• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

വട്ടവടയിലെ സുന്ദരക്കാഴ്ചകൾ

കേരളത്തിലെ മൂന്നാറിനടുത്തുള്ള വട്ടവട പശ്ചിമഘട്ടത്തിലെ മനോഹരമായ കാഴ്ചകളും പച്ചപ്പും ഉള്ള ഒരു ഗ്രാമമാണ്.

വട്ടവടയുടെ വിശേഷങ്ങൾ

1. പ്രകൃതി സൗന്ദര്യം:

വട്ടവടയുടെ മനോഹാരിത ഇവയാണ് — ടെറസ്ഡ് ഫാമുകൾ, ഉരുണ്ട കുന്നുകൾ, തേയിലത്തോട്ടങ്ങൾ.

2. കാർഷിക രീതികൾ:– പരിസ്ഥിതി സൗഹൃദ കൃഷിയും പരമ്പരാഗത കൃഷി രീതികളും.

3. സസ്യജന്തുജാലങ്ങൾ:– വൈവിധ്യമാർന്ന സസ്യങ്ങളും മൃഗങ്ങളും. നിങ്ങൾക്ക് വ്യത്യസ്ത ഇനം പക്ഷികൾ, ചിത്രശലഭങ്ങൾ, ചെറിയ മൃഗങ്ങൾ എന്നിവയെ ഇവിടെ കാണാം.

4. ട്രെക്കിംഗും നടത്തവും:

–ട്രെക്കിംഗിനും പോകാനും ചുറ്റുമുള്ള പ്രകൃതിസുന്ദരമായ സ്ഥലങ്ങളിൽ നടക്കാനും അവസരമുണ്ട്.

5. കുറിഞ്ഞിമല സങ്കേതം:

–12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി പൂക്കളാണ് ഇവിടുത്തെ ആകർഷണം. വിവിധ വന്യജീവികളുടെ ആവാസകേന്ദ്രമാണിത്.

വട്ടവടയിൽ നിങ്ങളെ ആകർഷിക്കുന്നത്

തേയിലത്തോട്ടങ്ങൾ: തേയില നിർമ്മാണ പ്രക്രിയ കാണാനും ലോകത്തിലെ ഏറ്റവും മികച്ച ചായകൾ ആസ്വദിക്കാനും ഇവിടെ കഴിയും. ഇത് ഒരു പുതിയ അനുഭവം നൽകുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ: ഏലം, കുരുമുളക്, കറുവപ്പട്ട തുടങ്ങിയ വിവിധതരം സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങൾക്ക് പ്രാദേശിക വിപണികളിൽ നിന്ന് നേരിട്ട് വാങ്ങാം.

ഹോംമെയ്ഡ് ചോക്ലേറ്റുകൾ: വിവിധ രുചികളിലുള്ള കൈകൊണ്ട് നിർമ്മിച്ച ചോക്ലേറ്റുകൾ കടകളിൽ ലഭ്യമാണ്.

ഓർഗാനിക് ഫാമിംഗ്: ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് തുടങ്ങിയ ജൈവ ഉൽപന്നങ്ങൾ വട്ടവടയിൽ കൃഷി ചെയ്യുന്നു.

തേൻ: നിങ്ങൾക്ക് ശുദ്ധമായ തേൻ കിട്ടും.

പരമ്പരാഗത കരകൗശല വസ്തുക്കൾ: കൈകൊണ്ട് നിർമ്മിച്ച കൊത്തിയെടുത്ത തടിഉത്പന്നങ്ങൾ , തുണിത്തരങ്ങൾ എന്നിവ ഇവിടെ വിപണിയിൽ കിട്ടും.

ആയുർവേദ ഉൽപ്പന്നങ്ങൾ: വിവിധ ഹെർബൽ ഓയിലുകൾ, ക്രീമുകൾ, ആയുർവേദ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.

വട്ടവടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ:

1. ചിലന്തിയാർ വെള്ളച്ചാട്ടം

വട്ടവടയിലെ സുന്ദരമായ ദൃശ്യമാണ് ചിലന്തിയാർ വെള്ളച്ചാട്ടം. സമൃദ്ധമായ കുന്നുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം.

2 . മാട്ടുപ്പെട്ടി അണക്കെട്ട്

വട്ടവടയ്ക്ക് സമീപമാണ് മാട്ടുപ്പെട്ടി അണക്കെട്ട്, ബോട്ടിംഗും മനോഹരമായ കാഴ്ചകളും ലഭ്യമാവുന്ന മനോഹരമായ സ്ഥലമാണിത്. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സങ്കേതമാണിത്.

3. വട്ടവട വ്യൂപോയിൻ്റു

വട്ടവടയിൽ നിന്ന് എളുപ്പത്തിൽ എത്താവുന്ന ഈ വ്യൂപോയിന്റ് കുന്നുകളുടെയും താഴ്‌വരകളുടെയും വിശാലമായ പ്രദേശമാണ്. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ നിന്ന് കാണാൻ രസമാണ്.

4. പമ്പാദ ഷോല നാഷണൽ പാർക്ക്

വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ദേശീയോദ്യാനം. ട്രെക്കിങ്ങിനു പോകാൻ കഴിയും, വന്യജീവികളെ കാണാനും കഴിയും.

5. ടോപ്പ് സ്റ്റേഷൻ

ഇവിടെക്കു വട്ടവടയിൽ നിന്ന് 15 മുതൽ 20 കിലോമീറ്റർ വരെ ദൂരമുണ്ട്. പശ്ചിമഘട്ടത്തിൻ്റെ അതിമനോഹരമായ ദൃശ്യം ഇവിടെ നിന്നുകാണാം.

6. കുറിഞ്ഞിമല

പ്രകൃതിസ്‌നേഹികൾക്കും ട്രെക്കിംഗ്‌ ഇഷ്‌ടപ്പെടുന്നവർക്കും പറ്റിയ സ്ഥലമാണിത്.

7. ചിന്നാർ വന്യജീവി സങ്കേതം

ഇവിടെയും ധാരാളം സസ്യജന്തുജാലങ്ങളും ദൃശ്യമാണ്, ട്രെക്കിംഗ് പോകാവുന്ന വഴികളുണ്ട്.

8. ആനമുടി

വട്ടവടക്ക് സമീപമാണ് ആനമുടി. ചുറ്റുമുള്ള പ്രദേശം സമൃദ്ധമായ വനങ്ങളും പ്രകൃതി സൗന്ദര്യവും നിറഞ്ഞതാണ്.

9. പഴത്തോട്ടം വ്യൂപോയിന്റ്

മനോഹരമായ ഫലവൃക്ഷത്തോട്ടമാണിത്. വിവിധ തരം പഴങ്ങൾ ഇവിടെ കൃഷിചെയ്യുന്നു.

10. കാന്തല്ലൂർ

ഒരു സമീപ ഗ്രാമമാണിത്. സന്ദർശകർക്ക് ഫ്രൂട്ട് ഫാമുകൾ കാണാനും ശാന്തമായ അന്തരീക്ഷം ആസ്വദിക്കാനും കഴിയുന്നു.

എങ്ങനെ എത്തിച്ചേരാം:

കൊച്ചിയിൽ നിന്ന്: കൊച്ചിയിൽ നിന്ന് വട്ടവടയിലേക്കുള്ള ദൂരം170 കിലോമീറ്ററാണ്. കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രയിൽ പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം.

