ബീൻസ് വേനൽക്കാലത്തു കൃഷി ചെയ്യുന്നതാണ് നല്ലത്. ബീൻസ് എല്ലാവിധ പോഷക ഗുണങ്ങളുമുള്ള ഒരു പച്ചക്കറിയാണ്. തോരനായും മെഴുക്കുപുരട്ടിയായും ഇവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീട്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചാൽ കീടനാശിനി പ്രയോഗിക്കാത്ത നല്ലയിനം പച്ചക്കറികൾ കഴിക്കാം. ഇതിനായി കുറച്ചു സമയം ചിലവഴിക്കണം എന്ന് മാത്രം.
വിത്തുകൾ കൃഷിയുടെ പ്രധാന ഘടകമാണ്. വിത്ത് നന്നായാൽ കൃഷിനന്നാകും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ വാങ്ങിച്ചുപയോഗിക്കാം. വിത്തുകളുടെ കാര്യത്തിൽ എല്ലാവിധ ശ്രദ്ധയും നൽകി കൊണ്ട് ഈ രംഗത്തു പ്രശസ്തമായ സേവനമാണ് മഹാ അഗ്രിൻ ചെയ്യുന്നത്. എല്ലാവിധ പച്ചക്കറി വിത്തിനങ്ങളും ഓൺലൈനിലൂടെ ഇവർ ലഭ്യമാക്കുന്നു.
ബീൻസ് കൃഷി എങ്ങനെ ചെയ്യാം?
ബീൻസ് എളുപ്പത്തിൽ കൃഷി ചെയ്യാം.വലിയ പരിചയം ഒന്നുമില്ലെങ്കിലും ആർക്കും ബീൻസ് കൃഷി ചെയ്യാം. വിത്തുകൾ നേരിട്ട് മണ്ണിൽ നടാം. ഗ്രോ ബാഗിലും കൃഷി ചെയ്യാം. ആദ്യം മണ്ണിൽ നന്നായി ചാരം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, എന്നിവ ചേർത്ത് ഇളക്കി ഗ്രോ ബാഗിൽ നിറയ്ക്കാം. വശങ്ങളിൽ താങ്ങിനായി ചെറിയ കമ്പുകൾ നടാം. ബീൻസ് ചെടിയെ വീണുപോകാതെ പരിരക്ഷിക്കാനാണിത്. ഗ്രോ ബാഗ് കുറച്ചു വെയിൽ കൊള്ളുന്ന വിധത്തിൽ വെക്കാം. രാവിലെയും വൈകീട്ടും നനയ്ക്കാം. 4 മുതൽ 5 ദിവസം വരെ ആകുമ്പോൾ വിത്തുകൾ
മുളക്കും. രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply