• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

മാവ് നന്നായി പൂക്കാനും കായ്ക്കാനും

ഏത് മാവാണേങ്കിലും പ്രാരംഭദശയിൽ അതായത് രണ്ട് മുന്ന് വർഷം നന്നായി വെള്ളവും വളവും കൊടുത്ത് പരിചരിച്ചാൽ മാവിന് എളുപ്പം പവിടാൻ സാധിക്കും. പൂക്കാത്ത മാവുകൾക്കുള്ള ഹോർമോൺ പ്രയോഗവും, മാങ്ങ പഴുക്കുമ്പോൾ പുഴുക്കളുണ്ടാകുന്നതിനെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാം വീഡിയോ കണ്ടനോക്കു.

കമ്പ്കോതൽ – മാവിന്റെ വിളവെടുപ്പ് കാലത്തിന് ശേഷം ശിഖരങ്ങൾ വെട്ടി ഒതുക്കി നിർത്തുക, അത് അടുത്തവർഷം പൂവിടാൻ സാഹായിക്കും. പൂവിടൽ കാലത്ത് മാവിന്റെ ചുവട്ടിൽ മാവിന് ചൂട് തട്ടാത്തവിധം പുകയ്ക്കുക അത് കായപിടിക്കുന്നതിനും പൂവ് കൊഴിഞ്ഞുപോകുന്നതും തടയാൻ സാഹായിക്കും. പൂവിട്ടതിന് ശേഷം നന്നായി നനച്ചുകൊടുക്കുകന്നതും കായപിടിക്കാൻ സഹായിക്കും
മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌ പൂവിടുവാൻ ഏറ്റവും അനുയോജ്യം. വേനൽക്കാലത്തെ നല്ല ചൂടും വെയിൽ ഇല്ലാത്തകാലത്തെ വെള്ളത്തിന്റെ ലഭ്യതയും മാവ് പൂക്കുന്നതിന് അനുകൂല ഘടകമാണ്. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌. മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങുന്നതിനു മുമ്പേ പുക നല്കുന്നത് നല്ലതാണ്. മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തലും ഉയർന്ന് പോകുന്ന കൊമ്പുകൾ വെട്ടി നിർത്തുക ഇത് അടുത്ത പൂക്കാലം വരുമ്പോൾ മാവ് പൂക്കാൻ സഹായിക്കുന്നു.

മഞ്ഞക്കെണി – ചെലവ് കുറഞ്ഞ കീടനിയന്ത്രണ മാർഗ്ഗം

കൃഷിയിൽ നിന്ന് ആദായം ലഭിക്കണം എന്നാഗ്രഹിക്കുന്നവർക്ക് കീടനിയന്ത്രണ ആവശ്യമാണ്.
ലൈവ് കേരള ഡോട് കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് അവതരിപ്പിക്കുന്ന ഒരു ജൈവ കീടനിയന്ത്രണ മാർഗ്ഗമാണ് ഈ വീഡിയോയിൽ. പൂർണ്ണമായും ജൈവ കൃഷി മാർഗ്ഗങ്ങൾ പിൻതുടരുന്നവർ ചെലവ് കുറഞ്ഞ കീടനിയന്ത്രണ മാർഗ്ഗങ്ങൾ വളരെയെധികം പ്രയോജനം ചെയ്യും. വീഡിയോ കണ്ടു നോക്കു.

മഞ്ഞക്കെണി ഒരു ജൈവ കീടനിയന്ത്രണ മാർഗ്ഗമാണ്. ഇത് വളരെ എളുപ്പവും ഫലപ്രദവുമാണ് , മഞ്ഞക്കെണി അഥവാ യെല്ലോ ട്രാപ്പ് (Yellow Trap). മഞ്ഞ നിറത്തോടുള്ള കീടങ്ങളുടെ ആകർഷണീയത ഉപയോഗപ്പെടുത്തി അവയെ നശിപ്പിക്കുന്നതും എളുപ്പം തയ്യാറാക്കാവുന്നതുമായ ഒന്നാണ് മഞ്ഞക്കെണി. പറക്കുന്ന സസ്യ കീടങ്ങളെ കുടുക്കാൻ പ്രത്യേകം തയ്യാറാക്കിയതാണ് മഞ്ഞ സ്റ്റിക്കി കെണികൾ, അവ മഞ്ഞ നിറത്താൽ എളുപ്പത്തിൽ ആകർഷിക്കപ്പെടുന്നു, ഔട്ട്ഡോർ സസ്യങ്ങൾക്കും വീട്ടുചെടികൾക്കും അനുയോജ്യമാണ്. മഞ്ഞക്കെണിയിൽ കുടുക്കാവുന്ന കീടങ്ങൾ ഇവയാണ്. വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പഴ ഈച്ച, വെള്ളരി വണ്ട്, മത്തൻ വണ്ട്, ഇലച്ചാടി, പുൽച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പൻ, മറ്റ്ശലഭങ്ങൾ തുടങ്ങിയവ.

മഞ്ഞക്കെണിക്കായി വാങ്ങുവാൻ കുട്ടും, നമുക്ക് വളരെ എളുപ്പം ഇണ്ടാക്കിയെടുക്കുകയും ചെയ്യാം ചെറിയ ഹാർഡ് ബോഡുകളോ, കാർഡ്ബോഡുകളോ ഇതിനായി ഉപയോ​ഗിക്കാം. അവയിൽ മഞ്ഞ പെയിന്റ് അടിച്ച് അതിൽ ഓട്ടിപ്പിടിക്കാനായി പശയോ, ​ഗ്രീസോ അല്ലെങ്കിൽ ആവണക്കെണ്ണപോലുള്ള എണ്ണയോ പരുട്ടി തോട്ടത്തിൽ കെട്ടിതൂക്കി ഇടുക. മഞ്ഞ നിറത്തിൽ ആകൃഷ്ട്ടരായി പ്രാണികൾ പറന്നെത്തുകയും അതിൽ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു.

