• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

മഴക്കാലം ഇനി കൃഷിക്കാലം

കൃഷിയും കാലാവസ്ഥയും തമ്മിൽ നല്ല ബന്ധമാണുള്ളത്‌. ചില കൃഷിയിനങ്ങൾ മഴക്കാലത്തു നന്നായി തഴച്ചു വളരും. വറ്റി വരണ്ട വേനൽക്കാലത്തിനുശേഷം എത്തിയ മഴക്കാലം സസ്യങ്ങൾക്ക് കൂടുതൽ ജീവൻ നൽകും.

ചില പച്ചക്കറികൾ വേനലിൽ നല്ല വിളവ് നല്കുന്നവയാണ്. ചിലത്‌ മഴക്കാലത്തും. എന്നാൽ പച്ചക്കറികൾ പലതും രണ്ടു കാലാവസ്ഥയിലും നടാറുണ്ട്.

പച്ചക്കറികൾ വലയ വില കൊടുത്തു വാങ്ങാതെ നമ്മുടെ വീട്ടു മുറ്റത്തു കുറച്ചു പച്ചക്കറി വിത്തുകൾ നട്ടു പിടിപ്പിക്കാം. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികളിൽ ധാരാളം മാരകമായ കീടനാശിനികൾ അടിച്ചിട്ടുള്ളവയാണ്. ഇവ നമ്മുടെ ആരോഗ്യം നശിപ്പിക്കും. വളർന്നുവരുന്ന നമ്മുടെ കുട്ടികളെ ഓർത്തിട്ടെങ്കിലും വീട്ടിലൊരു കൃഷിയിടം ഒരുക്കണം.

നല്ല ഗുണമേന്മയുള്ള വിത്തുകൾ ഇപ്പോൾ ഓൺലൈനായി കിട്ടും, വിത്തുകൾ ഗുണമേന്മയുള്ളവ അല്ലെങ്കിൽ നമ്മുടെ കൃഷി അപ്പാടെ മോശമാകും. നല്ല വിത്തുകൾ കൃഷിയുടെ നട്ടെല്ലാണ്.   കുടുംബത്തിലെ അംഗങ്ങളുടെ താത്പര്യ പ്രകാരം ഏതൊക്കെ വിത്തുകൾ വേണം, എന്ന് നിശ്ചയിക്കാം.

ഗ്രോ ബാഗിലോ മണ്ണിലോ മുളച്ച വിത്തുകൾ നടാം. വിത്തുകൾ പോട്രെയ്‌കളിൽ മുളപ്പിച്ച ശേഷം മാറ്റി നേടുന്നതാണ് നല്ലത്. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം നടുക.

നടുന്ന മണ്ണ് കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെച്ചശേഷം വേണം നടാൻ. മണ്ണിൽ അടിവളമായി ചാരം, എല്ലുപൊടി,വേപ്പിൻ പിണ്ണാക്ക്, കോഴി വളം, ചാണകപ്പൊടി ഒക്കെ ചേർക്കുന്നത് നല്ലതാണ്. മഴക്കാലത്തു, ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കരുത്. ഗ്രോ ബാഗിൽ വെള്ളം ചോർന്നു പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് വള പ്രയോഗം നടത്തണം.

മഴക്കാലത്തു നടാൻ പറ്റിയ പച്ചക്കറി വിത്തുകൾ 

പാവയ്ക്ക

ധാരാളം ഇരുമ്പ്, പൊട്ടാസ്യം മറ്റു ജീവകങ്ങൾ അടങ്ങിയ  പോഷക മൂല്യമുള്ള പച്ചക്കറിയാണ് പാവയ്ക്ക. പ്രമേഹം ശമിപ്പിക്കാനും ശരീര ഭാരം നിയന്ത്രിക്കാനും പാവയ്ക്കയ്ക്കു കഴിയും.

മണ്ണിലും നടാം, വിത്തുകൾ മുളച്ച ശേഷം നല്ല തൈകൾ നോക്കി വേണം മാറ്റി നടാൻ. വള്ളി വീശാൻ തുടങ്ങുമ്പോൾ താങ്ങു കൊടുക്കണം. ഒരു മാസം ആകുമ്പോഴേക്കും പൂവിടാൻ തുടങ്ങും. കീട ബാധ വരാതെ ശ്രദ്ധിക്കണം. ജൈവ കീടനാശിനികൾ തളിച്ച് കൊടുക്കാം.

വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുക്കാം. കായകൾ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കാം.  ഒരു തൈയ്യിൽ നിന്നും മൂന്നോ നാലോ മാസം വിളവെടുക്കാം. വള്ളി വീശി കഴിഞ്ഞു കടല പിണ്ണാക്കും ചാണകവും പുളിപ്പിച്ചു തെളി, വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം.  ഇലകൾ നിരന്തരം ശ്രദ്ധിക്കണം. ബിവെറിയം  അഞ്ച് ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും നല്ലതാണ്. ഇങ്ങനൊക്കെ ശ്രദ്ധിച്ചാൽ പാവയ്ക്ക ധാരാളം ഒരു ചുവട്ടിൽ നിന്ന് തന്നെ കിട്ടും.  മഹാ ഗ്രിൻ വിത്തുകൾ മികച്ച ഫലം തരും. ഇവ ഓൺ ലൈനായി വീട്ടിൽ കിട്ടും.

മഹാ അഗ്രിൻ: ഫാമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
വിത്തുകൾ ഓൺലൈനായി വാങ്ങാം

 

ഓണത്തിന് വിളവെടുക്കാവുന്ന 5 പച്ചക്കറി വിത്തുകൾ

 

മഴക്കാലമായി പച്ചക്കറി വിത്തുകൾ നടാൻ ഏറ്റവും നല്ല സമയം. ഇപ്പോൾ നട്ടാൽ ഓണത്തിന് വിളവെടുക്കാം. പൊള്ളുന്ന വിലകൊടുത്തു കീടനാശിനികൾ അടിച്ച പച്ചക്കറികൾ വാങ്ങാതെ വീട്ടുമുറ്റത്തു കുറച്ചു പച്ചക്കറികൾ നട്ടാലോ. എന്തൊക്കെ പച്ചക്കറികളാണ് നടേണ്ടത്?

നമുക്ക് നിത്യേന ആവശ്യമുള്ള പച്ചക്കറികൾ നട്ടാലോ.  പയർ, പച്ചമുളക്, കാന്താരി, വഴുതന ഇവയൊക്കെ വളരെ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാം.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു.

വെണ്ട

വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.

പാവയ്ക്ക

പാവയ്ക്കയുടെ വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് ചേർത്ത ലായനിയിൽ മുക്കി വയ്ക്കണം, എന്നിട്ടു വേണം നടാൻ. നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. മണ്ണിലും നടാം, വിത്തുകൾ മുളച്ച ശേഷം നല്ല തൈകൾ നോക്കി വേണം മാറ്റി നടാൻ. വള്ളി വീശാൻ തുടങ്ങുമ്പോൾ താങ്ങു കൊടുക്കണം. ഒരു മാസം ആകുമ്പോഴേക്കും പൂവിടാൻ തുടങ്ങും. കീട ബാധ വരാതെ ശ്രദ്ധിക്കണം. ജൈവ കീടനാശിനികൾ തളിച്ച് കൊടുക്കാം.

പയർ

നല്ല മാംസ്യസമ്പുഷ്ടമായതിനാൽ പയർ നമ്മുടെ നിത്യഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്.   പയർ നമ്മുടെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ വിളയാണ്. വള്ളിപ്പയർ, കുറ്റിപ്പയർ, വൻപയർ, മമ്പയർ, അച്ചിങ്ങാ പയർ തുടങ്ങിയ പല പേരിലും, ഇനത്തിലും പയർ അറിയപ്പെടുന്നു.

കാന്താരി

മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് കാന്താരി.   ധാരാളം ഗുണങ്ങളുള്ള കാന്താരിയുടെ ഉൽപ്പാദനം കുറവാണ്.  എന്നാൽ കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. നല്ല വരുമാനം ഉണ്ടാക്കാനും ഈ കൃഷിയിലൂടെ സാധിക്കും. സാധാരണയായി പച്ച, വെള്ള , വയലെറ്റ്‌ എന്നീ നിറത്തിൽ കാന്താരിമുളകുകൾ ഉണ്ട്.   പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്.

വഴുതന

ഇഷ്ട വിഭവങ്ങളായ സാംബാർ, അവിയൽ എന്നിവയിലും, മെഴുക്കു പുരട്ടിയായും, ചപ്പാത്തിക്കുള്ള കറിയായും ഒക്കെ വഴുതന ഉപയോഗിക്കാം. സ്വന്തം വീട്ടിലുണ്ടായാൽ എപ്പോഴും ഒരു കറിയുണ്ടാക്കാൻ ഇത് ധാരാളം. ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പോഷകങ്ങൾ നിറഞ്ഞതും കുറഞ്ഞ കലോറിയുള്ളതുമായ പച്ചക്കറിയാണിത്.

ഏതെങ്കിലും വിത്തുവാങ്ങി മുളപ്പിച്ചാൽ ഫലമുണ്ടാകില്ല. അതുകൊണ്ട് നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഗുണനിലവാരമുള്ള വിത്തുകളാണ് , വിശ്വസിക്കാൻ പറ്റിയ വിത്തിനങ്ങളാണ്, നട്ടാൽ നല്ല വിളവെടുക്കാം.

