• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

ഡ്രാഗൺ ഫ്രൂട്ട് നേഴ്‌സറി കേരളത്തിൽ

ഡ്രാഗൺ ഫ്രൂട്ടിന്റെ ഭംഗി മാത്രമല്ല അതിന്റെ ആകർഷണം, കുറഞ്ഞ പരിപാലനം, വർഷത്തിൽ പലതവണ വിളവെടുക്കാം ഏകദേശം 20 വർഷം വരെ ആയുസ്സുണ്ടാകും. ഡ്രാഗൺ ഫ്രൂട്ടിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്, ആന്റിഓക്‌സിഡന്റുകളും നാരുകളും കൊണ്ട് സമ്പന്നമാണ്, നല്ല മാർക്കറ്റും അതിനാൽ ന്യായമായ ലാഭവും ഉറപ്പാക്കുന്നു. സംസ്ഥാനത്ത് ഡ്രാഗൺ ഫ്രൂട്ടിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പുരോഗമിക്കുകയാണ്, ഇത് പ്രതീക്ഷയുടെ ഒരു പുതിയ തുടക്കമായിരിക്കാം. മറ്റ് കൃഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റ് വളർത്തുന്നത് അധ്വാനവും ചിലവും’ കുറവാണ് മികച്ച ഫലം ലഭിക്കുകയും ചെയ്യും.

ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റ് ഓൺലൈനിൽ വാങ്ങാൻ ബന്ധപ്പെടുക: +91 99463 50634.

വീട്ടുമുറ്റത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി

സമീപ കാലത്തായി കൂടുതൽ പ്രചാരം നേടിയ ഉഷ്ണമേഖലാ ഫലമാണ് ഡ്രാഗൺ ഫ്രൂട്ട്, ഇന്ന് കേരളത്തിൽ ഇത് കൂടുതൽ പ്രചാരത്തിലുണ്ട്. നടീൽ, പരിചരണ രീതികൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം.

തോട്ടത്തിലും പറമ്പിലും ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റേഷൻ

ചെടിയിൽ നിന്നുള്ള തണ്ടുകൾ നടുന്നതിന് ഉപയോഗിക്കുന്നു, മുറിച്ചെടുത്ത തണ്ടുകൾ എങ്ങിനെയാണ് നടുന്നതെന്ന് നോക്കാം.

ഡ്രാഗൺ ഫ്രൂട്ടിന്റെ പരിപാലനവും വളർച്ചയും

മണൽ നിറഞ്ഞ മണ്ണാണ് ഡ്രാഗൺ ഫ്രൂട്ടിനുള്ള ഏറ്റവും നല്ലത് ; അതുമല്ലെങ്കിൽ വെള്ളം വേഗം വാർന്നു പോകുന്ന മണ്ണായിരിക്കണം. ഇടവിട്ട് നനയ്ക്കണം, വെള്ളം കൂടുതലാകരുത് . നല്ല സൂര്യപ്രകാശം ആവശ്യമാണ്. ചെടിക്ക് അ ധികം തണൽ നൽകിയാൽ, ഫലം കുറയും, താപനില 65 മുതൽ 80 ഡിഗ്രി ഫാരൻഹീറ്റ് വരെ ആയിരിക്കണം. വീഡിയോ കണ്ടുനോക്കു എല്ലാം നന്നായി മനസിലാക്കാം.

ഡ്രാഗൺ ഫ്രൂട്ടിലെ പരാഗണം

ഡ്രാഗൺ ഫ്രൂട്ടിൽ എല്ലാ പൂക്കളും സ്വയം പരാഗണം നടത്തുന്നില്ല, മികച്ച റിസൽട് കിട്ടാൻ നമ്മൾ കൈകൊണ്ട് പരാഗണം നടത്തേണ്ടതുണ്ട്. പ്രാണികൾ, വവ്വാലുകൾ, തേനീച്ചകൾ എന്നിവയ്ക്ക് ഡ്രാഗൺ ഫ്രൂട്ട് പരാഗണം നടത്തുന്നത് വളരെ കുറവാണ്, കാരണം ചെടി രാത്രിയിലാണ് പൂവിടുന്നത്. ഇവിടെയാണ് കൈ പരാഗണത്തെ സ്വാധീനിക്കുന്നത്. അത് എങ്ങനെ ചെയ്യണമെന്ന് നമുക്ക് നോക്കാം.

ആദ്യത്തെ വിളവെടുപ്പ് 14 -ാംമാസം മുതൽ തുടങ്ങാം . പാകമാകുമ്പോൾ ഫലങ്ങളുടെ തൊലിയുടെ നിറം മാറും., ഏകദേശം 25 ദിവസം  കൊണ്ട്  റോസ്-പിങ്ക് ആയി മാറുന്നു, 30 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം

ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്

ഡ്രാഗൺ ഫ്രൂട്ടിന്റെ മാംസളമായ ഭാഗം ഷെയ്ക്കിന് ഉപയോഗിക്കുന്നു, ഇത് ലസ്സി അല്ലെങ്കിൽ ഫ്രൂട്ട് സാലഡായും ഉപയോഗിക്കാം. നമുക്കത് വീട്ടിൽത്തന്നെ തയ്യാറാക്കാവുന്നതേയുള്ളു.

ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റ് വിൽപ്പനയ്ക്ക് ബന്ധപ്പെടുക: +91 99463 50634

ഡ്രാഗൺ ഫ്രൂട്ട് പ്ലാന്റ് വില തൈകളുടെ വളർച്ചയെ ആശ്രയിച്ചിരിക്കുന്നു. 75 രൂപ മുതൽ Rs. 150 വരെ

ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷെയ്ക്ക് പാചകക്കുറിപ്പ്

ചേരുവകൾ:

  • ഡ്രാഗൺ ഫ്രൂട്ട് – തൊലികളഞ്ഞതും അരിഞ്ഞതും തണുപ്പിച്ചതും) 1/2 എണ്ണം
  • തണുപ്പിച്ച പാൽ 1 1/2 കപ്പ്
  • പഞ്ചസാര – നിങ്ങളുടെ അഭിരുചിക്കനുസരിച്ച്). 3 ടീസ്പൂ
  • വാനില എസൻസ് 1/4 ടീസ്പൂൺ
  • ചെറിയ ഐസ് ക്യൂബുകൾ (ഓപ്ഷണൽ) 2-3 എണ്ണം
  • ഡെക്കറേഷന് – കൊക്കോ പൊടി, ഉണങ്ങിയ പഴങ്ങൾ, ശീതീകരിച്ച ഡ്രാഗൺ ഫ്രൂട്ട് കഷണങ്ങൾ 1/4 കപ്പ്

പ്രീപറേഷൻ :
1. തണുപ്പിച്ച ഡ്രാഗൺ ഫ്രൂട്ട് തൊലികളഞ്ഞു ചെറുകഷ്ണങ്ങളായി മുറിക്കുക. .
2. ഒരു ബ്ലെൻഡറിൽ എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക
3. ഗ്ലാസുകളിലേക്ക് ഒഴിച് ഡെക്കറേറ്റ് ചെയ്ത് ഉപയോഗിക്കുക.

Dragon fruit plant online: +91 99463 50634

വളരെ എളുപ്പം ചെയ്യാവുന്ന 5 പച്ചക്കറികൾ അവയുടെ കൃഷി രീതികളും

മഴമാറി ഈ മഞ്ഞുകാലത്ത് എളുപ്പം ചെയ്യാവുന്ന 5 പച്ചക്കറികൾ അവയുടെ കൃഷി രീതികളും ലൈവ്കേരള ഡോട്ട് കോമിന് വേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ഈ വീഡിയോകൾ നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടും

തക്കാളി കൃഷി:

നമ്മുടെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായതും എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്നതുമായ ഒന്നാണ് തക്കാളി. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് തക്കാളി കൃഷിക്ക് യോജിച്ചത്. പുളി രസമുള്ള മണ്ണ് ഒഴിവാക്കേണ്ടതാണ്. വീഡിയോ കണ്ടു നോക്കൂ

ഗ്രോബാഗിലോ, മണ്ണിൽ നേരിട്ടോ നട്ടുവളർത്താം. നമ്മുടെ കാലാവസ്ഥക്കനുയോജ്യമായ വിവിധയിനം വിത്തുകൾ ഇന്ന് വാങ്ങാൻ കിട്ടും ഹൈബ്രിഡ് ഇനം വിത്തുകൾ വണ്ടിനടുന്നതാണ് നല്ലത്. വിത്തുകള്‍ പാകി മുളപ്പിച് നാളിലെ പ്രായമാകുമ്പോൾ പറിച്ചുനടാം . വളരുന്നതിനനുസരിച്ചു താങ്ങുകള്‍ വെച്ച് കെട്ടിക്കൊടുക്കണം. ചാണക വെള്ളമോ പത്തിരട്ടി വെള്ളം ചേര്‍ത്ത ഗോമൂത്രമോ തളിച്ച് കൊടുക്കാവുന്നതാണ്. ഇല ചുരുളൽ , വേരുചീയല്‍, കായ ചീയല്‍, വാട്ടം എന്നിവയാണ് തക്കാളിയിലെ പ്രധാനരോഗങ്ങള്‍. കീടങ്ങളെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ലായനി ഉപയോഗിക്കാം. മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ കായ തുരക്കുന്ന പുഴുവിനെ നിയന്ത്രിക്കാം.