ഇലകളിൽ മുരടിപ്പ് പടർത്തുന്ന വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാൻ മഞ്ഞ ക്കെണികൾ ഉപയോഗപ്പെടുത്താം.
മഞ്ഞ നിറത്തോടുള്ള പ്രാണികളുടെ ആകർഷണം, ഒട്ടിപ്പിടിക്കൽ ഇവയാണ് മഞ്ഞക്കെണിയുടെ അടിസ്ഥാനം.ഇതുപോലെ നമുക്ക് കഴിയുന്ന രീതിയിൽ ഫലപ്രദമായി കെണികൾ തയ്യാറാക്കാം. വീട്ടുമുറ്റത്തും പറമ്പിലും ആണെങ്കിൽ തോട്ടത്തിൽ ഒരു കെണിയുടെ ആവശ്യമേയുള്ളൂ. കെണികൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നതും, മഴവെള്ളം വീഴാതെ നോക്കുന്നതും നല്ലതാണ്.

മികച്ച വരുമാനം നേടാൻ ഡ്രാഗൺ ഫ്രൂട്ട് കൃഷി

ഡ്രാഗൺ ഫ്രൂട്ട് കൃഷി അറിയേണ്ടതെല്ലാം

കുറച്ചു നാൾ മുമ്പ് വരെ ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശ പഴമായിരുന്നു . ഇപ്പോൾ ഇവിടെയും ഇത്കൂ ടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു, ഡ്രാഗൺ ഫ്രൂട്ട് വിപണി വളരുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്, പുതുതായി നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്, ഇവിടത്തെ കാലാവസ്ഥയും ഇതിന് നന്നായി ഇണങ്ങുന്നുണ്ട്. മാത്രമല്ല കുറഞ്ഞ പരിചരണങ്ങളും മതി അതുകൊണ്ട് തന്നെ ആളുകളെ ഈ മേഖലയിലേക്ക് കടന്നുവരാൻ പ്രേരിപ്പിക്കുന്നു. ‍ഡ്രാഗൺഫ്രൂട്ട് കൃഷിയും പരിചരണങ്ങളും, ഉപയോഗം, വിപണനസാധ്യതകൾ എന്നിങ്ങനെ വിവധങ്ങളായ ഘട്ടങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് വിവിധ വിഡിയോകളിലായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാവും എന്ന് കരുതുന്നു.

1. ഡ്രാഗൺ ഫ്രൂട്ട് വീട്ട്മുറ്റത്തും

ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന സവിശേഷത നല്ല നല്ല നീർവാഴ്ചയുള്ളതും എന്നാൽ അധികം ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നന്നായിവളരും എന്നതാണ്, കേരളത്തിലേതുപോലെയുള്ള ഉഷ്ണമേഖലകാലാവസ്ഥ വളരെ അനുയോജ്യമാണ്. തൈകൾ അധികവും തണ്ട് മുളപ്പിച്ചാണ് ഉണ്ടാക്കുന്നത്. കവറിൽ മുളപ്പിച്ച തൈകൾ എങ്ങനെയാണ് നടീലും പരിചരണവും കണ്ടുനോക്കൂ. ലൈവ് കേരള ഡോട്ട് കോമിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ വീഡിയോ.

2. ഡ്രാഗൺ ഫ്രൂട്ട് നടീലും പരിചരണവും

ഡ്രാഗൺ ഫ്രൂട്ടിന്റ തൈകൾ പ്രധാനമായും തണ്ടുകൾ മുറിച്ചുനട്ടാണ്, വിത്ത് മുളപ്പിച്ചും കൃഷിചെയ്യാം എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് കോമേഴ്സ്യൽ രീതിയിലുള്ള കൃഷിയിൽ തണ്ട് മുളപ്പിച്ചാണ് ചെയ്യുന്നത്. ഗുണനിലവാരമുള്ള ചെടികളിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൾ മുറിച്ച് മുളപ്പിച്ച് ചെടികളാക്കിവേണം നടാൻ അത് എങ്ങനെയെന്ന് ഈ വീഡിയോയിൽ കണ്ടുനോക്കൂ.

3. ഡ്രാഗൺ ഫ്രൂട്ടിന്റെ താങ്ങുകാലുകൾ

ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്ക് താങ്ങുകാലുകൾ ആവശ്യമാണ്. കോൺക്രീറ്റ് കാലുകളാണ് ഏറ്റവും അനയോജ്യം, അതിനുവേണ്ടി പ്രത്യേകം വാർത്തെടുക്കുന്നതാണ് നല്ലത്. ഏഴ് അടി പൊക്കമുള്ളകാലുകൾക്ക് മുകളിലായി പടർത്തി നിർത്താൻ വേണ്ടി കമ്പികൾ ഇട്ട് അതിൽ പഴയ ടയറുകൾ തുളച്ച് ഇട്ടുകൊടുക്കണം. അതിലാണ് വളർന്നുവരുന്ന തൈകൾ പടർത്തികൊടുക്കേണ്ടത്. വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട് കണ്ടുനോക്കൂ.

