സംവേദനക്ഷമതയുടെ കാര്യത്തിൽ കണ്ണുകള്‍ ഏറ്റവും കൂടുതല്‍ സങ്കീര്‍ണതയുള്ള ഒരു അവയവമാണ്. മറ്റ് ഇന്ദ്രിയങ്ങളേക്കാൾ കാഴ്ച ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി കാഴ്ചയെ ആശ്രയിക്കുന്നതിൽ മനുഷ്യർ തികച്ചും സവിശേഷരാണ് മാത്രമല്ല അത് കൂടുതൽ സങ്കീർണ്ണമാണെന്ന് മനസിലാക്കാം. പല മൃഗങ്ങളും കേൾവി വഴിയോ ഗന്ധം വഴിയോ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു. വസ്തുക്കളെ കാണാനും അവയുടെ വലിപ്പം മനസ്സിലാക്കാനും ആഴവും ദൂരവും വിലയിരുത്താനും മറ്റും കാഴ്ച അത്യാവശ്യമാണ്. നമ്മുടെ കണ്ണുകള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ശ്രദ്ധിക്കേണ്ടതും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. നിങ്ങളുടെ കുട്ടി എന്തെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് ഒരിക്കലും അവഗണിക്കരുത്.
ആംബ്ലിയോപിയ, അഥവാ മടിയൻ കണ്ണ്
ഇത് കാഴ്ചയുടെ ഒരു തകരാറാണ്, രണ്ടു കണ്ണുകളും ഒരുമിച്ചു പ്രവത്തിക്കാതിരിക്കുപ്പോഴാണ് ഇത് സംഭവിക്കുന്നത്. കുട്ടികളില്‍ അസ്വാഭാവികമായ രീതിയില്‍ കാഴ്ച നഷ്ടമുണ്ടാകാന്‍ കാരണമാകുന്ന അവസ്ഥയാണ് ലേസി ഐ അഥവാ ആംബ്ളോപിയ. ലേസി ഐ ബാധിച്ചാല്‍, വികലമായ കാഴ്ച , ത്രിമാന അവസ്ഥയിലുള്ള വസ്തുക്കളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുക, വസ്തുക്കളുടെ ദൂരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഇങ്ങനെ നിരവധി പ്രശനങ്ങൾ ഉണ്ട്.
ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം കണ്ണിന്റെ റെറ്റിനയിൽ പതിക്കുമ്പോൾ ഇരു കണ്ണുകളിൽ നിന്നുള്ള സന്ദേശങ്ങൾ മസ്തിഷകം വിശകലനം ചെയ്ത് അത് എന്താണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. രണ്ടു കണ്ണുകളും ഒരുമിച്ചു പ്രവർത്തിക്കുമ്പോളാണ് കാഴച നോർമലായിരിക്കുന്നത്. എന്താണ് കാണുന്നത് എന്നതിനനുസരിച്ചുളള സന്ദേശങ്ങൾ തലച്ചോറില്‍ എത്തിക്കുന്നത് ഒപ്റ്റിക്ക് നെര്‍വുകളാണ്, ചിലപ്പോൾ ഒരു കണ്ണിൽ നിന്നുള്ള സന്ദേശങ്ങളെ പ്രോസസ്സ് ചെയ്യാൻ തലച്ചോറിന് കഴിയാതിരിക്കുകയും ക്രമേണ തലച്ചോർ രണ്ടാമത്തെ കണ്ണിനെ മാത്രം ആശ്രയിക്കുകയും ചെയ്യുന്നു. ഇത് മസ്തിഷ്കം ഒരു ശീലമാക്കുകയും ഒന്നാമത്തെ കണ്ണ് പ്രവർത്തന ക്ഷമമല്ലാതായി തീരുകയും ഇത് കണ്ണിൽ ദൃശ്യമാകുന്ന കാഴ്ച കുറയാനിടയാക്കുന്നു.