2. വെള്ളരി കൃഷി

മഴ മാറിയിട്ട് നടേണ്ട ഒന്നാണ് വെള്ളരി, കൃഷിചെയ്യാന്‍ വലിയ അധ്വാനമൊന്നും ഇല്ലാതെ വളരെ വേഗം വിളവെടുക്കുകയും ചെയ്യാം. സാലഡ് വെള്ളരിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കൃഷി ചെയ്യന്നത്. കണിവെള്ളരി, പൊട്ടുവെള്ളരി, കക്കിരി, എന്നിവയും നമുക്ക് കൃഷിചെയ്യാം. ഏതു മണ്ണിലും കൃഷിചെയ്യാവുന്ന ഒന്നാണിത്. ഒരു മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ ഉണ്ടാക്കി നല്ലവണം കിളച്ച് ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് അതില്‍ നാല് – അഞ്ച് വിത്തുകള്‍ പാകാം. നാല് ദിവസത്തിനകം മുളപ്പ് വരും. നിലത്തില്‍ കൂടിയാണ് വള്ളികള്‍ പടരുന്നത്. വള്ളികള്‍ പടര്‍ന്ന് വരുമ്പോള്‍ പടര്‍ന്ന് പോകുവാന്‍ ഓലകള്‍ ഇട്ട് കൊടുക്കണം.

3. വെണ്ടകൃഷി:

ഗ്രോബാഗിലും അടുക്കളത്തോട്ടത്തിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് വെണ്ട. കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണം ഇളക്കി കുമ്മായം ചേര്‍ത്ത് 15 ദിവസത്തിനുശേഷം അടിവളമിട്ട് വിത്തുകള്‍ നടാവുന്നതാണ് അല്ലെങ്കിൽ വിത്തുകൾ പാകി പറിച്ചും നടാം. നാല് – അഞ്ച് ദിവസത്തിനകം വിത്തുകള്‍ മുളക്കും. വിത്ത് അധികം ആഴത്തില്‍ ഇടരുത്. നാല് – അഞ്ച് ഇലകള്‍ വന്നാല്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൊടുക്കണം. ചാണക തെളിയോ, ഗോമൂത്രം നേര്‍പ്പിച്ചതോ, കടലപ്പിണ്ണാക്ക് നേര്‍പ്പിച്ചതോ വളമായി നല്‍കാവുന്നതാണ്. ഹൈബ്രിഡ് ഇനം വിത്തുകൾ വാങ്ങി വാടുന്നതായിരിക്കും കൂടുതൽ നല്ലത്. മികച്ച വിളവ് തരുന്നതും പ്രധിരോധ ശേഷി കൂടിയതുമായ ധാരാളം ഇനം വിത്തുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടുനോക്കു .

…………………………………………
4. ചീരകൃഷി :

ശക്തിയായ മഴക്കാലം ഒഴികെ എല്ലാകാലത്തും ചീര കൃഷി ചെയ്യാം. വേനല്‍കാലമാണ് ചീരക്ക് ഏറ്റവും അനുയോജ്യം. ഗ്രോബാഗിലും തോട്ടത്തിലും ചീര നടാവുന്നതാണ്. പോഷകാംശങ്ങള്‍ നിറഞ്ഞ ഇലക്കറിയാണിത്. ചീര നട്ട് ഇരുപത്തഞ്ചു ദിവസംകൊണ്ടു വിളവെടുക്കാം. വിവിധ ഇനം ചീരവിത്തുകൾ കേരളത്തിൽ കൃഷിചെയ്യന്നുണ്ട് , സാധാരണയായി ചുവപ്പും, പച്ചയുമാണ് ഏറ്റവുമധികം കൃഷിചെയ്യുന്നത്. നമ്മുടെ കൃഷിയിടത്തിലെ തന്നെ വിത്തുകൾ മൂപ്പിച്ചും കടകളിൽ നിന്ന് വാങ്ങിയും നാടാം . കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര എന്നാൽ ഇലപ്പുള്ളി രോഗം, ഇലചുരുട്ടൽ എന്നിവയാണ് പ്രധാന കീടാക്രമണങ്ങൾ. കൂടുതൽ പരിചരണ രീതികൾക്ക് ശ്രീമതി അനിറ്റ് തോമസിന്റെ ഈ വീഡിയോ നിങ്ങളെ സഹായിക്കും.

5. കാന്താരി മുളക്:

കേരളീയരുടെ പ്രിയ മുളകിനമാണ് കാന്താരി. കാന്താരിയുടെ തനതായ മണവും ശക്തിയായ എരിവും ഇവയെ മറ്റു മുളകില്‍നിന്ന് ഏറെ വ്യത്യസ്തമാക്കുന്നു. കൊളസ്‌ട്രോളും മറ്റും കുറക്കാനുള്ള ഇതിന്റെ ശേഷി ഇതിനുണ്ട് എന്നത് കൊണ്ട് ധാരാളമായി കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ കൃഷി ചെയ്യുന്നു. എരിവിനു കാരണമായ ”കാപ്‌സൈസിസന്‍” എന്ന ഘടകം കാന്താരി മുളകില്‍ കൂടിയ നിരക്കില്‍ കാണപ്പെടുന്നു. കാപ്‌സൈസിന് ഒട്ടനവധി ഔഷധമൂല്യങ്ങളുണ്ട്.