4. ഡ്രാഗൺ ഫ്രൂട്ടിൽ എങ്ങനെ കൈകൊണ്ട് പരാഗണം നടത്താം

വളരെ ആകർഷകമായ പൂക്കളാണ് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കുള്ളത്. ഈ പൂക്കൾ രാത്രിയിൽ വിടരുകയും അതിരാവിലെ അടയ്ക്കുകയും ചെയ്യും, അതിനാൽ പ്രകൃതിദത്ത രീതിയിലുള്ള പരാഗണങ്ങളിൽ രാത്രിയിൽ സഞ്ചരിക്കുന്ന ജീവികളിലൂടെയെ പരാഗണം നടക്കുകയുള്ള, അവ പലപ്പോഴും സാധിച്ചുകൊള്ളണമെന്നില്ല കാലാവസ്ഥയും അനുകൂലമായികൊള്ളണമെന്നില്ല. ചില ഇനങ്ങൾക്ക് സ്വയം പരാഗണം നടത്താൻ കഴിയും. അതിനാൽ കൈകൊണ്ട് പരാഗണം നടത്തേണ്ടതില്ല. നേരെമറിച്ച്, ചില ഇനങ്ങൾക്ക് സാധാരണയായി അവയുടെ ജനിക്ക് അൽപ്പം നീളം കൂടുതലായിരിക്കും, അവയ്ക്ക് പ്രകൃതിദത്ത പരാഗണങ്ങൾസാധ്യമല്ലെങ്കിൽ പൂവിന് പരാഗണത്തിന് കൃതൃമ പരാ​ഗണം ആവശ്യമായി വരും. അതിന് ഒരു പുവിൽ നിന്ന് പൂംപൊടി ശേഖരിച്ച് മറ്റ് പുവുകളിൽ ഇട്ട് കൊടുത്താൽ മതി. അത് എങ്ങനെയെന്ന് കണ്ടുനോക്കൂ.

5. ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്

പൂവിട്ട ഡ്രാഗൺ ഫ്രൂട്ട് പാകമാകാൻ ഏകദേശം ഒരുമാസമാണ് വേണ്ടത്, പല സീസണുകളിൽ വിളവെടുക്കാൻ കഴിയുമെങ്കിലും നവംബർ-ഡിസംബർ മാസങ്ങൾ കൂടുതൽ വിളവ് ലഭിക്കുന്ന സമയം. ഡ്രാഗൺ ഫ്രൂട്ട് വിവധ രീതികളിൽ നമുക്ക് ഉപയോഗിക്കാം, ഷേക്ക് ഉണ്ടാക്കാം, പുറംതൊലികളഞ്ഞ് നേരിട്ട് കഴിക്കാം, സാലഡിൽ ചേർത്തും ഉപയോഗിക്കാം.

ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് നല്ലതാണ്. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. അതിലൂടെ ഓക്‌സിജൻ അളവ്കൂട്ടി ശരീരത്തിന് ഊർജം നൽകുന്നതിനും സഹായിക്കുന്നു.

6. ഡ്രാഗൺ ഫ്രൂട്ട് തണ്ട് നടുന്നവർ കൂടുതലായി അറിയാൻ

മദർപ്ലാന്റിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൽ വേണം നടാൻ, നീളം ഏകദേശം 20 സെന്റീമീറ്റർ, അത് മാതൃ ചെടിയിൽ നിന്ന് മുറിച്ച് 5-7 ദിവസത്തനകം നടാൻ ശ്രമിക്കുക. നടുന്നതിന്മുമ്പ് ഏതെങ്കിലും ഫംഗിസൈഡ് ലായനിയിൽ മുക്കി വേണം നടാൻ. നട്ടുപിടിപ്പിക്കുമ്പോൾ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ തമ്മിലുള്ള അകലം, 2-3 മീറ്ററായിരിക്കാൻ ശ്രമിക്കുക. അനുയോജ്യമായ വളർച്ചയ്ക്ക് തൂണുകൾ 1 മുതൽ 1.20 മീറ്റർ വരെ ഉയരത്തിൽ ആയിരിക്കണം. നടീലും കൂടുതൽ കാര്യങ്ങൾക്കും വീ‍ഡിയോ കാണുക.

പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഡിമാൻഡ് ഏറിവരുന്ന ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട് ഇതിന് മികച്ച ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. , അതിനാൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്ന ഒരാൾക്ക് മികച്ച റിട്ടേണാണ് ലഭിക്കുന്നത്. നിതി ആയോഗിന്റെ റിപ്പോർട്ടിൽ വിള വൈവിധ്യവൽക്കരണത്തിന് നിർദ്ദേശിച്ചിരിക്കുന്ന ഒന്നാണ് ഡ്രാ​ഗൺ ഫ്രൂട്ട്. ഓരോ വർഷവും ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ സ്വീകരിക്കാവുന്ന പ്രധാന വിളകളിൽ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ഐസിഎആർ) കണക്കനുസരിച്ച് ഒരു കിലോയ്ക്ക് 200-250 രൂപയും അതുവഴി കർഷകർക്ക് വലിയ ലാഭവും നേടാം.

ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് കൂടുതൽ അറിയാനും, ഡ്രാഗൺ ഫ്രൂട്ട് തൈകൾ വാങ്ങാനും ആവശ്യമുള്ളവർ വിളിക്കുക. Anit Thoms:  +91 98951 50634

അബിയു നമുക്കും കൃഷിചെയ്യാം, കുറഞ്ഞ പരിചരണം മാത്രം മതി

അബിയു ഒരു വിദേശഫലമാണ്, നമ്മുടെ നാട്ടിലും നന്നായി വളരും.

പഴുത്ത അബിയുവിന് സവിശേഷമായ രുചിയുണ്ട്. ക്രീം നിറത്തിലുള്ള വെളുത്ത മാംസം വളരെ അതിലോലമായതും നേരിയ മധുരമുള്ളതും കാരാമലിന്റെയും വാനിലയുടെയും രുചിയുമായി സാമ്യം തോന്നും. അബിയു ചെടിയുടെ നടീലും പരിചരണവും വിളവെടുപ്പും തുടങ്ങി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിവിധ വീഡിയോകളിലായി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീമതി അനിറ്റ് തോമസ് ലൈവ്കേരള യൂട്യൂബ് ചാനലിലൂടെ.

ഇന്ന് ഇത് ഒരു ജനപ്രിയഫലമായി മാറിക്കൊണ്ടിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ ആമസോണിയൻ മേഖലയിൽ ഉത്ഭവിച്ച ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് അബിയു.