മഹാ അഗ്രിൻ വിത്തുകൾ

മഴയെത്തി ഇതാണ് അടുക്കള തോട്ടത്തിന് പറ്റിയ സമയം

പച്ചക്കറി കൃഷിയും കാലാവസ്ഥയുമായി ബന്ധമുണ്ട്. നല്ല വിളവ് ലഭിക്കാൻ അനുകൂല കാലാവസ്ഥ ഗുണം ചെയ്യും. എന്നാൽ ഒട്ടു മിക്ക വിളകളും എല്ലാ കാലാവസ്ഥയിലും നടാനും പറ്റുന്നവയാണ്. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളേക്കാൾ എന്തുകൊണ്ടും ആരോഗ്യകരവും പോഷകഗുണമുള്ളതുമാണ് നമ്മൾ നട്ടു വളർത്തുന്ന വിഷമടിക്കാത്ത പച്ചക്കറികൾ.

ചില പച്ചക്കറികൾ നടുന്നതിന് മഴക്കാലം വളരെ അനുയോജ്യമാണ്. ഇപ്പോൾ നടാൻ പറ്റുന്നവയാണ് തക്കാളി, വെള്ളരി, ബീൻസ്, മത്തങ്ങ, വഴുതന, പച്ചമുളക് എന്നിവ. നല്ല വിത്തുകൾ ഉപയോഗിച്ചു പുതിയതും സമൃദ്ധവുമായ വിളവെടുപ്പ് ഉറപ്പാക്കാം.

ബീൻസ്

പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ വൈവിധ്യമാർന്ന പച്ചക്കറിയാണ് ബീൻസ്. എളുപ്പത്തിൽ വളരുന്നു, വലിയ പരിചരണം ആവശ്യമില്ല.വിത്ത് നേരിട്ട് മണ്ണിൽ 1 ഇഞ്ച് ആഴത്തിലും 3 ഇഞ്ച് അകലത്തിലും നടുക.

വെള്ളരി

സലാഡുകൾക്കും ലഘുഭക്ഷണങ്ങൾക്കും അവ മികച്ചതാണ്.വെള്ളരി പലതരമുണ്ട്. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.

പാവയ്ക്ക

പാവയ്ക്കയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് , പൊട്ടാസ്യവും മറ്റു ജീവകങ്ങളും അടങ്ങിയ  പോഷക മൂല്യമുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇത്രയധികം ഗുണങ്ങളുള്ള പാവയ്ക്ക പുറത്തുനിന്നും വാങ്ങാൻ നിൽക്കാതെ നമ്മുടെ വീട്ടിലെ മുറ്റത്തു നട്ടു വളർത്താം.

നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും.  പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം. മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ.

മഹാ അഗ്രിൻ: ഫാമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
വിത്തുകൾ ഓൺലൈനായി വാങ്ങാം

മഴക്കാല കൃഷിക്ക് പരിചരണം കുറച്ചു മതി കീടങ്ങളില്ല, നനയ്ക്കണ്ട, ഇരട്ടിവിളവും

മഴക്കാലം പൂന്തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും പുതു ജീവൻ നൽകുന്നു. മഴക്കാലത്ത് തഴച്ചുവളരുന്ന വിവിധതരം പച്ചക്കറികൾ ഇവയാണ് പാവയ്ക്ക, കുറ്റി ബീൻസ്, തക്കാളി,പച്ചമുളക്,ചുരയ്ക്കഎന്നിവ.  മഴക്കാലത്തു ചെടികൾ നന്നായി വളരുകയും നല്ല വിളവ് തരുകയും ചെയ്യും.

മഴക്കാലത്തു കീടബാധ പൊതുവെ കുറവാണ്, നല്ല വളങ്ങൾ കൊടുത്താൽ ചെടികൾ നന്നായി വളരും. ചെറിയ പരിചരണം മാത്രം മതി.ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കരുത്. ചെടികൾക്ക് താങ്ങു കൊടുക്കണം. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ നല്ല ഡ്രൈനേജ് സൗകര്യം ഉണ്ടോ എന്ന് നോക്കണം.ഗ്രോ ബാഗുകൾ പൊക്കി വയ്ക്കണം, തറയിൽ നേരിട്ട് വെച്ചാൽ വെള്ളം കെട്ടികിടക്കും.

പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താനും കനത്ത മഴയിൽ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു.തക്കാളി, ബീൻസ് തുടങ്ങിയ ഉയരമുള്ള ചെടികൾ കനത്ത മഴയിലും കാറ്റിലും നശിച്ചേക്കാം. ഈ ചെടികളെ താങ്ങിനിർത്താൻ താങ്ങുപയോഗിക്കാം.