ദീര്‍ഘകാല വിളയാണ് കാന്താരിമുളക്. മൂന്ന് – നാല് വര്‍ഷം വരെ ചെടി നിലനില്‍ക്കുമെങ്കിലും ആദ്യ ഒന്നു രണ്ട് വര്‍ഷം മാത്രമേ സ്ഥായിയായ വിളവ് ലഭിക്കുകയുള്ളൂ. വേനല്‍കാലത്ത് നനച്ച് കൊടുക്കണം. രോഗ കീടബാധ കുറവാണ്, വെളിച്ചയുടെ ആക്രമണം കൊണ്ടുണ്ടാകുന്ന കുരുടിപ്പും മറ്റുമാണ് പ്രധാന കീടശല്യം. വിത്തുകള്‍ ചട്ടിയില്‍ പാകി ഒരു നാലില പ്രായമാകുമ്പോൾ പറിച്ച് നടണം. കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടുനോക്കു.

പച്ചക്കറികളുടെയും ഫലവർഗ വിളകളുടെ ഹൈബ്രിഡ് വിത്തുകൾക്കായി. agriearth.com സന്ദർശിക്കുക

റോസ് നിറയെ പൂക്കാൻ

റോസ ചെടി കൂടുതൽ പൂക്കൾക്കായുള്ള പരിപാലനം, ആരെയും ആകര്‍ഷിക്കുന്ന പൂക്കളുടെ റാണിയാണ് റോസപ്പൂവ്. നിറത്തിലും മണത്തിലുമുണ്ട് സവിശേഷത . നമ്മുടെ വീടുകളിൽ റോസച്ചെടി സര്‍വ്വസാധാരണമാണ്. കമ്പുകള്‍ നാട്ടിയും , ബഡ് ചെയ്തതും ചെടികൾ നട്ടുമാണ് റോസാ ചെടികൾ വളർത്തുന്നത്. കമ്പ് കുത്തി ചെടികൾ വളർത്തുന്നത് എല്ലാവര്ക്കും വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ലൈവ്കേരള യൂട്യൂബ് ചാനലിനുവേണ്ടി ശ്രീമതി ആനിറ്റ് തോമസ് അവതരിച്ചിരിപ്പിക്കുന്ന ഈ വീഡിയോ കണ്ടുനോക്കു വളരെ എളുപ്പം നമുക്കും ചെയ്യാം.

റോസിന്റെ കമ്പുകൾ നട്ട് വളർത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം, ആദ്യം നല്ല അധികം മൂക്കാത്തതും തീരെ ചെറുപ്പമല്ലാത്തതുമായ ശാഖകൾ കണ്ടെത്തി അവ ചെറിച്ചുമുറിച്ചെടുക്കുക. അത് എളുപ്പം വേര് പിടിക്കാൻ ഏതെങ്കിലും റൂട്ടിംഗ് ഹോര്മോണിൽ മുക്കി വേണം നടാൻ റൂട്ടിംഗ് ഹോർമോണായിട്ട് ചിരട്ടക്കരിയോ തേനോ അല്ലെങ്കിൽ വാങ്ങാൻ കിട്ടുന്ന റൂട്ടിങ് ഹോർമോണായിട്ട് ഉപയോഗിക്കാം. നടീൽ മിശ്രിതം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മണ്ണും മണലും ചാണകപ്പൊടിയും മിക്സ് ചെയ്ത് വേണം തയ്യാറാക്കാൻ. കൊമ്പുകൾ നട്ട് കുറച്ചുദിവസം തണലിൽ വെക്കുക. ദിവസവും ചെറുതായി നനച്ചുകൊടുക്കുക. ഇലകൾ വന്നതിനുശേഷം കൂടുതൽ വെയിലത്തേക് മാറ്റിവെക്കാം. വളർച്ച വേഗത്തിലാക്കാൻ പച്ചച്ചാണകം കലക്കി നേർപ്പിച്ചതോ ജൈവസ്ളറിയോ ആഴ്ചയിൽ ഒരിക്കൽ കൊടുക്കുക. പൂവിടാറാകുമ്പോൾ പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക അല്ലെങ്കിൽ മുട്ടത്തോട്, ചായപിണ്ടി പഴത്തൊലി എന്നിവ പൊടിച് ഇട്ടുകൊടുക്കുക. ഒരിക്കൽ പൂവിട്ടാൽ കൊമ്പുകൾ കൊതി പ്രൂണിങ് ചെയ്യണം . കൂടുതൽ വിഡിയോകൾക്കായി livekerala.com ചാനൽ സബ് സ്ക്രൈബ് ചെയ്യക.

