ഓരോ വീട്ടിലും അവരവർക്ക് ആവശ്യമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്യേണ്ടതിന്റെ ആവശ്യകത ഇന്ന് വർദ്ധിച്ചുവരുന്നു. പുറമെ നിന്നുവരുന്ന പച്ചക്കറികളധികവും രാസവളങ്ങൾ ഉപയോഗിച്ച് കൃഷിചെയ്തവയാണ്. പല മാരക രോഗങ്ങളും ഇത്തരം ഭക്ഷണസാധനങ്ങൾ കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്നു.
വീടിന്റെ ഏതെങ്കിലും ഭാഗത്തു ഒരു അടുക്കളത്തോട്ടം ഒരുക്കേണ്ടത് വീട്ടിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു അടുക്കളതോട്ടം ശ്രദ്ധ വെച്ചാൽ ഉണ്ടാക്കാൻ കഴിയും. നമ്മുടെ ദൈനംദിന പരിപാടികൾക്കൊപ്പം ഇതും നടന്നുകൊള്ളും. സമയം പോകാനും, സന്തോഷത്തിനും, ആരോഗ്യത്തിനും, സാമ്പത്തിക ലാഭത്തിനും അടുക്കളതോട്ടം ഉപകരിക്കും. ഓൺലൈനായി ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ വാങ്ങാം.
Cow Pea Red Gold പയർ(ചുവപ്പ് )
പച്ചക്കറി ഇനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പയറു വർഗ്ഗങ്ങൾ. പോഷണങ്ങളുടെ കലവറയാണ് പയറുകൾ. സാധാരണ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയറിനങ്ങൾ.
നടേണ്ട വിധം
ഒരു പാത്രത്തിൽ വിത്തുകൾ പാകി മുളപ്പിക്കണം. നടേണ്ട സ്ഥലത്തു തടം ഒരുക്കണം. തടം കുറച്ചു ദിവസം മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം. വിത്തുകൾ നടാൻ മേൽമണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി.വേപ്പിൻ പിണ്ണാക്ക് , എല്ലുപൊടി എന്നിവ ചേർത്ത് ഇളക്കണം. അതിലേക്ക് മുളപ്പിച്ച വിത്തുകൾ നടാം.
പരിപാലനം
വിത്തുകൾ കുറച്ചു വളർന്നു കഴിഞ്ഞാൽ ജൈവ സ്ളറി ഒഴിച്ച് കൊടുക്കാം. കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പൻ പുഴു, ചാഴി എന്നിവയുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്‌തു കൊടുക്കാം. പപ്പായ ഇലകളുടെ മിശ്രിതവും സ്പ്രേ ചെയ്യാം. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ നന്നായി വിളവെടുക്കാം.
വിത്തുകൾ ഓൺലൈനായി വാങ്ങാം
Leave a Reply