ കൃഷി ഇനി വളരെ എളുപ്പം

എല്ലാകാലത്തും കൃഷി ചെയ്യാവുന്ന വിളയാണ് പയര്‍. ഓണത്തിന് നാടൻ പയറില്ലാത്ത ഓണസദ്യ മലയാളിക്ക് ഒരു അപൂർണമാണ്. ഓണത്തിന് പയർ വിളവെടുക്കണമെങ്കിൽ ഇടവത്തിൽ പയർ നടണം. പയർ നടലും പരിചരണവും വിശദമാക്കുന്ന ലൈവ് കേരളയിലൂടെ ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിച്ചിരിക്കുന്നത് കണ്ടുനോക്കു.

2. കറിവേപ്പ് ഇനി വീട്ടിലും നട്ടുവളർത്തി പരിപാലിക്കാം

മലയാളിക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് കറിവേപ്പ്. ഒരു കറിവേപ്പെങ്കിലും ഇല്ലാത്ത വീട് ചുരുക്കമായിരിക്കും കറിവേപ്പ് മുറ്റത്തും, പറമ്പിലും ചട്ടിയിലും വളർത്താം. കറിവേപ്പിലയ്ക്ക് ഏറ്റവും ഫലപ്രദമായ വളവും കീടനാശിനിയും കഞ്ഞിവെള്ളമാണ് അത്രയും നിസ്സാരമായ കാര്യം എല്ലാവർക്കും അറിയണമെന്നില്ല. അതുപോലെ വളരെ പ്രധാനപ്പെട്ടതും എന്നാൽ ലളിതവുമായ പല കാര്യങ്ങളും നമുക്ക് പരിചയപ്പെടാം.ഈ വീഡിയോ കണ്ടു നോക്കു തീർച്ചയായും നിങ്ങക്ക് ഇഷപ്പെടും

3. നിറയെ കാന്താരി മുളക് ലഭിക്കാന്‍ വളങ്ങൾ അടുക്കളയിൽ തന്നെ

ഇന്ന് കടയിൽ നിന്ന് ലഭ്യമാകുന്ന പച്ചക്കറികളിൽ വിഷാംശത്തിന്റെ കാര്യത്തിൽ ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണ് മുളക്. നമുക്ക് വളരെ എളുപ്പം കൃഷി ചെയ്യാവുന്നതും ഗുണവും എരുവും ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒന്നാണ് കാന്താരിമുളക്. കേരളത്തിലെ എല്ലാ കാലാവസ്ഥയിലും കാന്താരി നന്നായി വളരും. ഈ മഴക്കാലം മുളക് കൃഷിക്ക് വളരെ അനുയോജ്യമായ ഒന്നാണ്, കാരണം വേനലിൽ വെളിച്ചയുടെ ആക്രമണം കൂടുതലായിരിക്കും. കുറച് ശ്രദ്ധ മാത്രം മതിയാകും. നല്ല രീതിയിൽ പരിചരിച്ച് കൊടുത്താൽ വിളവ് എങ്ങനെ നേടാം എന്ന് ഈ വിഡിയോവിലൂടെ നിങ്ങൾക്ക് മനസ്സിലാകും.

4. വെണ്ട കൃഷിയും രോഗ പ്രതിരോധ മാർഗങ്ങളും


അടുക്കളത്തോട്ടത്തിൽ എന്നും ചെയ്യാവുന്നതും നിത്യേന ആവശ്യമുള്ളതുമായ ഒരു കൃഷിയാണ് വെണ്ട. വെണ്ട എല്ലാ കാലത്തും ചെയ്യാം. എന്നാൽ ശക്തിയായ മഴ മാറിയിട്ട് ചെയ്യുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായിരിക്കും. അധികം പരിചരണങ്ങൾ അവശ്യമില്ലാത്ത ഒന്നാണ് വെണ്ടക്കൃഷി. വെണ്ട കൃഷിയുടെ വിവിധ വശങ്ങൾ ശ്രീമതി അനിറ്റ് വിവരിക്കുന്നത് കണ്ടുനോക്കൂ നിങ്ങൾക്കും വേണ്ട കൃഷി ചെയ്യാൻ തോന്നും.