കുട്ടികളുടെ കാഴ്ച വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അതിന് എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ ചെറുപ്പത്തിൽ പരിഹരിക്കാനും എളുപ്പമാണ് . കുട്ടിക്കാലത്താണ് ആംബ്ലിയോപിയ ഉണ്ടാകുന്നത്. പലപ്പോഴും തലച്ചോറിനും കണ്ണിനും ഇടയിലുള്ള നാഡികളുടെ പാത ശരിയായി പ്രവർത്തി ക്കാതിരിക്കുമ്പോൾ, മസ്തിഷ്കം ഒരു കണ്ണിനെ മാത്രം ആശ്രയിക്കുന്നു.കാഴച ഒരു കണ്ണിൽ മാത്രമായി തീരാനുള്ള ഏറ്റവും സാധാരണമായാ ഒരു കാരണമാണ് ആംബ്ലിയോപിയ.
പലപ്പോഴും ഒരു കണ്ണിലെ കാഴ്ച സാധാരണമായതുകൊണ്ടു ആംബ്ലിയോപിയ ഉള്ള പലർക്കും, ഈ അവസ്ഥയുണ്ടെന്ന് അറിയണമെന്നില്ല ചിലപ്പോൾ അത് സാരമില്ല എന്ന രീതിയിൽ എടുക്കുകയും ചെയ്യും. ആംബ്ലിയോപ്പിയ ബാധിച്ച കണ്ണിൽ, കാഴ്ചക്കുറവിനൊപ്പം പാറ്റേണുകളെ തിരിച്ചറിയാനും ബുദ്ധിമുട്ടായിരിക്കും, അതുപോലെ ചലനത്തോടൊപ്പമുള്ള കാഴ്ചക്കും, കാഴ്ച്ചയുടെ ക്വളിറ്റിക്കും കുറവുണ്ടാകും, ത്രിമാന രീതിയിലുള്ള ഒബ്ജക്റ്റുകളും തിരിച്ചറിയാൻ ബുദ്ധിമുട്ടും.
കണ്ണിലെ റെറ്റിനയിൽ പ്രകാശം ഫോക്കസ് ചെയ്യുന്നതിന് തടസ്സമാകുന്ന ഏത് അവസ്ഥയും ആംബ്ലിയോപിയയുടെ കാരണം ആകാം, അത് കോങ്കണ്ണിൽ നിന്നുമാകാം, കണ്ണിലെ റിഫ്രാക്ടിവ് ഏററുകളും അതായത് ഒരു കണ്ണിൽ മാത്രമായി ഹ്രസ്വദൃഷ്ടിയൊ അല്ലെങ്കിൽ ദീർഘദൃഷ്ടിയൊ ഉണ്ടെങ്കിൽ ഇതുസംഭവിക്കാം, തിമിരവും ഇതിനുകാരണമാകാം. ആംബ്ലിയോപ്പിയ ഉണ്ടെങ്കിൽ അടിസ്ഥാന കാരണം കണ്ണട ധരിക്കൽ, തിമിര ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കു ശേഷം കുട്ടികളിൽ ആംബ്ലിയോപിയ പരിഹരിക്കുന്നതായിരിക്കും ഉചിതം. കാരണം ആംബ്ലിയോപിയയുടെ കാരണം കണ്ടെത്തുന്നത് പ്രയാസകരമായ കാര്യമാണ്. അതിനാൽ പത്തു വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും കാഴ്ച പരിശോധന നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
ഇത് മിക്കപ്പോഴും ഒരു കണ്ണിനെയാണ് ബാധിക്കാറുള്ളത് എങ്കിലും അപൂര്‍വം ചില അവസരങ്ങളില്‍ രണ്ട് കണ്ണുകളെയും ബാധിച്ചേക്കാം. ചികിത്സയിൽ ഐ ഡ്രോപ്പുകൾ, ഐ പാച്ചുകൾ, ഗ്ലാസുകൾ അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസുകൾ, ചിലപ്പോൾ ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്നു.
കുട്ടികളുടെ നേത്ര സംബന്ധമായ പ്രശ്ന പരിഹാരത്തിന് കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റ്യൂട്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ Lotus-Eye-Hospital&Institute
Leave a Reply