ബ്രാക്ക്നെൽ ഫോറെസ്റ്റ് റിസോർട്ട് മൂന്നാറിലെ ഒരു ആഡംബര റിസോർട്ടാണ്. റിസോർട്ടിനുചുറ്റും ഏലത്തോട്ടമാണ് . ഒരു വലിയ കാടിന്റെ മനോഹാരിതയുള്ള പ്രദേശം. അതിനകത്താണ് റിസോർട്ട്. തികച്ചും വ്യത്യസ്തതമായ ഭൂപ്രകൃതി, ഇവിടെയാണ് ബ്രാക്ക്നെൽ ഫോറെസ്റ്റ് റിസോർട്ട് മറ്റു റിസോർട്ടുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നത്. റിസോർട്ടിനകത്തേക്കു കടന്നാൽ ഒരു കുളം, ചെറിയ ഒരു അരുവി എന്നിവ കാണാം. കുളത്തിൽ ധാരാളം മീനുകളുണ്ട്. വലിയ കല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു കെട്ടിടം. പരമ്പരാഗതമായ കേരളീയ രീതിയിൽ തടികൊണ്ട് പണിത ഒരു നാലുകെട്ട്. അതേ സമയം റിസോർട്ട് അന്തർദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളും നൽകുന്നു.
നന്നായി സജ്ജീകരിച്ച ഡീലക്സ്,സൂപ്പർ ഡീലക്സ് മുറികൾ, എല്ലാ മുറികളിലും ബാൽക്കണിയുണ്ട്. രണ്ട് ബെഡ്‌റൂം എന്നാൽ രണ്ടു എൻട്രൻസ് ഉള്ള മുറികൾ ഫാമിലികൾക്കും ഗ്രൂപ്പായി വരുന്നവർക്കും പറ്റിയതാണ് . ബ്രാക്ക്നെൽ റിസോർട്ട് ഒരു നല്ല ഹണിമൂൺ ഡെസ്റ്റിനേഷനാണ്, റിസോർട്ട് ഹണിമൂൺ പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു
തോട്ടം, മലയോര ഗോത്ര വിഭവങ്ങൾ, മധ്യകേരളത്തിലെ പാചകരീതികൾ എന്നിവയിൽ പ്രത്യേകതയുള്ള ഒരു ക്രിയേറ്റീവ് പാചകരീതിയാണ് റെസ്റ്റോറന്റ്. വിദേശികൾക്കും മറ്റും വേണ്ട ഭക്ഷ്യ വിഭവങ്ങളും ലഭ്യമാണ് റിസോർട്ടിൽ നിന്നും ട്രെക്കിങ്ങിനും ഇടവേളകളിൽ ഗെയിമുകൾക്കും വേണ്ട സൗകര്യമുണ്ട്. റിസോർട്ടിൽ ലൈബ്രറിയും വിനോദ മുറിയും ഉണ്ട്.
1. ബ്രാക്ക്നെൽ ഫോറസ്റ്റ് റിസോർട്ട് ഒരു പരിസ്ഥിതി സൗഹൃദ റിസോർട്ടാണ്.
