നമ്മുടെ വീട്ടിൽ വളർത്താവുന്ന നല്ലൊരു ഔഷധ സസ്യമാണ് അഗത്തി ചീര. ഒരു പച്ചക്കറിയായും ഉപയോഗിക്കാം. ഇതിന്റെ പൂവും കായും ഇലയും കഴിക്കാം. വളരെ അത്ഭുതകരമായ ഔഷധ ഗുണങ്ങളാണിതിനുള്ളത്. പനിക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അഗത്തി ഉപകാരപ്രദമാണ്. ആയുർവേദ ഗ്രന്ധങ്ങളിലും അഗത്തിയെക്കുറിച്ചു പറയുന്നുണ്ട്. നീർക്കെട്ടിനും, ഇതിന്റെ നീര് നസ്യം ചെയ്യാനുംഉപയോഗിക്കാറുണ്ട്. അഗതിയുടെ തൊലിയും, ഇലയുടെ നീരും പല ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.ഇല നെയ്യിൽ മൂപ്പിച്ചു കുട്ടികൾക്ക് ഉപയോഗിക്കാം. കൊളസ്‌ട്രോൾ കുറക്കാനും ഉപയോഗിക്കാം.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അഗത്തിവളരെ പ്രയോജനപ്പെടും. വിറ്റാമിൻ എ, ബി, കാൽസ്യം എന്നിവയും അയണും അഗത്തിയിലടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശക്തി യുള്ളതാണിത്. ഒരു ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. വായയിലെ പുണ്ണിനും, ഉദരസംബന്ധമായ രോഗങ്ങളിലും ഫലപ്രദമാണ്. മുറിവുണക്കാനും ഇതുപയോഗിക്കുന്നു.
ഉദര സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാൻ അഗത്തി ചീരയ്ക്കു കഴിയും. വായ്പ്പുണ്ണ്, എന്നിവയ്‌ക്കും നല്ല ഔഷധമാണ്.അയണും, കാൽസ്യവും , ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .പ്രമേഹവും, കരൾ വീക്കവും കുറയ്ക്കാൻ ഇവ നല്ലതാണ്. രോഗ പ്രതിരോധ ശക്തി കൂട്ടാനും അഗത്തി ചീരക്ക് കഴിയും
അഗത്തി ചീരയുടെ ഗുണമറിഞ്ഞാൽ എത്രയും വേഗം നിങ്ങൾ അത് നട്ടു പിടിപ്പിക്കും. അഗത്തി ചീര ഔഷധ ങ്ങളുടെ കലവറയാണ്. ഇതിന്റെ പോഷക മൂല്യങ്ങൾ വളരെയധികമാണ്. യാതൊരു പ്രയാസവും കൂടാതെ നമ്മുടെ വീട്ടുമുറ്റത്തു നട്ടുപിടിപ്പിക്കാവുന്ന ഒരു ചീരയാണ് അഗത്തി. ഇതൊരു മരമായി വളരുന്നു. മണ്ണിൽ നടുന്നതാവും കൂടുതൽ നല്ലത് . വിത്തുമുളപ്പിച്ചാണ് നടുന്നത്, വലിയ പരിചരണം ഒന്നും ആവശ്യമില്ല പലരും കാലിത്തീറ്റയായും ഇതിനെ ഉപയോഗിക്കുന്നു. ചീരകളിൽ ഏറ്റവും മുൻപന്തിയിലാണ് അഗത്തി.
മഹാ അഗ്രിൻ വിത്തുകൾ
നല്ലയിനം അഗത്തി വിത്തുകൾ ഇന്നുതന്നെ ഓൺലൈനായി വാങ്ങൂ.
Leave a Reply