നല്ല പോഷകമൂല്യമുള്ള പച്ചക്കറികൾ നമ്മുടെ വീട്ടു മുറ്റത്തു കൃഷി ചെയ്യാൻ ഒരു അടുക്കളതോട്ടമുണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. വിലകൊടുത്തു പച്ചക്കറി വാങ്ങാതെയും കീടനാശിനികൾ ധാരാളം തളിച്ചുണ്ടാക്കുന്ന പച്ചകറികൾ ഉപയോഗിക്കാതെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കാം.
ഇനി അടുത്തഘട്ടം അടുക്കളത്തോട്ടത്തിനു ഒരു സ്ഥലം കണ്ടെത്തുകയാണ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായിരിക്കണം. മട്ടുപ്പാവിൽ കൃഷിചെയ്യാം, അവിടെ കീടബാധ കുറയും.അടുക്കളത്തോട്ടം വലുതാകണമെന്നില്ല , നമ്മുടെ ദൈനം ദിന ആവശ്യങ്ങൾക്ക് വേണ്ടത് വിളവെടുക്കാൻ കഴിയണം.
അടുത്തതായി ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾ ഏതെന്നു തീരുമാനിക്കണം. അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും പോഷകത്തിന്റെ ആവശ്യകതയും കണക്കിലെടുക്കണം. എന്നിട്ടു വേണം പച്ചക്കറി വിത്തിനെപ്പറ്റി ചിന്തിക്കാൻ.
വിത്തുകൾ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം. എളുപ്പം കൃഷി ചെയ്യാവുന്നവ, നല്ല വിളവ് തരുന്നവ, ഗുണമേന്മയുള്ള വിത്തുകൾ എന്നിങ്ങനെ ഇലക്കറികൾ, നിത്യവും ഉപയോഗിക്കേണ്ടവ എന്നിങ്ങനെ മുൻഗണനാക്രമത്തിൽ വിത്തുകൾ തിരഞ്ഞെടുക്കാം. വിത്തിന്റെ കാര്യത്തിൽ ജാഗ്രത അവശ്യമാണ്.
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.വേനൽക്കാലത്തു കൃഷിചെയ്യാൻ പറ്റുന്നവയാണ് തക്കാളി , വഴുതന, ചീര, കുമ്പളം, വെള്ളരി, പീച്ചിങ്ങ, മത്തങ്ങാ, ചതുര പയർ എന്നിവ.
ഗ്രോ ബാഗിലോ ചട്ടികളിലോ കൃഷിചെയ്യാം, അതിനായി മണ്ണ് ട്രീറ്റ് ചെയ്തെടുക്കണം.
കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ട് , ഇളക്കി, കുറച്ചു ദിവസം വെയിൽ കൊള്ളിക്കാം. നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റ് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക് ഇവ ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം . ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.
Leave a Reply