മഴക്കാലം കൃഷി ചെയ്യാനുള്ള സമയമാണ്. എല്ലാ പച്ചക്കറി വിത്തുകളും ഇപ്പോൾ നടാം. കുറച്ചു ശ്രദ്ധ വേണം എന്ന് മാത്രം. ചില വിളകൾ അധികം മഴ കൊള്ളാതെ മഴമറയിൽ സൂക്ഷിക്കുകയും ചെയ്യാം.
മണ്ണ്
മണ്ണ് നന്നായി കൊത്തിയിളക്കി കുമ്മായമൊക്കെ ഇട്ട് കൃഷിക്കായി ഒരുക്കിയെടുക്കാം. ഇനി ഗ്രോബാഗിലാണ് കൃഷി ചെയ്യുന്നതെങ്കിൽ ഗ്രോ ബാഗിൽ മണ്ണിൽ കുമ്മായമിട്ട് ഇളക്കി ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് ഇളക്കി തയ്യാറാക്കി വയ്ക്കണം.
വിത്തുകൾ
വിത്തുകൾ ഗുണമേന്മയുള്ളവയായിരിക്കണം,വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വിത്തുകൾ വാങ്ങുക. നല്ലയിനം വിത്തുകളെ വാങ്ങാവൂ, അവ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടും.
ഏതെല്ലാം പച്ചക്കറിവിത്തുകൾ നടണം
ഇപ്പോൾ നടാവുന്ന പച്ചക്കറി വിത്തുകളാണ് വെണ്ട,പച്ചമുളക്, വഴുതന,പയർ, പടവലം എന്നിവ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെച്ച ശേഷം വേണം നടാൻ. കൃഷി ശ്റദ്ധയോടെ ചെയ്താൽ ആദായകരമാകും. നമുക്ക് വേണ്ട പച്ചക്കറികൾ വീട്ടുമുറ്റത്തു നട്ടു പിടിപ്പിക്കാൻ കഴിഞ്ഞാൽ ആരോഗ്യവും മെച്ചമാകും.
വെണ്ട കൃഷി ഇത്ര എളുപ്പമോ!
ആനകൊമ്പൻ വെണ്ട വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു ഇനമാണ്. നല്ല ഇനം വിത്തുകൾ ശരിയായ പരിചരണത്തോടെ കൃഷി ചെയ്താൽ സമൃദ്ധമായ വിളവെടുപ്പ് കിട്ടും. നല്ല വലിപ്പമുള്ള ഇവ കറികൾ ഉണ്ടാക്കാൻ വളരെകുറച്ചെണ്ണം മാത്രം മതി. നല്ല സ്വാദുള്ള ഇവ ഗുണത്തിലും കേമനാണ്.
നല്ല നീർവാർച്ചയുള്ള മണ്ണിൽ നടുക. ആഴ്ച്ചയിലൊരിക്കൽ വെള്ളം നനയ്ക്കുക, മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതായിരിക്കുകയും. വെണ്ട ഉയർന്ന താപനിലയിൽ തഴച്ചുവളരുന്നു, കൂടാതെ വരണ്ടതും ഈർപ്പമുള്ളതുമായ അവസ്ഥകളോട് പൊരുത്തപ്പെടാൻ കഴിയും.
വിറ്റാമിൻ കെ, ഫോളേറ്റ്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പോഷകാഹാരമാണ് ലേഡി ഫിംഗർ.
പച്ചമുളക് പലതരം
കാന്താരി പച്ച, വയലറ്റ്, പച്ചമുളക് NS 1101/1701, ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുക മുളക് വിത്തുകൾ ലഭ്യമാണ്. മണ്ണ് നന്നായി കൊത്തിയിളക്കി കുമ്മായമൊക്കെ ഇട്ട് കൃഷിക്കായി ഒരുക്കിയെടുക്കാം. ഇനി ഗ്രോബാഗിലാണ് കൃഷി ചെയ്യുന്നതെങ്കിൽ ഗ്രോ ബാഗിൽ മണ്ണ് കുമ്മായമിട്ട് ഇളക്കി ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് ഇളക്കി തയ്യാറാക്കി വയ്ക്കണം.
വീട്ടിൽ പച്ചമുളക് നട്ടുവളർത്താൻ, 5-6 മണിക്കൂർ സൂര്യപ്രകാശമുള്ള ചൂടുള്ള അന്തരീക്ഷത്തിൽ വിത്ത് നടുക. മണ്ണിര കമ്പോസ്റ്റ് കൊണ്ട് സമ്പുഷ്ടമാക്കിയ ജൈവ പോട്ടിംഗ് മണ്ണിൽ വിതയ്ക്കുക , മിതമായ വെള്ളം ഉപയോഗിക്കാം, മുളപ്പിച്ച വിത്തുകൾ വെറും 60-70 ദിവസത്തിനുള്ളിൽ വളർച്ച പ്രാപിക്കും.
ജൈവവളം ഉപയോഗിച്ച് വളർച്ച വർദ്ധിപ്പിക്കുക. വെളുത്തുള്ളി മിശ്രിതം തളിച്ച് കീട ബാധകളിൽ നിന്ന് സംരക്ഷിക്കുക. ഫലഭൂയിഷ്ഠമായ വിളവെടുപ്പിനായി മുഞ്ഞ, വെള്ളീച്ച എന്നിവയിൽ നിന്ന് സംരക്ഷിക്കുക.
Leave a Reply