കാടിന് നടുവിൽ ഒരു ഏലത്തോട്ടത്തിലാണ് മധുമന്ത്ര റിസോർട്ട്. മൂന്നാർ പട്ടണത്തിൽ നിന്ന് 9 കിലോമീറ്റർ മാത്രം അകലെയാണ് മധുമന്ത്ര. പ്രകൃതിയുടെ സൗന്ദര്യത്തിന്റെയും ഊഷ്മളമായ ആതിഥ്യമര്യാദയുടെയും സമന്വയമാണ് മധുമന്ത്ര റിസോർട്ട്.
പ്രകൃതിദത്തമായ ചുറ്റുപാടുകളുള്ള അതിമനോഹരമായ റിസോർട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 8 മുറികൾ ഉണ്ട്. മൂന്നാറിലെ ഏറ്റവും മനോഹരമായ എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, പ്രശസ്തമായ പുള്ളിവാസൽ ടീ എസ്റ്റേറ്റിനുള്ളിലെ മനോഹരമായ ഗ്രാമീണ റോഡിലാണ് മധുമന്ത്ര റിസോർട്ട്. പോതമേട് വ്യൂപോയിന്റ്, ആകർഷകമായ ആറ്റുകാട് വെള്ളച്ചാട്ടങ്ങൾ, ആകർഷകമായ സൂര്യാസ്തമയ വ്യൂപോയിന്റുകൾ എന്നിവയും ഇതിനടുത്താണ്.
1.ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട്ട്
ഒരു മഴക്കാലത്താണ് എറണാകുളത്തുനിന്നും മൂന്നാറിലേക്കു പോയത്. മധുമന്ത്ര റിസോർട്ടിൽ തങ്ങി . റോഡ് സൈഡിലാണ് റിസോർട്ട്. റിസോർട്ടിൽ നിന്നും മൂന്നാറിലേക്ക് 9 കിലോമീറ്റർ യാത്രയുണ്ട്. ഒരു കാട്ടിൽ ചെന്ന പ്രതീതി. വളരെ നിശ്ശബ്ദത നിറഞ്ഞ അന്തരീക്ഷം കാടിനുളളിലെന്നപോലെ. ഏലത്തോട്ടവും, മരങ്ങളും ചേർന്ന് ഒരുകാടിൻ്റെ പ്രതീതിയാണിവിടെ. റിസോർട്ടിലെ വെൽക്കം ഡ്രിങ്ക് ആയ ഏലക്ക കോഫി കുടിച്ചു.
റിസോർട്ടിലെ ലഞ്ച് കഴിച്ചു. നോൺവെജിറ്റേറിയൻ ഫുഡ് ആണ് കഴിച്ചത്. റിസോർട്ടിനടുത്തുള്ള പോത്തൻമേട് വ്യൂ പോയിന്റിൽ പോയി. ഇവിടെ തേയില തോട്ടമാണ്. തേയില തോട്ടങ്ങൾ മൂന്നാറിന്റെ പ്രത്യേകതയാണ്. ഫോട്ടോഷൂട്ടിനു പറ്റിയ സ്ഥലം.
റിസോർട്ടിലെ മുറികൾ നന്നായി സജ്‌ജീകരിച്ചിരുന്നു, ഇവിടെ 8 മുറികൾ ഉണ്ട്.ബ്രേക്ക് ഫാസ്റ്റ്, ട്രെക്കിങ്ങ്, ക്യാമ്പ് ഫയർ ഉൾപ്പെടെയാണ് റൂമിൻ്റെ ചാർജ്. ബഡ്ജറ്റ് ഫ്രണ്ട്‌ലി റിസോർട്ടാണ്. റൂമിൽ നിന്ന് കാട്ടിലേക്കുള്ള വ്യൂ കാണാം. എല്ലാ മുറികളിലും ബാൽക്കണിയുണ്ട്. ബാൽക്കണിയിൽനിന്നും പുറത്തേക്കു നല്ല ഭംഗിയുള്ള കാഴ്ചകൾ കാണാം. കോടമഞ്ഞുകൊണ്ട് മരങ്ങൾ മൂടിയിരിക്കുന്നു. കിളികളുടെയും, ചീവീടിൻ്റെയും ശബ്ദം കേൾക്കാം. റിസോർട്ടിലെ ഡിന്നർ നന്നായിരുന്നു. രാവിലെ കിളികളുടെ കരച്ചിൽ കേട്ടാണ് ഉണരുക. ഒരു നല്ല യാത്ര ചെയ്ത സംതൃപ്തി .
2. പ്രകൃതിയോടിണങ്ങിയ റിസോർട്ട്
ഒരു കാട്ടിലെന്ന പോലെ പലതരം കിളികളുടെ ശബ്ദം കേൾക്കാം. കാടിനുള്ളിലെ ദൃശ്യങ്ങൾ വളരെ ഭംഗിയാണ്. വേനൽക്കാലമാണെന്നു തോന്നാത്തതരത്തിലുള്ള സുഖകരമായ കാലാവസ്ഥ. ഇവിടെ ഒരുപാറയെ നന്നായി രൂപകൽപന ചെയ്തു റൂമിനുള്ളിലും പുറത്തു സ്റ്റെപ് ആയും ഉപയോഗിച്ചിരിക്കുന്നു. വളരെ പ്രകൃതിയോടിണങ്ങിയ റിസോർട്ട്.
എത്തിച്ചേരാൻ:
എറണാകുളത്തുനിന്നും മധുമന്ത്ര റിസോർട്ടിലേക്ക് 1 2 1.1 കിലോമീറ്റർ
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മധുമന്ത്ര റിസോർട്ടിലേക്ക് 102.4 കിലോമീറ്റർ
Madhumanthra Resorts
Address: Iruttala, Pothamedu Bison Valley – Pooppara Road, Munnar, Kerala 685612
Leave a Reply