നല്ല സുന്ദരമായ ചിരി ആരെയും ആകർഷിക്കും, അതിന്റെ പിന്നിലെ രഹസ്യം നല്ല പല്ലുകൾ ആണ്. പല്ലുകൾ സുന്ദരമാക്കേണ്ടത് നമ്മുടെ ഒരാവശ്യമാണ്. പല്ലിന്റെ സൗന്ദര്യത്തെപ്പറ്റി ഓർത്തു ഇനി നിങ്ങൾ വിഷമിക്കേണ്ട, പല്ലിനുവേണ്ട എല്ലാ ചികിത്സാ രീതികളും ഇന്ന് ലഭ്യമാണ്. പല്ലിൽ കമ്പിയിടാനും അലൈനർട്രീട്മെന്റിനും ദന്ത ചികിത്സയുടെ സ്പെഷ്യലിറ്റി വിഭാഗമായ ഓർത്തോഡോണ്ടിസ് സംവിധാനവും ഓർത്തോഡോന്റിസ്റ്റുമുണ്ട്.
ബ്രേസൽ ട്രീറ്റ്മെന്റും അലൈനർ ട്രീട്മെന്റും തമ്മിൽ വ്യത്യാസമുണ്ട്. ബ്രേസൽ ട്രീറ്റുമെന്റിൽ സാധാരണയായി ഓർത്തോഡോന്റിസ്റ്റു മാസം തോറും പേഷ്യന്റിന്റെ പല്ലിലെ കമ്പി മുറുക്കി കൊടുക്കുന്നു. അലൈനർ ട്രീറ്റ്മെന്റിൽ ആദ്യം തന്നെ ഓർത്തോഡോന്റിസ്റ്റു ഇൻട്രാ ഓറൽ സ്കാനിംഗ് നടത്തി, പല്ലിന്റെ 3 ഡി ഇമേജ് റെക്കോർഡ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത് .
ഈ ട്രീട്മെന്റിൽ ഓരോപല്ലിന്റെയും റൂട്ട് മൂവ്മെന്റും മാസം തോറുമുള്ള ടൈറ്റനിഗും മുൻകൂട്ടി തയ്യാറാക്കിയാണ് മുന്നോട്ടു പോകുന്നത്. ട്രീറ്റുമെന്റു തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോഴാണെന്ന് കൃത്യമായി പറയാൻ ഡോക്ടർക്ക് കഴിയും. ഇതിലുപയോഗിക്കുന്ന അലൈനേർസിന്റെ എണ്ണം ഓരോത്തരിലും ഉപയോഗിക്കുന്നത് വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഈ ചികിത്സയുടെ ചിലവ് ഓരോ പേഷ്യന്റിനും വ്യത്യസ്തമാണ്.
ട്രീറ്റ്മെന്റു പ്ലാനിംഗ് കഴിഞ്ഞതിനു ശേഷം അലൈനേർസ് എത്തിച്ചു തരും. അപ്പർ ആൻഡ് ലോവർ അലൈനേർസുകൾ ഉണ്ട്. ഇത്തരം ചികിത്സാരീതികളിൽ രണ്ടാഴ്ച്ചകൂടുമ്പോഴാണ് അടുത്ത സ്റ്റേജിലേക്ക് കടക്കുക.
പല്ലിൽ കമ്പിയിടുന്നതിനെക്കുറിച്ചോ അലൈനർ ട്രീറ്റുമെന്റിനെക്കുറിച്ചോ നിങ്ങൾക്ക് സംശയമുണ്ടങ്കിൽ ഡോക്ടറിനെ കോൺടാക്ട് ചെയ്യാം.
DR. Neenu
Dental Point
Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Call: +91 97440 20555
Email: contact@dentalpoint.in
Website: https://www.dentalpoint.in/
Leave a Reply