വട്ടവടയ്ക്ക് സമീപമുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ: ഇരവികുളം നാഷണൽ പാർക്ക്, കർമ്മലഗിരി ആന പാർക്ക്, കൊളുകുമല കൊടുമുടി, എക്കോ പോയിന്റ്, കുട്ടിക്കാനം തേയിലത്തോട്ടങ്ങൾ എന്നിവയാണ്.

വട്ടവടയിലെ കാഴ്ചകൾ

പശ്ചിമഘട്ട മലനിരകളാൽ ഇഴുകിച്ചേർന്നാണ് വട്ടവടസ്ഥിതിചെയ്യുന്നത്.  വട്ടവടയിലെ കൃഷിയിടങ്ങളും കുന്നിൻപുറങ്ങളും അവിടുത്തെ പ്രകൃതിയെ മനോഹരമാക്കുന്നു. വട്ടവടയുടെ സൗന്ദര്യവും സുഖകരമായ കാലാവസ്ഥയും അവിടെ സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് ശാന്തതയും സന്തോഷവും നൽകുന്നു.

വട്ടവടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ:

1. ചിലന്തിയാർ വെള്ളച്ചാട്ടം

വട്ടവടയിലെ പ്രകൃതി രമണീയമായ ദൃശ്യങ്ങളിൽ ഒന്നാണ് ചിലന്തിയാർ വെള്ളച്ചാട്ടം. കുന്നുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ വളരെ ഭംഗിയാണ്. ശാന്തത ഇഷ്ടപ്പെടുന്നവർക്ക് ഇവിടം കൂടുതൽ ഉന്മേഷദായകമാകും

2. മാട്ടുപ്പെട്ടി അണക്കെട്ട്

വട്ടവടയ്ക്ക് സമീപമാണ് മാട്ടുപ്പെട്ടി അണക്കെട്ട്. ബോട്ടിംഗും മനോഹരമായ കാഴ്ചകളും ലഭ്യമാവുന്ന മനോഹരമായ സ്ഥലമാണിത്. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സങ്കേതമാണിത്.

3. വട്ടവട വ്യൂപോയിൻ്റ

വട്ടവടയിൽ നിന്ന് എളുപ്പത്തിൽ എത്താൻപറ്റും. വ്യൂപോയിന്റ് കുന്നുകളുടെയും താഴ്‌വരകളുടെയും വിശാലമായ ദൃശ്യങ്ങൾ കാണാം. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ പറ്റിയ സ്ഥലമാണിത്.

4. ഷോല നാഷണൽ പാർക്ക്

വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ദേശീയോദ്യാനം. ഇവിടെ ട്രെക്കുകളിൽ യാത്ര ചെയ്യാം.

5. ടോപ്പ് സ്റ്റേഷൻ

വട്ടവടയിൽ നിന്ന് 15 മുതൽ 20 കിലോമീറ്റർ വരെ ദൂരമുണ്ട്. കുന്നുകളുടെയും താഴ്‌വരകളുടെയും പശ്ചിമഘട്ടത്തിന്റെയും അതിമനോഹരമായ ദൃശ്യം പ്രഎവിടെ നിന്നാൽ കാണാം.

6. കുറിഞ്ഞിമല സങ്കേതം

പ്രകൃതിസ്‌നേഹികൾക്കും ട്രെക്കിംഗ്‌ പ്രേമികൾക്കും പറ്റിയ സ്ഥലമാണിത്.

7. ചിന്നാർ വന്യജീവി സങ്കേതം

സസ്യജന്തുജാലങ്ങൾക്കും ട്രെക്കിംഗ് പാതകൾക്കും പേരുകേട്ടതാണ് ഇത്.

8. ആനമുടി

അടുത്ത ആകർഷമായ ഒരു പ്രദേശമാണിത്. വട്ടവടക്കു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള പ്രദേശം സമൃദ്ധമായ വനങ്ങളുള്ള പ്രകൃതി സൗന്ദര്യം നിറഞ്ഞ പ്രദേശമാണ്ദാനം ചെയ്യുന്നു.

9. പഴത്തോട്ടം വ്യൂപോയിന്റ്

മനോഹരമായ ഫലവൃക്ഷത്തോട്ടമാണിത്.

വട്ടവടയിൽ താമസിക്കാൻ

ഇടുക്കിയിലെ മനോഹരമായ ഒരു ഗ്രാമമാണ് വട്ടവട,  നേച്ചർ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിങ്ങനെയുള്ള താമസസൗകര്യങ്ങൾ ഇവിടെ ഉണ്ട് . മികച്ചതും സൗകര്യപ്രദവുമായ താമസത്തിനുപറ്റിയ സ്ഥലമാണ് സതേൺ പനോരമ, ക്യാമ്പ് നോയൽ.

സതേൺ പനോരമ ക്യാമ്പ് നോയൽ മനോഹരമായ ഒരു റിസോർട്ടാണ്. മൂന്നാർ പട്ടണത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് സതേൺ പനോരമ ക്യാമ്പ് നോയൽ. ഇവിടെ പ്രകൃതി ഭംഗി ആസ്വദിച്ചു നടക്കാം ട്രെക്കുകളിൽ യാത്ര ചെയ്യാം. ടൂറിസ്റ്റുകളുടെ അഭ്യർത്ഥന പ്രകാരം മ്യൂസിക് സിസ്റ്റത്തോടുകൂടിയ ക്യാമ്പ്ഫയറുകൾ ലഭ്യമാകും.

മുറികൾ – ഗാർഡൻ വ്യൂ റൂമുകളും സ്യൂട്ട് റൂമുകളും ഇവിടെയുണ്ട് . മുറികൾ നന്നായി പരിപാലിക്കുന്നതും വിശാലവുമാണ്. ഈ റിസോർട്ടിൽ വിശ്രമിച്ചുകൊണ്ട് വട്ടവടയിൽ നിന്നുള്ള അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. ആഡംബരപൂർണമായ അറ്റാച്ച്ഡ് ബാത്ത്റൂമുകളോട് കൂടിയ സുഖപ്രദമായ ഡബിൾ ബെഡ് സൗകര്യങ്ങളാൽ ഓരോ മുറിയും നന്നായി സജ്ജീകരിച്ചിരിക്കുന്നു. റിസോർട്ടിലെ ജീവനക്കാർ സൗഹൃദപരവും അതിഥിയെ സുഖകരമാക്കുന്നു. റിസോർട്ടിലെ ദൂരദർശിനിയുപയോഗിച് നക്ഷത്രങ്ങളെ കാണാം റിസോർട്ട് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു:

റസ്റ്റോറന്റും ക്ലബ്ബ് ഹൗസും

സൗജന്യ വൈഫൈ (ലോബിയിൽ)

മീറ്റിംഗ് അല്ലെങ്കിൽ പാർട്ടികൾ നടത്താൻ പറ്റിയ സൗകര്യങ്ങൾ

ഗതാഗതം (ആവശ്യാനുസരണം)

അലക്കു സേവനം

ടെലിഫോൺ സേവനം

കാഴ്ചകൾ കാണുന്നതിനുള്ള ഗൈഡ്

സുഖപ്രദമായ കിടക്ക

ക്യാമ്പ് ഫയർ (ആവശ്യമനുസരിച്ച്)

കൊച്ചിയിൽ നിന്ന് എങ്ങനെ എത്തിച്ചേരാം:

അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സതേൺ ക്യാമ്പ് നോയലിൽ നിന്ന് 145.4 കിലോമീറ്റർ അകലെയാണ്.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം.

കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള്ള റോഡുമാർഗ്ഗമുള്ള യാത്ര പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ കാട്ടിത്തരുന്നു .

സതേൺ പനോരമ ക്യാമ്പ് നോയൽ

Address: Pazhathottam-Vattavada, Koviloor, Munnar, Kerala 685615

ഫോൺ: 085905 07050

ഇമെയിൽ വിലാസം:reserve@spcampnoel.com

ഓണസദ്യ 2023 കൊച്ചി

പൂക്കളുടെയും പൂവിളികളുടെയും ആരവത്തോടെ ഒരു ഓണക്കാലംകൂടി വന്നെത്തി. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ആണ് ഓണം ആഘോഷിക്കുന്നത്. മാവേലി മന്നനെ ഓർമ്മിക്കുന്ന ചടങ്ങ് കൂടിയാണ് ഓണം. ജാതിമത ഭേദമില്ലാതെ ഏവരും ഐക്യത്തോടെ ഓണം ആഘോഷിക്കുന്നു.

വീടും പരിസരവും വൃത്തിയാക്കി പുതുവസ്ത്രങ്ങൾ അണിഞ്ഞ് വിഭവസമൃദ്ധമായ സദ്യ കഴിച്ചു ഓണാഘോഷം ഗംഭീരമാക്കുന്നു. ഓണക്കോടി സമ്മാനിച്ചും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിട്ടും ഓണക്കാലം സന്തോഷഭരിതമാക്കുന്നു. ഓണപ്പാട്ടുകളും തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവും ഓണക്കാലത്തിന്റെ പ്രത്യേകതയാണ് .

കൊച്ചിയിൽ ഓണാഘോഷങ്ങൾ ആരംഭിക്കുന്നത് തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്രയോടെയാണ് . ഹിൽ പാലസിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര യാണിത്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവും ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണത്തിന്റെ മാറ്റുകൂട്ടുന്നത്. വാഴയിലയിൽ വിളമ്പുന്ന ഈ പരമ്പരാഗത വെജിറ്റേറിയൻ വിരുന്ന് മധുരവും ഉപ്പും പുളിയും തുടങ്ങിയ എല്ലവിധ രസങ്ങളും ചേർന്നതാണ് . ഓണസദ്യ ദേശത്തിന്റെ സമൃദ്ധമായ ഐശ്വര്യത്തിന്റെയും അവിടത്തെ ജനങ്ങളുടെ സമൃദ്ധിയുടെയും പ്രതീകമാണ്.
ഉപ്പേരി,ശർക്കരവരട്ടി, ഇഞ്ചിക്കറി,മാങ്ങാക്കറി, നാരങ്ങാക്കറി, പരിപ്പ്, സാമ്പാർ, പച്ചടി, തോരൻ ,അവിയൽ, ഓലൻ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, പപ്പടം, പഴം, പായസം തുടങ്ങിയവ എല്ലാം സദ്യയെ സമ്പന്നമാക്കുന്നു. ഇവ ഇലയിൽ വിളമ്പുന്നതിനും പ്രത്യേക ക്രമവും സ്ഥാനവും ഉണ്ട്. ഓണസദ്യ തികച്ചും വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ മിശ്രിതമാണ്.

കൊച്ചിയിൽ ഓണക്കാലം ഊർജ്ജസ്വലമായ ഷോപ്പിംഗ് ഫെസ്റ്റിവലുകളുടെയും കാലമാണ്. നഗരവാസികൾ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒരു വിശ്രമത്തിനായി പൊതുവെ ഓണക്കാലത്ത് “സദ്യ” ഭക്ഷണം ആസ്വദിക്കുന്നത് പ്രാദേശിക ഹോട്ടലുകളിൽ നിന്ന് സൗകര്യപൂർവ്വം ഓർഡർ ചെയ്താണ്. ഓണാവധിക്കാലം പ്രിയപ്പെട്ടവരോടൊപ്പം യാത്രപോകാനും സ്വസ്ഥമായിരിക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഒരു അനുഗ്രഹമാണ്.

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്

ഓണാവധിക്കാലത്ത്, ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമാധാനപരവും സന്തോഷകരവുമായ നിമിഷങ്ങൾ തേടി ഉല്ലാസയാത്രകൾക്കായി പുറപ്പെടുന്നു. ഇവർക്ക് തീർച്ചയായും ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഒരു ലക്ഷ്യസ്ഥാനമാണ്.

കൊച്ചിക്കടുത്തുള്ള പാണാവള്ളിയിലെ അഞ്ചുതുരുത്തിലാണ് മനോഹരമായ ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്. റിസോർട്ടിലെ ഊഷ്മളമായ അന്തരീക്ഷവും പരമ്പരാഗത ആയുർവേദ രീതികളും നിങ്ങൾക്ക് ഒരു പുതിയ ഉണർവ് നൽകും. ഇവിടെ ബോട്ടുയാത്രചെയ്യാനും സൗകര്യമുണ്ട് .

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഓഫറുകൾ:

ഈ റിസോർട്ടിൽ നിന്നുള്ള സേവനങ്ങളിൽ വിവാഹ, ഹണിമൂൺ പാക്കേജുകൾ, ഡേഔട്ട് പാക്കേജുകൾ, ആയുർവേദ പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നു.

മോഡേൺ സൗകര്യങ്ങൾ ഉള്ള മുറികൾ, കായലിൻ്റെ ഭംഗി മുറിയിലിരുന്നും കാണാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മനോഹരമായ വിരുന്ന് ഹാൾ മറ്റൊരു പ്രേത്യകതയാണ്.കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കും ബിസിനസ്സ് ഒത്തുചേരലുകൾക്കും റിസോർട്ടിൽ സൗകര്യമുണ്ട്.

ഇവിടെ താമസിച്ച് ബോട്ടിംഗ്, മീൻപിടിത്തം, ഗെയിമുകൾ എന്നിവയിൽ പങ്കെടുക്കാം.

ആയുർവേദ പാക്കേജുകൾ:

ആയുർവേദ വിധിപ്രകാരമുള്ള ശരീര സംരക്ഷണ പാക്കേജുകൾ ഇവിടെ ലഭ്യമാണ് , അതിനായി ഡോക്ടറുടെ സേവനവും, മരുന്നുകളും, ഇവിടെ കിട്ടും. സൗന്ദര്യം, ചർമ്മ സംരക്ഷണം, സോറിയാസിസ് ചികിത്സ, അമിത വണ്ണം എന്നിവയ്ക്കുള്ള ആയുർവേദ ചികിത്സകളും ഇവിടെ ഉണ്ട്.

ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്

Address: Anjuthuruthu,Kollankoombu Kadavu, opp. Odambally Devi Temple, Panavally, Kerala 688526

ഫോൺ: 095260 15111

കൊച്ചിയിൽ നിന്നുള്ള ദൂരം: 20.1 കി

 

 

 

 

ആനക്കട്ടിയിലെ വിശേഷങ്ങൾ

 

അട്ടപ്പാടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ടിലേക്കു ഒരു യാത്ര പോയി. നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ടിലേക്കു തൊടുപുഴയിൽ നിന്നും ഏകദേശം 230 കിലോമീറ്റർ ദൂരമുണ്ട്. കോയമ്പത്തൂരിൽ നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് നിർവാണയിലേക്ക്. ഞങ്ങൾ ആദ്യം പോയത് നിർവാണയിലെ റിസപ്ഷനിലേക്കാണ്. അവിടെ നിരയായി ധാരാളം ബൊഗൈൻവില്ല ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.

