കോട്ടയത്ത് കിംസ് ഹോസ്പിറ്റലിനടുത്താണ് റെയിൻ ഫോറെസ്റ് ആയുർ കൗണ്ടി റിസോർട്ട്. ഒരു മഴക്കാല പ്രതീതിതോന്നിപ്പിക്കുന്ന അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. ധാരാളം മരങ്ങളും കിളികളുടെ ചിലക്കലുകളും ഒക്കെ ചേർന്ന് ഒരു കാട്ടിലെത്തിയ അനുഭവം. കോട്ടയം സിറ്റിയിൽ ഇതൊരു വിസ്മയമാണ്. മഴയും, പുകയും,ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും മനുഷ്യ നിർമ്മിതമെന്നു തോന്നുകയില്ല.
ഇവിടെ ധാരാളം കോട്ടേജുകൾ ടൂറിസ്റ്റുകൾക്കായി തയ്യാറാക്കിയിട്ടുണ്ട്. കേരളീയ ശൈലിയിൽ പണിത ഒരു തറവാടിന്റെ പ്രൗഡിയിലുള്ള കോട്ടേജുകൾ ആണ് ഇവ ഓരോന്നും. ഇവിടെ ഒരു ഇന്റർ കണക്റ്റിംഗ് റൂമുണ്ട് മൂന്നു പേർക്ക് താമസിക്കാം. ഓരോ മുറിയിലും പ്രേത്യക ബാത്റൂമുണ്ട്. വായുസഞ്ചാരമുള്ള മുറികളും നല്ല കിടക്കയും ആണ് ഇവിടെയുള്ളത്.
കോട്ടജിനു പുറത്തു നിന്നുനോക്കിയാൽ മീനച്ചിലാറിന്റെ കൈവഴി റിസോർട്ടിന്റെ അരികിലൂടെ ഒഴുകുന്നത് കാണാം. ഇവിടെ ഒരു ഫ്ലോട്ടിങ് റെസ്റ്റോറന്റ് ഉണ്ട്. ധാരാളം പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഇവിടെ ഒരു തടാകം ഉണ്ട്. കൃത്രിമ തടാകമാണ്. അവിടെ ഒരു ചെറിയ പാലത്തിലൂടെ കടന്നു ചെന്നാൽ വെള്ളച്ചാട്ടത്തിലും, കുളത്തിന്റെ അടുത്തും എത്താം.
കുളത്തിൽകുട്ടവഞ്ചിയിലോ പെഡൽ ബോട്ടിലോ കയറാം, തുഴയാൻ സഹായി ഉണ്ടാകും. ഇതൊരു പാറമടയാണ്. കുളത്തിനു നടുവിൽ ഒരു ബിൽഡിംഗ് ഉണ്ട് അവിടെ വിശ്രമിക്കാം.വെള്ളച്ചാട്ടം രണ്ടെണ്ണമുണ്ട് , ഇവിടങ്ങളിൽ കുളിക്കാം. കാടിന്റെ ദൃശ്യം ഇവിടെ നിന്ന് കണ്ടാസ്വദിക്കാം.
ഒരു ഊട്ടുപുര റെസ്റ്റോറന്റ് ഉണ്ട്. ഈ റിസോർട്ടിൽ ഒരു ഓപ്പൺ സ്റ്റേജ് ഉണ്ട് അവിടെ ബർത്തഡേ പാർട്ടികളോ എൻഗേജുമെന്റ്‌സോ ഒക്കെ നടത്താനും കഴിയും. കൂടാതെ ഒരു ഹാളും ഉണ്ട് , നൂറുപേരോളം പങ്കെടുക്കാവുന്ന ഇരിപ്പിട സൗകര്യവുമുണ്ട്. വലിയ ഒരു സ്വിമ്മിങ് പൂളും പുറത്തുണ്ട്.
കോട്ടയം നഗരത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളും അതോടൊപ്പം പ്രകൃതിയുടെ മനോഹാരിതയും നിറഞ്ഞ അന്തരീക്ഷം റെയിൻ ഫോറെസ്റ് കൗണ്ടി ആയുർ റിസോർട്ടിൽ മാത്രമേ ഉള്ളൂ.
Leave a Reply