പ്രായവുമായി ബന്ധപ്പെട്ട് കാഴ്ച നഷ്ടപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് മാക്യുലർ ഡീജനറേഷൻ. മിക്കപ്പോഴും, അറുപത് വയസ്സിനു മുകളിലുള്ള ആളുകളിൽ കാഴ്ച കുറയുന്നത് തിമിരമാണെന്ന് പൊതുവെ കരുതുന്നു, അതേസമയം മാക്യുലർ ഡീജനറേഷനും കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമായേക്കാം. കാഴ്ചയിലെ ഈ കുറവ് വാർദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമാണെന്ന് ചിലർ കരുതുന്നു, എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു രോഗ പ്രക്രിയയാണ്. വിശദമായ നേത്ര പരിശോധനയിലൂടെ ഒരു നേത്രരോഗവിദഗ്ദ്ധന് മാക്യുലർ ഡീജനറേഷൻ എളുപ്പത്തിൽ കണ്ടെത്താനാകും.
കണ്ണിന്റെ പുറകിലുള്ള ലൈറ്റ് -സെൻസിറ്റീവ് ഭാഗമായ റെറ്റിനയുടെ കേന്ദ്ര ഭാഗമാണ് മാക്യുല., ഇത് കാഴ്ച കൃത്യമായ കേന്ദ്രികരിച് വ്യകതമായ കാഴ്ച സാധ്യമാക്കുന്നു. ലെൻസ് ഫോക്കസ് ചെയ്ത പ്രകാശം ക്ലിയർ ആയും പെർഫെക്റ്റ് ആയും കാണാൻ മാക്കുല നിങ്ങളെ സഹായിക്കുന്നു. പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും മാക്കുലയെയും ബാധിക്കും. റെറ്റിനയുടെ മാക്യുലയ്ക്ക് കേടുപാടുകൾ സംഭവിച്ചതാണ് ഇതിന് കാരണം. ഇത് കാഴ്ച വ്യകതമല്ലാതാക്കുകയും ക്രമേണ അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. അന്ധതയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നായ ഈ രോഗത്തെ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ എന്ന് വിളിക്കുന്നു. തിമിരത്തിനും ഗ്ലുക്കോമക്കും ശേഷം ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് മാക്യുലർ ഡീജനറേഷൻ.
മാക്കുലാർ ഡീജനറേഷന്റ്റെ ലക്ഷണങ്ങൾ
തുടക്കത്തിൽ പലപ്പോഴും ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ കാലക്രമേണ, ഒരു കണ്ണിലെയോ രണ്ട് കണ്ണിലെയോ കാഴ്ച കുറഞ്ഞു വരുന്നു. ഇത് പൂർണ്ണമായ അന്ധതയ്ക്ക് കാരണമാകില്ലെങ്കിലും, കേന്ദ്ര കാഴ്ച നഷ്ടപ്പെടുന്നത് മുഖങ്ങൾ തിരിച്ചറിയാനോ, ഡ്രൈവ് ചെയ്യാനോ, വായിക്കാനോ, ദൈനംദിന ജീവിതത്തിലെ മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനോ ഒക്കെ പ്രയാസം ഉണ്ടാക്കിയേക്കാം. മാക്യുലർ ഡീജനറേഷൻ ചിലപ്പോൾ വിഷ്വൽ ഹാലൂസിനേഷൻ ഫീൽ ചെയ്തേക്കാം. പ്രായവുമായി ബന്ധപ്പെട്ട നേത്ര പരിശോധനയിൽ നിങ്ങളുടെ നേത്രരോഗവിദഗ്ദ്ധന് എളുപ്പത്തിൽ മാക്കുലാർ ഡീജനറേഷൻ കണ്ടെത്താം.
പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ രണ്ട് തരത്തിലാണ്:
മാക്യുലർ ഡീജനറേഷൻ “ഡ്രൈ”, “വെറ്റ്” എന്നീ രൂപങ്ങളിലായ് രണ്ടായി തരാം തിരിച്ചിട്ടുണ്ട്. അധികം കേസുകളും ഡ്രൈ രൂപത്തിലാണ് ഇതിൽ കാഴച നഷ്ടപ്പെടുന്നത് സാവധാനത്തിൽ ആയിരിക്കും പക്ഷെ നഷ്ടപെട്ടകാഴ്ച വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്. വ്യായാമം, പോഷക സമൃദ്ധമായ ഭക്ഷണം, പുകവലി ഒഴിവാക്കുക എന്നി കാര്യങ്ങൾ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയും.
വെറ്റ് മാക്കുലാർ ഡീജനറേഷൻ: ഇതാണ് കൂടുതൽ കഠിനമായ രോഗം, ഇത് അതിവേഗം പുരോഗമിക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ ഇത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും. ഇതിൽ അസാധാരണമായ രക്തക്കുഴലുകൾ മാക്കുലയുടെ അടിയിൽ വളരാൻ തുടങ്ങുന്നു, മാത്രമല്ല അവയിൽ നിന്ന് ദ്രാവകമോ രക്തമോ ചോർന്നേക്കാം. ഇത് കാഴ്ച മങ്ങുന്നതിനും വികൃതമാക്കുന്നതിനും കാരണമാകുന്നു, ഇത് വളരെ വേഗത്തിൽ പുരോഗമിക്കുന്നു. ചിലപ്പോൾ ഡ്രൈ മാക്കുലാർ ഡീജനറേഷൻ വെറ്റ് മാക്കുലാർ ഡീജനറേഷനിലേക്ക് പരിവർത്തനം ചെയ്യാം.
വെറ്റ് മാക്യുലർ ഡീജനറേഷൻ നേരത്തേ രോഗനിർണയം നടത്തിയാൽ കാഴ്ച തിരിച്ചെടുക്കാം. ചികിത്സാ രീതികളിൽ കുത്തിവയ്പ്പുകളും ലേസർ ചികിത്സയും ഉൾപ്പെടുന്നു. ഇവ പുതിയതായി രൂപം കൊള്ളുന്ന രക്തക്കുഴലുകളുടെ വളർച്ചയെ തടയുന്നു, മാത്രമല്ല നിലവിലുള്ള അസാധാരണമായ ബ്ലഡ് വെസ്സലുകളിൽ നിന്ന് രക്തത്തിന്റെയും പ്രോട്ടീന്റെയും ചോർച്ച കുറയ്ക്കുകയും ചെയ്യുന്നു.
മാക്കുലാർ ഡീജനറേഷനായുള്ള ചികിത്സ, കേരളത്തിലെ മികച്ച ആശുപത്രികളിലൊന്നായ, കൊച്ചിയിലെ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്യൂട്ടിൽ ലഭ്യമാണ്. ആധുനിക ഡയഗ്നോസ്റ്റിക്, ലേസർ മെഷീനുകൾ, വിദഗ്ദ്ധ റെറ്റിന സർജൻമാർ മേൽനോട്ടത്തിൽ. നിങ്ങളുടെ കണ്ണ്, കാഴ്ച എന്നിവ സംബന്ധിച്ച ആവശ്യങ്ങൾക്ക് ബന്ധപ്പെടുക Lotus Eye Hospital & Institute, Kochi
Leave a Reply