കൃഷിയിലേക്ക് ഇറങ്ങിയാലോ എന്ന് ആലോചിച്ചുപോകുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. രാസ വളങ്ങൾ ഇട്ട് ഉണ്ടാക്കുന്ന പച്ചക്കറികളും, ഇവ കഴിച്ചുണ്ടാകുന്ന രോഗങ്ങളും, വർദ്ധിച്ച വിലയും നമുക്കാവശ്യമുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. കൃഷിയിടങ്ങളൂം അതിൽ ഏർപ്പെടുന്നവരും കുറഞ്ഞതോടെ പച്ചക്കറി ലഭ്യതയും കുറഞ്ഞു.
ഒരു കുടുംബത്തിനാവശ്യമായ പോഷകപ്രധാനമായ പച്ചക്കറികൾ കഴിക്കുവാൻ നല്ല ഒരു തുക ആവശ്യമായി വരും.ഇതു താങ്ങാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. അവിടെയാണ് ഒരു വീട്ടിൽ ഒരു അടുക്കളത്തോട്ടം എന്നതിന്റെ പ്രസക്തി.
നട്ട വിളകൾ പൊടിക്കുന്നില്ല, എന്തുകൊണ്ട്?
ഞാൻ നട്ട വിത്തുകൾ പൊടിക്കുന്നില്ല എന്ന് സാധാരണയായി ആളുകൾ പരാതി പറയാറുണ്ട്, ഇനി കൃഷിയിലേക്ക് ഇല്ല എന്ന് പറയുന്നവർ എവിടെയാണ് അവർക്ക് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കണം. കൃഷിയുടെ പുരോഗതി വിത്തിനെ ആശ്രയിച്ചിരിക്കുന്നു. വിശ്വസനീമായ നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്ക് ഉപയോഗിക്കാവൂ. നല്ല പ്രതിരോധ ശക്തിയും ഉയർന്ന വിളവും തരുന്ന ഹൈബ്രിഡ് ഇനങ്ങൾ നിങ്ങൾക്ക് മഹാ അഗ്രിനിൽ കിട്ടും. എല്ലാവിധ പച്ചക്കറി വിത്തുകളും ഓൺലൈനായി ലഭിക്കും. വെണ്ടയും, ചീരയും, വഴുതനയും, മുരിങ്ങയും, പച്ചമുളകും, കുമ്പളവും, വെള്ളരിക്കയും പോലെ എല്ലാ പച്ചക്കറി വിത്തുകളും ഓൺലൈനായി വാങ്ങിക്കാം. പോഷകം പോലെ പ്രധാനമാണ് രുചിയും. ജൈവ വളങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന നമ്മൾ വിളയിക്കുന്നവ ആരോഗ്യത്തിനും രുചിക്കും ഒരു പോലെ ഗുണം ചെയ്യും.
പച്ചക്കറിത്തോട്ടത്തിന്റെ അടിസ്ഥാനകാര്യങ്ങൾ
ആദ്യം നല്ല സൂര്യ പ്രകാശം കിട്ടുന്ന കുറച്ചു സ്ഥലം തിരഞ്ഞെടുക്കാം. പൂന്തോട്ടത്തിൻ്റെ വലുപ്പം നിർണ്ണയിക്കാം, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ഗുണനിലവാരമുള്ള വിത്തുകൾശേഖരിക്കാം, ഏതൊക്കെ പച്ചക്കറികൾ വളർത്തണമെന്ന് തീരുമാനിക്കാം.
മഹാഅഗ്രിൻ
ചെടികളുടെ വിത്തുകൾ കൃഷിയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കരുത്തുറ്റതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ചെടികളുടെ വളർച്ചയ്ക്ക്, വിശ്വസ്തരായ വിതരണക്കാരിൽ നിന്ന് ലഭിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള വിത്തുകൾ തിരെഞ്ഞെടുക്കുക. വിത്ത് വൈവിധ്യം, രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്, നിങ്ങളുടെ പ്രാദേശിക കാലാവസ്ഥയുമായും കൃഷി പരിസ്ഥിതിയുമായും പൊരുത്തപ്പെടൽ തുടങ്ങിയ ഗുണങ്ങൾക്ക് മുൻഗണന നൽകുക. സമൃദ്ധമായ വിളവ് ഉറപ്പുനൽകിക്കൊണ്ട് മഹാഗ്രിൻ ഓൺലൈനിൽ വിത്തുകൾ നൽകുന്നു. കൃഷിയുടെ സുസ്ഥിരതയിൽ പ്രതിജ്ഞാബദ്ധരായ മഹാഗ്രിൻ വിത്തുകൾ വാങ്ങി അടുക്കളത്തോട്ടം മെച്ചപ്പെട്ടതാക്കൂ.
Leave a Reply