ചെടികൾക്ക് ചുറ്റുമുള്ള വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് അധിക ഇലകൾ വെട്ടിമാറ്റുക. നനഞ്ഞ അവസ്ഥയിൽ വളരുന്ന ഫംഗസ് രോഗങ്ങളെ തടയാനും മഴവെള്ളത്തിൻ്റെ ഭാരത്തിൽ ശാഖകൾ ഒടിഞ്ഞുവീഴാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

കുറ്റിബീൻസ് മഴക്കാലത്ത് ബീൻസ് നന്നായ് വളരും.

കുറ്റി ബീൻസ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.

കൃഷിയുടെപുരോഗതി വിത്തിലാണ്. നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.

രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും.

മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

 

ഈ ഞാറ്റുവേലയിൽ കൃഷി ചെയ്താൽ നല്ല വിളവ് ലഭിക്കും

മഴക്കാലമാണെന്ന് കരുതി പച്ചക്കറി കൃഷി ചെയ്യാതിരിക്കേണ്ട, പച്ചക്കറികൾ നടാൻ പറ്റിയ സമയമാണ് ഇപ്പോൾ . നമുക്ക് മഴക്കാല പച്ചക്കറികളുടെ ലോകത്തേക്ക് കടക്കാം, ഈ സമയത്ത് നടാൻ പറ്റിയ ഏറ്റവും മികച്ച വിളകൾ കണ്ടെത്താം. മൺസൂൺ പൂന്തോട്ടപരിപാലനത്തിന് ഏറ്റവും അനുയോജ്യമായ പച്ചക്കറികളിൽ ഒന്നാണ് ഇലക്കറികൾ. ഈ ചെടികൾ ഈർപ്പമുള്ള മണ്ണിൽ മഴക്കാലത്തെ തണുത്ത താപനിലയിലും തഴച്ചുവളരുന്നു. ഇവ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. മറ്റു പച്ചക്കറികൾ ഇവയാണ് വെള്ളരി, തക്കാളി,വെണ്ട, പടവലം എന്നിവയാണ്.

മഴകൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. കനത്ത മഴയിൽ മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്നു. തക്കാളി, ബീൻസ് തുടങ്ങിയ ഉയരമുള്ള ചെടികൾ കനത്ത മഴയിലും കാറ്റിലും വീണു പോകാം. ഈ ചെടികളെ താങ്ങിനിർത്താൻ താങ്ങുപയോഗിക്കാം.

ചെടികൾക്ക് ചുറ്റുമുള്ള വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് അധിക ഇലകൾ വെട്ടിമാറ്റുക. നനഞ്ഞ അവസ്ഥയിൽ വളരുന്ന ഫംഗസ് രോഗങ്ങളെ തടയാനും മഴവെള്ളത്തിൻ്റെ ഭാരത്തിൽ ശാഖകൾ ഒടിഞ്ഞുവീഴാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.വളം നൽകുന്ന കാര്യത്തിലും ശ്രദ്ധ വേണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക.

അഗത്തി ചീര

അഗത്തി ചീരയുടെ ഗുണമറിഞ്ഞാൽ എത്രയും വേഗം നിങ്ങൾ അത് നട്ടു പിടിപ്പിക്കും. അഗത്തി ചീര ഔഷധ ങ്ങളുടെ കലവറയാണ്. ഇതിന്റെ പോഷക മൂല്യങ്ങൾ വളരെയധികമാണ്. യാതൊരു പ്രയാസവും കൂടാതെ നമ്മുടെ വീട്ടുമുറ്റത്തു നട്ടുപിടിപ്പിക്കാവുന്ന ഒരു ചീരയാണ് അഗത്തി.  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അഗത്തിവളരെ പ്രയോജനപ്പെടും. വിറ്റാമിൻ എ, ബി, കാൽസ്യം എന്നിവയും അയണും അഗത്തിയിലടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശക്തി യുള്ളതാണിത്. ഒരു ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. വായയിലെ പുണ്ണിനും, ഉദരസംബന്ധമായ രോഗങ്ങളിലും ഫലപ്രദമാണ്. മുറിവുണക്കാനും ഇതുപയോഗിക്കുന്നു.

വെള്ളരി

ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ഇത് വിറ്റാമിൻ കെ, മോളിബ്ഡിനം (എംബി) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും.

തക്കാളി

കുമ്മായമോ ഡോളോമേറ്റൊ ചേർത്ത് മണ്ണൊരുക്കുക. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നൽകുക.