ഡ്രാഗൺ ഫ്രൂട്ട് പൂവിൽ പരാഗണം നടത്താം

ഡ്രാഗൺ ഫ്രൂട്ടിൽ ഹാൻഡ് പോളിനേഷൻ അഥവാ കൃത്രിമ പരാഗണം

ഡ്രാഗൺ ഫ്രൂട്ടിൽ നിശാ ജന്തുക്കളിലൂടെയാണ് പ്രധാനമായും പരാഗണം നടക്കുന്നത് തേനീച്ച, തുമ്പി, ഈച്ചകൾ എന്നിവയെല്ലാം പരാഗണത്തിനു സഹായിക്കുന്നു. എന്നാൽ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നിടത് പലപ്പോഴും ജൈവീകമായരീതിയിൽ പരാഗണം നടന്നുകൊള്ളണമെന്നില്ല അപ്പോൾ കൃത്രിമപരഗണം നടത്തുന്നതായിരിക്കും ഉചിതം. പൂക്കളിൽ കായപിടിക്കുവാൻ പരാഗണം നടക്കേണ്ടതുണ്ട്. ഹാൻഡ് പോളിനേഷൻ അഥവാ കൃത്രിമ പരാഗണവും എങ്ങിനെ നടത്താം എന്നതാണ് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്. വളരെലളിതമാണ് കണ്ടു നോക്കു . തുടക്കത്തിലേ വളരെ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്ക് ഇത് വളറെ പ്രയോജനകരമായികരിക്കും.

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് ഇപ്പോള്‍ നമ്മുടെ നാട്ടിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ സെപ്തംബര് മാസം വരെയാണ് പൂക്കാലം.  ഡ്രാഗൺ ഫ്രൂട്ട് ചൂട് ശമിപ്പിക്കാൻ കുടിക്കാം എന്നതിനേക്കാൾ ഉപരി ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് കൊളസ്‌ട്രോള്‍, ഡയബെറ്റിസ്, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് എന്നതിനാലാണ് . വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. അതിവര്‍ഷമില്ലാത്ത പ്രദേശങ്ങളാണ് ഡ്രാഗണ്‍ പഴത്തിന്റെ കൃഷിക്കു ചേരുന്നത്.

പൂക്കൾ വിടർന്ന് 30 മുതൽ 50 ദിവസം കൊണ്ട് കായ്കൾ പാകമാകും. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ഡ്രാഗൺ ഫ്രൂട്ട് കായ്ക്കുന്നത്. ഒരു വർഷത്തിൽ 5 മുതൽ 6 വിളവെടുപ്പ് വരെ നടത്താനാകും. പച്ചനിറത്തിലുള്ള തൊലി നിറം മാറുന്നത് കാണാം. നിറംമാറി നാല് ദിവസങ്ങൾക്ക് ശേഷം വിളവെടുക്കാം. ചെടികൾ നട്ട് ഒന്നര-രണ്ട് വർഷത്തിനുള്ളിൽ വിളവെടുക്കാനാകും. ഒരു ചെടിയിൽ നിന്ന് ഒരു വർഷത്തിൽ 40 മുതൽ 100 ഫലങ്ങൾ വരെ ലഭിക്കും. കൂടുതൽ വീഡിയോകൾക്കായി livekerala.com

എഗ്ഗ് അമിനോ ആസിഡ് – ഇതുമതി പച്ചക്കറികൾ നിറയെ കായ്ക്കാൻ

മുട്ടകൊണ്ടുള്ള ഈ ഒരു വളവും കീടനാശിനിയും ഇതുമതി പച്ചക്കറികൾ നിറയെ കായ്ക്കാൻ. ജൈവരീതിയിൽ തയ്യാറാക്കാവുന്ന ഏറ്റവും നല്ല ജൈവ ന്യൂട്രിയന്റ് ആണ് എഗ്ഗ് അമിനോ ആസിഡ് .

കീട നാശിനിയായും വളമായും ഉപയോഗിക്കാവുന്ന ഒന്നാണ് എഗ്ഗ് അമിനോ ആസിഡ് അധികം ചിലവില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഇത് മുട്ട , നാരങ്ങാ നീര്, ശര്‍ക്കര ഇവയാണ് ഇതിലെ ഘടകങ്ങള്‍. രണ്ടു ഘട്ടങ്ങളായി ആണ് മുട്ട അമ്ല്വം തയ്യാറാക്കുന്നത്. ഏതളവിലും നമുക്കിത് തയ്യാറാക്കാം. ഒരു ചെറിയ അടുക്കള തോട്ടത്തിന് വേണമെങ്കിൽ ഒരുമുട്ടകൊണ്ടും തയ്യാറാക്കാം.

1 മില്ലി – 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പത്ത് ദിവസത്തില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്, ചെടികളിലെ കായ പിടിത്തം കൂടുതലാകും , ഉണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകില്ല, വലിപ്പമുള്ള കായകള്‍ ലഭിക്കും. അങ്ങിനെ മുട്ട അമ്ല്വം ചെടികളില്‍ വളര്‍ച്ചാ സഹായി എന്നതിനപ്പുറം ഒരു പാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു. തയ്യാറാക്കുന്ന വീഡിയോ കാണുക വളരെ ലളിതമായ അവതരണം. പച്ചക്കറികളില്‍ നന്നായി കായ്കള്‍ ഉണ്ടാകാന്‍ എഗ്ഗ് അമിനോ ആസിഡ് തളിക്കുന്നത് സഹായിക്കും. പൂക്കള്‍ കൊഴിയുന്നത് നിയന്ത്രിക്കാനും വലിപ്പമുള്ള കായ്കള്‍ ഉണ്ടാകാനും ഇതു സഹായിക്കുന്നു.