ഇത് നമ്മുടെ നാട്ടിൽശരാശരി 10 അടി ഉയരത്തിൽ വളരുന്നു, അതിന്റെ പഴങ്ങളുടെ ആകൃതി വൃത്താകൃതിയിൽ നിന്ന് ഓവൽ വരെ വ്യത്യാസപ്പെടുന്നു. നമ്മുടെ നാട്ടിൽ വളരുന്ന സപ്പോട്ടയുടെ കുടുംബത്തിൽപ്പെട്ട അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിലും കേരളത്തിലെ കാലാവസ്‌ഥയിലും വളരാൻ യോജിച്ചതാണ്. തൈ നട്ടു രണ്ട്മൂന്നു വർഷത്തിനുള്ളിൽ ഫലം തരും, കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഗോളാകൃതിയിലുള്ള പച്ചനിറമുള്ള കായ്‌കൾ പകമാകുമ്പോൾ മഞ്ഞയായി തീരുന്നു. പഴങ്ങൾ മുറിച്ച്‌ ഉള്ളിലെ വെള്ളക്കഴമ്പ്‌ സ്‌പൂൺ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പൾപ്പിൽ പ്രോട്ടീൻ, ഫൈബർ, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

വർഷം മുഴുവനും ഈർപ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് അബിയു ഏറ്റവും നന്നായി വളരുന്നത്. മിക്കവാറും വിത്തുകളിലൂടെയാണ് ​ഇതിന്റെ പ്രജനനം. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്നിവയിലൂടെ വളർത്തിയാൽ എളുപ്പം പൂവിടും. ഉഷ്ണമേഖലാ പ്രദേശങ്ങളിലും വർഷത്തിലുടനീളം ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ഈ വൃക്ഷം നന്നായി വളരുന്നു. ഉയർന്ന ജൈവ ഘടനയുള്ള നനഞ്ഞതും അസിഡിറ്റി ഉള്ളതുമായ മണ്ണാണ് കൂടുതൽ അനുയോജ്യം. ഇത് ഇപ്പോൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടരിക്കുകയാണ് വരും കാലങ്ങളിൽ നമ്മുടെ നാട്ടിലും വ്യാവസായികമായി ഉല്പാദിപ്പിക്കപ്പെടും. ഇ​തിന്റെ ഏറ്റവും കൂടിയിമേന്മ വളരെ കുറഞ്ഞ പരിചരണങ്ങളെ ആവശ്യമുള്ളു എന്നതും, മറ്റ് വിളകളിൽ ഇടവിളയായും ചെയ്യാം എന്നതാണ്.

നമുക്കും വളർത്താം ക്രിസ്മസ് ട്രീ, ക്രിസ്മസ് ട്രീ ചെടികളുടെ പരിപാലനം

ക്രിസ്മസ് ഇങ്ങെത്തി, നമുക്കും ക്രിസ്മസ് ട്രീ ചെടി വളർത്താം

ക്രിസ്മസ് വരുമ്പോഴാണ് നമ്മൾ ക്രിസ്മസ് ട്രീ യെ ക്കുറിച്ച് ഓർക്കുക. വിവിധതരം ചെടികൾ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാറുണ്ടെങ്കിലും നമ്മുടെ നാട്ടിൽ വളരുന്ന രണ്ട് ചെടികളാണ് ആർകേറിയയും സൈപ്രസ്സും. ആർകേറിയ നമുക്ക് ഇൻഡോർ ആയും ഔട്ഡോർ ആയും നടാം. ഈ ചെടികൾക്കെല്ലാം തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം എന്നാലും നമ്മുടെ കാലാവസ്ഥയിലും അവ വളരും. ആർകേറിയ നമ്മുടെ കാലാവസ്ഥക്ക് കൂടുതൽ ഇണങ്ങുന്നതാണ് സൈപ്രസിന് കൂടുതൽ പരിചരണം ആവശ്യമായിവരും. ചെടികൾ നമുക്ക് ഒട്ടുമിക്ക നഴ്സറി കാലിലും വാങ്ങാൻ കിട്ടും അവയുടെ പരിചരണങ്ങൾ നോക്കാം. കുഴിയെടുത്താണ് നടുന്നതെങ്കിൽ കുഴിയെടുത് നല്ല വേരോട്ടം കിട്ടാൻ പോട്ടിങ് മിക്സ് തയ്യാറാക്കിവേണം നാടാണ്, അതിന് മണ്ണിൽ മണ്ണും മണലും ചാണകപ്പൊടിയും പിന്നെ വേപ്പിന്പിണ്ണാക്കും, എല്ലുപൊടിയും ചേർത്ത് വേണം ചെടികൾ നടാൻ . കാര്യമായ പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല വെള്ളം ആവശ്യത്തിന് കൊടുക്കുക, ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്നിടത് നടുക. ചട്ടികളിലാണ് നടുന്നതെങ്കിൽ നമുക്ക് സൗകര്യത്തിനനുസരിച് നമുക്ക് മാറ്റി വെക്കാം. സൈപ്രസ് ചെടിക്ക് ചില ഫംഗൽ രോഗങ്ങൾ വരുമെങ്കിലും വേപ്പെണ്ണ മിശ്രിതം സ്പ്രൈ ചെയ്താൽ അവ തരണം ചെയ്യാം.സൈപ്രസ്സിന്റെ മറ്റൊരുപ്രതേകത കട്ട് ചെയ്ത് ഷേപ്പ് ചെയ്ത് നിലനിർത്താം എന്നതാണ്. ക്രിസ്മസ് ട്രീയുടെ രൂപത്തിൽ തന്നെ വളർത്തിയെടുക്കാം. ലൈവ് കേരള ഡോട്ട് കോമിന് വേണ്ടി ശ്രീമതി അനിറ്റ് തോമസ് ക്രിസ്മസ് ട്രീയുടെ നടീലും പരിചരണവും കണ്ടു നോക്കു. വളരെ ലളിതമായ അവതരണം നിങ്ങൾക്ക് തീർച്ചയായും ക്രിസ്മസ് ട്രീ നട്ടുവളർത്താൻ തോന്നും.

