സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൻ്റെ സ്വാഭാവിക രുചി വർദ്ധിപ്പിക്കുന്നു. വിവിധ തരം രുചിയും മണവുമാണ് അവ നൽകുന്നത്. ആയുർവേദ ഔഷധങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഹൃദയ സംരക്ഷണം, ആൻറി-ഇൻഫ്ലമേഷൻ എന്നീ ഘടകങ്ങൾ ഉണ്ട്. കൂടാതെ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്.
ഇന്ന് മസാലകൾ ഭക്ഷണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. സാധാരണയായി നമ്മുടെ ഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കുന്ന സ്‌പൈസസ് ഇവയാണ്; ജാതിക്ക, മഞ്ഞൾ, കുരുമുളക്, മല്ലി, ഏലയ്ക്ക, ഗ്രാമ്പു, ജീരകം തുടങ്ങിയവയാണ്. ഇവ രുചി പകരുന്നത് പോലെ ഔഷധ ഗുണങ്ങളും നമുക്ക് നൽകുന്നു. ‘
ജാതിക്ക
പ്രമേഹം നിയന്തിക്കുന്നു, ശരീര ഭാരം കുറയ്ക്കുന്നു, ദഹനം സുഗമമാക്കുന്നു, എന്നിങ്ങനെ ധാരാളം ഗുണങ്ങളുണ്ട്. ഇതിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ജാതിയ്ക്കയ്ക്ക് ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുമുണ്ട്.
ജീരകം
ജീരകത്തിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, പതിവായി കഴിക്കുമ്പോൾ വിളർച്ച തടയാൻ കഴിയും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് അണുബാധകളെ ചെറുക്കാൻ അവയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ടാകാം എന്നാണ്. കാർബോ ഹൈഡ്രേറ്റ്, നാരുകൾ, ഫോസ്‌ഫെറസ് എന്നിവ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
മഞ്ഞൾ
ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട്. മഞ്ഞൾ ധാരാളം ഔഷധ ഗുണങ്ങളുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. സൂര്യാഘാതം മൂലമുള്ള കറുത്തപാടുകളും, മുഖക്കുരുവും മാറ്റി ത്വക്ക് മൃദുവാക്കുന്നു.
ഗ്രാമ്പു
പ്രധാനപ്പെട്ട സുഗന്ധ വ്യഞ്ജനമായ ഗ്രാമ്പു ഔഷധ ഗുണത്തിലും മുൻപിലാണ്. ദന്ത രോഗങ്ങൾ ശമിപ്പിക്കാൻ ഗ്രാമ്പു ഉപയോഗിക്കാറുണ്ട്, വായ നാറ്റത്തിനും ഇത് ഉപയോഗിക്കുന്നത് പരിഹാരമാണ്. തൊണ്ട വേദന, ജലദോഷം എന്നിവയ്‌ക്കും ഇതൊരു ഒറ്റമൂലിയാണ്.
മഹാഗ്രാൻഡ് സ്പൈസസ്
ഔഷധ ഗുണമുള്ള ഇത്തരം മസാലകൾ വാങ്ങുമ്പോൾ വിശ്വസനീയയമായ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. മഹാ ഗ്രാൻഡ് സ്‌പൈസസ് പുതുമയോടെ, പ്രകൃതിയുടെ ശുദ്ധമായ ഉത്പന്നങ്ങൾ നേരിട്ട് എത്തിച്ചു തരുന്നു. ഗുണമേന്മയുള്ള ഇവ വാങ്ങൂ, ഉപയോഗിക്കൂ.
Leave a Reply