അട്ടപ്പാടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ടിലേക്കു ഒരു യാത്ര പോയി. നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ടിലേക്കു തൊടുപുഴയിൽ നിന്നും ഏകദേശം 230 കിലോമീറ്റർ ദൂരമുണ്ട്. കോയമ്പത്തൂരിൽ നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് നിർവാണയിലേക്ക്. ഞങ്ങൾ ആദ്യം പോയത് നിർവാണയിലെ റിസപ്ഷനിലേക്കാണ്. അവിടെ നിരയായി ധാരാളം ബൊഗൈൻവില്ല ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.
നിർവാണയിലെ ചുറ്റുപാടും മനോഹരമാണ് . ചെറുതും വലുതുമായ ധാരാളം മരങ്ങളുണ്ടവിടെ. വിവിധതരത്തിലുള്ള മാവുകളും നെല്ലിമരങ്ങളും കൃഷിയെ ഇഷ്ടപ്പെടുന്ന ആരെയും ആകർഷിക്കും. ഞങ്ങൾ അവിടെ പലതരത്തിലുള്ള ഫല വൃക്ഷങ്ങൾ കണ്ടു. മാങ്ങ പറിച്ചു കഴിച്ചുകൊണ്ടാണ് ഞങ്ങൾ നടന്നത്. നിറയെ കായകളുള്ള സപ്പോർട്ട, പഴുത്ത ധാരാളം ഞാവൽ പഴങ്ങൾ, പലതരം ചാമ്പ, മാതളം , ചെറി, പേരകൾ , മുള്ളാത്ത ഇവയെല്ലാം നിർവാണയുടെ ചുറ്റുമുണ്ട് .
റോഡിന് മറുവശം കാടായതുകൊണ്ടു വന്യ മൃഗങ്ങൾ കടക്കാതിരിക്കാൻ മുള്ളുവേലികെട്ടിയിരിക്കുന്നു.
അവിടെ നല്ലൊരു ചിൽഡ്രൻസ് പാർക്കുണ്ട്. കുട്ടികളെ ആകർഷിക്കുന്ന മറ്റൊന്നാണ് ഇവിടെയുള്ള സ്വിമ്മിങ്പൂൾ. സ്വിമ്മിങ് പൂളിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് ചുറ്റുമുള്ള മല നിരകളും കാടുകളുമാണ്. ചുറ്റുമുള്ള പച്ചപ്പും കാറ്റുമേറ്റിരിക്കാൻ നല്ല രസമാണ്. അവിടെ ഒരു ശിവ ക്ഷേത്രമുണ്ട് . ക്ഷേത്രത്തിനു ചുറ്റും കാടാണ്, ശാന്തമായ ഒരു അന്തരീക്ഷമാണിവിടെ.
താമസിക്കുന്ന റൂമിൽ നിന്ന് നോക്കുമ്പോൾ കാണുന്നത് മലകളുടെയും കാടുകളുടെയും കാഴ്ചയാണ്. മനോഹരവും ശാന്തവുമായ പ്രകൃതി ഭംഗി കണ്ട് നിന്ന് പോകും. ഇവിടെ നിന്ന് നോക്കുമ്പോൾ താഴെ റിസപ്ഷനും റെസ്റ്റോറന്റും ചെറിയ കോട്ടേജുകളും കാണാം. നോർമൽ കോട്ടേജുകൾ, പ്രീമിയം കാറ്റഗറിയിലുള്ള റൂമുകളും എന്നിവ ഇവിടെയുണ്ട്.
വെജിറ്റേറിയൻ ഭക്ഷണമാണിവിടുത്തെ പ്രേത്യകത . ഇവിടുത്തെ തോട്ടത്തിൽ തന്നെ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമാണുപയോഗിക്കുന്നത്. നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ
അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് ആനക്കട്ടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട് ഒരു അനുഗ്രഹമാണ്.
ഞങ്ങൾ ജീപ്പുയാത്രക്കുപോയി. സ്ഥിരമായി കാറ്റുകിട്ടുന്ന സ്ഥലമായതുകൊണ്ടു ധാരാളംകാറ്റാടിയെന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നു 7 കിലോമീറ്റർ സഞ്ചരിച്ചു ഞങ്ങൾ കീരിപ്പതിയിലെത്തി. കീരിപ്പതിയിലെ വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ പല തട്ടിലുള്ള മലനിരകൾ കാണാം. ഏറ്റവും ഉയരത്തിൽ കാണുന്നത് ഊട്ടി മല നിരകളാണ്. പിന്നീട് ഞങ്ങൾ ശിരുവാണി നദിയിലെത്തി, കാടിനുള്ളിലൂടെയാണ് നദി ഒഴുകുന്നത്.
മുപ്പതു കിലോമീറ്റർ പിന്നിട്ട് നിർവാണയിൽ തിരിച്ചെത്തി.
നഗര ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ
അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് ആനക്കട്ടിയിലുള്ള നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട് ഒരു അനുഗ്രഹമാണ്.
നിർവാണ ഹോളിസ്റ്റിക്ക് റിസോർട്ട്
Address: Anaikatti – Sholayoor Rd, Sholayur, Kerala 678581
Leave a Reply