നിർവാണയിലെ ചുറ്റുപാടും മനോഹരമാണ് . ചെറുതും വലുതുമായ ധാരാളം മരങ്ങളുണ്ടവിടെ. വിവിധതരത്തിലുള്ള മാവുകളും നെല്ലിമരങ്ങളും കൃഷിയെ ഇഷ്ടപ്പെടുന്ന ആരെയും ആകർഷിക്കും. ഞങ്ങൾ അവിടെ പലതരത്തിലുള്ള ഫല വൃക്ഷങ്ങൾ കണ്ടു. മാങ്ങ പറിച്ചു കഴിച്ചുകൊണ്ടാണ് ഞങ്ങൾ നടന്നത്‌. നിറയെ കായകളുള്ള സപ്പോർട്ട, പഴുത്ത ധാരാളം ഞാവൽ പഴങ്ങൾ, പലതരം ചാമ്പ, മാതളം , ചെറി, പേരകൾ , മുള്ളാത്ത ഇവയെല്ലാം നിർവാണയുടെ ചുറ്റുമുണ്ട് .

റോഡിന് മറുവശം കാടായതുകൊണ്ടു വന്യ മൃഗങ്ങൾ കടക്കാതിരിക്കാൻ മുള്ളുവേലികെട്ടിയിരിക്കുന്നു.

അവിടെ നല്ലൊരു ചിൽഡ്രൻസ് പാർക്കുണ്ട്. കുട്ടികളെ ആകർഷിക്കുന്ന മറ്റൊന്നാണ് ഇവിടെയുള്ള സ്വിമ്മിങ്പൂൾ. സ്വിമ്മിങ് പൂളിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് ചുറ്റുമുള്ള മല നിരകളും കാടുകളുമാണ്. ചുറ്റുമുള്ള പച്ചപ്പും കാറ്റുമേറ്റിരിക്കാൻ നല്ല രസമാണ്. അവിടെ ഒരു ശിവ ക്ഷേത്രമുണ്ട് . ക്ഷേത്രത്തിനു ചുറ്റും കാടാണ്, ശാന്തമായ ഒരു അന്തരീക്ഷമാണിവിടെ.

താമസിക്കുന്ന റൂമിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് മലകളുടെയും കാടുകളുടെയും കാഴ്ചയാണ്. മനോഹരവും ശാന്തവുമായ പ്രകൃതി ഭംഗി കണ്ട് നിന്ന് പോകും. ഇവിടെ നിന്ന് നോക്കുമ്പോൾ താഴെ റിസപ്ഷനും റെസ്റ്റോറന്റും ചെറിയ കോട്ടേജുകളും കാണാം. നോർമൽ കോട്ടേജുകൾ, പ്രീമിയം കാറ്റഗറിയിലുള്ള റൂമുകളും എന്നിവ ഇവിടെയുണ്ട്.

വെജിറ്റേറിയൻ ഭക്ഷണമാണിവിടുത്തെ പ്രേത്യകത . ഇവിടുത്തെ തോട്ടത്തിൽ തന്നെ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമാണുപയോഗിക്കുന്നത്. നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ
അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക്‌ ആനക്കട്ടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട് ഒരു അനുഗ്രഹമാണ്.

ഞങ്ങൾ ജീപ്പുയാത്രക്കുപോയി. സ്ഥിരമായി കാറ്റുകിട്ടുന്ന സ്ഥലമായതുകൊണ്ടു ധാരാളംകാറ്റാടിയെന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നു 7 കിലോമീറ്റർ സഞ്ചരിച്ചു ഞങ്ങൾ കീരിപ്പതിയിലെത്തി. കീരിപ്പതിയിലെ വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ പല തട്ടിലുള്ള മലനിരകൾ കാണാം. ഏറ്റവും ഉയരത്തിൽ കാണുന്നത്‌ ഊട്ടി മല നിരകളാണ്‌. പിന്നീട് ഞങ്ങൾ ശിരുവാണി നദിയിലെത്തി, കാടിനുള്ളിലൂടെയാണ് നദി ഒഴുകുന്നത്.
മുപ്പതു കിലോമീറ്റർ പിന്നിട്ട് നിർവാണയിൽ തിരിച്ചെത്തി.

നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ
അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക്‌ ആനക്കട്ടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട് ഒരു അനുഗ്രഹമാണ്.

നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട്

Address: Anaikatti – Sholayoor Rd, Sholayur, Kerala 678581

കൊടൈക്കനാലിൽ ഒരു അവധിക്കാലം

രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹിൽ സ്റ്റേഷനുകളുടെ രാജകുമാരിയായ കൊടൈക്കനാൽ. മൂടൽമഞ്ഞുകൊണ്ടുമൂടിയ മലനിരകളുടെ കാഴ്ച മനോഹരമാണ്. ഈ പ്രകൃതി ദൃശ്യങ്ങൾ അവിസ്മരണീയമായ നിമിഷങ്ങൾ നൽകുന്നു. പച്ചപ്പ് നിറഞ്ഞ വനങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പോലെയുള്ള പ്രകൃതി വിസ്മയങ്ങളാൽ അനുഗ്രഹീതമാണ്‌ കൊടൈക്കനാൽ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ലൊക്കേഷനുകളിലൊന്നാണ് കൊടൈക്കനാൽ.

സ്ഥാനം: തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് കൊടൈക്കനാൽ ഇത് സ്ഥിതി ചെയ്യുന്നത്.

സന്ദർശിക്കാൻ പറ്റിയ സമയം: എല്ലാമാസവും ഇവിടെ സന്ദർശിക്കാണ് പറ്റിയ കാലാവസ്ഥയാണ് . ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള ശൈത്യകാലമാണ് ഏറ്റവും അനുയോജ്യമായ സമയം. കൊടൈക്കനാൽ വേനൽക്കാലത്ത് ഏറ്റവും വർണ്ണാഭമായും മഴക്കാലത്ത് ഏറ്റവും മനോഹരവുമാണ്.

കൊടൈക്കനാലിൽ സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങൾ:

1. കൊടൈക്കനാൽ തടാകം:

കൊടൈക്കനാലിലെ ഏറ്റവും ആകർഷകമായ ഭാഗമാണ് ഈ തടാകം. നക്ഷത്രാകൃതിയിലുള്ള മനുഷ്യനിർമിത തടാകമാണിത്. കൊടൈക്കനാലിലെ ഏറ്റവും തിരക്കേറിയതും ഷോപ്പിങ്ങിന് പറ്റിയതുമാണിവിടം.

ബോട്ടിംഗ്, സൈക്ലിംഗ്, കുതിരസവാരി ഇവിടെ സൗകര്യമുണ്ട്‌.

2. പൈൻ വനം:

ഉയരം കൂടിയ പൈൻ മരങ്ങളുള്ള ഇടതൂർന്ന വനപ്രദേശമാണിത്. നിരവധി ദക്ഷിണേന്ത്യൻ സിനിമകൾക്ക് പൈൻ ഫോറസ്റ്റ് പശ്ചാത്തലമായിട്ടുണ്ട്. പൈൻ വനത്തിന്റെ മനോഹരമായ പച്ചപ്പാണ് അതിന്റെ ആകർഷണീയത.
നടക്കാനും വിശ്രമിക്കാനും അനുയോജ്യമായ സ്ഥലം. കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഫോട്ടോയിൽ പകർത്താം.

