കാലാവസ്ഥ നോക്കി കൃഷി ചെയ്താൽ നല്ല വിളവ് കിട്ടും. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടാവുന്ന ചില പച്ചക്കറികൾ ഇവയാണ്. പാവൽ, കുമ്പളം, മത്തൻ, വഴുതന, തക്കാളി, പച്ചമുളക്, ബജി മുളക്, ചുരയ്ക്ക, ചീര, നിത്യവഴുതന തുടങ്ങിയവ. ഇവയെല്ലാം ഇക്കാലത്തു നടാം.
പച്ചക്കറി കൃഷിയെ കുറിച്ച് ഒരാശങ്കയും ഇനി ആവശ്യമില്ല. നല്ല വിത്തുകൾ, ശരിയായ നടീൽ രീതികൾ, പരിപാലനം ഇവയൊന്നും പ്രയാസമുള്ള കാര്യമല്ല. എത്ര കുറച്ചു സ്ഥലത്തും, മണ്ണിലോ, ഗ്രോ ബാഗിൽ ടെറസിലോ ഒക്കെ നടാം. വിഷമടിച്ച പച്ചക്കറികൾ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു, വരുന്ന തലമുറയെപ്പോലും ആപത്തിൽ എത്തിക്കുന്ന ഈ വിപത്തിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് വേണ്ട പച്ചക്കറികൾ നാം ഉണ്ടാക്കിയെടുക്കണം. പച്ചക്കറികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മോചനം കിട്ടാനും പച്ചക്കറികൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിയ്ക്കണം.
ഏതെല്ലാം പച്ചക്കറികൾ ഇപ്പോൾ നടാം?
നാടൻ പച്ചക്കറികളായ മത്തൻ, കുമ്പളം, ചുരയ്ക്ക, നിത്യ വഴുതന ഇവയ്‌ക്കൊന്നും വലിയ പരിചരണം ആവശ്യമില്ല, ധാരാളം ഉണ്ടാവുകയും ചെയ്യും. പോഷക ഗുണങ്ങളിൽ ഇവ വളരെ മുന്നിലാണ്, കുമ്പളം പോലുള്ളവ പല രോഗങ്ങളിൽ നിന്നും മുക്തി നൽകുന്നു. ഔഷധ ഗുണത്തിൽ മുന്നിലാണ് കുമ്പളം.
മഹാ അഗ്രിൻ നാടൻ പച്ചക്കറി വിത്തുകളുടെ ഒരു ബണ്ടിൽ ഇപ്പോൾ വിപണിയിലെത്തിച്ചിരിക്കുന്നു.
മത്തൻ, കുമ്പളം, ചുരയ്ക്ക എന്നിവ വാങ്ങി നടാം, എല്ലാ വിത്തുകളും അടുക്കളത്തോട്ടത്തിൽ ഇപ്പോൾ നടാവുന്നവയാണ്. വിത്തുകൾ വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക,
കുമ്പളം
കുമ്പളം വേഗത്തിൽ വളരും, ഇതൊരു പടരുന്ന ചെടിയാണ്, വിത്തുകൾ വെള്ളത്തിൽ മുക്കി വെച്ച ശേഷം വേണം നടാൻ.കുമ്മായമിട്ട് വെയിൽ കൊള്ളിച്ച മണ്ണാണ് കൃഷിക്കായി എടുക്കേണ്ടത്, മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കി വേണം തൈകൾ പാകാൻ. നല്ല ആരോഗ്യമുള്ള തൈകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. ഒരു കുഴിയിൽ രണ്ടെണ്ണം വീതം നടാം. ഗ്രോ ബാഗിൽ ടെറസിലും നടാം. വലിയ കീട ബാധഉണ്ടാകാറില്ല. ധാരാളം കായകൾ ഉണ്ടാകും.
ഗുണങ്ങൾ : കുമ്പളത്തിന്റെ ഇലയും, പൂവും കായും വരെ ഭക്ഷ്യ യോഗ്യമാണ്. ഔഷധ ഗുണമുള്ള കുമ്പളം പോഷകങ്ങളുടെ കലവറയാണ്. ദഹന സംബന്ധമായുള്ള പ്രശ്നങ്ങൾക്കു കുമ്പളത്തിന്റെ നീരു പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹം, കൊളസ്‌ട്രോൾ ഇവ നിയന്ത്രിച്ചു നിർത്താൻ നിത്യ ഭക്ഷണത്തിൽ കുമ്പളം ഉൾപ്പെടുത്താം.
ചുരയ്ക്ക
ഗുണങ്ങൾ : ധാരാളം ജലാംശവും നാരുകളും അടങ്ങിയ ചുരയ്ക്ക ആരോഗ്യത്തിന് അത്യാവശ്യമായ പച്ചക്കറിയാണ്. കൊഴുപ്പു കുറവായതുകൊണ്ട് ശരീര ഭാരം കുറയ്ക്കാനും ചുരയ്ക്ക സഹായിക്കുന്നു.
മത്തങ്ങ
ഗുണങ്ങൾ: മത്തങ്ങ പോഷകഗുണത്തിൽ വളരെ മുന്നിലാണ്. ആന്റി ഓക്സിഡന്റുകളും ഇരുമ്പു, പ്രോട്ടീൻ എന്നിവയും മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകളും ധാരാളമുണ്ട്.
Buy Mahaagrin Bundle Seeds
അമരാന്തസ് ചീര
പണ്ട് എല്ലാ വീട്ടിലും തന്നെ ചീര കൃഷി ചെയ്തിരുന്നു. അത്രയ്ക്ക് ഗുണമുള്ള പച്ചക്കറിയാണിത്. ഒരു ചീര യിൽ നിന്ന് തന്നെ പലതവണ മുറിച്ചെടുക്കാം.
ഗുണങ്ങൾ : അമരാന്തസ് ചുവപ്പ് ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു, പ്രധാനപ്പെട്ട വിറ്റാമിനുകളായ എ, സി, ഇ, ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്തിക്കാനും ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തണം.
Buy Mahaagrin Amaranthus Seeds
തക്കാളി
തൈകൾ മുളച്ച ശേഷം മാറ്റി നടാം. ചെടികളിൽ സ്യുഡോമോണസ് വെള്ളം ചേർത്ത് രണ്ടാഴ്ച കൂടുമ്പോൾ തളിച്ച് കൊടുക്കാം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നത് വൈറസു ബാധ ഇല്ലാതാക്കും. തൈകൾ രണ്ടടി അകാലത്തിൽ വേണം നടാൻ. ചെടികൾ കുറച്ചു വലുതാകുമ്പോൾ താങ്ങു കൊടുക്കണം.
ഗുണങ്ങൾ :വിറ്റാമിൻ എ, സി, തയാമിൻ, റിബോഫ്ളാവിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല പ്രോട്ടീൻ, കാൽസ്യം എന്നിവയുടെയും ഉറവിടമാണ് തക്കാളി. കൂടാതെ തക്കാളി ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. കാൻസറിന്റെ സാധ്യത കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, തക്കാളിയ്ക്കു കഴിയും. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും ഉപകരിയ്ക്കുന്നു.
Buy Mahaagrin Tomato Seeds