5. കോവൽ കൃഷി ആദായകരമായ കൃഷി

ഏറ്റവും ലളിതവും കൂടുതൽ കാലവും, വർഷം മുഴുവനും വിളവ് തരുന്നതുമായ ഒരു കൃഷിയാണ് കോവൽ. ഒരു കോവലിൽ നിന്ന് ഒരു വീട്ടിലേക്ക് ആവശ്യമായ കോവൽ ലഭിക്കും. മാത്രമല്ല ആ വിളവ് രണ്ട് മൂന്ന് വർഷം തുടർച്ചയായി ലഭിക്കുകയും ചെയ്യും. ഒരു തരത്തിലുമുള്ള പരിചരണം കോവിലിന് ആവശ്യമില്ല. പന്തൽ ഒരുക്കികൊടുക്കണം അത്യാവശ്യം വെള്ളവും, വെയിലും വേണ്ടിവരും. നട്ട് ആറ് മാസത്തിനുള്ളിൽ വിളവെടുത്തു തുടങ്ങാം. ഒട്ടും കീടനാശിനിയില്ലാതെ ലഭിക്കുന്ന വിളയാണ് കോവൽ. എങ്ങനെ നല്ല വിളവുലഭിക്കും എന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും.

ലിവകേരള യൂട്യൂബ് ചാനലിൽ നിങ്ങൾക്കിഷ്ടപ്പെട്ട ധാരാളം കൃഷിവിഡിയോസ് ലഭ്യമാണ്. ലളിതവും ആധികാരികവുമായ വിവരണം കണ്ടുനോക്കുക നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും മറക്കരുത്.

ഡ്രാഗൺ ഫ്രൂട്ട് കൃഷി കേരളത്തിലും വിജയകരം

ഡ്രാഗൺ ഫ്രൂട്ടിന്  ഇന്ത്യയിൽ ഡിമാൻഡ് ഏറുകയാണ്,  ഇന്ന് ഇത് ഒരു വളരുന്ന വിപണിയാണ്, ഇപ്പോൾ നിരവധി കർഷകർ ഈ പുതിയ വിളയ്ക്കായി മുന്നോട്ടുവരുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട്  തായ്‌ലൻഡ്, ശ്രീലങ്ക, ഇസ്രായേൽ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് വ്യാവസായികമായി കൃഷി ചെയ്യുന്നതെങ്കിലും  ഇപ്പോൾ ഇന്ത്യയിൽ പ്രചാരം ഏറി വരികയാണ്.

Dragon fruit krishi in Kerala

നട്ടുപിടിപ്പിച്ചുകഴിഞ്ഞാൽഡ്രാഗൺ ഫ്രൂട്ട് പ്ലാന്റിന് വളരെ കുറച്ച് ശ്രദ്ധയെ  ആവശ്യമുള്ളു. ചെടിക്ക് കുറഞ്ഞ അളവിൽ വെള്ളവും വളവും ആവശ്യമുള്ളൂ അതിനാൽ ചെലവ് വളരെയധികം കുറയ്ക്കാൻ കഴിയും.   ഒന്നര വർഷത്തിനുള്ളിൽ പ്ലാന്റ് ഫലം കായ്ക്കാൻ തുടങ്ങും. കള്ളിച്ചെടി കുടുംബത്തിൽപ്പെട്ടതാണ് ഈ ചെടി. സൂര്യപ്രകാശം ലഭ്യമാകുന്ന ഫലഭൂയിഷ്ഠമായ മണ്ണിൽ ഇത് നന്നായി വളരുന്നു. വിത്ത് വിതച്ചുകൊണ്ടോ ചെടിയായോ ഇത് വളർത്താം. നടീലും പരിചരണ രീതികളും കൂടുതൽ മനസിലാക്കാം ശ്രീമതി അനിറ്റ് തോമസിന്റെ  ലൈവ്കേരള യൂട്യൂബ് വീഡിയോവിലൂടെ.