വെണ്ട

പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒന്നാണ് വെണ്ട. വെണ്ട പല തരം ഉണ്ട്, പച്ച നിറത്തിലും ചുവപ്പു നിറത്തിലുമുണ്ട്. വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും വെണ്ടയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി, സി, കാൽസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് വെണ്ട. ഇത് വിളർച്ച നിയന്ത്രിക്കുന്നു. ഗർഭകാലത്ത് കഴിക്കാൻ അനുയോജ്യമായ ഒരു പച്ചക്കറിയാണ്. രക്തത്തിലെ ആർബിസി ഉൽപ്പാദനത്തിനും (വിറ്റാമിൻ ബി9), ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെണ്ട സഹായിക്കുന്നു.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

 

ഈ മഴക്കാലത്ത് കുറഞ്ഞ പരിചരണത്തിൽ ചെയ്യാവുന്ന 5 പച്ചക്കറി വിത്തുകൾ

കൃഷിക്കായി മഴക്കാലം പരമാവധി പ്രയോജനപ്പെടുത്തണം. കുറഞ്ഞ പരിചരണത്തിൽ നടാവുന്ന ചില പച്ചക്കറികൾ പരിചയപ്പെടാം. നനവുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ വളരുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുക. , മത്തൻ,പയർ, മുളക്,ചുരയ്ക്ക, പാവയ്ക്ക, എന്നിവ ഈ സീസണിൽ വളർത്താം.

മത്തൻ

നമ്മുടെ അടുക്കളയിൽ സ്ഥിരം സാന്നിധ്യമാണ് മത്തങ്ങ. ചെറിയ പരിചരണവും യാതൊരു കീടനാശിനികളുമില്ലാതെ മത്തങ്ങ നമ്മുടെ അടുക്കളതോട്ടത്തിൽ നല്ലതുപോലെ വളർത്തിയെടുക്കാം .  കുറഞ്ഞ പരിപാലനത്തിൽ മത്തങ്ങകൾ വിജയകരമായി കൃഷി ചെയ്യുന്നതിനുള്ള ലളിതമായ ചില ഘട്ടങ്ങൾ ഇവയാണ്.നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. വളപ്രയോഗങ്ങൾ ചെയ്യാം. കമ്പോസ്റ്റ് ഇട്ടുകൊടുക്കുന്നതു നല്ലതാണ്. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കിവെച്ച ശേഷം വേണം നടാൻ.

പച്ചമുളക്

പച്ചമുളക് കറികളിൽ അത്യാവശ്യമായ ഒരു പച്ചക്കറിയാണ്. വിലക്ക് വാങ്ങുന്ന പച്ചമുളകിൽ ധാരാളം കീടനാശിനികൾ ചേർത്തിട്ടുണ്ടാകും. സസ്യ സസ്യേതര വിഭവങ്ങളിൽ എല്ലാം പച്ചമുളക് ആവശ്യമാണ് . അതുകൊണ്ട് ഒരു വീട്ടിലെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്ക് വേണ്ട പച്ചമുളക്‌ അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യാം.

ചുരയ്ക്ക

വൈറ്റമിൻ ബി, വൈറ്റമിൻ സി, ഫോസ്ഫറസ്, ഇരുമ്പ് എന്നിവഎല്ലാം ചുരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ പച്ചക്കറി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. വലിയ കൃഷി പരിചയം ഒന്നും ഇത് നടുന്നതിനു ആവശ്യമില്ല, വേഗത്തിൽ മുളയ്ക്കുന്നു, നല്ല വളപ്രയോഗം ചെയ്താൽ നല്ല വിളവ് കിട്ടും

പാവയ്ക്ക

പാവയ്ക്ക നമ്മുടെ വീട്ടിൽ എളുപ്പത്തിൽ കൃഷിചെയ്യാം. യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല കായകൾ കിട്ടും. കൃഷി ചെയ്യാൻ പലരും മടിക്കുന്നതിനു കാരണം കീടബാധ ഉണ്ടാകുന്നു, വിളവ് കിട്ടുന്നില്ല, വിത്തുകൾ മുളച്ചില്ല എന്നൊക്കെ പറഞ്ഞാണ്. ഇതിനൊരു പരിഹാരമാണ് നല്ലയിനം വിത്തുകൾ ഉപയോഗിച്ചുള്ള കൃഷി. നല്ല വിത്തുകൾ കൃഷിയുടെ അടിത്തറയാണ്.

പയർ

മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്. വിത്തുകൾ കുതിർത്തു വെച്ചശേഷം നടാം. ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം.

തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് വിളവെടുക്കാം.

വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

പാവൽ: ഓരോ ചുവട്ടിലും നന്നായി വിളവെടുക്കാം

പാവയ്ക്കയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട് , പൊട്ടാസ്യവും മറ്റു ജീവകങ്ങളും അടങ്ങിയ  പോഷക മൂല്യമുള്ള പച്ചക്കറിയാണ് പാവയ്ക്ക. ഇത്രയധികം ഗുണങ്ങളുള്ള പാവയ്ക്ക പുറത്തുനിന്നും വാങ്ങാൻ നിൽക്കാതെ നമ്മുടെ വീട്ടിലെ മുറ്റത്തു നട്ടു വളർത്താം.

നല്ല ഗുണമേന്മയുള്ളവിത്തുകൾ ഉപയോഗിച്ച് വേണം കൃഷി ചെയ്യാൻ. വിത്തിലാണ് കൃഷിയുടെ വിജയം. വിത്ത് നല്ലതല്ലെങ്കിൽ കൃഷി മോശമാകും, നമ്മുടെ ശ്രമം വെറുതെയും ആകും. മഹാ ഗ്രിൻ വിത്തുകൾ മികച്ച ഫലം തരും. ഇവ ഓൺ ലൈനായി വീട്ടിൽ കിട്ടും.

പാവയ്ക്കയുടെ വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് വെള്ളം ചേർത്ത ലായനിയിൽ മുക്കി വയ്ക്കണം, എന്നിട്ടു വേണം നടാൻ. കൃഷിക്ക് ഗ്രോ ബാഗുകളോ ചട്ടികളോ ഉപയോഗിക്കുക.

നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും.  പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം. മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ. പൂക്കൾ വരുമ്പോഴും കായകൾ ഉണ്ടാകുമ്പോഴും നല്ല പരിചരണം കൊടുക്കണം.

പാവയ്ക്കയുടെ വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് ചേർത്ത ലായനിയിൽ മുക്കി വയ്ക്കണം, എന്നിട്ടു വേണം നടാൻ. നടുന്നതിന് മുൻപ് മണ്ണ് ഫലഭൂയിഷ്ടമാക്കണം. മണ്ണിൽ കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയ്ക്കണം. മണ്ണിലും നടാം, വിത്തുകൾ മുളച്ച ശേഷം നല്ല തൈകൾ നോക്കി വേണം മാറ്റി നടാൻ. വള്ളി വീശാൻ തുടങ്ങുമ്പോൾ താങ്ങു കൊടുക്കണം. ഒരു മാസം ആകുമ്പോഴേക്കും പൂവിടാൻ തുടങ്ങും. കീട ബാധ വരാതെ ശ്രദ്ധിക്കണം. ജൈവ കീടനാശിനികൾ തളിച്ച് കൊടുക്കാം.

വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുക്കാം. കായകൾ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കാം. . ഒരു തൈയ്യിൽ നിന്നും മൂന്നോ നാലോ മാസം വിളവെടുക്കാം. വള്ളി വീശി കഴിഞ്ഞു കടല പിണ്ണാക്കു പുളിപ്പിച്ചു തെളി വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം. ചാണകവും വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഇലകൾ നിരന്തരം ശ്രദ്ധിക്കണം. ബിവെറിയം  അഞ്ച് ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും നല്ലതാണ്. ഇങ്ങനൊക്കെ ശ്രദ്ധിച്ചാൽ പാവയ്ക്ക ധാരാളം ഒരു ചുവട്ടിൽ നിന്ന് തന്നെ കിട്ടും.

 

മഹാ അഗ്രിൻ: ഫാമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
വിത്തുകൾ ഓൺലൈനായി വാങ്ങാം

ഇപ്പോൾ നട്ടാൽ അത്ഭുത വിളവെടുപ്പ് നടത്താം

മഴക്കാലം ചെടികൾക്ക് കൂടുതൽ ഉണർവേകുന്ന കാലമാണ്. അടുക്കളത്തോട്ടം ആരംഭിക്കാൻ പറ്റിയ സമയമാണിത്. മഴക്കാല കൃഷികൾ ഇനി പ്ലാൻ ചെയ്യാം, ഏതെല്ലാം വിത്തുകൾ നടണം, എവിടെയാണ് നടേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ആദ്യം പ്ലാൻ ചെയ്യണം.

