മാമലക്കണ്ടം, തട്ടേക്കാട് കഴിഞ്ഞു കുട്ടമ്പുഴക്ക് അടുത്താണ്. മൂന്നാറിലേക്ക് യാത്ര പോകുന്നവർക്കു ഈവഴിയിലൂടെയും,പോകാം. അവരിൽ പലരും ഇവിടെ ഇറങ്ങി എറണാകുളം ജില്ലയിലെ ഈ മനോഹര സ്ഥലം കണ്ടാണ് പോകാറ്. മാമലക്കണ്ടം ഫോറെസ്റ് ഏരിയ ആണ്. ഇതൊരു വില്ലജ് ആണ്, ജനങ്ങൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. ഇവിടേക്ക് ബസ് സർവീസ് ഉണ്ട്.
മാമലകണ്ടത്തിലേക്ക് ചെറിയ ഒരു വഴിയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. വഴിക്കു ഇരുവശവും നല്ല ഭംഗിയാണ്. ഒരു വശത്തു കാടാണ്. മറു ഭാഗം മലകളും മരങ്ങളും ചെറിയ അരുവികളും. ഇവിടെ കുറെ നേരം ചിലവഴിച്ചിട്ടാണ് ടൂറിസ്റ്റുകൾ യാത്രതുടരുക. ഫോട്ടോ എടുക്കാൻ പറ്റിയ പശ്ചാത്തലം ആണിവിടെ. ആന ധാരാളമായി ഇറങ്ങുന്ന സ്ഥലമാണ്. ആന കൾക്ക് പറ്റിയ ആവാസവ്യവസ്ഥയാണിവിടെ.
ഏറ്റവും കൗതുകകരമായി കാണുന്ന ഒന്നാണ് ഈ നദിക്കു മുകളിലൂടെയുള്ള ഒരു പാലം. ചെറിയ തടികൾ ചേർത്തുവച്ചുണ്ടാക്കിയതാണ് . ആ ഗ്രാമത്തിലുള്ളവർക്കു വേണ്ടിയാണിത്.
ധാരാളം വ്യൂ പോയിൻ്റുകൾ മാമലക്കണ്ടത്തിലുണ്ട്. മാമലക്കണ്ടത്തെ സർക്കാർ സ്കൂൾ പ്രകൃതി സുന്ദരമായ ഈ സ്ഥലത്താണ്. സ്കൂളിന് പിന്നിൽ, ഒരു വെള്ളച്ചാട്ടവും മലനിരകളും കാണാം. വളരെ സുന്ദരമായ അന്തരീക്ഷം. പ്രകൃതിയുടെ മടിത്തട്ടിലാണ് സ്കൂൾ.
മാമലകണ്ടത്തിലെപഴയ കാലത്തേതെന്ന് കരുതുന്ന മുനിയറയും നിങ്ങൾക്ക് ഇവിടെ കാണാം.
നിങ്ങൾ മാമലകണ്ടത്തിലേക്ക് യാത്ര ചെയ്യുമ്പോൾ, ചുറ്റുപാടുകളുടെ പ്രകൃതി ഭംഗി നിങ്ങളെ സ്വാഗതം ചെയ്യും. റോഡിന്റെ ഒരു വശത്ത്, ഇടതൂർന്ന, പച്ചപ്പ് നിറഞ്ഞ വനങ്ങളും എതിർവശത്ത്, മലകളും ധാരാളം മരങ്ങളും, ചെറിയ അരുവികളുടെ മൃദുവായ ഒഴുക്കും ടൂറിസ്റ്റുകളെ ഇവിടേക്ക് വീണ്ടും ആകർഷിക്കും.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഈ നിമിഷങ്ങൾ പകർത്താൻ അനുയോജ്യമായ പശ്ചാത്തലം ആണ്. കാടിനുള്ളിൽ ഒരു ദുർഗ്ഗാദേവി ക്ഷേത്രം ഉണ്ട് , ശാന്തമായ ഒരിടം. വഴിയരികിൽ ഒരു ഏറുമാടവും കാണാം .
കൊച്ചിയിൽ നിന്ന് മാമലകണ്ടത്തിലേക്ക് എങ്ങനെ എത്തിച്ചേരാം:
എൻഎച്ച് 85 വഴി തട്ടേക്കാട്-കുട്ടമ്പുഴ റോഡിലൂടെ 84.6 കി.മീ.
NH85 വഴിയും കോതമംഗലം-പെരുമ്പൻകുത്ത് റോഡിലൂടെയും തട്ടേക്കാട് – കുട്ടമ്പുഴ റോഡിലൂടെയും കുട്ടമ്പുഴ – മാമലക്കണ്ടം റോഡിലൂടെയും 85.4 കി.മീ.
ആലുവ-മൂന്നാർ റോഡ് വഴി 88.8 കി.മീ.
താമസം :
മാമലക്കണ്ടത്തേക്കുള്ള യാത്രയിൽ വികെജെ ഇന്റർനാഷണൽ ഹോട്ടലിൽ താമസിക്കാം.
വികെജെ ഇന്റർനാഷണൽ
Address: Birds Sanctuary, Thattekadu – Kuttampuzha Rd, Thattekad, Kuttampuzha, Kerala 686681
Leave a Reply