നമ്മുടെ ഭക്ഷണ വി ളിൽ നിന്നും പച്ചക്കറികളെ ഒഴിവാക്കാൻ കഴിയില്ല. കാരണം അവ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും അത്യാവശ്യമാണ്. അടുക്കള തോട്ടമുണ്ടാക്കി കുടുംബത്തിനാവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ട് മുറ്റത്തു കൃഷി ചെയ്യാം.
വേനലിൽ നടാൻ പറ്റിയവ
അടുക്കളത്തോട്ടത്തിലെ വിളകൾക്ക് വേനലിൽ നല്ല പരിചരണം ആവശ്യമാണ്. വേനൽക്കാലത്തു നടാൻ പറ്റിയ വിളകൾ ഏതൊക്കെയാണ് എന്ന് മുൻകൂട്ടി നിശ്ചയിക്കണം. വേനലിൽ നടാൻ പറ്റിയവയാണ് ചീര, വഴുതന, പീച്ചിങ്ങ, വെള്ളരി, വെണ്ട, തക്കാളി, പാവയ്ക്ക, പയർ എന്നിവ.
വിത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.
എങ്ങനെ കൃഷി ചെയ്യാം
എവിടെയാണ് നടേണ്ടതെന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ മണ്ണ് ട്രീറ്റ് ചെയ്തെടുക്കാം. സൂര്യപ്രകാശം കിട്ടുന്നയിടമാകണം. ടെറസിലും കൃഷി ചെയ്യാം, ഇതിനായി ഗ്രോ ബാഗുകളോ, ചട്ടികളോ എടുക്കാം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ട് , ഇളക്കി, കുറച്ചു ദിവസം വെയിൽ കൊള്ളിക്കാം. നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റ് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക് ഇവ ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം . ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.
നട്ട ചെടികൾക്ക് വേണ്ട പരിപാലനം
വേനൽ പച്ചക്കറികൾക്ക് നിർബന്ധമായും രണ്ടു നേരം വെള്ളം ഒഴിക്കണം. വളം ചെടികൾക്ക് ചുറ്റും വിതറി മണ്ണിൽ ചേർക്കുന്നതോടൊപ്പം , പുതയിട്ടു കൊടുക്കാനും ശ്രദ്ധിക്കണം. കളകൾ പറിച്ചു മാറ്റണം. ചെടികളുടെ ചോട്ടിൽ കുറച്ചു മണ്ണ് വളത്തോടൊപ്പം ഇട്ട് കൊടുക്കണം. ഇടക്കിടയ്ക്ക് പച്ച ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കാം.
Leave a Reply