അപ്രതീക്ഷിതമായി പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുന്ന ഇന്നത്തെ അവസ്ഥയിൽ ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്താനും ശ്രമിക്കേണ്ടത് വ്യക്തിപരമായും സാമൂഹികമായും വളരെ ആവശ്യമായിരിക്കുന്നു. അത് ശരീരത്തിന് ഗുണം ചെയ്യുകയും വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് രോഗകാരികൾ എന്നിവയ്ക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാണെങ്കിൽ, നിങ്ങൾക്ക് കൂടെക്കൂടെ അസുഖങ്ങൾ പിടിപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വെളുത്ത രക്താണുക്കൾ, നിരവധി പ്രതിരോധ വസ്തുക്കൾ എന്നിവ നിറഞ്ഞതാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം എന്നത്. അതിനാൽ, നമ്മുടെ ആഹാരക്രമത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങൾ, പ്രത്യേകിച്ചും, വളരെ പെട്ടെന്നുള്ള ഫലങ്ങൾ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, രോഗജന്യങ്ങളായ വൈറസുകളും ബാക്ടീരിയ കൾക്കും എതിരെ പ്രകൃതിദത്തമായ രീതിയിൽ സംരക്ഷക ശക്തിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജീവിത ശൈലിയും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും എല്ലാം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ശരീരത്തിൽ കയറിക്കൂടുന്ന ഇത്തരം അവസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
നിങ്ങളുടെ കുറഞ്ഞ രോഗപ്രതിരോധ ശേഷി വഴിയിൽകൂടി പോവുന്ന രോഗങ്ങൾ വരെ ശരീരത്തിലേക്ക് എത്തിക്കുന്നുണ്ട് . രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് ശരീരത്തില്‍ ഇല്ലാതിരിക്കുമ്പോഴാണ് പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നത്.
രോഗാണുക്കളോട് പോരാടാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ദോഷകരമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മോശം ഭക്ഷണക്രമം, അപര്യാപ്തമായ ഉറക്കം, കുറഞ്ഞ വ്യായാമം വളരെയധികം സമ്മർദ്ദം, കൂടുതൽ തുടങ്ങിയ ഘടകങ്ങൾ. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഹെർബൽ ഇമ്മ്യൂൺ ബൂസ്റ്ററുകൾ ഉൾപ്പെടുത്തുക , അത് നിങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന വളരെ ശക്തമായ ചില ഔഷധസസ്യങ്ങൾ പരിചയപ്പെടാം .
1. അശ്വഗന്ധ (Ashwagandha)
അശ്വഗന്ധ കഴിക്കുന്നതും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളിൽ കുതിരയുടെ ശക്തി ലഭിക്കുമെന്ന് ആയുർവേദം പറയുന്നുണ്ട്. ഇതിലൂടെ ആരോഗ്യ പ്രതിസന്ധികള എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടി ഇത് ദിവസവും ശീലമാക്കാവുന്നതാണ്. ഗുളികയായും പൊടിയായും എല്ലാം കഴിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജലദോഷവും പനിയും എല്ലാം ഇല്ലാതാക്കുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ
2. വെളുത്തുള്ളി (Garlic)
ആരോഗ്യ സംരക്ഷണത്തിന് വെളുത്തുള്ളി വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പനിയും ജലദോഷവും എല്ലാം ഇല്ലാതാക്കി നിങ്ങളുടെ ശരീരത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് വെളുത്തുള്ളി. നിങ്ങളിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു പച്ച വെളുത്തുള്ളിയോ അല്ലെങ്കിൽ ചുട്ട വെളുത്തുള്ളിയോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.
3. ഇഞ്ചി
ഇഞ്ചി ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏത് രോഗത്തെ പ്രതിരോധിക്കുന്നതിനും അൽപം ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. എത്ര കടുത്ത ശരീര വേദനയേയും ഇല്ലാതാക്കുന്നതിനും ജലദോഷത്തേയും പനിയേയും പൂർണമായും ഇല്ലാതാക്കുന്നതിനും മികച്ച് നിൽക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിന് ആയുസ്സ് കൂട്ടുന്ന അമൃത് പോലെയാണ് നിങ്ങൾക്ക് ഫലം നൽകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.
4. കുരുമുളക്
കുരുമുളക് ഉപയോഗിക്കുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കുരുമുളക്. ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ജലദോഷത്തേയും ചുമയേയും പനിയേയും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി കുരുമുളക് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ടോക്സിനെ എല്ലാം പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുരുമുളക്.
5. തുളസി
തുളസിയുടെ ആരോഗ്യഗുണങ്ങൾക്ക് കാരണം അതിന്റെ ആൻറി-ഇൻഫെക്റ്റീവ്, ആസ്ത്മാറ്റിക് ഗുണങ്ങളാണ്. ആയുർവേദം അനുസരിച്ച്, നിങ്ങളുടെ ശ്വസനവ്യവസ്ഥ കൃത്യമാക്കുന്നതിന് തുളസി വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. തുളസി നീര് ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. തുളസി നീര് വെറും വയറ്റിൽ കഴിക്കുന്നതും ഇതിൽ കുറച്ച് തേനും കുറച്ച് തുള്ളി ഇഞ്ചിയും ചേർത്ത് ഈ മിശ്രിതം ദിവസത്തിൽ രണ്ടുതവണ കഴിക്കുന്നും നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ ജലദോഷത്തെയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് തുളസി.
Leave a Reply