മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഊർജ്ജം ഒരു സുപ്രധാന ഘടകമാണ് . ഭൂമിയിൽ രണ്ട് തരം ഊർജ്ജ സ്രോതസ്സുകളുണ്ട്: റിന്യൂവബിൾ ഊർജ്ജ സ്രോതസ്സുകളും, നോൺ റിന്യൂവബിൾ ഊർജ്ജ സ്രോതസ്സുകളും. ഫോസിൽ, ന്യൂക്ലിയർ പോലുള്ള സ്റ്റാറ്റിക് സംഭരണത്തിൽ നിന്നാണ് നോൺ റിന്യൂവബിൾ ഊർജ്ജം ലഭിക്കുന്നത്. ഇവ പരിമിതവും പുതുക്കാനാവാത്തതുമാണ്.
എന്നാൽ റിന്യൂവബിൾ ഊർജ്ജം പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്, അത് തുടർച്ചയായി ഉണ്ടാക്കികൊണ്ടിരിക്കും . സോളാർ എനർജി, കാറ്റ് , ബയോ എനർജി എന്നിവ ഈ വിഭാഗത്തിൽ പെടുന്നു. ബയോഗ്യാസ്, ഒരു പ്രധാന റിന്യൂവബിൾ ഊർജ്ജ സ്രോതസാണ് . ഊർജ ലഭ്യതക്കും മാലിന്യ നിർമ്മാർജ്ജനത്തിനും വളരെ ഉത്തമമാണ്. ഇന്ന് ചെറിയ കുടുംബങ്ങൾക്കുപോലും അവരുടെ വീട്ടിലെ മാലിന്യങ്ങളുടെ ലഭ്യതക്കനുസരിച് പോർട്ടബിൾ പ്ലാന്റുകളുടെ സൈസും ക്രമീകരിക്കാം. ആദ്യകാല ബയോഗ്യാസ് പ്ലാന്റുകൾ പോർട്ടബിൾൽ അല്ലാതിരുന്നതുകൊണ്ട് ആദ്യത്തെ കുറച്ചുനാളത്തെ ഉപയോഗത്തിനുശേഷം നിന്നു പോവുകയായിരുന്നു പതിവ് എന്നാൽ. പരിഷ്‌ക്കരിച്ച പോർട്ടബിൾ വന്നതോടെ ചെറുതും വലുതുമായ വീടുകൾക്ക് വളരെ സൗകര്യപ്രദമായ രീതിൽ ചെയ്യാം.
ഒരു ബയോഗ്യാസ് പ്ലാൻറ്റ്ൽ, കന്നുകാലിഅവശിഷ്ടം, പറമ്പിലെ ജൈവവസ്തുക്കൾ, അടുക്കളഅവശിഷ്ടം, എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കളിൽ നിന്ന് ഗ്യാസ് ഉൽപാദിപ്പിക്കുന്നു.
ബയോഗ്യാസ് പ്ലാന്റിന്റെ പ്രധാന സവിഷേതകൾ
(i) ഇത് പാചകത്തിനും ലൈറ്റിംഗിനും ശുദ്ധമായ വാതക ഇന്ധനം നൽകുന്നു.
(ii) ബയോഗ്യാസ് പ്ലാന്റുകളിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന സ്ലറി സമ്പുഷ്ടമായ ജൈവവളമായി ഉപയോഗിക്കുന്നു.
(iii) വീട്ടിലും പരിസര പ്രദേശങ്ങളിലും ശുചിത്വം മെച്ചപ്പെടുത്തുന്നു.
ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യ സംസ്കരണം അതിനൊരു ശാശ്വത പരിഹാരമാണ് ബയോഗ്യാസ് പ്ലാന്റുകൾ. ബയോഗ്യാസ് പ്ലാന്റുകളുടെ വലിപ്പം നിശ്ചയിക്കുന്നത് വീട്ടിലെ ആളുകളുടെ എണ്ണമോ ലഭ്യമായ മാലിന്യങ്ങളുടെ അളവിനൊ അനുസരിച്ചായിരിക്കും. മാലിന്യത്തിന്റെ കാര്യം പറയുമ്പോൾ വീട്ടിലെ അടുക്കള വെസ്റ്റ് മാത്രം മതിയാകും, ചാണകം ഉണ്ടെങ്കിൽ ഉപയോഗിക്കാം. ഒരു നാല് അംഗങ്ങളുള്ള വീട്ടിൽ ഏകദേശം രണ്ടര കിലോ വെസ്റ്റിൽ നിന്ന് ഒരുമണിക്കൂറിൽകൂടുതൽ ഗ്യാസ് ലഭ്യമാണ്. പ്ലാന്റിൽ നിന്ന് വരുന്ന ഗ്യാസിന് സാധാരണ സിലിണ്ടറിൽ നിന്ന് വരുന്ന ഗ്യാസിനെക്കാൾ പ്രഷർ കൂടുതലായിരിക്കും.
പോർട്ടബിൾ പ്ലാന്റിന്റെ മറ്റൊരു മേന്മ അതിന്റെ ടോപ് നന്നായി മൂടിയിരിക്കുന്നതിനാൽ ചീത്ത മണമോ കൊതുക് ശല്യമോ ഇല്ല എന്നുള്ളതാണ്. മാത്രമല്ല സ്ഥലപരിമിതി ഉള്ളവർക്ക് മുറ്റത്തോ ടെറസിലോ സ്ഥാപിക്കാമെന്നതാണ്. livekerala.com യൂടൂബ് ചാനലിൽ ശ്രീമതി അനിറ്റ് തോമസ് സ്ഥാപിച്ച പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റിന്റെ വിശേഷങ്ങൾ കണ്ടുനോക്കൂ.
Leave a Reply