അടുക്കളത്തോട്ടത്തിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യാം. ഗ്രോ ബാഗിൽ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് അതുമാകാം. നമ്മുടെ വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികൾ കൃഷി ചെയ്യുന്നത് വീട്ടമ്മമാർക്ക് വലിയ അനുഗ്രഹമാണ്. രാവിലെ മുറ്റത്തേയ്ക്ക് ഒന്നിറങ്ങിയാൽ ഭക്ഷണത്തിനുവേണ്ട ഫ്രഷ് പച്ചക്കറി റെഡി.
ചീര, വെണ്ട, വഴുതന,വെള്ളരി, മത്തൻ, പച്ചമുളക്, തക്കാളി ഇവയൊക്കെ നട്ടു വളർത്താൻ വലിയ പ്രയാസം ഒന്നുമില്ല. ഒരു വരുമാന മാർഗ്ഗം കൂടിയാക്കി കൃഷിയെ മാറ്റാം.
വെയിലു കൊള്ളുന്ന സ്ഥലമായിരിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ വാങ്ങിച്ചുപയോഗിക്കണം. കൃത്യമായി വളമിടുകയും കീടങ്ങളെ നേരത്തെ തന്നെ കണ്ടുപിടിച്ചു നശിപ്പിക്കുകയും ചെയ്യണം.
പോട്ടിങ് മിശ്രിതം തയ്യാറാക്കണം. മണ്ണ് കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം വെയിലത്തിടുക. മേൽമണ്ണ്, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്,കോഴി വളം, ആട്ടിൻ കാഷ്ഠം, എല്ലുപൊടി എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോറും കരിയില ഉണക്കി പൊടിച്ചതും പോട്ടിങ് മിശ്രിതത്തിൽ ചേർക്കാം.
വിത്തുകൾ മുളപ്പിച്ച ശേഷം ഗ്രോ ബാഗിൽ നടാം. എല്ലാ ചെടികളെയും കൃത്യമായി നിരീക്ഷിച്ചു വേപ്പധിഷ്‌ഠിത കീടനാശിനികൾ തളിക്കാം. ആഴ്ചയിൽ ഒരിക്കൽ കടലപ്പിണ്ണാക്കും ചാണകവും ചേർത്തുള്ള ജൈവ സ്ലറി ഒഴിച്ചുകൊടുക്കാം.
വീട്ടിലെ കുട്ടികൾ അടക്കമുള്ള അംഗങ്ങളെ കൃഷിയിൽ പങ്കാളികളാക്കാം. നിങ്ങളുടേത് ഒരു മാതൃകാ കൃഷി തോട്ടമാക്കാം.
ചീര
വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ മറ്റു ഗ്ലാസ്സിലോ പാത്രത്തിലോ തൈകൾ മുളപ്പിച്ചു ശേഷം പറിച്ചുനടുകയോചെയ്യാം . നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. ആവശ്യത്തിന് നനവ് അത്യാവശ്യമാണ്, മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതായിരിക്കണം.
വെണ്ട
വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം.
വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം.മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം. മണൽ കലർന്ന പശിമരാശി, കളിമണ്ണ് കലർന്ന മണ്ണും കൃഷിക്ക് ഉത്തമമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്നയിടത്തു വേണം വെണ്ട നടാൻ.
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
മഹാ അഗ്രിൻ വിത്തുകൾ
Leave a Reply