പൂക്കളുടെയും പൂവിളികളുടെയും ആരവത്തോടെ ഒരു ഓണക്കാലംകൂടി വന്നെത്തി. അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ആണ് ഓണം ആഘോഷിക്കുന്നത്. മാവേലി മന്നനെ ഓർമ്മിക്കുന്ന ചടങ്ങ് കൂടിയാണ് ഓണം. ജാതിമത ഭേദമില്ലാതെ ഏവരും ഐക്യത്തോടെ ഓണം ആഘോഷിക്കുന്നു.
വീടും പരിസരവും വൃത്തിയാക്കി പുതുവസ്ത്രങ്ങൾ അണിഞ്ഞ് വിഭവസമൃദ്ധമായ സദ്യ കഴിച്ചു ഓണാഘോഷം ഗംഭീരമാക്കുന്നു. ഓണക്കോടി സമ്മാനിച്ചും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിട്ടും ഓണക്കാലം സന്തോഷഭരിതമാക്കുന്നു. ഓണപ്പാട്ടുകളും തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവും ഓണക്കാലത്തിന്റെ പ്രത്യേകതയാണ് .
കൊച്ചിയിൽ ഓണാഘോഷങ്ങൾ ആരംഭിക്കുന്നത് തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്രയോടെയാണ് . ഹിൽ പാലസിൽ നിന്നും ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര യാണിത്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവും ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണത്തിന്റെ മാറ്റുകൂട്ടുന്നത്. വാഴയിലയിൽ വിളമ്പുന്ന ഈ പരമ്പരാഗത വെജിറ്റേറിയൻ വിരുന്ന് മധുരവും ഉപ്പും പുളിയും തുടങ്ങിയ എല്ലവിധ രസങ്ങളും ചേർന്നതാണ് . ഓണസദ്യ ദേശത്തിന്റെ സമൃദ്ധമായ ഐശ്വര്യത്തിന്റെയും അവിടത്തെ ജനങ്ങളുടെ സമൃദ്ധിയുടെയും പ്രതീകമാണ്.
ഉപ്പേരി,ശർക്കരവരട്ടി, ഇഞ്ചിക്കറി,മാങ്ങാക്കറി, നാരങ്ങാക്കറി, പരിപ്പ്, സാമ്പാർ, പച്ചടി, തോരൻ ,അവിയൽ, ഓലൻ, കാളൻ, പുളിശ്ശേരി, എരിശ്ശേരി, പപ്പടം, പഴം, പായസം തുടങ്ങിയവ എല്ലാം സദ്യയെ സമ്പന്നമാക്കുന്നു. ഇവ ഇലയിൽ വിളമ്പുന്നതിനും പ്രത്യേക ക്രമവും സ്ഥാനവും ഉണ്ട്. ഓണസദ്യ തികച്ചും വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ മിശ്രിതമാണ്.
കൊച്ചിയിൽ ഓണക്കാലം ഊർജ്ജസ്വലമായ ഷോപ്പിംഗ് ഫെസ്റ്റിവലുകളുടെയും കാലമാണ്. നഗരവാസികൾ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒരു വിശ്രമത്തിനായി പൊതുവെ ഓണക്കാലത്ത് “സദ്യ” ഭക്ഷണം ആസ്വദിക്കുന്നത് പ്രാദേശിക ഹോട്ടലുകളിൽ നിന്ന് സൗകര്യപൂർവ്വം ഓർഡർ ചെയ്താണ്. ഓണാവധിക്കാലം പ്രിയപ്പെട്ടവരോടൊപ്പം യാത്രപോകാനും സ്വസ്ഥമായിരിക്കാനും ആഗ്രഹിക്കുന്നവർക്ക് ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഒരു അനുഗ്രഹമാണ്.
ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്
ഓണാവധിക്കാലത്ത്, ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമാധാനപരവും സന്തോഷകരവുമായ നിമിഷങ്ങൾ തേടി ഉല്ലാസയാത്രകൾക്കായി പുറപ്പെടുന്നു. ഇവർക്ക് തീർച്ചയായും ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഒരു ലക്ഷ്യസ്ഥാനമാണ്.
കൊച്ചിക്കടുത്തുള്ള പാണാവള്ളിയിലെ അഞ്ചുതുരുത്തിലാണ് മനോഹരമായ ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്. റിസോർട്ടിലെ ഊഷ്മളമായ അന്തരീക്ഷവും പരമ്പരാഗത ആയുർവേദ രീതികളും നിങ്ങൾക്ക് ഒരു പുതിയ ഉണർവ് നൽകും. ഇവിടെ ബോട്ടുയാത്രചെയ്യാനും സൗകര്യമുണ്ട് .
ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട് ഓഫറുകൾ:
ഈ റിസോർട്ടിൽ നിന്നുള്ള സേവനങ്ങളിൽ വിവാഹ, ഹണിമൂൺ പാക്കേജുകൾ, ഡേഔട്ട് പാക്കേജുകൾ, ആയുർവേദ പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നു.
മോഡേൺ സൗകര്യങ്ങൾ ഉള്ള മുറികൾ, കായലിൻ്റെ ഭംഗി മുറിയിലിരുന്നും കാണാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
മനോഹരമായ വിരുന്ന് ഹാൾ മറ്റൊരു പ്രേത്യകതയാണ്.കോൺഫറൻസുകൾക്കും മീറ്റിംഗുകൾക്കും ബിസിനസ്സ് ഒത്തുചേരലുകൾക്കും റിസോർട്ടിൽ സൗകര്യമുണ്ട്.
ഇവിടെ താമസിച്ച് ബോട്ടിംഗ്, മീൻപിടിത്തം, ഗെയിമുകൾ എന്നിവയിൽ പങ്കെടുക്കാം.
ആയുർവേദ പാക്കേജുകൾ:
ആയുർവേദ വിധിപ്രകാരമുള്ള ശരീര സംരക്ഷണ പാക്കേജുകൾ ഇവിടെ ലഭ്യമാണ് , അതിനായി ഡോക്ടറുടെ സേവനവും, മരുന്നുകളും, ഇവിടെ കിട്ടും. സൗന്ദര്യം, ചർമ്മ സംരക്ഷണം, സോറിയാസിസ് ചികിത്സ, അമിത വണ്ണം എന്നിവയ്ക്കുള്ള ആയുർവേദ ചികിത്സകളും ഇവിടെ ഉണ്ട്.
ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്
Address: Anjuthuruthu,Kollankoombu Kadavu, opp. Odambally Devi Temple, Panavally, Kerala 688526
ഫോൺ: 095260 15111
കൊച്ചിയിൽ നിന്നുള്ള ദൂരം: 20.1 കി
Leave a Reply