ആഹാരമാണ് ഔഷധം. ശരിയായ ആഹാരരീതി രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും. അത്തരത്തിൽ നമ്മുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു വിളയാണ് ചതുര പയർ. നമ്മുടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻറെ കലവറയാണ് ചതുരപ്പയർ. കൂടാതെ വിറ്റാമിന് എ, സി, ഇരുമ്പ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കൂടുതൽ മാസത്തേക്ക് വിളവ് കിട്ടും. വളരെ കുറഞ്ഞ പരിചരണം മാത്രം മതി.
ചതുര പയർ ഇറച്ചി പയർ എന്നും അറിയപ്പെടുന്നു, ഇവ തോരനോ, മെഴുക്കു പുരട്ടിയായിട്ടോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചതുര പയറിന്റെ ഇലയ്ക്കും പൂവിനും ഗുണമുണ്ട്. ഇലകളിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇലകൾ തോരൻ വയ്കാം. സോയാബീൻ പയറിന്റെ പോലെ തോന്നിക്കുന്ന ഉരുണ്ട വിത്തുകളാണുള്ളിൽ.
വിത്ത്
വിത്ത് തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. നല്ല ഗുണനിലവാരമുള്ള വിത്തുകൾ തന്നെ ഉപയോഗിക്കുക. വിത്ത് നന്നായാൽ വിളവും നന്നാകും. മഹാ അഗ്രിന്റെ ഓൺലൈൻ വിത്തുകൾ നല്ല വിളവ് തരുന്നവയാണ്. കീടബാധ ഏൽക്കാതെ വിളവ് സംരക്ഷിക്കും.
നടീൽ രീതി
വിത്തുകൾ 24 മണിക്കൂർ വെള്ളത്തിലിട്ടു വെയ്ക്കണം. അതിനുശേഷം വെള്ളം ഊറ്റികളയണം. വെയിലുകൊള്ളുന്ന ഭാഗത്തു നടാം. മുളച്ചുകഴിഞ്ഞാൽ പന്തലിട്ട് കൊടുക്കുകയോ, മരത്തിലോ, നെറ്റിട്ടോ വള്ളികൾ കയറ്റി വിടാം. രണ്ടോ മൂന്നോ മാസം കൊണ്ട് കായ്ക്കും. സാധാരണയായി ജൂൺ, ജൂലൈ മാസത്തിലാണ് വിത്ത് നടുന്നത്. ഒക്ടോബർ,
മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ വിളവെടുക്കാം. ചിലപ്പോൾ ആറോ, ഏഴോ മാസം വരെ വിളവ് കിട്ടും. തണുപ്പുള്ള മാസങ്ങളിൽ വിളവ് കൂടും. ഇത് ഒരു ശീതകാല പച്ചക്കറിയാണ്.
പരിചരണം
വലിയ പരിചരണം ആവശ്യമില്ല. വേനൽക്കാലത്തു നനച്ചു കൊടുക്കണം. ജൈവ സ്ലറി ഇടയ്ക്കു ഒഴിച്ചുകൊടുക്കാം. സാധാരണയായി കീടബാധ ഉണ്ടാകാറില്ല.
Leave a Reply