വിത്തുകൾ സെലക്ട് ചെയ്യുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. നല്ല ഗുണനിലവാരമുള്ള വിത്തുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ കൃഷി മോശമാകുകയും നമ്മുടെ സമയവും, ശ്രമവും വെറുതെ ആകുകയും ചെയ്യും. മഴക്കാലത്തു അവശ്യ പോഷകങ്ങളും ധാതുക്കളും, മണ്ണിനെ സമ്പുഷ്ടമാക്കുകയും ശക്തമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോൾനടാവുന്ന പച്ചക്കറി വിത്തുകൾ ഇവയാണ്. വെള്ളരി, ചുരയ്ക്ക, കുമ്പളം, തക്കാളി, തുടങ്ങിയ പച്ചക്കറികൾ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം

വെള്ളരി

കുക്കുമ്പർ വിത്തുകൾ സാധാരണയായി മൂന്നോ പത്തോ ദിവസത്തിനുള്ളിൽ മുളക്കും, പ്രത്യേകിച്ച് ചൂടുള്ള താപനിലയിൽ. വെള്ളരി വേഗത്തിൽ വളരും എളുപ്പത്തിൽ കൃഷി ചെയ്യാനും പറ്റും. . കുക്കുമ്പർ വളരെയധികം പോഷകഗുണമുള്ള പച്ചക്കറിയാണ്.

ചുരയ്ക്ക

പച്ചക്കറികളുടെ ഇടയിൽ വലിയ പേരും പ്രശസ്തിയുമില്ലെങ്കിലും ഗുണത്തിൽ മുമ്പനാണ് ചുരയ്ക്ക. പല പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. ചോറിനും ചപ്പാത്തിയ്ക്കും ഒപ്പം നല്ല സ്വാദുള്ള കറിയുണ്ടാക്കാൻ ചുരയ്ക്ക കൊണ്ട് പറ്റും. ചുരക്ക വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. കുതിർത്ത വിത്തുകൾ രണ്ടടി അകലത്തിൽ വിതയ്ക്കുക. മണ്ണിൽ 1 മുതൽ 1.5 ഇഞ്ച് വരെ ആഴത്തിൽ നടുക.  ട്രീറ്റ് ചെയ്ത മണ്ണായിരിക്കണം. ഗ്രോ ബാഗിലും നടാം.

തക്കാളി

വിപണിയിൽ കാണുന്ന ചുവന്നു തുടുത്ത തക്കാളി, ധാരാളം കീടനാശിനികൾ തളിച്ചശേഷമാണ് നമ്മുടെ കൈയിലെത്തുക. ഇതു മാരകമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട് . നമ്മുടെ വീട്ടുമുറ്റത്തോ, ടെറസിലോ ഇവ നട്ടാൽ പോഷകഗുണമുള്ളതും വിഷമില്ലാത്തതുമായ തക്കാളി കഴിക്കാം.

വളപ്രയോഗം:

ആരോഗ്യകരമായ വളർച്ചയ്ക്കും കായ്കളുടെ വികാസത്തിനും ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് ഏതാനും ആഴ്ചകൾ കൂടുമ്പോൾ ചെടികളുടെ ചുവട്ടിൽ സമീകൃത വളമോ കമ്പോസ്റ്റോ പ്രയോഗിക്കുക. കടലപ്പിണ്ണാക്ക് ചാണകവെള്ളത്തിൽ പുളിപ്പിച്ചത് നേർപ്പിച്ചു ഒഴിച്ചുകൊടുക്കാം. സ്യുഡോമോണ്സ് 10 ദിവസം കൂടുമ്പോൾ തളിച്ചു കൊടുക്കാം.വളരുമ്പോൾ ചെടിക്കു താങ്ങു കൊടുക്കണം.

മഹാ അഗ്രിനിൽ വിത്തുകൾ ലഭ്യമാണ്, ഇവ വേഗത്തിൽ കായ്‌ഫലം തരുന്നു. നിങ്ങളുടെ കൃഷി ഉദ്യമത്തിന് മഹാ ഗ്രിൻ എല്ലാ വിജയവും നേരുന്നു.

മഹാഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

 

സ്‌കൂൾ തുറന്നു ഇനി കൃഷിയുടെ ബാലപാഠവും തുടങ്ങാം

 

 

സ്കൂൾ തുറന്നു , മഴയും എത്തി, പച്ചക്കറി കൃഷിതുടങ്ങാൻ ഇപ്പോൾ പറ്റിയ സമയമാണ്. വഴുതനയും പാവലും, പച്ചമുളകും എല്ലാം നമ്മുടെ അടുക്കളത്തോട്ടത്തിൽ നട്ടു പിടിപ്പിക്കാം. നല്ല പച്ചക്കറികൾ കഴിച്ചു ആരോഗ്യം സംരക്ഷിക്കാം. പുറത്തുനിന്നും കീടനാശിനികൾ ചേർത്ത പച്ചക്കറികൾ വലിയ വിലകൊടുത്തു വാങ്ങാതിരിയ്ക്കാം.

