നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസിലും കൃഷിചെയ്യാവുന്ന ചില വിളകളുണ്ട്. ഇപ്പോഴാണെങ്കിൽ മഴക്കാലവും, നടീലിനു പറ്റിയ സമയം. പടവലം, പച്ചമുളക്, ചീര, ചുരയ്ക്ക ഇവ നട്ടാൽ വേഗം മുളയ്ക്കും, ഓണക്കാലം ആകുമ്പോഴേയ്ക്കും വിളവ് എടുക്കാം.
നിലമൊരുക്കാം
കൃഷി സ്ഥലം നന്നായി കിളച്ചൊരുക്കിയിടാം. മണ്ണിൽ കുമ്മായം കലർത്തി കുറച്ചു ദിവസം ഇടാം. പിന്നെ ജൈവ വളങ്ങൾ ചേർക്കാം, കോഴിവളം, ഉണങ്ങിയ ചാണക പൊടി, കമ്പോസ്റ്റു, വേപ്പിൻ പിണ്ണാക്ക് ഇവ മണ്ണിൽ ചേർത്ത് കൊടുക്കാം. ഏകദേശം മുപ്പതു മുതൽ നാൽപ്പത്തിയഞ്ച് സെന്റീ മീറ്റർ താഴ്ചയുള്ള തടങ്ങൾ എടുക്കാം.
വിത്തുകൾ
വിത്തുകൾ വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം,നല്ലയിനം വിത്തുകൾ മാത്രം വാങ്ങണം. മഹാ അഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, നല്ല നിലവാരം പുലർത്തുന്നവ, വേഗത്തിൽ മുളയ്ക്കും. ഒരു തടത്തിൽ മൂന്നോ, നാലോ വിത്തുകൾ പാകാം. ബാഗിലാണ് കൃഷിയെങ്കിൽ മണ്ണും വളവുമിട്ടു വയ്ക്കാം. വിത്തുകൾ സ്യുഡോമോണസ്സ് ലായനിയിൽ ഇട്ടു വെച്ച ശേഷം പോട്രെയ്‌കളിൽ മുളപ്പിക്കാം. മുളപ്പിച്ചശേഷം മൂന്നോ നാലോ ഇല പരുവമാകുമ്പോൾ മാറ്റി നടാം. ടെറസിൽ കൃഷി ചെയ്യുമ്പോൾ കീടങ്ങൾ കുറയും, സൂര്യപ്രകാശവും കിട്ടും.
പടവലം നീളൻ:
പടവലം നാരുകൾ ധാരാളമുള്ള പച്ചക്കറിയാണ്. കലോറി കുറവാണെങ്കിലും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പടവലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. വിത്ത് പാകി മൂന്നാഴ്ച്ചയാകുമ്പോൾ വള്ളികൾ പടരാൻ പന്തൽ ഇട്ടുകൊടുക്കണം.
പച്ചമുളക്:
വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.
കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം.
ചീര
അമരാന്തസ് ചീരകൾ ഗുണത്തിൽ വളരെ മുന്നിലാണ്, കീടബാധ കുറവാണ്, ഏതു കാലാവസ്ഥയിലും വളരും. ചാണക സ്ലറി , കടലപ്പിണ്ണാക്ക് ചാണകപ്പൊടി സ്ലറി ഇവ ഇടയ്ക്കിടയ്ക്ക് തളിച്ച് കൊടുക്കാം, പുതയിട്ടുകൊടുക്കാം.
ചുരയ്ക്ക
ചോറിനും ചപ്പാത്തിയ്ക്കും ഒപ്പം നല്ല സ്വാദുള്ള കറിയുണ്ടാക്കാൻ ചുരയ്ക്ക കൊണ്ട് പറ്റും. ധാരാളം ജലാംശവും നാരുകളും അടങ്ങിയ ചുരയ്ക്ക ആരോഗ്യത്തിന് അത്യാവശ്യമായ പച്ചക്കറിയാണ്. പച്ചക്കറികളുടെ ഇടയിൽ ന് കൊഴുപ്പു കുറവായതുകൊണ്ട് ശരീര ഭാരം കുറയ്ക്കാനും ചുരയ്ക്ക സഹായിക്കുന്നു.
Leave a Reply