ഇലക്കറികൾ എല്ലാം തന്നെ ആരോഗ്യപരിരക്ഷ നൽകുന്നവയാണ്. ശരീര ഭാരം കുറയ്ക്കാനും ദഹനത്തിനും ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. അഗത്തിയിൽ ഒരേ സമയം പോഷകഗുണവും ഔഷധ ഗുണവും ഉണ്ട്. അഗസ്ത്യർ മുരിങ്ങ എന്നും പറയാറുണ്ട്. ഏകദേശം 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു.ഉഷ്ണമേഖലയിൽ കൂടുതലായി അഗത്തിച്ചീര കണ്ടു വരുന്നു.ഇതിന്റെ പൂവും കായും ഇലയും ഭക്ഷ്യ യോഗ്യമാണ്. ചുവപ്പും വെള്ളയും പൂക്കൾ സാധാരണ കാണാറുണ്ട്. . ടെറസിലും നടാം. ആറോ ഏഴോ മാസമാകുമ്പോൾ ഇവ പൂക്കും. ഇതിന്റെ ഇലയും പൂവും തോരൻ വയ്ച്ചു കഴിക്കാം , നേത്ര രോഗങ്ങൾക്കും ഇവ അത്യുത്തമമാണ്.
ഇതൊരു മരമായി വരുന്ന ചീരയാണ്. വിത്ത് മുളപ്പിച്ചാണ് നടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജന പ്രദമാണ് അഗത്തിചീര. നമ്മുടെ വീട്ടിൽ അത്യാവശ്യമായി വെച്ച് പിടിപ്പിക്കേണ്ട ഒന്നാണ് അഗത്തി. അധികം പരിചരണം ഒന്നും കൂടാതെ ഇതു വളർന്ന് കൊള്ളും.
ഔഷധഗുണങ്ങൾ
ഉദര സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാൻ അഗത്തി ചീരയ്ക്കു കഴിയും. വായ്പ്പുണ്ണ്, എന്നിവയ്‌ക്കും നല്ല ഔഷധമാണ്.അയണും, കാൽസ്യവും , ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .പ്രമേഹവും, കരൾ വീക്കവും കുറയ്ക്കാൻ ഇവ നല്ലതാണ്. രോഗ പ്രതിരോധ ശക്തി കൂട്ടാനും അഗത്തി ചീരക്ക് കഴിയും
അഗത്തി ചീര വിത്ത് എവിടെ കിട്ടും?
അഗത്തി ചീര വിത്ത് എത്രയും വേഗം വാങ്ങി നടാൻ ശ്രദ്ധിക്കണം. ഗുണമേന്മയുള്ള വിത്തുകൾ വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് വാങ്ങാം. മഹാ അഗ്രിൻ വിത്തുകൾ ഗുണമേന്മയിലും വിശ്വസനീയതയിലും മുന്നിലാണ്. ഇവ ഓൺലൈനായി കിട്ടും.
Leave a Reply