സമയം: രാവിലെ 9 മുതൽ 10 വരെ, വൈകുന്നേരം 5 മുതൽ 5.30 വരെ.

3. ഗ്രീൻ വാലി വ്യൂ:

ഗ്രീൻ വാലിയുടെ ചുറ്റുപാടുകളുടെ അതിമനോഹരമായ കാഴ്ചകൾ ഇവിടുത്തെ ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത് . ആത്മഹത്യാ പോയിന്റ് എന്നും ഇത് അറിയപ്പെടുന്നു. വൈഗ അണക്കെട്ടും ഇവിടെനിന്നു കാണാം. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 5.5 കിലോമീറ്റർ അകലെയാണ് ഗ്രീൻ വാലി.

സമയം: 10 AM മുതൽ 3 PM വരെ.

ഷോപ്പിങ്ങിന് ഇവിടെ അവസരമുണ്ട് . വീട്ടിൽ ഉണ്ടാക്കിയ ചോക്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.

4. ഗുണ ഗുഹകൾ:

അതിമനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്ര പരമായ കഥകൾ ഈ ഗുഹകളെ ബന്ധപ്പെട്ടുണ്ട്ളി. ഇവിടം ഡെവിൾസ് കിച്ചൻ എന്നും അറിയപ്പെടുന്നു.

സമയം: രാവിലെ 8 മുതൽ വൈകിട്ട് 4 വരെ.

ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലം .

5. ഡോൾഫിൻ നോസ്:

ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള ഒരു പാറക്കൂട്ടം. സുന്ദരമായ താഴ്‌വരകളുടെയും വിശാലമായ പ്രകൃതിദൃശ്യങ്ങളുടെയും അതിശയകരമായ കാഴ്ചയാണ് ഇവിടെ.

സമയം: രാവിലെ 9 മുതൽ വൈകിട്ട് 6വരെ.

ചെയ്യേണ്ട കാര്യങ്ങൾ: ഫോട്ടോഗ്രാഫി, സൈഡ് സീയിംഗ്.

6. കോക്കേഴ്സ്:

പച്ചപുതച്ച താഴ്‌വരകളും കുന്നുകളും കണ്ടുകൊണ്ടു നടക്കാം.

സൂര്യോദയവും സൂര്യാസ്തമയവുംഫോട്ടോയിൽ പകർത്താം . ഷോപ്പിംഗും , ടെലിസ്കോപ്പിക് കാഴ്ചയ്ക്കും ഇവിടെ സൗകര്യമുണ്ട് .

7. മന്നാവൂർ തടാകം:

വൈവിധ്യമാർന്ന വന്യജീവികളും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ സ്ഥലമാണിത്. കൊടൈക്കനാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശാന്തമായ ഒരു കാർഷിക ഗ്രാമമാണ് മന്നാവൂർ.

സഞ്ചാരികൾക്ക് ബോട്ടിംഗ്, ട്രെക്കിംഗ് ഇവയ്ക്കു അവസരമുണ്ട്.

8. പൂമ്പാറ ഗ്രാമം:

പഴനി കുന്നുകളിലാണ് പൂമ്പാറ. ഇതു ഒരു പഴയ ഗ്രാമമാണ് . ഇവിടുത്തെ പ്രശസ്തമാണ് ഒരു ക്ഷേത്രമാണ് ശ്രീ കുഴന്തൈ വെള്ളേപ്പർ ക്ഷേത്രം (മുരുകൻ ക്ഷേത്രം).

9. ബ്രയാന്ത് പാർക്ക്:

ചുറ്റും മനോഹരമായ പൂക്കൾ ,പല തരത്തിലുള്ള റോസാപ്പൂക്കൾ എന്നിവയാൽ ബ്രയാന്ത് പാർക്ക് ഒരു വിസ്മയമാണ്. ഹോർട്ടികൾച്ചറൽ പ്രദർശനങ്ങൾ ഇവിടെ നടത്താറുണ്ട്. ഗ്ലാസ് ഹൗസ് കാഴ്ചയ്ക്കും പാർക്ക് ഉപകാരപ്രദമാണ്. പൂക്കളുടെ ചിത്രങ്ങൾ ഫോട്ടോയിൽ എടുക്കാം.

10. ബിയർ ഷോല വെള്ളച്ചാട്ടം:

ബിയർ ഷോല വെള്ളച്ചാട്ടം നിബിഡ വനമേഖലയിലാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണിത്. ആരുടെയും മനം കുളിർപ്പിക്കുന്ന കാഴ്ച. മലമുകളിലേക്ക് നടക്കാനും കഴയും.

സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: മഴക്കാലത്ത് വെള്ളം നിറഞ്ഞുനിൽക്കുമ്പോൾ.
ഇവിടെ ട്രെക്കിങ്ങിനു പോകാം .

11. വട്ടക്കനാൽ

ഇന്ത്യയിലെ ചെറിയ ഇസ്രായേൽ എന്നറിയപ്പെടുന്ന വട്ടനാലിന് ചുറ്റും മനോഹരമായ കുന്നുകളും താഴ്‌വരകളും ഉണ്ട്. ചുറ്റുമുള്ള മൂടൽമഞ്ഞ് നിഗൂഢമായ ഒരു അനുഭൂതി നൽകുന്നു. വട്ടക്കനാൽ വെള്ളച്ചാട്ടം, എക്കോ പോയിന്റ്, ഓർഗാനിക് ഫാമുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. വട്ടക്കനാലിൽ സൂര്യൻ നേരത്തെ അസ്തമിക്കുന്നു.

ശാന്തമായ ഇവിടെ യോഗ, ധ്യാനം, ട്രെക്കിംഗ് എന്നിവയ്ക്ക് അനുയോജ്യം.

12. സിൽവർ കാസ്കേഡ് വെള്ളച്ചാട്ടവും തലൈയ്യാർ വെള്ളച്ചാട്ടവും:

കൊടൈക്കനാലിലെ മറ്റ് രണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
സിൽവർ കാസ്‌കേഡും തലൈയ്യാർ വെള്ളച്ചാട്ടവും പ്രകൃതിസ്‌നേഹികൾക്ക് നല്ലൊരു വിരുന്നാണ്.

13. മോയർ പോയിന്റ്:

പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും ഇടതൂർന്ന വനങ്ങളും ഉള്ള ഒരു ജനപ്രിയ വ്യൂ പോയിന്റാണിത്.

ചെയ്യേണ്ട കാര്യങ്ങൾ: ഉത്സാഹികളായ ഫോട്ടോഗ്രാഫർമാർക്കുള്ള മികച്ച സ്ഥലം.

14. ബെരിജാം തടാകം:

കൊടൈക്കനാലിലെ മറ്റൊരു മനോഹരമായ തടാകം.

അടുത്തുള്ള  സ്ഥലങ്ങൾ: –

ദേവദാനപ്പട്ടി ടൗൺ: കൊടൈക്കനാലിൽ നിന്ന് 20 കിലോമീറ്റർ അകലെ കൊടൈക്കനാൽ മലനിരകളുടെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

പഴനി മുരുകൻ ക്ഷേത്രം: കൊടൈക്കനാലിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.

കേരളത്തിൽ നിന്ന് എങ്ങനെ എത്തിച്ചേരാം:

കോഴിക്കോട്: റോഡ് മാർഗം 304.7 കിലോമീറ്റർ.
കോട്ടയം: റോഡ് വഴി 255.5 NH വഴി 183 കിലോമീറ്റർ.
കൊച്ചി: റോഡ് വഴി 270.9  NH വഴി 85 കിലോമീറ്റർ.

