എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന, കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കൊച്ചി. “അറബിക്കടലിന്റെ റാണി” എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന ഈ നഗരം ഇന്ത്യയിലെ ആറാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. കൊച്ചി ഒരു പ്രധാന തുറമുഖ നഗരമാണ്.
സമ്പന്നമായ ചരിത്രവും പാരമ്പര്യമുള്ള കൊച്ചി ഒരു പൈതൃകമാണ് നഗരമാണ്. ഒരു കാലത്തു ഡച്ചുകാരും ഇംഗ്ലീഷുകാരും ഉൾപ്പെടെയുള്ള യൂറോപ്യന്മാരുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു, അതിന്റെ ശാശ്വതമായ സാംസ്കാരിക പൈതൃകത്തിന്റെ ശേഷിപ്പുകൾ ഇപ്പോൾ ഇവിടെയുണ്ട്. കേരളത്തിലെ എറണാകുളം ജില്ലയിലാണ് കൊച്ചി സ്ഥിതി ചെയ്യുന്നത്.
കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
ഫോർട്ട് കൊച്ചി: ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യ ഇവിടെ കാണാം. ധാരാളം ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലമാണ് ഫോർട്ട് കൊച്ചി. അതിമനോഹരമായ ഒരു കടൽത്തീരവും ഇവിടെ കാണാം.
മട്ടാഞ്ചേരി കൊട്ടാരം: ക്ഷേത്രകല, കേരളത്തിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങൾ, ചരിത്രവുമായി ബന്ധപ്പെട്ടവയുടെ പ്രദർശനങ്ങൾ എന്നിവയും കേരളത്തിലെ ചുവർചിത്രങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. ഈ കൊട്ടാരം കേരളത്തിലെ പുരാവസ്തു വകുപ്പ് ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.
ജ്യൂ ടൗൺ: മട്ടാഞ്ചേരി കൊട്ടാരത്തിനും പരദേശി സിനഗോഗിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ തെരുവാണിത്. ഇവിടെ പണ്ടുണ്ടായിരുന്ന യഹൂദരുടെ ഓർമ്മകൾ അവശേഷിക്കുന്നു കെട്ടിടങ്ങൾ കാണാം . അവ സഞ്ചാരികൾക്കായി സംരക്ഷിച്ചു സൂക്ഷിച്ചു വയ്ക്കുന്നു. പുരാതന വസ്തുക്കൾ, കൊത്തുപണികൾ ചെയ്ത കേരളത്തിന്റേതായ കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിപണി ഇവിടെ സജീവമാണ്.
ചീനവല: ഫോർട്ട്കൊച്ചി ബീച്ചിൽ നിന്ന് വിനോദസഞ്ചാരികൾക്ക് ചീനവലകൾ കാണാം. കേരള ടൂറിസത്തിൽ എപ്പോഴും മുൻഗണന നൽകുന്ന ഒരു ചിത്രമാണ് ചീനവലയുടേത് . വാസ്കോ ഡ ഗാമ സ്ക്വയർ സമുച്ചയത്തിൽനിന്നു ഈ വലകളുടെ ആകർഷകമായ കാഴ്ച കാണാം.
ഫോർട്ട് കൊച്ചി ബീച്ച്: ദൈവത്തിന്റെ സ്വന്തം നാട്ടിലെ അതിമനോഹരമായ ബീച്ചുകളിലേക്ക് ഒരു യാത്ര ആവാം. വിശ്രമിക്കുകയും , കടലിന്റെ ഭംഗി ആസ്വദിക്കുകയുംചെയ്യാം. തുറമുഖത്തേക്കുള്ള ശാന്തമായ സൂര്യാസ്തമയ യാത്ര ചെയ്യാം. വാസ്കോഡ ഗാമ സ്ക്വയറിന് സമീപമാണ് ഇത്. ഫോർട്ട് കൊച്ചി ബീച്ചിലെ ഗ്രാനൈറ്റ് നടപ്പാതയും ലൈറ്റ് ഹൗസും പ്രധാന ആകർഷണങ്ങളാണ്.
വില്ലിങ്ടൺ ദ്വീപ്: ഇന്ത്യയിലെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയ ദ്വീപാണ് വില്ലിങ്ടൺ ദ്വീപ്. ഇന്ത്യൻ നേവിയുടെ കൊച്ചി നേവൽ ബേസ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി തുറമുഖം എന്നിവയുടെ കേന്ദ്രമാണ് ഈ ദ്വീപ്.
സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക, വാസ്‌കോ ഡ ഗാമ സ്‌ക്വയർ, ബാസ്റ്റൺ ബംഗ്ലാവ് എന്നിവയാണ് ഫോർട്ട് കൊച്ചിയിലെ സന്ദർശിക്കേണ്ട മറ്റ് സ്ഥലങ്ങൾ.
അവിടെയെത്താൻ : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 36.5 കിലോമീറ്റർ അകലെയാണ് ഫോർട്ട് കൊച്ചി.
താമസം: ഫോർട്ട് കൊച്ചിയിൽ, ആഡംബര സൗകര്യങ്ങളുള്ള ഹോട്ടലുകളും ഹോംസ്റ്റേകളും ലഭ്യമാണ്. വിവിധ റെസ്റ്റോറന്റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും സീഫുഡ്, സ്ട്രീറ്റ് ഫുഡ് എന്നിവ ആസ്വദിക്കാം.
Leave a Reply