കൂടുതൽ വിഡിയോകൾക്കായി ലൈവ്കേരള ഡോട്ട് കോം യൂട്യൂബ്’ചാനെൽ കാണുക

കൂർക്ക നാടൻ ഇതാണ് സമയം

അധികം പരിചരണമില്ലാതെ മികച്ച വിളവു ലഭിക്കുന്ന കേരളത്തിന്റെ കാലാവസ്ഥക്കനുകൂലമായ വിലയാണ് കൂർക്ക.

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് കൂര്ക്കക്ക് നല്ലത് . നല്ലവിളവുലഭിക്കാൻ സെപ്തംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്. ഒരുമാസം മുന്നേ വിത്ത് പാകി ചെടികൾ മുളപ്പിച് തലപ്പാണ് പറിച്ചുനടേണ്ടത്
5-6 മാസമാണ് വിള ദൈര്‍ഘ്യം. ചെടികൾ ഉണങ്ങി തുടങ്ങുബോൾ കിഴങ്ങുകൾ കേടുകൂടാതെ പറിച്ചെടുക്കാം. ലൈവ് കേരള ഡോട്ട് കോമിനുവേണ്ടി ശ്രീമതി ആനിറ്റ് തയ്യാറാക്കിയ ഈ വീഡിയോ കണ്ടു നോക്കു വളരെ ലളിതമായി കൂർക്ക കൃഷി അവതരിപ്പിച്ചിരിക്കുന്നത് കാണാം. നിങ്ങൾക്കും ചെയ്തുനോക്കാം അധികം ബുദ്ധിമുട്ടോ പരിചരങ്ങളോ ഇല്ലാത്ത കൃഷിയാണ് കൂർക്ക.

ഇനി വീട്ടിലും മീൻ വളർത്താം

കുളത്തിലെ മീൻ വളർത്തൽ – വിനോദത്തിനായാലും വരുമാനത്തിനായാലും

ആദ്യമായി വീട്ടിൽ മീൻ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ആദ്യമായി ചെയ്യുന്നവർ അധികം മുതൽമുടക്കാതെ തുടങ്ങുന്നതായിരിക്കും നല്ലത്,

ലൈവ് കേരള.കോം മിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ഈ വിഡിയോ കണ്ടു നോക്കു വിനോദത്തിനായാലും വരുമാനത്തിനായാലും ധാരാളം കാര്യങ്ങൾ മീൻ വളർത്തലിനെക്കുറുച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. വെള്ളത്തിന്റെ പി.എച്ച് ലെവൽ , അമോണിയ ലെവൽ, തീറ്റക്രമം തെറ്റിയാൽ സംഭവിക്കുന്ന അബദ്ധങ്ങൾ, ഇങ്ങനെ നിരവധികാര്യങ്ങളൾ പഠിച്ചിട്ടവേണം ഇതിലേക്ക് ഇറങ്ങി തിരിക്കാൻ.

കുളം തയ്യാറക്കൽ, വെള്ളത്തിന്റെ പി.എച് ലെവൽ കോൺട്രോളിം​ഗ്, ഏതുമീനെ ഇടണം, മീൻകുഞ്ഞുങ്ങളെ കണ്ടെത്തേണ്ടത് , മീന് തീറ്റ കൊടുക്കേണ്ടത്. മീൻ ഹാർവെസ്റ്റിം എല്ലാം. കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബസ്ക്രൈബ് ചെയ്യുക livekerala.com

ശീതകാല പച്ചക്കറികൾ, ഇനി എളുപ്പം ചെയ്യാം, കണ്ടു നോക്കൂ

തണുപ്പുകാലത്തു കൃഷിചെയ്യുന്നതുകൊണ്ടാണ് ശീതകാല പച്ചക്കറിയെന്നു വിളിക്കുന്നത്. നല്ല തണുപ്പും അതുപോലെ തന്നെ നല്ല സൂര്യപ്രകാശവും ആവശ്യമുള്ള വിളകളാണിവ. അടുത്തക്കാലം വരെ നമുക്ക് ലഭിച്ചിരുന്ന ശീതകാല പച്ചക്കറി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നിരുന്നതാണ്.  കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായി  ചൂടിനെ ചെറുക്കാന്‍ കഴിവുള്ള ശീതകാല പച്ചക്കറി ഇനങ്ങളും ഇപ്പോൾ ലഭ്യമാണ് ഇവ സമതലപ്രദേശങ്ങളിലും വളര്‍ത്താവുന്നതാണ്, കേരളത്തിന്റെ മിക്ക പ്രദേശങ്ങളും ഇത്തരം കൃഷിക്ക് അനുയോജ്യമാണ് .  സെപ്റ്റംബര്‍ മുതല്‍ തുടങ്ങാം   ശീതകാല പച്ചക്കറി  കൃഷി.  ഇത്തരം പച്ചക്കറികളുടെ വിത്തുല്പാദനം നമ്മുടെ നാട്ടില്‍ സാധ്യമല്ലാത്തതിനാല്‍ ഓരോ സീസണിലും വിത്ത് വാങ്ങേണ്ടിവരും.   ഒക്ടോബറിൽ ആരംഭിച്ചാൽ  ജനുവരിയോടെ വിളവെടുക്കാം. കാബേജ്. കോളിഫ്ളവര്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണു കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല കൃഷികള്‍.