തിരുവനന്തപുരം: റോഡ് മാർഗം 349.6 കിലോമീറ്റർ.

താമസ സൗകര്യം :- കൊടൈക്കനാലിൽ നല്ലൊരു താമസത്തിനു എല്ലാവിധ സൗകര്യത്തോടും കൂടിയ ഒരു റിസോർട്ടാണ് വാംത്ത് ഹിൽ ക്രെസ്റ് റിസോർട്ട് . തടാക കാഴ്ചകൾ കണ്ട് ഇവിടെ ഒരു അവധിക്കാലം ആസ്വദിക്കാം. കുടുംബമൊത്തും , സുഹൃത്തുക്കളൊത്തും ധാരാളം ടൂറിസ്റ്റുകൾ ഇവിടെ തങ്ങാൻ എത്തുന്നു. എല്ലാതരത്തിലുള്ളവർക്കും വേണ്ട സുഖകരമായ താമസ സൗകര്യം ഇവിടെയുണ്ട് .

വാംത്ത് ഹിൽ ക്രെസ്റ് റിസോർട്ടിൽ മനോഹരമായ വാലി വ്യൂ സ്യൂട്ടുകളും പ്രീമിയം റൂമുകളും റിസോർട്ടിൽ ലഭ്യമാണ്. സ്വന്തം വീടുപോലെതന്നെ സമാധാനവും ശാന്തതയും നിറഞ്ഞ ഒരിടമാണിത്. അതിഥികൾക്കായി ജീവനക്കാർ നിസ്തുലമായ സേവനമാണ് നൽകുന്നത്. റിസോർട്ടിന്റെ പരിസരം ശുചിത്വത്തോടെ പരിപാലിക്കുന്നു. റിസോർട്ടിലെ ഒഴിവുകാലം അതിഥികൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാണ്.

വിലാസം: Warmth Hill Crest Resort, Pallangi Rd Vilpatti, Karapu, Swamy kovel Road, Kodaikanal, Tamil Nadu 624101.
ഫോൺ: 078100 29231

ആലപ്പുഴയിലെ കായലിലൂടെ ഒരു യാത്ര

ആലപ്പുഴ പ്രകൃതി ഭംഗിയാൽ സമ്പന്നമാണ്. ആലപ്പുഴ സന്ദർശനം വിനോദസഞ്ചാരികൾക്ക് കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയാണ് നൽകുന്നത്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കായൽ, നദികൾ, തടാകങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പച്ചപുതച്ച നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും ആലപ്പുഴയെ സുന്ദരമാക്കുന്നു. കയറുല്പന്നങ്ങൾക്കും സമുദ്രോത്പന്നങ്ങൾക്കും ആലപ്പുഴ പ്രശസ്തമാണ്.

ഏറ്റവും അടുത്തുള്ള സ്ഥലം: ആലപ്പുഴയിൽ നിന്ന് 53 കിലോമീറ്റർ അകലെയാണ് കൊച്ചി നഗരം.

ആലപ്പുഴയിലെ ആകർഷണങ്ങൾ :

1.കായലുകൾ: കായലുകളിലൂടെ യാത്ര ചെയ്യുന്നത് ഒരു രസകരമായ അനുഭവമാണ്. തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി കായലിലൂടെയുള്ള യാത്ര മനസ്സിന് ശാന്തത നൽകും. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ഫോട്ടോഎടുക്കുകയും ചെയ്യാം.

2. ഹൗസ്‌ബോട്ട് ക്രൂയിസ്: കായലിന്റെ ആഴവും പരപ്പും കണ്ട്‌ ഹൗസ് ബോട്ടുകളിലും കെട്ടുവള്ളങ്ങളിലുംയാത്രചെയ്യാം. ആധുനീകരിച്ച ഹൗസ്‌ബോട്ടുകൾ എല്ലാ സൗകര്യങ്ങളുമുള്ളതാണ്. രാത്രി യിലും ഹൗസ്‌ബോട്ടുമുകളിൽ തങ്ങാം.
3. ഗ്രാമജീവിതം: ഗ്രാമീണരുടെ ജീവിതരീതികളും, ജീവിത സാഹചര്യങ്ങളും കാണാനും അറിയാനും കഴിയും. അവരുടെ തൊഴിൽ മേഖലയായ കയർ നിർമ്മാണവും മീൻപിടിത്തവും നേരിട്ടുകാണാം. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ആലപ്പുഴയിലാണ് .
4. ബീച്ചുകൾ: പ്രധാന ബീച്ച് പട്ടണത്തിലാണ്. നന്നായി പരിപാലിക്കപ്പെടുന്ന ഈ കടൽത്തീരത്ത് കാണാൻ ധാരാളം ആളുകൾ എത്താറുണ്ട്. തുമ്പോളി ബീച്ച്, മാരാരി ബീച്ച്, അന്ധകാരനാഴി, പുന്നപ്ര ബീച്ച് എന്നിവയാണ് ആലപ്പുഴയിലെ മറ്റ് ബീച്ചുകൾ.                                                                                                                                                           
5.പക്ഷി നിരീക്ഷണം: വിവിധ ഇനം കിളികളെയും ദേശാടനകിളികളെയും കാണാം.
6.നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി ആലപ്പുഴയുടെ അഭിമാനമാണ്. ചമ്പക്കുളംവള്ളം കളിയും ആലപ്പുഴയിലാണ്.
7. ലൈറ്റ് ഹൗസ്: ബീച്ചിനോട് വളരെ അടുത്താണ് ആലപ്പുഴ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
8. കനോയിംഗും കയാക്കിംഗും: ജലപാതകളും ഇടുങ്ങിയ കനാലുകളും വീക്ഷിക്കാൻ കനോയിംഗും കയാക്കിംഗും.
9. റിസോർട്ടുകൾ: റിസോർട്ടുകളും ഹോം സ്റ്റേകളും താമസവും ഭക്ഷണവും നൽകുന്നു.

കാലവർഷവും കേരളവും

കൊടും വേനലിൽ നിന്നു വലിയൊരു ആശ്വാസമാണ് ചാരുതയോടെ എത്തുന്ന മൺസൂൺ കാലവർഷം . കാലവർഷം എല്ലാവർക്കും ഉന്മേഷവും ഉത്സാഹവും നൽകുന്നു . കേരളത്തിൽ കാലവർഷവും കാലാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മൺസൂൺ കാലത്ത് വ്യത്യസ്തമായ കാലാവസ്ഥകൾ കാണാൻ കഴിയും.

തെക്കുപടിഞ്ഞാറൻ മൺസൂണായ ഇടവപ്പാതി , ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. ഈ കാലയളവിൽ കനത്ത മഴയാണ്കേരളത്തിൽ. വടക്കുകിഴക്കൻ മൺസൂണായ തുലാവർഷം ഒക്ടോബർ മുതൽ നവംബർ വരെയാണ്. ഈ കാലയളവിൽ മഴ താരതമ്യേന കുറവാണ്.

കേരളത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ മൺസൂൺ വലിയ സ്വാധീനം ചെലുത്തുന്നു. കർഷകർക്ക് കാലവർഷം വലിയ അനുഗ്രഹമാണ്. നടീൽ, കൃഷി തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾക്ക് കർഷകർ മഴയെ ആശ്രയിക്കുന്നു. ജലസ്രോതസ്സുകളും തടാകങ്ങളും നദികളും നിറയുന്നു. ജലസംഭരണികളും ജലവൈദ്യുത പദ്ധതികളും മിക്കവാറും മൺസൂണിനെ ആശ്രയിച്ചിരിക്കുന്നു.