മഴക്കാല കൃഷി എങ്ങനെ ചെയ്യാം

നേരത്തെ ഉപയോഗിച്ചിരുന്ന ഗ്രോ ബാഗുകൾ മണ്ണ് മാറ്റി, പുതുതായി കുമ്മായമിട്ട് ഇളക്കി, കളകൾ മാറ്റി വൃത്തിയാക്കി വയ്ക്കാം. മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവയിട്ട് ഇളക്കി വയ്ക്കാം.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു. ഇനി വിത്തുകൾ ഏതൊക്കെയെന്നും നിശ്ചയിച്ചു അവ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ച ശേഷം പോട്രേയ്കളിൽ നടാം. വിത്തുകൾ മുളച്ച ശേഷം രണ്ടില പ്രായം ആകുമ്പോൾ ഗ്രോബാഗിൽ നടാം.

മഴക്കാലത്തു ചെടികളുടെ ചുവട്ടിൽ വെള്ളം വീണു മണ്ണ് മാറി പോകാൻ സാധ്യതയുണ്ട്, അതുകൊണ്ട് മണ്ണും വളവും ചുവട്ടിൽ ഇട്ടുകൊടുക്കണം, ഇത് ഇടയ്ക്കിടയ്ക്ക് ചെയ്യാം. തൈകളുംവരികളും തമ്മിൽ അകലം വേണം. മഴയെത്തു വീണു പോകാതെ ചെടികൾക്ക് താങ്ങു കൊടുക്കണം.

മഴയാണെന്ന് കരുതി വളപ്രയോഗം നിറുത്തരുത്. രണ്ടാഴ്ച്ച കൂടുമ്പോൾ സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം. ശ്റദ്ധിച്ചാൽ ചെടികൾ മഴക്കാലത്തും നന്നായി വളരും, വിളവും തരും. നല്ല വിത്തുകൾ നല്ല വിളവ് തരും.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക.

മഴക്കാലത്തു അടുക്കളത്തോട്ടം ഒരുക്കാം

മഴക്കാലത്തു അടുക്കളത്തോട്ടം ഒരുക്കാൻ സമയമായി.അത്യാവശ്യ പച്ചക്കറി വിത്തുകൾ തെരെഞ്ഞെടുത്തു കൃഷി ആരംഭിക്കാം. നമുക്കുള്ള സൗകര്യത്തിൽ വീടിന്റെ ചുറ്റുവട്ടത്തിൽ കൃഷിചെയ്താൽ സാമ്പത്തിക ലാഭത്തോടൊപ്പം ആരോഗ്യ പരമായ ഗുണങ്ങളും കിട്ടും. അങ്ങനെ ജൈവകൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും വീട്ടിൽ തന്നെയാകട്ടെ.

മണ്ണൊരുക്കൽ

മണ്ണ് കുമ്മായമിട്ട് 14 ദിവസം ഇട്ടതിനു ശേഷം ജൈവവളക്കൂട്ടുകളായ ചാണകപ്പൊടി,കോഴി വളം,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് ചേർത്ത് മണ്ണിളക്കി വയ്ക്കണം. നല്ലയിനം വിത്തുകൾ വേണം കൃഷിക്ക് ഉപയോഗിക്കാൻ. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റി ആണ്. അവ വേഗത്തിൽ വളരും, നല്ല വിളവും കിട്ടും.

ഫിഷ് അമിനോ ആസിഡ്, ചെടികൾക്ക് ഒഴിച്ച് കൊടുക്കണം. കടലപ്പിണ്ണാക്ക്, ചാണകം എന്നിവ പുളിപ്പിച്ചു വെള്ളം ചേർത്ത് ചെടിക്കൊഴിക്കാം. ഗ്രോ ബാഗിലോ ചാക്കിലോ ചെടികൾ നടാം.  മഴക്കാലത്തു വെള്ളം വീണ് ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് വളം ചേർക്കാം.

ഇപ്പോൾ നടാവുന്ന പച്ചക്കറികൾ

പച്ചമുളക്.

വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.

വെണ്ട

മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെ ഈ പോഷകസമൃദ്ധമായ പച്ചക്കറിയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.

പാവയ്ക്ക

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ കയ്പക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനൊപ്പം ക്യാൻസർ, ചർമ്മം, മുടി എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു. സിങ്ക്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം എ, ബി, സി, ഇ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും പോഷകങ്ങളും പാവയ്ക്കയിലുണ്ട്. കൂടാതെ, ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഗുണങ്ങളുമുണ്ട്.

വിത്തുകള്‍ മഹാഗ്രിൻ വഴി  ഓണ്‍ലൈനായി ലഭിക്കും

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ് 

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 8
  • Go to page 9
  • Go to page 10
  • Go to page 11
  • Go to page 12
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.