കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. സാധാരണയായി പച്ച, വെള്ള , വയലെറ്റ് എന്നീ നിറത്തിൽ കാന്താരിമുളകുകൾ കണ്ടു വരുന്നു. നമ്മുടെ ഭക്ഷണത്തിൽ കാന്താരി മുളക് ഉപയോഗിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുമുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും, പൊണ്ണത്തടി ഇല്ലാതാക്കാനും കാന്താരി മുളക് കഴിക്കുന്നതുകൊണ്ടു സാധിക്കും. ഒരു ചെടിയിൽ നിന്ന് പോലും ധാരാളം മുളകുകൾ കിട്ടും. ഇവ ഉണക്കിയും സൂക്ഷിക്കാം.
ഗ്രോ ബാഗിലോ ചട്ടിയിലോ കാന്താരി നടാം. ഫ്ലാറ്റുകളിൽ താമസിക്കുന്നവരും കാന്താരി മുളക് നടാൻ ശ്രമിക്കണം. നാം വിലകൊടുത്തു വാങ്ങുന്ന മുളകുകൾ പലതരം കീടനാശിനികൾ തളിച്ചുണ്ടാക്കുന്നവയാണ്. പണവും ആരോഗ്യവും നഷ്ടമാക്കാതെ വീട്ടിലെ ചെറിയ സ്ഥലത്തു കാന്താരി മുളക് നട്ട് പിടിപ്പിക്കാം. വലിയ പരിചരണം ആവശ്യമില്ല.
കൃഷി രീതി
കാന്താരി വിത്ത് കുറച്ചു നേരം വെള്ളത്തിൽ ഇട്ട് മുളപ്പിക്കാനെടുക്കാം. വിത്ത് വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം. ഗ്രോ ബാഗിൽ പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോർ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് ഇവ ഗ്രോ ബാഗിൽ നിറക്കാം. മണ്ണ് നനവുള്ളതായിരിക്കണം. വിത്തുകൾ മണ്ണിൽ അധികം താഴ്തത്തേണ്ട .
വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എന്നിങ്ങനെ ഏതു ജൈവവളങ്ങൾ വേണമെങ്കിലും ചേർക്കാം.
അടുക്കള വേസ്റ്റുകൾ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പഴകിയ കഞ്ഞിവെള്ളം നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്. അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.
മഹാഗ്രിൻ വിത്തുകൾ
മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ പച്ചക്കറി വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി ഉറപ്പ് നൽകുന്നു.
Leave a Reply