മൺസൂൺ ടൂറിസം പേരുകേട്ടതാണ് . കേരളത്തിൻ്റെ തനതായ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളും കായലും നദികളും ആരെയും ആകർഷിക്കുന്നതാണ്. പക്ഷി നിരീക്ഷണത്തിനും വന്യജീവി നിരീക്ഷണത്തിനും ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട് . മൺസൂണിൻ്റെ സൗന്ദര്യവും ശാന്തതയും വിനോദസഞ്ചാരികൾക്ക് സന്തോഷകരമായ അന്തരീക്ഷം നൽകുന്നു.

കേരളത്തിൻ്റെ പാരമ്പര്യ ആയൂർവേദ ചികിത്സയായ കർക്കിടക ചികിത്സയ്ക്കായി വിനോദസഞ്ചാരികൾ ഈ സമയത്താണ്  എത്തുന്നത്. മഴക്കാലത്തെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിവിധ രോഗങ്ങൾ ഭേദമാക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ ചികിത്സ. ലോകമെമ്പാടുമുള്ള ആളുകൾ ഈ ചികിത്സ പ്രയോജനപ്പെടുത്തുന്നു.

മലയാള മാസമായ കർക്കിടകം രാമായണ മാസമായി ആചരിക്കുന്നു, രാമായണം ക്ഷേത്രങ്ങളിലും വീടുകളിലും പാരായണം ചെയ്യുന്നു.
കാലവർഷക്കാലത്താണ് കേരളത്തിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്നത്.

കേരളത്തിലെ ഉത്സവങ്ങളായ ഓണവും മറ്റ് ചില ആചാരങ്ങളും മൺസൂൺ കാലത്താണ് ആഘോഷിക്കുന്നത്. പ്രാദേശിക മൺസൂൺ ഉത്സവങ്ങൾ കേരളത്തിന്റെ ചില ഭാഗങ്ങളിൽ സാധാരണമാണ്. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന തിരുവാതിരകളി ഇക്കാലത്താണ്.

പ്രകൃതിയുടെ സൗന്ദര്യവും സമൃദ്ധമായ വിളവെടുപ്പും ആഘോഷിക്കാൻ ആളുകൾ ഒത്തുചേരുന്ന സന്തോഷകരമായ അന്തരീക്ഷമാണ് കാലവർഷം കൊണ്ടുവരുന്നത്. കേരളത്തിൻ്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിൻ്റെ ആഘോഷമായാണ് കാലവർഷത്തെ ചിത്രീകരിക്കുന്നത്.

ഡ്രാഗൺഫ്രൂട്ട് ചെടി പരിപാലനം

ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശ പഴമാണെങ്കിൽ കൂടി ഇന്ന് നമ്മുടെ നാട്ടിൽ വളരെ വ്യാപകമായി കൃഷി ചെയ്തുവരുന്നു.കാഴ്ചയിൽ ആകർഷകവും വിറ്റാമിൻ സി പോലുള്ള പോഷകങ്ങൾ നിറഞ്ഞതുമാണ്, മുട്ടയോട് സാമ്യമുള്ള വിചിത്രമായ പഴങ്ങളാണ് ഡ്രാഗൺ ഫ്രൂട്ടിന്. മുളപ്പിച്ച തൈകൾ നടുന്ന രീതിയും അതിന്റെ പരിചരണങ്ങളും വിളവെടുക്കലും വരെ വിവിധ ഘട്ടങ്ങൾ വീഡിയോകളിലായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.

മാതൃസസ്യത്തിൽ നിന്ന് തണ്ടുകൾ മുറിച്ചുനട്ടാണ്‌ ഡ്രാഗൺ ഫ്രൂട്ട് ചെടി തയ്യാറാക്കുന്നത്. മൂത്ത തണ്ടിൽ നിന്ന് ശാഖകൾ മുറിച് ബാഗിലോ ചട്ടിയിലോ മുളപ്പിച്ചു നടുന്നതായിരിക്കും നല്ലത്. നല്ല നീർവാഴ്ച ഉള്ള വെള്ളം കെട്ടികിടക്കാത്ത വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് കുമ്മായത്തിൽ ട്രീറ്റ് ചെയ്ത്, കമ്പോസ്റ്റ്, വളം, എന്നിവ ഉപയോഗിച്ച് മണ്ണ് തയ്യാറാക്കുക. വേരുകൾ വെള്ളത്തിൽ ഇരുന്നാൽ ഈ ചെടികൾ എളുപ്പത്തിൽ ചീഞ്ഞഴുകിപ്പോകുന്നതിനാൽ മണ്ണിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം.

വളർന്നു വരുന്ന ചെടി താങ്ങുകാലുകൾ കൊടുത്തു വേണം നില നിർത്താൻ തണ്ടുകൾ വളർന്നു വലുതാകുമ്പോൾ തനിയെ താഴോട്ട് വളഞ്ഞു വരും അതിനെ സംരക്ഷിച്ചു നിർത്തുന്നതെങ്ങനെയെന്നാണ് ഈ വീഡിയോ.


ഡ്രാഗൺ ഫ്രൂട്ട് കൃഷിയെ കുറിച്ചുള്ള കൂടുതൽ വിഡിയോകൾക്കായി livekerala.com സബ്സ്ക്രൈബ് ചെയ്യൂ

ബൊഗൈൻവില്ല നിറയെ പൂക്കാൻ

ബൊഗൈൻവില്ല സുന്ദരമാകുന്നത് അവയുടെ വർണ്ണാഭമായ പൂക്കളാണ്, അതും കൊടിയ വേനലിൽ, അവ യഥാർത്ഥത്തിൽ പരിഷ്കരിച്ച ഇലകളാണ്, അവയെ ബ്രക്റ്റുകൾ എന്ന് വിളിക്കുന്നു, അത് അവയുടെ ചെറിയ, വെളുത്ത യഥാർത്ഥ പൂക്കളെ വലയം ചെയ്യുന്നു. നിങ്ങളുടെ ചെടി വള്ളിയായോ കുറ്റിച്ചെടിയായോ വളർത്തിയാലും, ശരിയായ പരിചരണവും സാഹചര്യങ്ങളും നൽകിയാൽ വസന്തത്തിന്റെ ആരംഭം മുതൽ വേനൽക്കാലം വരെ അത് ധാരാളമായി പൂക്കാനുള്ള സാധ്യത കൂടുതലാണ്. ബൊഗൈൻവില്ല പരിചരണത്തെക്കുരുച്ച് ശ്രീമതി അനിറ്റ് തോമസിന്റെ ഈ വീഡിയോ കാണുക, നിങ്ങൾക്കും വളരെ ഈസിയായി ബൊഗൈൻവില്ല പൂവിടീക്കാൻ സാധിക്കും.

