പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടേണ്ടത് ഇന്ന് വളരെ അത്യാവശ്യമാണ്. നമ്മുടെ വീട്ടിലെ ഉപയോഗത്തിനും ബാക്കിയുള്ളവ വിപണിയിലേക്കും കൊടുക്കാം. സ്ത്രീകൾ ഇന്ന് കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കി, അടുക്കളത്തോട്ടം ലാഭകരമാക്കി മുന്നോട്ടു കൊണ്ട് പോകുന്നു. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനോടൊപ്പം ഇത് നല്ല ഒരു വരുമാനമാർഗ്ഗവുമാണ്.
വീട്ടു മുറ്റത്തും ടെറസിലും കൃഷി ചെയ്യാം. ഗ്രോ ബാഗിലും കൃഷി ചെയ്യാം. ജൈവ വളക്കൂട്ടുകൾ ഉപയോഗിക്കാം. പച്ച ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചു അത് നേർപ്പിച്ചു ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. കീട ബാധ ഒഴിവാക്കാൻ സ്യുഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ചേർത്തു ആഴ്ചയിൽ ഒരു ദിവസം തളിക്കാം. രോഗ കീട ബാധകൾ ആദ്യം തന്നെ കണ്ടുപിടിച്ചു നിയന്ത്രിക്കണം. കാലാവസ്ഥയ്ക്കനുസരിച്ചു കൃഷി ചെയ്താൽ വര്ഷം മുഴുവനും വിളവെടുക്കാം.
കൊടും വേനലിലും നന്നായി വിളവെടുക്കാവുന്ന പച്ചക്കറികളാണ് പയർ, ചീര, തക്കാളി, വെണ്ട, വഴുതന, പീച്ചിങ്ങ എന്നിവ. രണ്ടു നേരവും ഇവയ്ക്ക് നന ആവശ്യമാണ്.
പയർ
ഗുണങ്ങൾ:
വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുറ്റത്തെ ബീൻസ്, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന് ഇവ ആവശ്യമാണ്.
കൃഷി രീതി:
ഈർപ്പമുള്ള കാലാവസ്ഥയിൽ നീളമുള്ള വള്ളി പയർ നടുക. വിത്തുകൾ 1″ ആഴത്തിൽ, 3-4 ഇഞ്ച് അകലത്തിൽ, ധാരാളം സൂര്യപ്രകാശമുള്ള ഫലഭൂയിഷ്ഠമായ, നല്ല മണ്ണിൽ നടുക. കായ്കൾ നീളവും ഭാരവും വളരുന്നതിനാൽ താങ്ങു കൊടുക്കണം. നടീലിനു ശേഷം ഏകദേശം 60 ദിവസം കഴിഞ്ഞ് ബീൻസ് 15-20 ഇഞ്ച് നീളത്തിൽ വിളവെടുക്കാം. കീട ബാധ വരാതെ നോക്കണം.
പീച്ചിങ്ങ
ഗുണങ്ങൾ:
ഹൃദയാരോഗ്യത്തിനും, പ്രമേഹത്തിനും ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്. രക്ത ശുദ്ധിക്കും, രോഗപ്രതിരോധ ശക്തിക്കും, കണ്ണിന്റെയും, ചർമ്മത്തിന്റെയും സംരക്ഷണത്തിനും പീച്ചിങ്ങ ഉത്തമമാണ്. ശരീരത്തിന്റെ ചൂടുകുറയ്ക്കാനും, ശരീരഭാരം കുറയ്ക്കാനും പീച്ചിങ്ങയ്ക്കു കഴിയും.
കൃഷി രീതി:
കുറഞ്ഞ പരിപാലനവും നല്ല വിളവും അതാണ് പീച്ചിങ്ങ കൃഷിയുടെ പ്രത്യേകത. കൃഷിയിൽ തുടക്കക്കാരായവർക്കുപോലും നല്ല വിളവ് നേടാം . വലിയ കീട ബാധ ഇതിനുണ്ടാകാറില്ല.
ചീര
ചീര പലതരമുണ്ട്, എല്ലാത്തരം ചീരയും പോഷകഗുണമുള്ളവയാണ്. ചുവപ്പ് ചീര നടാൻ പറ്റിയ കാലാവസ്ഥയാണിപ്പോൾ. നല്ല മഴക്കാലം ഒഴിച്ചുള്ള ഏതു കാലാവസ്ഥയും ചീരയ്ക്ക് അനുയോജ്യമാണ്. ഇലക്കറികൾ നിത്യവും കഴിക്കേണ്ടതു ആരോഗ്യത്തിന് അത്യാവശ്യമാണ്.
വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം – കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.
സമൃദ്ധമായ വിളവ് ഉറപ്പുനൽകിക്കൊണ്ട് മഹാഗ്രിൻ ഓൺലൈനിൽ വിത്തുകൾ നൽകുന്നു. കൃഷിയുടെ സുസ്ഥിരതയിൽ പ്രതിജ്ഞാബദ്ധരായ മഹാഗ്രിൻ വിത്തുകൾ വാങ്ങി അടുക്കളത്തോട്ടം മെച്ചപ്പെട്ടതാക്കൂ.
Leave a Reply