ഈ ഓണാശംസാസന്ദേശങ്ങൾ നിങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം.
സന്തോഷത്തിൻ്റെയും ഉത്സാഹത്തിൻ്റെയും ആഘോഷമായ ഈ പൊന്നോണ നാളുകളിൽ നിങ്ങളേവർക്കും ഞങ്ങൾ ഓണാശംസകൾ നേരുന്നു. ഓണം പൂക്കളുടെയും , വിളവെടുപ്പിൻ്റെയും വിഭവസമൃദ്ധമായസദ്യയുടെയും ആഘോഷം കൂടിയാണ്. ലോകത്തിലെവിടെ ആയാലും മലയാളി ഓണം ആർഭാടമായി ആഘോഷിക്കും.
ഓണം ഒത്തുചേരലിന്റെയും ആഘോഷമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്കു ഓണാശംസകൾ അയക്കാനും, നിങ്ങളുടെ സന്തോഷത്തിൽ അവരെയും പങ്കുചേർക്കാനും ഞങ്ങളുടെ ഓണാശംസാസന്ദേശങ്ങൾ ഉപയോഗിക്കാം.
തുമ്പപൂക്കളുടെ നൈർമല്യത്തോടെയും മുക്കൂറ്റിപ്പൂവിൻ്റെ ഐശ്വര്യത്തോടെയും എത്തുന്ന ഓണം എല്ലാവർക്കും ഒരുപോലെ സന്തോഷം നൽകുന്നു. സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും ഓണനാളുകളിൽ നിങ്ങൾക്ക് എല്ലാവിധ സൗഭാഗ്യവും നേരുന്നു .
1.നാട്ടിലും വീട്ടിലും ആരവങ്ങൾ ഉയർത്തി ഒരിക്കൽകൂടി പൊന്നോണം വന്നെത്തി. മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി. ഓണാശംസകൾ!
2. ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം ഓണാശംസകൾ!
3.ഓണപ്പൂക്കളം പോലെ വർണ്ണാഭമായതും സമ്പൽസമൃദ്ധവുമായ ഒരു ഓണക്കാലം ആശംസിക്കുന്നു!
4.ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാശംസകള്‍ !
5.സന്തോഷത്തിൻ്റെയും സമൃദ്ധിയുടേയും ഈ ഓണനാളുകളിൽ നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും ആരോഗ്യവും നേരുന്നു.
Leave a Reply