അബിയു ഒരു വിദേശഫലമാണ്, നമ്മുടെ നാട്ടിലും നന്നായി വളരും.
പഴുത്ത അബിയുവിന് സവിശേഷമായ രുചിയുണ്ട്. ക്രീം നിറത്തിലുള്ള വെളുത്ത മാംസം വളരെ അതിലോലമായതും നേരിയ മധുരമുള്ളതും കാരാമലിന്റെയും വാനിലയുടെയും രുചിയുമായി സാമ്യം തോന്നും. അബിയു ചെടിയുടെ നടീലും പരിചരണവും വിളവെടുപ്പും തുടങ്ങി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിവിധ വീഡിയോകളിലായി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീമതി അനിറ്റ് തോമസ് ലൈവ്കേരള യൂട്യൂബ് ചാനലിലൂടെ.
ഇന്ന് ഇത് ഒരു ജനപ്രിയഫലമായി മാറിക്കൊണ്ടിരിക്കുകയാണ്. തെക്കേ അമേരിക്കയിലെ ആമസോണിയൻ മേഖലയിൽ ഉത്ഭവിച്ച ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് അബിയു.
ഇത് നമ്മുടെ നാട്ടിൽശരാശരി 10 അടി ഉയരത്തിൽ വളരുന്നു, അതിന്റെ പഴങ്ങളുടെ ആകൃതി വൃത്താകൃതിയിൽ നിന്ന് ഓവൽ വരെ വ്യത്യാസപ്പെടുന്നു. നമ്മുടെ നാട്ടിൽ വളരുന്ന സപ്പോട്ടയുടെ കുടുംബത്തിൽപ്പെട്ട അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിലും കേരളത്തിലെ കാലാവസ്‌ഥയിലും വളരാൻ യോജിച്ചതാണ്. തൈ നട്ടു രണ്ട്മൂന്നു വർഷത്തിനുള്ളിൽ ഫലം തരും, കണ്ടാൽ മുട്ടപ്പഴം പോലെ തോന്നും. ഗോളാകൃതിയിലുള്ള പച്ചനിറമുള്ള കായ്‌കൾ പകമാകുമ്പോൾ മഞ്ഞയായി തീരുന്നു. പഴങ്ങൾ മുറിച്ച് ഉള്ളിലെ വെള്ളക്കഴമ്പ് സ്‌പൂൺ ഉപയോഗിച്ച് കോരിക്കഴിക്കാം. പൾപ്പിൽ പ്രോട്ടീൻ, ഫൈബർ, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
വർഷം മുഴുവനും ഈർപ്പമുള്ളതും ചൂടുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് അബിയു ഏറ്റവും നന്നായി വളരുന്നത്. മിക്കവാറും വിത്തുകളിലൂടെയാണ് ഇതിന്റെ പ്രജനനം. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്നിവയിലൂടെ വളർത്തിയാൽ എളുപ്പം പൂവിടും. ഉഷ്ണമേഖലാ പ്രദേശങ്ങളിലും വർഷത്തിലുടനീളം ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ഈ വൃക്ഷം നന്നായി വളരുന്നു. ഉയർന്ന ജൈവ ഘടനയുള്ള നനഞ്ഞതും അസിഡിറ്റി ഉള്ളതുമായ മണ്ണാണ് കൂടുതൽ അനുയോജ്യം. ഇത് ഇപ്പോൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടരിക്കുകയാണ് വരും കാലങ്ങളിൽ നമ്മുടെ നാട്ടിലും വ്യാവസായികമായി ഉല്പാദിപ്പിക്കപ്പെടും. ഇതിന്റെ ഏറ്റവും കൂടിയിമേന്മ വളരെ കുറഞ്ഞ പരിചരണങ്ങളെ ആവശ്യമുള്ളു എന്നതും, മറ്റ് വിളകളിൽ ഇടവിളയായും ചെയ്യാം എന്നതാണ്.
Leave a Reply