പടര്‍ന്നു കയറാനായി താങ്ങ് കാലുകൾ കൊടുത്ത് വളര്‍ത്താനുള്ള സംവിധാനമുണ്ടാകണം  കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നത്‍ കൂടുതൽ ഫലപ്രദമാകും. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ഇരുമ്പു കമ്പി  ക്രോസ്സായി പിടിപ്പിച്ച് ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ  വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിൽ  ചെടി പടര്‍ത്തണം . ഓരോ തൂണിലും മൂന്നോ നാലോ  തൈകള്‍ വീതം നടാം. താങ്ങുകാലുകളായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് എങ്ങിനെ എന്ന് നോക്കാം

വളപ്രയോഗങ്ങൾ എല്ലാ ഫലവർഗ ചെടികൾക്കും ഉപയോഗിക്കുന്ന ജൈവവളം തന്നെ ഡ്രാഗൺ ഫ്രൂട്ടിനും മതിയാകും. ഈ ചെടിക്ക് വെള്ളം കുറച്ചുമതി എങ്കിലും, കടുത്തവേനലിൽ ആവശ്യത്തിന് വെള്ളം കൊടുക്കണം. കീട ആക്രമണം കുറവായ ചെടിയാണ് ഇത്.

ഒരു വർഷത്തിനുള്ളിൽ ചെടികൾ പൂവിടാൻ ആരംഭിക്കും . ചെടികൾ കൂടുതൽ വളരുന്നത് വേനൽക്കാലത്തെ ചൂടുള്ള മാസങ്ങളാണ്. ജൂലൈ മുതൽ ഒക്ടോബർ വരെ പൂക്കൾ ഉണ്ടാകും, കായകൾ ഒരു മാസത്തിനുള്ളിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പിന് തയ്യാറാകും. പഴത്തിന്റെ പാകം നമുക്ക് പഴത്തിലെ കളർ മാറ്റം കണ്ട് തിരിച്ചറിയാൻ കഴിയും.

അടുക്കള മാലിന്യത്തിൽ നിന്ന് പാചകവാതകം ദുർഗ്ഗന്ധമില്ലാതെ

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഊർജ്ജം ഒരു സുപ്രധാന ഘടകമാണ് . ഭൂമിയിൽ രണ്ട് തരം ഊർജ്ജ സ്രോതസ്സുകളുണ്ട്:  റിന്യൂവബിൾ ഊർജ്ജ സ്രോതസ്സുകളും, നോൺ റിന്യൂവബിൾ ഊർജ്ജ സ്രോതസ്സുകളും. ഫോസിൽ, ന്യൂക്ലിയർ പോലുള്ള സ്റ്റാറ്റിക് സംഭരണത്തിൽ നിന്നാണ് നോൺ റിന്യൂവബിൾ ഊർജ്ജം ലഭിക്കുന്നത്. ഇവ പരിമിതവും പുതുക്കാനാവാത്തതുമാണ്.

എന്നാൽ റിന്യൂവബിൾ ഊർജ്ജം പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്, അത് തുടർച്ചയായി ഉണ്ടാക്കികൊണ്ടിരിക്കും .  സോളാർ എനർജി, കാറ്റ് ,  ബയോ എനർജി എന്നിവ ഈ വിഭാഗത്തിൽ പെടുന്നു.  ബയോഗ്യാസ്, ഒരു പ്രധാന  റിന്യൂവബിൾ ഊർജ്ജ സ്രോതസാണ് . ഊർജ ലഭ്യതക്കും മാലിന്യ നിർമ്മാർജ്ജനത്തിനും വളരെ ഉത്തമമാണ്. ഇന്ന് ചെറിയ കുടുംബങ്ങൾക്കുപോലും അവരുടെ വീട്ടിലെ മാലിന്യങ്ങളുടെ ലഭ്യതക്കനുസരിച് പോർട്ടബിൾ പ്ലാന്റുകളുടെ സൈസും ക്രമീകരിക്കാം. ആദ്യകാല ബയോഗ്യാസ് പ്ലാന്റുകൾ പോർട്ടബിൾൽ അല്ലാതിരുന്നതുകൊണ്ട് ആദ്യത്തെ കുറച്ചുനാളത്തെ ഉപയോഗത്തിനുശേഷം നിന്നു പോവുകയായിരുന്നു പതിവ് എന്നാൽ. പരിഷ്‌ക്കരിച്ച പോർട്ടബിൾ വന്നതോടെ ചെറുതും വലുതുമായ വീടുകൾക്ക് വളരെ സൗകര്യപ്രദമായ രീതിൽ ചെയ്യാം.

