മൂന്നാറിലെ നിരവധി റിസോർട്ടുകളിൽ, ട്രീ ഹൗസുള്ള ഏറ്റവും മികച്ച റിസോർട്ട് ഡ്രീം ക്യാച്ചർ റിസോർട്ടാണ്. മൂന്നാറിൽ സുഖകരവും ആകർഷകവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ട് എന്തുകൊണ്ടും മികച്ചതാണ്.
മൂന്നാറിന്റെ പ്രകൃതിദൃശ്യങ്ങൾ കാണാനും അവ ആസ്വദിക്കാനും പിന്നീട് വിശ്രമിക്കാനും അനുയോജ്യമായ സ്ഥലമാണ് ഡ്രീം ക്യാച്ചർ. ഈ റിസോർട്ട് 20 ഏക്കറിൽ തേയില, ഏലം, ഓറഞ്ച് തോട്ടങ്ങൾ വ്യാപിച്ചുകിടക്കുന്നു, ഇത് ഒരു സ്വർഗ്ഗീയ വിശ്രമ കേന്ദ്രമായി തോന്നും. മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ട് കുടുംബവുമായി അവധിക്കാലത്തു യാത്ര പോകാൻ പറ്റിയ റിസോർട്ടാണ്.
ട്രീ ഹൗസുകൾ
ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ടിൽ സമൃദ്ധമായ തോട്ടത്തിനകത്തു നാല് അതുല്യമായ ട്രീ ഹൌസുകൾ ഉണ്ട് . സ്വകാര്യതയും പ്രണയവും തേടുന്ന ഹണിമൂൺ യാത്രക്കാർക്ക് ഇത് അനുയോജ്യമാണ്. ഈ ട്രീഹൗസുകൾ തറയിൽ നിന്ന് 60 അടി ഉയരത്തിലാണ്. ഇത് എല്ലാ കോണുകളിൽ നിന്നും നോക്കിയാലും അതിശയകരമായ കാഴ്ചയാണ്. റിസോർട്ടിന്റെ ഹണിമൂൺ പാക്കേജുകളിലും ഈ ട്രീഹൗസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രീഹൗസ് സൗകര്യങ്ങൾ
എല്ലാ ട്രീ ഹൗസുകളിലും 24 മണിക്കൂർ വെള്ളവും 100% പവർ ബാക്കപ്പും കിട്ടും. ഇവിടെ ആധുനിക അറ്റാച്ച്ഡ് ബാത്ത്റൂമുകൾ ഉണ്ട്. റൂമിൽ ഒരു റൈറ്റിംഗ് ടേബിളും കസേരയും, ഒരു ഇന്റർകോം, ഒരു ടിവി, ബാൽക്കണി എന്നിവയും നൽകിയിട്ടുണ്ട്.
അധിക സർവീസ് ചാർജോടെ ട്രീ ഹൗസിൽ ഭക്ഷണം നൽകും
പ്രധാന കെട്ടിടത്തിൽ നിന്ന് അകലെ.
തറയിൽ നിന്ന് 30 മുതൽ 60 അടി വരെ ഉയരത്തിലാണ് ട്രീ ഹൗസുകൾ.
ഒരു സ്റ്റെയർകേസ് / തൂക്കുപാലത്തിലൂടെയാണ് മുകളിലെത്തുന്നത്.
ട്രീഹൗസിൽ കുട്ടികളെ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു.
എങ്ങനെ എത്തിച്ചേരാം:
എറണാകുളത്ത് നിന്ന് മൂന്നാറിലേക്കുള്ള ദൂരം 125.6 കിലോമീറ്ററാണ്.
വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്.
റെയിൽ മാർഗം: എറണാകുളം റെയിൽവേ സ്റ്റേഷൻ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
Leave a Reply