പരമ്പരാഗതരീതിയിൽ തടിയുപയോഗിച്ചു നിർമ്മിച്ച റിസോർട്ട് ഗൃഹാതുരമായ അന്തരീക്ഷം നൽകുന്നു. വിവിധ തരത്തിലുള്ള മുറികൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി സ്യൂട്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു, പ്രത്യേക ഡൈനിംഗ് ഏരിയയും, എൻട്രൻസുമാണ് ഇവിടെ. മുറികളിൽ ആവശ്യപ്രകാരം ഭക്ഷ്യ വിഭവങ്ങൾ എത്തിച്ചു തരും. മുറികളിൽ ഏല തോട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. കുളിമുറികൾ നന്നായി പരിപാലിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. പച്ചപ്പ്, ഏലത്തോട്ടങ്ങൾ, ചൊക്രിമല, വെള്ളച്ചാട്ടം നല്ല കാഴ്ചകൾ സമ്മാനിക്കുന്നു. ബാൽക്കണി ഓരോ മുറിയിലും ഉണ്ട്. ഇവിടെയിരുന്ന് പ്രകൃതി നിരീക്ഷണം നടത്താനും റസ്റ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ സൗകര്യാർത്ഥം റൂം സേവനം ലഭ്യമാണ്. അതിഥികൾക്ക് വിശ്രമിക്കാനും വായന ആസ്വദിക്കാനും കഴിയുന്നവിധത്തിലാണ് ലോബി. ധാരാളം മീനുകൾ ഉള്ള ഒരു കുളം, ഒരു അരുവി ഒക്കെ ഇവിടെയുണ്ട്. പന്ത്രണ്ടു വര്ഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞി ഉൾപ്പെടെ അനവധി പൂച്ചെടികൾ ഉള്ള മനോഹരമായ പൂന്തോട്ടം, നാലുകെട്ടിലെ അതിമനോഹരമായ ചെടികൾ എന്നിവയും റിസോർട്ടിന്റെ സവിശേഷതയാണ്, വളരെ ശാന്തവും സുന്ദരവും ആയ റിസോർട്ട് അതുല്യമായ ഒരു അനുഭവം സൃഷ്ടിക്കുന്നു.
2. ബ്രാക്ക്നെൽ ഫോറസ്റ്റ് റിസോർട്ടിലെ ഫോറസ്റ്റ്-തീം അന്തരീക്ഷം
ബ്രാക്ക്‌നെൽ റിസോർട്ടിനു ചുറ്റും കാടിന്റെ അന്തരീക്ഷം ആണ് , അത് മൂടൽമഞ്ഞിൽ പൊതിഞ്ഞു കാണുമ്പോൾ മനോഹരമായ ഒരു ദൃശ്യ വിരുന്നാകുന്നു. വേനൽക്കാലത്ത് പോലും മഞ്ഞ് അനുഭവിക്കാൻ കഴിയുന്ന ഒരു സവിശേഷമായ സ്ഥലമാണിത്. അതിഥികൾക്ക് ഈ റിസോർട്ടിൽ നിന്ന് ജീപ്പിൽ മുത്തൻമുടി മല കാണാൻ പോകാം. എല്ലാ സൗകര്യങ്ങളും ഉള്ള നിരവധി മുറികൾ ഇവിടെയുണ്ട്.കാടിന്റെ ഭംഗി ആസ്വദിക്കാൻ എല്ലാ മുറികളിൽ നിന്നും കഴിയും. അതിഥികൾക്കായി വിവിധസൗകര്യങ്ങൾ റിസോർട്ട് നൽകുന്നു. ലഗേജ് വയ്ക്കാനുള്ള സ്ഥലം, അലമാര, ഡ്രസ്സിംഗ് ടേബിൾ എന്നിവയാണ് മുറികളിലെ സൗകര്യങ്ങൾ. കാന്റീന് മനോഹരമായ ഒരു ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. റിസോർട്ടിലെ ശാന്തവും സുന്ദരവുമായ അന്തരീക്ഷം നിങ്ങളുടെ താമസം ശരിക്കും അവിസ്മരണീയമാക്കുന്നു.
3. ബ്രാക്ക്നെൽ ഫോറസ്റ്റ് റിസോർട്ടിലെ സുഖകരമായ കാലാവസ്ഥ
സമൃദ്ധമായ ഏലത്തോട്ടങ്ങൾക്ക് അകത്താണ് റിസോർട്ട്. റിസോർട്ടിന്റെ പ്രവേശന കവാടം ശാന്തമായ വനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ അനുഭൂതി സൃഷ്ടിക്കുന്നു. റിസോർട്ടിന്റെ പരിസരത്ത്,ഒരു കുളവും , ഒരു അരുവിയും കാണാം. റിസോർട്ട് ബുഫെ ഡൈനിംഗ് നൽകുന്നു. മുറികൾ സുഖകരവും സ്വകാര്യത ഉറപ്പാക്കുന്നതുമാണ്, മഞ്ഞുവീഴ്ചയുള്ള ദിവസങ്ങളിൽ ബാൽക്കണിയിലിരുന്ന് പുറം ലോകം കാണാം. തടികൊണ്ടു നിർമ്മിച്ച റിസോർട്ട് എല്ലാ കാലാവസ്ഥയിലും താമസത്തിനു സുഖകരമാണ്.