ഒരു ബയോഗ്യാസ് പ്ലാൻറ്റ്ൽ, കന്നുകാലിഅവശിഷ്ടം,  പറമ്പിലെ ജൈവവസ്തുക്കൾ, അടുക്കളഅവശിഷ്ടം, എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കളിൽ നിന്ന്  ഗ്യാസ് ഉൽ‌പാദിപ്പിക്കുന്നു.

ബയോഗ്യാസ് പ്ലാന്റിന്റെ പ്രധാന സവിഷേതകൾ

(i) ഇത് പാചകത്തിനും ലൈറ്റിംഗിനും ശുദ്ധമായ വാതക ഇന്ധനം നൽകുന്നു.

(ii) ബയോഗ്യാസ് പ്ലാന്റുകളിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന സ്ലറി സമ്പുഷ്ടമായ ജൈവവളമായി ഉപയോഗിക്കുന്നു.

(iii) വീട്ടിലും പരിസര പ്രദേശങ്ങളിലും  ശുചിത്വം മെച്ചപ്പെടുത്തുന്നു.

ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യ സംസ്കരണം അതിനൊരു ശാശ്വത പരിഹാരമാണ് ബയോഗ്യാസ് പ്ലാന്റുകൾ. ബയോഗ്യാസ് പ്ലാന്റുകളുടെ വലിപ്പം നിശ്ചയിക്കുന്നത് വീട്ടിലെ ആളുകളുടെ എണ്ണമോ ലഭ്യമായ മാലിന്യങ്ങളുടെ അളവിനൊ അനുസരിച്ചായിരിക്കും. മാലിന്യത്തിന്റെ കാര്യം പറയുമ്പോൾ വീട്ടിലെ അടുക്കള വെസ്റ്റ് മാത്രം മതിയാകും, ചാണകം ഉണ്ടെങ്കിൽ ഉപയോഗിക്കാം. ഒരു നാല് അംഗങ്ങളുള്ള വീട്ടിൽ ഏകദേശം രണ്ടര കിലോ വെസ്റ്റിൽ നിന്ന് ഒരുമണിക്കൂറിൽകൂടുതൽ ഗ്യാസ് ലഭ്യമാണ്. പ്ലാന്റിൽ നിന്ന് വരുന്ന ഗ്യാസിന് സാധാരണ സിലിണ്ടറിൽ നിന്ന് വരുന്ന ഗ്യാസിനെക്കാൾ പ്രഷർ കൂടുതലായിരിക്കും.

പോർട്ടബിൾ പ്ലാന്റിന്റെ മറ്റൊരു മേന്മ  അതിന്റെ ടോപ് നന്നായി മൂടിയിരിക്കുന്നതിനാൽ ചീത്ത മണമോ കൊതുക് ശല്യമോ ഇല്ല എന്നുള്ളതാണ്. മാത്രമല്ല സ്ഥലപരിമിതി ഉള്ളവർക്ക് മുറ്റത്തോ ടെറസിലോ സ്ഥാപിക്കാമെന്നതാണ്. livekerala.com  യൂടൂബ് ചാനലിൽ ശ്രീമതി അനിറ്റ്  തോമസ് സ്ഥാപിച്ച പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റിന്റെ വിശേഷങ്ങൾ കണ്ടുനോക്കൂ.

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 31
  • Go to page 32
  • Go to page 33
  • Go to page 34
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.