മണ്ണ് അറിഞ്ഞ് വളം ചെയ്യാം, മണ്ണ് പരിശോധന അറിയേണ്ടതെല്ലാം

മണ്ണ് പരിശോധന എന്നത് മണ്ണിന്റെ  സാമ്പിൾ പരിശോധിച്ച്  മണ്ണിലെ പോഷകത്തിന്റെ ഉള്ളടക്കം, ഘടന, അസിഡിറ്റി അല്ലെങ്കിൽ pH ലെവൽ പോലുള്ള മറ്റ് സവിശേഷതകൾ എന്നിവ നിർണ്ണയിക്കുന്നതിനുള്ള വിശകലനമാണ്.

മണ്ണിന്റെ പോഷകങ്ങൾ ആഴത്തിനനുസരിച്ച് വ്യത്യാസപ്പെടുകയും മണ്ണിന്റെ ഘടകങ്ങൾ കാലത്തിനനുസരിച്ച് മാറുകയും ചെയ്യുന്നതിനാൽ, ഒരു സാമ്പിളിന്റെ ആഴവും സമയവും ഫലങ്ങളെ ബാധിച്ചേക്കാം.

ഒരു മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത അല്ലെങ്കിൽ മണ്ണിന്റെ പ്രതീക്ഷിക്കുന്ന വളർച്ചാ സാധ്യത നിർണ്ണയിക്കാൻ കഴിയും, ഇത് പോഷകങ്ങളുടെ അപര്യാപ്തത, അമിതമായ ഫലഭൂയിഷ്ഠതയിൽ നിന്നുള്ള വിഷാംശം, അനിവാര്യമല്ലാത്ത ധാതുക്കളുടെ സാന്നിധ്യത്തിൽ നിന്നുള്ള തടസ്സങ്ങൾ എന്നിവ സൂചിപ്പിക്കുന്നു. ധാതുക്കളെ സ്വാംശീകരിക്കുന്നതിന് വേരുകളുടെ പ്രവർത്തനത്തെ അനുകരിക്കാൻ ഈ പരിശോധന ഉപയോഗിക്കുന്നു.

മണ്ണു  പരിശോധന  കൊണ്ടുള്ള  നേട്ടങ്ങള്‍

  • വളപ്രയോഗം സന്തുലിതമാക്കാം
  • അനാവശ്യമായ ചെലവ്‌ ഒഴിവാക്കാം
  • മണ്ണിന്റെ രാസ, ജൈവ, ഭൗതിക ഘടന നിലനിര്‍ത്താനാകുന്നു
  • ഉത്പാദനക്ഷമത വർദ്ധിപ്പിക്കാം

മണ്ണ് പരിശോധന

സംയുക്തങ്ങളുടെയും ധാതുക്കളുടെയും പരിശോധനകളാണ് ലാബുകളിൽ പ്രധാനമായും നടത്തുന്നത്. പ്രാദേശിക ലാബുകളിലാണ് ടെസ്റ്റ് ചെയ്യുന്നതെങ്കിൽ  സാമ്പിൾ എടുത്ത പ്രദേശത്തെ മണ്ണിന്റെ രീതി അവർക്ക് പരിചിതമായിരിക്കും എന്നതാണ് പ്രാദേശിക ലാബുമായി ബന്ധപ്പെട്ട നേട്ടങ്ങൾ.

ലബോറട്ടറിയിൽ മൂന്ന് വിഭാഗങ്ങളായി പോഷകങ്ങൾ ടെസ്റ്റ് ചെയ്യുന്നത്:

പ്രധാന പോഷകങ്ങൾ: നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), ദ്വിതീയ പോഷകങ്ങൾ: സൾഫർ, കാൽസ്യം, മഗ്നീഷ്യം, ചെറിയ പോഷകങ്ങൾ: ഇരുമ്പ്, മാംഗനീസ്, ചെമ്പ്, സിങ്ക്, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ

പരിശോധനയ്ക്കായി മണ്ണു സാമ്പിൾ എങ്ങിനെ ശേഖരിക്കാം?

ഓരോ കൃഷിയിടത്തിൽ നിന്നും പ്രത്യേകം സാമ്പിൾ എടുക്കണം. ഒരേ കൃഷിയിടത്തിൽ തന്നെ വ്യത്യസ്തമായ നിറമുള്ളതോ പലയിനം മണ്ണുള്ളതോ വിവിധ വിളയുള്ളതോ, വിവിധ നിറമുള്ളതോ ആയ സ്ഥലത്തുനിന്നെല്ലാം പ്രത്യേക സാമ്പിളെടുക്കണം. സാമ്പിളെടുക്കലും പരിശോധനയും മറ്റ് കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നേരിട്ട് മനസ്സിലാക്കാം.

കോളിഫ്ലവർ കൃഷിചെയ്യാം ഇതാണ് സമയം

ലൈവ്കേരളക്ക് വേണ്ടി ശ്രീമതി അനിറ്റ് തോമസ് വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ.

ശീതകാല പച്ചക്കറികളിൽ പ്രധാനപ്പെട്ടതും ജനപ്രിയവുമായ ഒന്നാണ് ഇന്ന് കോളിഫ്ലവർ. ഉയർന്ന പോഷകമൂല്യത്തിനും കൂടുതൽ രുചി ഉള്ളതുമായ കോളി ഫ്ലവർ, ഇന്ത്യയിൽ, മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. ഇത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ–ബി, സി, മനുഷ്യന്റെ ആരോഗ്യത്തിന് ആവശ്യമായ വിവിധ ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്.

കോളിഫ്ലവർ ഒരു തണുത്ത കാലാവസ്ഥ പച്ചക്കറിയാണ്. അതിനാൽ ഇത് തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ഉത്പാദനം കൂടുതലാണ്, എന്നാൽ കേരളത്തിലും ഇന്ന് ഇത് ധാരാളമായി വളരുന്നുണ്ട്, കഠിനമായ വർഷക്കാലം പിന്നിട്ടാൽ നമ്മുടെ വീട്ടുമുറ്റത്തും, ഗ്രോബാഗിലും കൃഷിചെയ്യാം . കൂടുതൽ അനുകൂല താപനില 15 മുതൽ 20 °C വരെയാണ്. കളിമണ്ണ് കലർന്ന പശിമരാശി മണ്ണാണ് കൂടുതൽ. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെയുള്ള സമയം പറിച്ചുനടുന്നതാണ് നല്ലത്.

