ഒരു വധു ആകാനൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് പല്ലിന്റെ സൗന്ദര്യവും ആരോഗ്യവും. നല്ല ചിരിയോടെ ആ ദിവസങ്ങളിൽ തിളങ്ങാൻ പല്ലിനുള്ള പങ്ക് വളരെ വലുതാണ്. പല്ല് നന്നായാൽ പാതി നന്നായി എന്നാണ് പറയാറ്. നല്ല പല്ലുകൾ ആത്മവിശ്വാസം കൂട്ടും. ഈയവസരത്തിൽ ഒരു ഡെന്റൽ കൺസൽട്ടേഷൻ നടത്തേണ്ടത് ഏറ്റവും അത്യാവശ്യമാണ്. പ്രധാനമായും പല്ലിനെന്തെങ്കിലും തകാറുണ്ടങ്കിൽ പരിഹരിക്കാം. ഒരു എമർജൻസി പ്രിവെൻഷൻ – പല്ല് ക്ലീനിങ്, ഫില്ലിംഗ് ഇവയൊക്കെ ചെയ്യാം. ഗർഭ കാലത്തോ പിന്നീടോ ഒരു റൂട്ട് കനാലോ മറ്റോ ചെയ്യാതിരിക്കാനും നേരത്തെയുള്ള ഈ ഡെന്റൽ പരിചരണം സഹായിക്കും.
ഹോർമോൺ ചെയിഞ്ചു സംഭവിക്കുന്ന ഈ കാലത്തു മോണരോഗങ്ങൾ വരാതിരിക്കാനും അധികരിക്കാതിരിക്കാനും മുൻ കൂട്ടിയുള്ള ഡെന്റൽ കൺസൾട്ടേഷൻ സഹായിക്കും. രണ്ടാമത്തേത് ചിരിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭംഗിയോ മറ്റോ ഉണ്ടെങ്കിൽ അത് ഒരു ഡെന്റിസ്റ്റിന് പരിഹരിക്കാൻ കഴിയും. പല്ലിനു വിടവോ, നിര തെറ്റിയതോ ആയ തകരാറുകൾ ഡെന്റിസ്റ്റിനു പരിഹരിക്കാനും കഴിയും. നിങ്ങൾക്ക് ആത്മവിശ്വാസം കൂടുകയും ചെയ്യും. സ്മൈൽ ഡിസൈൻ കോമ്പോസിറ്റോ വെനീറോ ഒക്കെ ചെയ്യാവുന്നതാണ്. ഇനി പല്ലിന്റെ നിറമാണ് പ്രശ്നമാണെങ്കിൽ അതും പരിഹരിക്കാം. ആത്മവിശ്വാസമുള്ള പുഞ്ചിരി നിങ്ങളിൽ വിരിയട്ടെ. ഇത്തരം ട്രീറ്റ്മെൻറ്സിനെ കുറിച്ചറിയുകയും അത് മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യട്ടെ .
Dental Point Orthodontic and Root Canal Centre Kochi – Dental Clinic
Address: Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Leave a Reply