സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ കായിക പ്രേമികൾക്കായി പാലസ് റോഡിൽ നല്ലൊരു സ്റ്റേഡിയമുണ്ട്. ഏറ്റവും പഴക്കം ചെന്ന ഈ കോർപ്പറേഷൻ സ്റ്റേഡിയം കേരളത്തിൽ ആദ്യത്തെ ഫ്ളഡ് ലിറ്റ് സംവിധാനമുള്ള കളിക്കളമാണ്. വിശാലമായ ഗാലറിയാണ് ഇവിടെയുള്ളത്. ധാരാളം കാണികൾക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ, കേരള പ്രീമിയം ഫുട്ബോൾ എന്നിവയ്‌ക്കെല്ലാം പാലസ് സ്റ്റേറ്റേഡിയം വേദിയാകാറുണ്ട്. കൂടാതെ ദേശീയ, സംസ്ഥാനതല മത്സരങ്ങളൂം ഇവിടെ നടത്താറുണ്ട്. വളർന്ന് വരുന്ന പുതുതലമുറ കായിക താരങ്ങൾക്ക് ഈ സ്‌റ്റേഡിയം ഒരനുഗ്രഹമാണ്. നഗരത്തിലായതുകൊണ്ട് കളികൾ കാണാനെത്താനും എളുപ്പമാണ്.
കളിയുള്ളപ്പോൾ ആർപ്പുവിളികളുടെയും കരഘോഷങ്ങളുടെയും ആരവം തൃശ്ശൂർ നഗരത്തിന് തന്നെ ഉണർവേകുന്നു. കായിക താരങ്ങളുടെ മിന്നൽ പ്രകടനങ്ങൾക്കായി കാണികൾ ആവേശത്തോടെ എന്നും കാത്തിരിക്കുന്നു.
Leave a Reply