വേനൽക്കാല വിളകൾ നടാൻ സമയമായി. പച്ചക്കറികൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ നമുക്ക് കഴിയില്ല, ശരീരത്തിനാവശ്യമായ ജീവകങ്ങൾ, ധാതുക്കൾ, നാരുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു. ജൈവകൃഷി വീട്ടിൽ ആരംഭിക്കാം. കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം, പുറമെ നിന്നുള്ള വിഷലിപ്തമായ പച്ചക്കറികൾ വാങ്ങാതെ പണവും ലാഭിക്കാം. വൈവിധ്യവും പോഷകഗുണമുള്ളതുമായ ധാരാളം പച്ചക്കറികൾ നമുക്കുണ്ട്. വേനലിൽ നടാൻ പറ്റിയ പച്ചക്കറികളാണ് കുമ്പളം, തക്കാളി, ചീര, വെണ്ട, വഴുതന എന്നിവ.
കുമ്പളം
കൂശ്മാണ്ടം എന്നറിയപ്പെടുന്ന കുമ്പളം നല്ല ഔഷധ സസ്യമാണ്. ഇതിന്റെ ഇലയും പൂവും തൊലിയും എല്ലാം ഭക്ഷ്യ യോഗ്യമാണ്. നെയ്യ്ക്കുമ്പളം എന്ന ചെറിയ ഇനമാണ് കൂടുതൽ ഗുണകരം. ആയുർവേദത്തിൽ കുമ്പളത്തിന്റെ ഔഷധ ഗുണത്തെപ്പറ്റി പറയുന്നുണ്ട്. ശരീര ബലത്തിനും, ബുദ്ധിശക്തിയുണ്ടാകാനും, പ്രമേഹം, ആർത്തവ വിരാമ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനും കുമ്പളം കഴിക്കുന്നതുകൊണ്ട് കഴിയുന്നു. സദ്യയിൽ കുമ്പളം കൊണ്ടുള്ള ഓലൻ പ്രധാനമാണ്, ഇത് സ്വാദുള്ളതും പോഷകഗുണമുള്ളതുമാണ്.
കൃഷിരീതി :
കുമ്പളം കൃഷി ചെയ്യാൻ എളുപ്പമാണ്, വലിയ പരിചരണം ഒന്നും ആവശ്യമില്ല, വിത്തുകൾ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തുകൾ കുത്തുക. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകൾ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്.
തക്കാളി:
നല്ല ആകർഷകവും പോഷഗുണങ്ങളുള്ളതുമായ തക്കാളി വേഗത്തിൽ കൃഷി ചെയ്തെടുക്കാം. പുറത്തു നിന്ന് പച്ചക്കറികൾ വാങ്ങാതെ സ്വന്തം നിലയിൽ കൃഷി ചെയ്യുന്നത് പണം ലാഭിക്കാനും മനസ്സിന് സന്തോഷം ലഭിക്കാനും ഇടയാക്കും. വീടിന് ചുറ്റും നല്ല പച്ചപ്പുകിട്ടാനും ഉപകരിക്കും.
കൃഷിരീതി:
വിത്തുകൾ മുളപ്പിച്ചു വേണം നടാൻ. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നൽകുക.തടത്തിലോ, ഗ്രോബാഗിലോ നടാം,നാലോ അഞ്ചോ ഇല വളർച്ചയായ തൈകൾ പറിച്ചു നടാം. ചെടികൾക്ക് സൂര്യ പ്രകാശം ആവശ്യമാണ്.
ചീര-അമരാന്തസ് പിങ്ക് ബ്യൂട്ടി:
ഇതിന് ആരോഗ്യപരമായ മേന്മകളുണ്ട്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും വളരെ പ്രയോജനമാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമാണ് അമരാന്തസ് പിങ്ക് ബ്യൂട്ടി.
കൃഷിരീതി:
ടെറസിൽ ഗ്രോ ബാഗിലും ചീര നടാം. ടെറസിൽ ആകുമ്പോൾ കീടബാധ കുറയും. അമരന്തസ് ചീരയ്ക്ക് പൊതുവെ കീടബാധ കുറവാണ്. മണ്ണിലാണെങ്കിൽ ചാലു കീറി നടാം.വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം. ചകിരിച്ചോറും, ചാണക പൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ.
വിത്തുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം, അവ ഗുണമേന്മയുള്ളവയായിരിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.
Leave a Reply