നാം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനുവേണ്ടിയാണ്. നമ്മുടെ ആരോഗ്യം നിലനിർത്താനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ആവശ്യമായ പച്ചക്കറികൾ എന്നും കഴിക്കേണ്ടത് അത്യാവശ്യമാണ്.
പച്ചക്കറികൾക്ക് പൊള്ളുന്ന വിലയുള്ള ഇക്കാലത്തു ഇത് എല്ലാവർക്കും പറ്റുമോ? പോഷകമൂല്യമുള്ള പച്ചക്കറികൾ വിലകൊടുത്തു വാങ്ങാതെ നമ്മുടെ വീട്ടിൽ തന്നെ നട്ടുപിടിപ്പിച്ചാൽ പോരെ? ഒരേ സമയം നല്ല പോഷകമുള്ള ഭക്ഷണവും, കുറച്ചു വ്യായാമവും ആകും. കൂടുതൽ പച്ചക്കറിയുണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം.
നമ്മുടെ അടുക്കളത്തോട്ടത്തിൽ അത്യാവശ്യം നട്ടു പിടിപ്പിക്കേണ്ട ചില പച്ചക്കറികളാണ് തക്കാളി, ചീര,വെണ്ട, വെള്ളരി, പാവൽ, ചുരയ്ക്ക,പയർ മുതലായവ. അതുപോലെ പ്രധാനപ്പെട്ടവയാണ് മുരിങ്ങ, പച്ചമുളക്, വഴുതന തുടങ്ങിയവയും.
വെണ്ട കൃഷി ചെയ്യാം
ഗുണങ്ങൾ :
രക്ത സമ്മർദ്ദം കുറയ്ക്കുന്നു, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നു. ചുവന്ന വെണ്ടക്കയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വെണ്ടയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തുകയും കൊളാജൻ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു.ശരീരഭാരം നിയന്ത്രിക്കുന്നു.രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ബലത്തിനും ആവശ്യമായ വിറ്റാമിൻ കെയും ഇതിലുണ്ട്.
നടീൽ :
വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. മണ്ണ് കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് ഗ്രോ ബാഗിൽ നട്ടുവളർത്താം. നല്ല നീർവാർച്ചയുള്ള മണ്ണിൽ 1 ഇഞ്ച് ആഴത്തിൽ വിത്ത് വിതയ്ക്കുക.
തക്കാളി
ഗുണങ്ങൾ:
തക്കാളിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ നിരവധി രോഗങ്ങളെ ചെറുക്കുന്നു മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും കാൻസർ പ്രതിരോധത്തിനും സഹായിക്കുന്നു ,
നടീൽ :
ആവശ്യത്തിന് സൂര്യ പ്രകാശം വേണം. പ്രകാശം കുറഞ്ഞാൽ ചെടികൾ ബലം കുറഞ്ഞു കോലിച്ചു ഇലകൾ തമ്മിൽ ഉള്ള അകലം കൂടി ഉൽപ്പാദനം കുറയും. നടുമ്പോൾ നല്ലവിത്തുകൾ വാങ്ങി നടാൻ ശ്രമിക്കുക.
ചീര
ഗുണങ്ങൾ:
കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കൾക്കൊപ്പം വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബി9, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെ ഒരു കൂട്ടായ്മ യാണ് ഗ്രീൻ ചീര.
നടീൽ :
ചീര എളുപ്പത്തില്‍ കൃഷി ചെയ്യാം. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.
മഹാഗ്രിൻ
Leave a Reply