കാക്കനാട് എറണാകുളത്തിൻ്റെ ഭരണസിരാകേന്ദ്രമാണ്. ജില്ലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസായ കളക്ടറേറ്റ് ഇവിടെയാണ്.
ബിസിനസ്, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം എന്നീ വിവിധ മേഖലകളിലൂടെ വളർച്ച പ്രാപിക്കുന്ന നഗരമാണ് കാക്കനാട്.
ഇൻഫോപാർക്ക് (ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക്), കൊച്ചിൻ പ്രത്യേക സാമ്പത്തിക മേഖല, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് തുടങ്ങിയ മുൻനിര ഐടി, ടൂറിസം, എന്നിങ്ങനെയുള്ള മാനുഫാക്ചറിംഗ് കമ്പനികളുടെ കേന്ദ്രമാണ് കാക്കനാട്.
ഇവിടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പ്രവർത്തിക്കുന്നു. ഹെഡ് പോസ്റ്റ് ഓഫീസ്, ബാങ്കുകൾ, ഇഎംഎസ് ലൈബ്രറി, ചിൽഡ്രൻസ് പാർക്ക്, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, താമസ സൗകര്യങ്ങൾ എന്നിവ ഇവിടെ ഉണ്ട് . കാക്കനാട് ഒരു സിറ്റിക്കുവേണ്ട എല്ലാ സംവിധാനവും ഉള്ള ഒരു നഗരമാണ്. കാക്കനാട് എല്ലാവിധ ഷോപ്പിംഗിനും പറ്റിയ ഇടമാണ് .
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി എന്നിവയും ഇവിടെയാണ് പ്രവർത്തിക്കുന്നത്.
ധാരാളം തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉള്ളതുകൊണ്ട് കാക്കനാട് താമസത്തിനായി പലരും തിരഞ്ഞെടുക്കുന്നു.
തൃക്കാക്കര നഗരസഭയുടെ കീഴിലാണ് കാക്കനാട്. പ്രസിദ്ധമായ വാമനമൂർത്തി ക്ഷേത്രം ഇവിടെയാണ് സാംസ്കാരികമായും മതപരമായുംപ്രാധാന്യമുളള പ്രദേശമാണ് തൃക്കാക്കര.
കാക്കനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
മെട്രോ റെയിൽ: കാക്കനാട് മെട്രോ റെയിൽ സംവിധാനം ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ഉപകരിക്കുന്നു . എറണാകുളം നഗരത്തിലേക്ക് വേഗത്തിൽ ഇതുകൊണ്ടു കഴിയുന്നു.
വാട്ടർ മെട്രോ: ഹൈക്കോടതിയെ ദ്വീപുമായും കാക്കനാടിനെ വൈറ്റിലയുമായും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ ആരംഭിച്ചു. ഈ ജലപാത യാത്ര രസകരവും ട്രാഫിക്ക്ര് കുരുക്കുകളിൽനിന്നും മോചനവും നൽകുന്നു. യാത്രക്കാർക്ക് വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യാം.
കാക്കനാടിൽനിന്ന് 5.8 കിലോമീറ്റർ അകലെയാണ് ഇടപ്പള്ളിയിലെ ലുലു മാൾ. പ്രശസ്ത ബ്രാൻഡുകളുടെ രുടെ ഷോപ്പുകൾ ഇവിടെയുണ്ട്. മിക്കവാറും എല്ലാത്തരം ഉപഭോക്തൃ വസ്തുക്കളും ഇവിടെ ലഭ്യമാണ്. ഷോപ്പിംഗിനും അനുബന്ധ സൗകര്യങ്ങൾക്കും കാക്കനാട് ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്.
ഒരുകാലത്ത് കൊച്ചി മഹാരാജാവിന്റെ ഔദ്യോഗിക വസതിയായിരുന്ന തൃപ്പൂണിത്തുറ ഹിൽ പാലസിൽ, ഇപ്പോൾ ഒരു മ്യൂസിയമുണ്ട്. ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഹിൽപാലസ്.
ധാരാളം ലാൻഡ് & വാട്ടർ റൈഡുകൾ ഉള്ള വണ്ടർലാ ഒരു വലിയ അമ്യൂസ്മെന്റ് പാർക്കാണ്. ചെറിയ കുട്ടികൾക്കുള്ള ഓപ്ഷനുകളും കൂടാതെ 3D ഫിലിമുകളും ഉൾപ്പെടെ വിനോദത്തിനായി ഒരു പാട് സൗകര്യങ്ങൾ ഇവിടെ ഉണ്ട് .
കാക്കനാടിനടുത്തുള്ള സ്ഥാപനങ്ങൾ
കാക്കനാട് നിന്ന് 8.8 കിലോമീറ്റർ അകലെയാണ് തൃപ്പൂണിത്തുറയിലെ പാസ്പോർട്ട് സേവാകേന്ദ്രം. FACT, HMT എന്നിവയും സമീപത്തായി സ്ഥിതി ചെയ്യുന്നു.
Leave a Reply