പയർ ഒരു വേനൽ വിളയാണ്. പലതരം പയറിനങ്ങളുണ്ട്, പോഷകങ്ങളുടെ കലവറയാണിത്. രുചിയിൽ വളരെ മുന്നിലാണ് പയർ. നിത്യവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മെഴുക്കുപുരട്ടിയായോ, തോരനായോ സാധാരണയായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
ഗുണങ്ങൾ
വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്. മലബന്ധം തടയുകയും ചെയ്യുന്നു.
നടീൽ
വീട്ടിലെ അടുക്കളത്തോട്ടത്തിൽ വള്ളി പയർ നട്ടു പിടിപ്പിക്കാം. ചാലുകളെടുത്തു മണ്ണിലും നടാം. വിത്തുകൾ കുതിർത്ത ശേഷം നടാം. ഒരു ഇഞ്ച് ആഴത്തിൽ വിത്തുകൾ നടുക, അവ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. തൈകളാക്കിയ ശേഷം മാറ്റി നടാം. മണ്ണ് കുമ്മായമിട്ട് ട്രീറ്റ് ചെയ്യണം. ജൈവ വളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂട്ടി കലർത്തി ഗ്രോ ബാഗിൽ നിറയ്ക്കാം. കടലപിണ്ണാക്ക്, കമ്പോസ്റ്റ്, ഇവ ഇടയ്ക്ക് മണ്ണിനൊപ്പം ഇട്ടു കൊടുക്കാം. ഫിഷ് അമിനോ, പിണ്ണാക്കിന്റെ തെളി ഇവ ആഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കണം. കളകൾ പറിച്ചു,ഇടയ്ക്ക് ചുവടിളക്കി കൊടുക്കാം.
വള്ളി പയറിനത്തിനു പടരാൻ പന്തൽ ഇടണം. നന്നായി നനയ്ക്കണം. ആവശ്യമെങ്കിൽ തലപ്പ് നുള്ളി കൊടുത്താൽ പ്പൂവിടുകയും വള്ളി വീശുകയും ചെയ്യും. 45 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. മൂപ്പെത്തുന്നതിനു മുൻപ് വിളവെടുക്കാം.
ചതുരപ്പയർ
ചതുരപ്പയർ വർഷം മുഴുവനും കൃഷി ചെയ്യാം, ഉയർന്ന വിളവ് ലഭിക്കുന്നതിന് ഏറ്റവും അനുകൂലമായ മഴക്കാലമാണ്. ഈ പ്രതിരോധശേഷിയുള്ള വിളയ്ക്ക് കുറഞ്ഞ ശ്രദ്ധ ആവശ്യമുള്ളു, കീടങ്ങൾളേയും രോഗങ്ങളേയും പ്രതിരോധിക്കുന്നു.
പയർ(ചുവപ്പ് )
പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.
മികച്ച ഹൈബ്രിഡ് വിത്തുകൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പിന് പ്രധാനമാണ്.
Leave a Reply