4 . അതിമനോഹരമായ മൂന്നാർ-ബ്രാക്ക്നെൽ ഫോറസ്റ്റ് റിസോർട്ട്
റിസോർട്ടിൽ നിന്ന് മുത്തൻ മലയിലേക്ക് ഒരു ഉല്ലാസയാത്ര നടത്താം അവിടെ അ തിമനോഹരമായ സൂര്യോദയം കാണാം . തിരക്കും ശബ്ദകോലാഹലങ്ങളും ഇല്ലാതെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പ്രകൃതിയെ അറിയാം. ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് അവധിയെടുത്തു ഇവിടെ വിശ്രമിക്കാം. റിസോർട്ടിലെ ബാൽക്കണിയിൽ നിന്നുപോലും വിശാലമായ കാടിന്റെ കാഴ്ച കാണാം. ഈ കാഴ്ചകൾക്കൊപ്പം സുന്ദരമാണ് റിസോർട്ടിലെ മുറികളും മറ്റു സൗകര്യങ്ങളും.
5. ബ്രാക്ക്നെൽ ഫോറസ്റ്റ് റിസോർട്ട് മികച്ചതാണ്.
റിസപ്ഷനിൽ നിന്ന് കിട്ടുന്ന ഹെർബൽ പാനീയം പോലെ പ്രിയമുള്ളതാണ് റിസോർട്ടിലെ താമസവും. റസ്റ്റോറന്റിലെ ഭക്ഷണവും രുചികരവും വൈവിധ്യപൂർണ്ണവുമാണ്. മികച്ച ആതിഥ്യമര്യാദ പ്രകടിപ്പിക്കുന്ന ഈ റിസോർട്ടിലെ റൂം സർവീസ് മാതൃകാപരമാണ്. റിസോർട്ടിലെ മുറികൾ വിശാലവും എല്ലാവിധ സൗകര്യങ്ങളുള്ളതുമാണ് കൂടാതെ ടീ കെറ്റിൽ, അലമാര, ഡ്രസ്സിംഗ് ടേബിൾ, ലഗേജ് ടേബിൾ എന്നിവയും റൂമിൽ ഉണ്ട് . ബാത്ത്റൂം നന്നായി സജ്ജീകരിച്ചിരിക്കുന്നു കൂടാതെ ഷേവിംഗ് കിറ്റുകളും സോപ്പുകളും ഷാംപൂ എന്നിവയും ഇവിടെ കിട്ടും. ബാത്ത്റൂമിലെ ജനാലയിൽ നിന്നുംകാടിന്റെ ദൃശ്യങ്ങൾ കാണാം. ഒരു കപ്പ് ചായയുമായി ബാൽക്കണിയിലിരുന്ന് ഏലത്തോട്ടങ്ങളിലേക്കും കോടമഞ്ഞിലേക്കും നോക്കുമ്പോൾ മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ തോന്നുന്നു.
Bracknell Forest Resort
Address: Pothamedu, Bison Valley – Pooppara Rd, Kerala 685612
അവിടെ എത്തിച്ചേരാൻ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബ്രാക്ക്നെൽ ഫോറസ്റ്റ് റിസോർട്ടിലേക്ക് 102.8 കിലോമീറ്റർ ദൂരമുണ്ട്.
എറണാകുളം ടൗണിൽ നിന്ന് ബ്രാക്ക് നെൽ ഫോറസ്റ്റ് റിസോർട്ടിലേക്ക് 121.8 കിലോമീറ്റർ ദൂരമുണ്ട്.
Leave a Reply