നഴ്സറിയിൽ വിത്ത് മുളപ്പിച്ച് തൈകൾ,  25-30 ദിവസത്തിനുള്ളിൽ പറിച്ചുനടാൻ പാകമാകും. പറിച്ചുനടലിനായി മൂന്നോ നാലോ ആഴ്ച പ്രായമുള്ള തൈകൾ ഉപയോഗിക്കുക. പരിചരണം, വളപ്രയൊഗം, കീടനിന്ത്രണം, വിഷവെടുപ്പ് എന്നിങ്ങനെ കൂടുതൽ കാര്യങ്ങൾഅറിയാൻ വീഡിയോ കാണൂ.

കോളിഫ്ലളവർ വിത്തിനും മറ്റ് കൃഷിസംബന്ധമായ സംശയങ്ങൾക്കും  Agriearth.com സന്ദർശിക്കുക

 

 

മഴ കുറയുമ്പോൾ ചെയ്യാവുന്ന 5 ഇലക്കറി കൃഷി വീഡിയോസ്

ഏറ്റവും പോഷകഗുണമുള്ള പ്രോട്ടീനുകള്‍ ഏറ്റവും ചിലവുകുറഞ്ഞ രീതിയില്‍ ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് ഇലക്കറികൾ. ഇലക്കറികളില്‍ നാരുകളടങ്ങിയ ഭക്ഷണത്തിന്‍റെ പ്രധാന സ്രോതസ്സാണ്. ഇരുമ്പ്, കാല്‍സ്യം വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ലൂട്ടീന്‍, ഹോളിക് ആസിഡ് എന്നിവയുടെ കലവറയാണ് ഇലക്കറികള്‍. ജൈവ രീതിയിലുള്ള കൃഷി പരിചരങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൃഷിക്ക് തയ്യാറെടുക്കുമ്പോൾ മണ്ണ് തയ്യാറാക്കേണ്ട രീതികൾ, വിത്ത് കണ്ടെത്തേണ്ടത് എങ്ങിനെ, പരിചരണം മുതൽ വിളവെടുപ്പുവരെ അങ്ങിനെ എല്ലാം ഈ വീഡിയോകളിൽ വളരെ ലളിതവും ആകർഷകവുമായരീതിൽ അവതരിപ്പിച്ചിരിക്കുന്നു.

1. ചീര 25 ദിവസംകൊണ്ട് വിളവെടുക്കാം

ചീര വിത്ത് വിതയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ-മാർച്ച് ആണ്. ഗ്രോ ബാഗുകൾ, ട്രേകൾ, ഗ്ലാസുകൾ എന്നിവ വിതയ്ക്കാൻ ഉപയോഗിക്കാം. അല്ലെങ്കിൽ നമുക്ക് അവയെ നേരിട്ട് നിലത്ത് വിതയ്ക്കാം. മണ്ണ്, മണൽ, കൊക്കോ പീറ്റ്, ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നല്ല പോട്ടിംഗ് മിശ്രിതമായിരിക്കും. ചീര വിത്ത് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കുന്നതിന് സഹായിക്കും.

2. പാലക് ചീര

പച്ച ചീരയുമായി വളരെ സാദൃശ്യമുള്ളഒരു ചീരയാണ് പാലക് ചീര ഉത്തരേന്ത്യൻ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാലക് ചീര നമുക്കും കൃഷി ചെയ്യാം, ഇന്ത്യന്‍ സ്പിനാക് എന്നും ഈ ചീരയ്ക്കു പേരുണ്ട്. തണുത്ത കാലാവസ്ഥയാണ് കൂടുതൽ അനുയോജ്യം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ കൂടുതലായി ലഭിക്കും. ഇലകള്‍ക്ക് 15 -30 സെ.മി. നീളംആകുമ്പോള്‍ വിളവെടുക്കാം.

3. സുന്ദരി ചീര – 365 ദിവസവും കൃഷി ചെയ്യാം

ഗ്രോബാഗിലോ ചട്ടിയിലോ ടെറസുകളിലും ബാൽക്കണിയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് സുന്ദരി ചീര. കുമ്മായമിട്ട് ട്രീറ്റ് ചെയ്ത് മണ്ണിലേക്ക് ചകിരി ചോറ്, ഉണക്ക ചാണക പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അതിലേക്ക് മുളപ്പിച്ച ചെടികൾ പറിച്ചുനടാം. ഒരു ഗ്രോ ബാഗിൽ അഞ്ച് ചീര തൈകൾ വരെ നടാനാകും. ചൂട് കൂടിയ കാലാവസ്ഥയിൽ രണ്ടു നേരം നനച്ച് കൊടുക്കാവുന്നതാണ്. 25 ദിവസങ്ങൾക്ക് ശേഷം സുന്ദരി ചീരയുടെ വിളവെടുപ്പ് നടത്താനാകും.

4. സാമ്പാർ ചീര – എന്നും എവിടെയും കൃഷിചെയ്യാം

വളരെ കുറഞ്ഞ പരിചരണം, തണ്ട് മുറിച് നട്ട് കൃഷിചെയ്യാം, മാറ്റ് ചീരകളിലേതുപോലെ പ്രോട്ടീൻ , അയേൺ, കാൽസ്യം, വിറ്റാമിനുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. അധികം അധ്വാനമില്ലാതെ പെട്ടന്ന് വളരുന്ന ഈ ചീര നട്ടുകഴിഞ്ഞ് ഒന്നര മാസത്തിനു ശേഷം വിളവെടുപ്പ് തുടങ്ങാം. കീടങ്ങളൊന്നും തന്നെ സാമ്പാർചീരയെ ബാധിക്കാറില്ല. വയലറ്റ് പൂക്കളുടെ ഭംഗിയും മഞ്ഞ നിറത്തിലുള്ള കായ്കളും ഇലകളുടെ നല്ല പച്ചപ്പും ഉള്ള സാമ്പാർ ചീര പൂന്തോട്ടത്തിൽ വളർത്താനും.