സാധാരണയായി കമ്പ് മുറച്ച് നട്ടാണ് ബൊഗൈൻവില്ല ചെടി നട്ടുപിടിപ്പിക്കുന്നത്. മഴകുറയുമ്പോൾ നടാം. വെള്ളം വാർന്ന മണ്ണായിരിക്കണം. റൂട്ടിം​ഗ് ഹോർമോണിൽ മുക്കി നടുന്നത് വേര് വേ​ഗം വളരാൻ സഹായിക്കും. വളർന്നുവരുന്നതുവരെ ഇടക്കിടക്ക് നനയ്ച്ചുകൊടുക്കണം. നന്നായി പൂക്കാൻ പ്രൂണിം​ഗ് ആവശ്യമായി വരും വേനൽ വരുന്നതിനുമുമ്പ് ഇത് ചെയ്യുക. ചെടിഒതുങ്ങി നിൽക്കുകയും നന്നായിപൂക്കുകയും ചെയ്യും. പുതിയ വളർച്ചയിൽ ബൊഗൈൻവില്ല പൂക്കുന്നു, അതിനാൽ പൂക്കാലം കഴിഞ്ഞ് കൊമ്പ് കോതാം. സമൃദ്ധമായ പൂച്ചെടികളും സസ്യങ്ങളുടെ മൊത്തത്തിലുള്ള നല്ല ആരോഗ്യവും ഉറപ്പാക്കാൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK) എന്നിവ അടങ്ങിയ സമീകൃത വളം തുല്യ അനുപാതങ്ങളിൽ ഉപയോഗിക്കുക. റീപോട്ട് ചെയ്യാനും മറക്കരുത്.

ഉയരത്തിൽ വളരുന്ന ബൊഗെയ്ൻവില്ലകൾക്ക് താങ്ങുകാലുകൾ ആവശ്യമാണ് അല്ലെങ്കിൽ അവ നിലംപൊത്തിയിരിക്കും. അവ പിണയുന്ന മുന്തിരിവള്ളികളായതിനാലും ചുവരുകളിൽ ഘടിപ്പിക്കാൻ തണ്ടുകൾ ഇല്ലാത്തതിനാലും നിങ്ങൾ അവയെ കെട്ടേണ്ടതുണ്ട്.

നിങ്ങളുടെ ചെടി വേണ്ടത്ര പ്രവർത്തിക്കുന്നില്ലെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, വളരുന്ന പരിസ്ഥിതിയിലേക്ക് അവയെ മാറ്റുക. ഒരു ബൊഗെയ്ൻവില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പൂക്കൾ ലഭിക്കുന്നതിന്, ചെടിക്ക് പൂർണ്ണ സൂര്യൻ അല്ലെങ്കിൽ കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. വേനൽക്കാലത്ത് പോലും നിങ്ങളുടെ ചെടി പൂക്കുന്നില്ലെങ്കിൽ, നിങ്ങൾ അത് തോട്ടത്തിലെ സൂര്യപ്രകാശമുള്ള സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ട്. പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ച ബൊഗെയ്ൻവില്ലകൾ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് അഭിമുഖമായി ചൂടുള്ളതും സംരക്ഷിതവുമായ സ്ഥലത്ത് സ്ഥാപിക്കുക.

വെള്ളരിയും – വേനൽക്കാല പച്ചക്കറി കൃഷികളും

വെള്ളരി തന്നെയാണ് വേനൽക്കാല പച്ചക്കറികളിലെ സ്റ്റാർ. ധാരാളം ജലാംശമുള്ളതു കൊണ്ട് കുക്കുംബർ ചൂടുകാലത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. പയർ, വെണ്ട, തക്കാളി, മുളക്, വഴുതന, പാവൽ, പടവലം, ചീര തുടങ്ങി മിക്ക വിളകളും ഇപ്പോൾ നടാം. തണ്ണിമത്തനാണ് മറ്റൊരു പ്രധാന ഇനം. വേനൽക്കാലത്ത് ദാഹം മാറ്റാനും ശരീരത്തിൽ ഈർപ്പം നിലനിർത്താനുമിതു നല്ലതാണ്. നനയ്ക്കാനുള്ള സൗകര്യം മുൻകൂട്ടി കണ്ടാവണം അടുക്കളത്തോട്ടത്തിൽ വേനൽക്കാല പച്ചക്കറി കൃഷികൾ ചെയ്യേണ്ടത്.

സലാഡ് വെള്ളരി അഥവ കുക്കുമ്പർ : വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് സലാഡ് വെള്ളരി അഥവ കുക്കുമ്പർ മിതമായ ചൂടുള്ള കാലാവസ്ഥയാണ് കുക്കുമ്പറിന് നല്ലത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പരമാവധി താപനില. സലാഡില്‍ ഉപയോഗിക്കാനും വെറുതെ തിന്നാനും യോജിച്ച ഈ പച്ചക്കറി അല്‍പം ശ്രദ്ധിച്ചാല്‍ വളരെ എളുപ്പം തയ്യാറാക്കാം. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍ കഴിക്കാന്‍ യോഗ്യമായ പച്ചക്കറിയാണിത് . വെള്ളരിയുടെ കൃഷിരീതിയും പരിചരണങ്ങളും ലൈവ്കേരളഡോട്ട്കോമിനു വേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ഈ വീഡിയോ കണ്ടുനോക്കു.

വിത്ത് തെരഞ്ഞെടുക്കുമ്പോൾ: – നല്ലയിനം വിത്തുകൾ വേണം നടാൻ ഉപയോഗിക്കേണ്ടത്,വിവധയിനം ഹൈബ്രിഡ് വിത്തുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്, അതുമല്ലെങ്കിൽ മറ്റിനങ്ങളുടെ കലർപ്പില്ലാത്ത, രോഗകീടബാധ ഇല്ലാത്ത വിത്ത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നന്നായി മൂപ്പെത്തിയ വേണം വിത്തായെടുക്കാൻ. വെള്ളരി- കുമ്പളം-എന്നിവയുടെ കായ്കൾ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷമാണ് എടുക്കേണ്ടത്.

നീര്‍വാര്‍ച്ചയുള്ള മണലും മണ്ണുമാണ് കൃഷി ചെയ്യാന്‍ യോജിച്ചത്. വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മുളപ്പിക്കാം. തൈകള്‍ നടുന്ന സ്ഥലം കിളച്ച് വെയില്‍ കൊള്ളിക്കണം.  ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കോ എല്ലുപൊടിയോ ചേര്‍ത്തും അടിവളമായി നല്‍കാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം നനയ്ക്കണം. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം.

നേരിട്ടും മുളപ്പിച്ചും പച്ചക്കറി വിത്തുകൾ നടാം. ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവ നേരിട്ട് മണ്ണിൽ നടാം. മറ്റുചില വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. വെണ്ട, പയറ്, വെള്ളരി, പാവൽ, പടവലം, താലോരി, മത്തൻ, കുമ്പളം എന്നിവ ഇത്തരത്തിൽ നടേണ്ടവയാണ്. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകൾ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്. രണ്ടു നേരം നനയ്ക്കുന്നത് എളുപ്പത്തിൽ മുളയ്ക്കാൻ സഹായിക്കും. മുളച്ചു രണ്ടില പ്രായം കഴിഞ്ഞാൽ പറിച്ചുമാറ്റി വേണ്ട അകലത്തിൽ നടാം. മുളപ്പിച്ച് നടേണ്ട വിത്തുകൾ ഓരോന്നും പുറംതോടിന്റെ കനത്തിനനുസരിച്ച് വെള്ളത്തിൽ കുതിർത്ത് വേണം പാകാൻ. ദിവസേന നനച്ചാൽ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകൾ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ മാറ്റി നടാം.

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 28
  • Go to page 29
  • Go to page 30
  • Go to page 31
  • Go to page 32
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

kerala best hill station?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.