പൊതുവെ നാടൻ പച്ചക്കറികൾക്ക് വലിയ ഡിമാൻഡാണ്, അവയുടെ ഗുണത്തെപ്പറ്റി അറിയുന്നവർ എങ്ങിനെയും അവ നട്ടു പിടിപ്പിക്കണമെന്ന് വിചാരിക്കും, പുറത്തു നിന്നും വാങ്ങുന്നവ വിഷമടിച്ചവ ആയിരിക്കും. വീട്ടിൽ കുറച്ചു ഗ്രോ ബാഗുകൾ വാങ്ങി വെച്ചോ, പഴയ പെയിന്റിന്റെ പാത്രങ്ങൾ ഉപയോഗിച്ചോ ആർക്കും എളുപ്പത്തിൽ കൃഷി ചെയ്യാം.
നാടൻ പച്ചക്കറി വിത്തുകൾ മഹാഗ്രിൻ ഇപ്പോൾ ഓൺലൈനിലൂടെ വീട്ടിൽ എത്തിച്ചു തരും, നിങ്ങൾ ഓർഡർ ചെയ്താൽ ഉടനടി അവ വീട്ടിൽ എത്തും. നാടൻ പച്ചക്കറി ഇനങ്ങളായ പയറും, പാവലും, വെണ്ടയും, ചതുരപ്പയർ, തടപ്പയർ, വള്ളിപ്പയർ ലോല, വാളരി പയർ എന്നിങ്ങനെ വിവിധതരം പച്ചക്കറി വിത്തുകൾ വാങ്ങാൻ നിങ്ങൾക്കു നല്ല അവസരമാണിപ്പോൾ.
പച്ചക്കറികൾ, ഒരു നിശ്ചിത അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലേ അതുകൊണ്ടു ഗുണമുള്ളൂ. അല്ലെങ്കിൽ അത് പോഷക കുറവിന് കാരണമാകും. പയറും, വെണ്ടയും, പാവലും, ചതുരപ്പയറും , ചീരയും ഒക്കെ ദിവസവും കഴിക്കുമ്പോൾ അസുഖങ്ങൾ ഒഴിവാകും, വലിയ വിലകൊടുത്തു വിഷമടിച്ചവ കഴിക്കേണ്ടിയും വരില്ല.കൃഷി അരോഗ്യത്തിനും ഔഷധത്തിനുമായി മാറ്റാം.
നാടൻ പച്ചക്കറികൾ പോഷകസമ്പുഷ്ടം
- വാളരി പയർ പോഷകഗുണങ്ങൾ ധാരാളം ഉള്ള ഒരു നാടൻ പച്ചക്കറിയാണ്, ഇതിന്റെ പോഷക ഗുണങ്ങളെ കുറിച്ചു പലർക്കും അറിയില്ല. പയര് വർഗ്ഗങ്ങൾ എല്ലാം തന്നെ പൊതുവെ ധാരാളം ഗുണങ്ങൾ ഉള്ളവയാണ്. അവ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയാണ്. വാളരി പയറിൽ പ്രോടീൻ അടങ്ങിയിട്ടുണ്ട്, മാംസ്യവും, നാരും ധാരാളം അടങ്ങിയിട്ടുണ്ട്.
- വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.
- നല്ല മാംസ്യസമ്പുഷ്ടമായതിനാൽ പയർ നമ്മുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു.
- നമ്മുടെ വീട്ടിൽ ചീരയോ, പയറോ, വഴുതനയോ ഒക്കെ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ തരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, അങ്ങനെ പോഷകക്കുറവ് പരിഹരിക്കാം.
മഹാഗ്രിൻ
മഹാഗ്രിൻ പല തരം നാടൻ പച്ചക്കറി വിത്തുകളും ഇപ്പോൾ എത്തിക്കുന്നുവാട്സ്ആപ് വഴിയും, ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, തപാൽ എന്നിങ്ങനെയും നിങ്ങളുടെ വീട്ടിലേയ്ക്ക് എത്തിച്ചുതരുന്നു.