സാധാരണയായി പച്ച കാബേജ് ആണ് എല്ലാവരും കറിക്കായി ഉപയോഗിക്കുന്നത്. എന്നാൽ പച്ച കാബേജിനെക്കാൾ ഗുണം പർപ്പിൾ കാബേജിനാണ്. ആരോഗ്യപരമായി വളരെ ഗുണങ്ങൾ ഉള്ള പച്ചക്കറിയാണിത്. ധാരാളം പോഷകഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. പർപ്പിൾ കാബേജിൽ കലോറി കുറവായതുകൊണ്ട് ഫിറ്റ്നസ്സിനും ഇതു ഗുണമാണ്. ദിവസവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് .സലാഡിൽ ചേർക്കാം,മെഴുക്കുപുരട്ടിയായും, തോരനായും ഉപയോഗിക്കാം. ഇതിലെ ജീവകം സി രോഗപ്രതിരോധ ശക്തി നൽകുന്നു. പർപ്പിൾ കാബേജിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യത്തിനും, ഗർഭിണികളുടെ പോഷകാവശ്യങ്ങൾ നിവ്വഹിക്കുന്നതിനും പർപ്പിൾ കാബേജ് ഫലപ്രദമാണ്. രക്ത സമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനുള്ള കഴിവും പർപ്പിൾ കാബേജിനുണ്ട്. കാൻസറിനെതിരെയും രക്ത ശുദ്ധിക്കും . പൊണ്ണത്തടി കുറയ്ക്കാനും, പർപ്പിൾ കാബേജിന് കഴിയും. ഒരു ഇലക്കറി ഇത്ര അധികം ഗുണം തരുമെങ്കിൽ അവ വീട്ടു മുറ്റത്ത് നട്ടുപിടിപ്പിക്കാവുന്നതല്ലേ ഉള്ളൂ. ഒന്ന് മനസ്സുവെച്ചാൽ കാണാൻ മനോഹരവും ഗുണങ്ങളാൽ സമ്പന്നവുമായ പർപ്പിൾ കാബേജിന്റെ വിത്തുകൾ വാങ്ങി നടാം.