5. തഴുതാമ

തഴുതാമ തണ്ടും ഇലകളും ഭക്ഷണയോഗ്യമാണ്‌. വളരെ എളുപ്പം വീട്ടുവളയിലോ, ഗ്രോബാഗിലോ കൃഷിചെയ്യാവുന്നതാണ് ഒരേസമയം ഔഷധവും ഭക്ഷണവുമാണ്, തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.

കൂടുതൽ കൃഷി വീഡിയോകൾക്ക് സന്ദർശിക്കുക Livekerala.com 

പച്ചക്കറി വിത്തുകൾ വാങ്ങാനും, കൃഷിരീതികളെക്കുറിച്ച് കൂടുതൽ അറിയാനും സന്ദർശിക്കുക AgriEarth.com

സോയിൽ pH മീറ്റർ, മണ്ണിന്റെ pH- അറിയാം കൃഷി ഇനി വളരെ എളുപ്പം.

മണ്ണ് അമ്ലമയമാണോ അല്ലെങ്കിൽ ക്ഷാരമയമാണോ എന്നറിയാം – മണ്ണിന്റെ pH അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സോയിൽ pH മീറ്റർ. ചെടി വളരുമോ ഇല്ലയോ എന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്, മണ്ണ് അമ്ലമോ നിഷ്പക്ഷമോ ക്ഷാരമോ എന്നത്, . ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മണ്ണിന്റെ പിഎച്ച് ടെസ്റ്റുകൾ,നടത്തുന്നത് വളരെ നിർണായകമാണ്.

മണ്ണിന്റെ pH എന്താണ്, എന്താണ് ഇതിന്റെ   പ്രധാന്യം?

സസ്യങ്ങൾക്കുള്ള പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മണ്ണിന്റെ pH വളരെ പ്രധാനമാണ്. pH  6.5 സാധാരണയായി ഒപ്റ്റിമൽ ആണ്, എന്നാൽ ചെടിയുടെ ഇനത്തെ ആശ്രയിച്ച് ഇതിൽ ചെറിയവത്യാസമുണ്ടാകാം, അവയ്‌ക്കെല്ലാം വ്യത്യസ്ത ആവശ്യങ്ങളായിരിക്കും.pH വളരെ കുറവാണെങ്കിൽ, മണ്ണ് അമ്ലമാണ്, കൂടാതെ ഫോസ്ഫറസ് പോലെയുള്ള പോഷകങ്ങൾ കുറവാണ്, മറ്റ് വസ്തുക്കൾ ശേഖരിക്കപ്പെടുകയും വിഷാംശം ഉണ്ടാകുകയും ചെയ്യും. ഗുണം ചെയ്യുന്ന ബാക്ടീരിയകൾക്ക് അസിഡിറ്റി ഉള്ള മണ്ണും നല്ല വീടല്ല. മറുവശത്ത്, ഉയർന്ന pH മണ്ണ് ക്ഷാരമാണ്, ഇത് ഇരുമ്പ്, മാംഗനീസ്, ചെമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ ലഭിക്കുന്നത് തടസ്സമായി തീരും. എല്ലാ സസ്യങ്ങൾക്കും ഇരുമ്പിന് വലിയ പ്രാധാന്യമുണ്ട്, പക്ഷേ നിത്യഹരിത സസ്യങ്ങൾക്ക് പ്രത്യേകിച്ചും പ്രധാനമാണ്.

ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് pH മീറ്ററിന്റെ  പ്രവർത്തനതീതികളാണ്. ലൈവ്കേരള.കോം ന് വേണ്ടി ശ്രീമതി അനിറ്റ് തോമസ് pH മീറ്ററിന്റെ പ്രവർത്തനരീതികൾ നിങ്ങളെ പരിചയപ്പെടുത്തുന്നു, ഇത് വളരെ ലളിതവും പ്രയോജനകരവുമാണ്. ഈ മീറ്ററിന്റെ ഒരു പ്രധാന കാര്യം, ഇത് pH പരിശോധിക്കാൻ മാത്രമല്ല, ഈർപ്പം, സൂര്യപ്രകാശം എന്നിവയുടെ അളവ് പരിശോധിക്കുന്നു എന്നതാണ്. നിങ്ങളുടെ ചെടിക്ക് ആവശ്യമുള്ളത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മാറ്റങ്ങളും നിങ്ങൾ വരുത്തണം. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, മണ്ണിലേക്ക് 2 മുതൽ 4 ഇഞ്ച് വരെ ഇരട്ട പ്രോബ് തിരുകുക, നിങ്ങൾ കണക്കാക്കാൻ ആഗ്രഹിക്കുന്ന പരാമീറ്ററിലേക്ക് സ്വിച്ച് മാറ്റുക ശേഷം ഫലം ഡിസ്പ്ലേ ആയികണാവുന്നതാണ്. വീഡിയോ കണ്ടുനോക്കു.

സോയിൽ pH മീറ്റർ വാങ്ങാം.