ലൈവ് കേരള ഡോട്ട് കോമിനുവേണ്ടി ശ്രീമതി ആനിറ്റ് തോമസിന്റെ ചില ശീതകാല പച്ചക്കറി കൃഷി വീഡിയോസ് കണ്ടാൽ നിങ്ങൾക്ക് പ്രയോജനപ്പെടും

കാബേജ്

കാബേജ്, കോളിഫ്‌ളവര്‍ , ചൈനീസ് കാബേജ്, എന്നിവചെയ്യാൻ വിത്തുകള്‍ തടങ്ങളില്‍ പാകി ഒക്‌ടോബര്‍ മാസത്തില്‍ തൈകള്‍ പറിച്ചുനടുകയാണ് വേണ്ടത്. നിലം നന്നായി കിളച്ചിളക്കി  ചാണക  പൊടിയും, എല്ലുപൊടിയും അടിവളമായി ചേർത്ത് വേണം തൈകൾ നാടൻ . നാല്പത്തഞ്ചു സെന്റിമീറ്റർ  അകലത്തില്‍ തൈകള്‍ നടാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ എൻപികെ വളങ്ങൾ നൽകേണ്ടതാണ് .  ഇതു കൂടാതെ ചാലുകളില്‍ ചാണകവെള്ളം ഒഴിക്കുന്നത് വളരെ നല്ലതാണ്. കാബേജ്, കോളിഫ്‌ളവര്‍ എന്നിവ കൃത്യസമയത്തു തന്നെ വിളവെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കോളിഫ്‌ളവര്‍

വിത്തുകള്‍ തടത്തില്‍ പാകി ഒക്ടോബര്‍ മാസത്തോടെ തൈകള്‍ പറിച്ച് നടുകയാണ് ചെയ്യുന്നത്.ഒരു സെന്റില്‍ കൃഷി ചെയ്യാന് ഏകദേശം മൂന്ന് ഗ്രാം വിത്ത് വേണ്ടിവരും. മുന്ന് മുതല്‍ അഞ്ച് ആഴ്ച വരെ പ്രായം ആകുമ്പോള്‍ തൈകള്‍ പറിച്ച് നടാം.

 

മഴ കുറഞ്ഞു ഇനി ശീതകാല പച്ചക്കറിക്കൃഷി ആരംഭിക്കാം.

റോസ് നിറയെ പൂക്കാൻ ഇതുമതി

റോസ പൂവ് ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല നിറയെ പൂക്കളുമായി നിൽക്കുന്ന തോട്ടം കാണുവാൻ അതിമനോഹരവുമായിരിക്കും. വീട്ടിൽ ഒരു പൂന്തോട്ടമുണ്ടെങ്കിൽ റോസാച്ചെടികളും ഉണ്ടായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും റോസാച്ചെടികൾ മനോഹരമായി വളർത്തുവാൻ സാധിക്കും.
റോസിന്റെ നടീലും പരിചരണവും വളരെ ലളിതമായി ലൈവ്കേരള.കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് പറഞ്ഞിരിക്കുന്നത് ഒന്ന് കണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താൻ മറക്കരുത്.

റോസാചെടി ചട്ടിയിലും, നിലത്തും നട്ടുവളർത്താം, നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.. റോസ ചട്ടിയിൽ നട്ടുവളർത്തുന്നതിന് മണ്ണ് പ്രതേകം തയ്യാറാക്കണം, മണ്ണും, മണലും, ചാണകപ്പൊടിയും, ചകിരിച്ചോറും, എല്ലുപൊടിയും കൂട്ടിക്കലർത്തി ചെടിച്ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. റോസാച്ചെടി വെറുതെ മണ്ണിൽ നട്ടാൽ എല്ലാം മുളച്ചുകൊള്ളണമെന്നില്ല, അതിലേക്ക് റോസയുടെ നടേണ്ട ഭാഗം ഏതെങ്കിലും വളർച്ചാ ഹോർമോണിൽ മുക്കി നട്ടുപിടിപ്പിക്കുക. വളർച്ച ഹോർമോൺ വീട്ടിലും ഉണ്ടാക്കാം അതിനായി കത്തിച്ച ചിരട്ടക്കരികുഴമ്പു രൂപത്തിലാക്കി നേടേണ്ട ഭാഗത്തു തേച്ചുപിടിപ്പിക്കുക. റോസ തളിർത്തു വരുന്നതുവരെ തണലത്തു വയ്ക്കുക, വെള്ളം തളിച്ചുകൊടുക്കുക. റോസ തളിർത്തു വന്നതിനുശേഷം വെയിലത്തേയ്ക്ക് മാറ്റി വയ്ക്കാം.