പ്രകൃതിദത്തവും കീടനാശിനിരഹിതവുമായ 5 മികച്ച സ്പൈസുകൾ

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ രുചിയിലും വ്യത്യസ്തതയിലും ഏറെ മുന്നിട്ടു നിൽക്കുന്നു. കേരളത്തിലെ മണ്ണും കാലാവസ്ഥയും ആണ് അതിനു പ്രധാന കാരണം. ഏഷ്യൻ രാജ്യങ്ങളിൽ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് ഇന്ത്യയിൽ കേരളത്തിനുണ്ട്.  ശുദ്ധവും പ്രകൃതിദത്തവും അതിലേക്കാളുപരി കീടനാശിനി സാന്നിദ്ധ്യം തീരെ ഇല്ല എന്നുള്ളതാണ് തോട്ടം ഫാം ഫ്രെഷിൻറെ ഉല്പന്നങ്ങൾ

1. ജാതിക്കയും ജാതിപത്രിയും

Nutmeg-and-nut-mace-malabar-kerala-spices

ജാതിമരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ്‌ ജാതിക്കയും ജാതിപത്രിയും. കറിക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ എന്നതിനുപരി ജാതിക്കയും ജാതിപത്രിയും വിവധങ്ങളായ ഔഷധങ്ങൾക്കും ഉപയോഗിക്കുന്നു. ബേക്കറി പലഹാരങ്ങളിൽ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു. തോട്ടം ഫാം ഫ്രെഷിലെ ജാതിക്കയും ജാതിപത്രിയും നാടൻ രീതിയിൽ വിളവെടുത്ത് വെയിലത്ത് ഉണക്കി തയ്യാറാക്കുന്നതാണ്.   വെയിലിൽ ഉണക്കിയെടുക്കുന്ന പത്രികൾക്ക് മഞ്ഞകലർന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്.

2. കുരുമുളക്

thalassery-kerala-black-pepper‌
ലോകത്തിലെ ഏറ്റവും പരമ്പരാഗതമായ സുഗന്ധവ്യഞ്ജനം. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ കുരുമുളക് ഉത്പാദനത്തിന്‍റെ 90 ശതമാനവും കേരളത്തിന്‍റെ സംഭാവന. മിക്കവാറും എല്ലാ വിഭവങ്ങളിലും ഭക്ഷ്യവസ്തുക്കളിലും കുരുമുളക് ഉപയോഗിക്കുന്നു. മാത്രമല്ല, ഇതിന് ഔഷധമൂല്യം ഉണ്ട്. ദഹനത്തെ ഉത്തേജിപ്പിക്കുന്നു, മലബന്ധം ഒഴിവാക്കുന്നു, തൈരും തേനും ഉപയോഗിക്കുമ്പോൾ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ, സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനുകൾ, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കുരുമുളക്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതാണ് തോട്ടം ഫാം ഫ്രഷ് വിപണനം ചെയ്യുന്ന കുരുമുളക്

3. കാട്ടു തേൻ

https://thottamfarmfresh.com/product/wild-honey/

തോട്ടം ഫാം ഫ്രഷ് വിപണനം ചെറുയ്യുന്ന തേൻ,  കേരളത്തിലെ  വനമേഖലകളിൽ നിന്നും സംഭരിക്കുന്നതാണ് വൈൽഡ് ഹണി അല്ലെങ്കിൽ കാട്ടുതേൻ ഇത് 100% ശുദ്ധവും പ്രകൃതിദത്തവുമാണ്.  തേനീച്ചകൾ പൂക്കളിൽ നിന്നും ശേഖരിക്കുന്ന മധുരമുള്ള ദ്രാവകമാണ് തേൻ. അതിന്റെ മാധുര്യത്തിനും രുചിയുടെ ആഴത്തിനും ലോകമെമ്പാടും പ്രിയപ്പെട്ടതാണ്. തേനിന് കൊഴുപ്പില്ല, പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ ചെറിയ അളവിൽ ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, തേനിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ശക്തികൾക്കും കാരണമാകുന്നു. അസംസ്‌കൃത തേൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാൻസർ വിരുദ്ധ ഗുണങ്ങൾ കാണിക്കുന്നതുമാണെന്ന് കരുതപ്പെടുന്നു. ഒരു ഭക്ഷണ പദാർത്ഥം എന്നതിലുപരി തേനിന്റെ ഔഷധ ങ്ങൾക്കായാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്.

4. മസാല ചായ

masala-tea-pure-and-natural

ചായ ഊർജ്ജസ്വലമാക്കാനും രോഗപ്രതിരോധഷേഷി ആർജ്ജിക്കാനും കാൻസർപോലുള്ള രോഗങ്ങളെ ചെറുക്കാനും സാധക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ  ചേർത്ത് ഉണ്ടാക്കുന്നതാണ് മസാല ചായ.  മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും അതിൽ അടങ്ങിയിരിക്കുന്ന ഏലക്കയും, ഗ്രാമ്പുവും സഹായിക്കുന്നു.  ​ഗ്യാസ് ട്രബിൾ  പ്രശ്നങ്ങൾക്കും  അസിഡിറ്റിക്കും നല്ലൊരു പ്രതിവിധിയാണ് മസാല ചായ.

5. മലബാർ ഗ്രാമ്പൂ

malabar-cloves-pure-and-natural

കൈകൊണ്ട് പറിച്ചെടുത്ത  ശുദ്ധവും പ്രകൃതിദത്തവും കീടനാശിനി രഹിതവുമായ ഒരു തനി കേരള ഉത്പന്നം. ഗ്രാമ്പുവിൽ നിരവധി പോഷകങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ക്യാൻസറിനെ പ്രതിരോധിക്കും, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം എല്ലുകളുടെ ആരോഗ്യം, വയറ്റിലെ അൾസർ എന്നിവയ്ക്ക് ആശ്വസം. കേരളത്തിൽ വളരുന്ന ഗ്രാമ്പൂ പ്രത്യേകതകളേറെയാണ് അതിന്റെ സങ്കീർണ്ണതയും വൈവിധ്യവും  അതിനെ ഏറ്റവും കൂടുതൽ ഡിമാൻറുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ്.  ഇതിന് ഊഷ്മളവും തീക്ഷ്ണവുമായ സുഗന്ധമുണ്ട്. “ഫ്ലവർ സ്പൈസസ്” എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനമാണിത്.

പ്രകൃതിദത്തവും ശുദ്ധവുമായ കൂടുതൽ  സ്പൈസുകൾക്ക് തോട്ടം ഫാം ഫ്രെഷ് സന്ദർശിക്കുക.

 

 

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 29
  • Go to page 30
  • Go to page 31
  • Go to page 32
  • Go to page 33
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

kerala best hill station?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.