നന്നായി പൂക്കൾ പിടിക്കാൻ പൂക്കള്‍ പിടിക്കുവാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളു. ഒന്നാമതായി നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം റോസ് ചെടികള്‍ നടുവാന്‍. ചെടിച്ചട്ടികളില്‍ നടുന്നവയ്ക്ക് എല്ലാ ദിവസവും ആവശ്യമായ തോതില്‍ വെള്ളം ലഭിക്കണം. അതുകൂടാതെ എൻപികെ വളം കിട്ടുമെങ്കിൽ ഒരു സ്പൂണ്‍ ചേര്‍ക്കുക. ചെടിയുടെ വളര്‍ച്ച അനുസരിച്ച് എല്ലുപൊടിയും, വേപ്പിന്‍ പിണ്ണാക്കും കൂട്ടി ഇളക്കിയ മിശ്രിതം ഓരോ പിടി വീതം ഇടക്ക് ഇട്ട് കൊടുക്കണം. അതുപോലെ വീട്ടിൽ തന്നെ ലഭ്യമായ ചായ പിണ്ഡം , മുട്ടത്തോട് , പഴത്തൊലി എന്നിവ പൊടിച്ച മിശ്രിതം ഇട്ടുകൊടുക്കുകയോ ദ്രാവക രൂപത്തിലോ കൊടുക്കുക.

രണ്ടാമതായി പ്രൂണിംഗ് ചെയ്യുക . അതായത് ഒരു സെറ്റ് പൂക്കള്‍ കഴിഞ്ഞാലുടനെ ശിഖരങ്ങള്‍ മുറിച്ചു വിടുക. അതില്‍ നിന്നും നിരവധി പുതിയ ശിഖരങ്ങള്‍ ഉണ്ടായി അതിലെല്ലാം പൂക്കള്‍ ഇടും, അല്ലെങ്കിൽ കമ്പ് മുരടിച്ചു പോകും. അതുകൊണ്ടാണ് കമ്പ് മുറിച്ചു കളയുക . കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ എല്ലാ ദിവസവും ധരാളം പൂക്കള്‍ ഒരു റോസ് ചെടിയില്‍ തന്നെ ഉണ്ടാവും. മഴക്കാലത്ത്‌ വെള്ളം കെട്ടി കിടക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

മല്ലി കൃഷി ചെയ്യാം വളരെ ഈസിയായി

നമ്മളിൽ പലരും മല്ലി കൃഷി ചെയത് പരാജയപ്പെട്ട് മടുത്തിരുക്കും. കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എളുപ്പം വളർത്താവുന്ന ഒന്നാണ് മല്ലി. ലൈവ്കേരള.കോം ൽ ശ്രീമതി അനിറ്റ് തോമസിന്റെ മല്ലികൃഷി വിവരണം വിത്തുമുതൽ വിളവുവരെ കണ്ടു നോക്കൂ.

മല്ലി വിത്തായിട്ട് വാങ്ങി മുളപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. വീട്ടിൽ കറിക്കുവാങ്ങുന്ന മല്ലിയും മുളക്കും പക്ഷെ അതിന്റെ മൂപ്പും പഴക്കവും അനുസരിച്ച് അതിൽ പല പ്രശ്നങ്ങളും ഉണ്ടാകാം. കറിക്ക് വാങ്ങുന്ന മല്ലി എല്ലാം മുളക്കണമെന്നില്ല.   മറ്റ് ചെടികളുടെ പരിചരണങ്ങളിൽ നിന്നും കുറച്ച് വ്യത്യസഥമായിട്ടാണ് മല്ലിയുടെ പരിചരണം. മണ്ണ് , വെള്ളം, സൂര്യപ്രകാശം എന്നിവയുടെ കാര്യത്തിൽ കുറച്ച് ശ്രദ്ധിച്ചാൻ നല്ല വിളവ് നേടാൻ കഴിയും.

മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് മുറിച്ചെടുക്കുക അതിനു ശേഷം ചാണകം കലക്കി ഒഴിച്ചാൽ മതി ഇടയ്ക്കിടെ പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്, ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും നല്ലതാണ് വേറെ വളപ്രയോഗം ആവശ്യമില്ല .

രണ്ടു മൂന്ന് ആഴ്ച കൂടുമ്പോൾ ഇലകൽ മുറിച്ചെടുക്കാം വീണ്ടും വളർന്നുവരും. പൂവ് നുള്ളിക്കളഞ്ഞാൽ വിണ്ടും ഇലകൾ ഉണ്ടാകും. അണുബാധ ഉണ്ടാകുന്ന ഇലകൾ അപ്പോൾ തന്നെ ചെടിയിൽ പറിച്ചുകളയണം. വിത്ത് ശേഖരിക്കണമെങ്കിൽ ഇല നുള്ളാതെ പൂക്കുവാൻ അനുവദിക്കണം.

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 30
  • Go to page 31
  • Go to page 32
  • Go to page 33
  • Go to page 34
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.