കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചമുള്ളതാക്കുന്നു , വിളർച്ച തടയുന്നു, ശരീരത്തെ കൊഴുപ്പിൽനിന്നും സംരക്ഷിക്കുന്നു എന്നിങ്ങനെ വിവിധ ഗുണങ്ങൾ ഇതിലുണ്ട്. ഒരു വീട്ടിൽ വഴുത നട്ടു പിടിപ്പിച്ചാൽ രണ്ടു വർഷത്തോളം അതിൽ നിന്നും കായ ഫലം കിട്ടും. വലിയ പരിചരണമോ ആവശ്യമില്ല.
വഴുതന പലനിറത്തിലും പല വലിപ്പത്തിലും ഉണ്ട്. പച്ച, വെള്ള, വയലെറ്റ്, എന്നിങ്ങനെ നിറത്തിലും ഉരുളൻ, നീണ്ടത് എന്നിങ്ങനെ പല ആകൃതിയിലും ഉണ്ട്. കുറച്ചു ശ്രദ്ധയും നല്ലയിനം വിത്തുകളുമുണ്ടെങ്കിൽ നമ്മുടെ മുറ്റത്തും വഴുതന നന്നായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും രണ്ടു വർഷത്തോളം വിളവെടുക്കാം.
വെളുത്ത വഴുതനങ്ങ
വെളുത്ത വഴുതനങ്ങകളുടെ രുചി വ്യത്യസ്തമാണ്, മാത്രമല്ല കയ്പും കുറവാണ്. വിറ്റാമിൻകെ, സി, ബി എന്നിങ്ങനെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള വഴുതനങ്ങ നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം.
കറുത്ത വഴുതന
ബ്ലാക്ക് ബ്യൂട്ടി വഴുതന അടുക്കളയിൽ വൈവിധ്യമാർന്നതാണ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ്, വറുത്തത്, തുടങ്ങിയ വിവിധ പാചകത്തിന് അനുയോജ്യമാണ്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവ രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ഇത് വീക്കം ഉൾപ്പെടുന്ന അവസ്ഥകൾക്ക് ഗുണം ചെയ്യും.
പച്ച വഴുതന
സാധാരയായി അവിയലിലും മറ്റും ഇതു ചേർക്കാറുണ്ട്, മധുരമുള്ള രുചിയാണ്, കറികളിൽ നല്ല നിറവും കിട്ടും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷകപ്രദമായ വഴുതന നമുക്ക് വീട്ടിൽ യാതൊരു പ്രയാസവും കൂടാതെ കൃഷി ചെയ്യാം. നല്ല വിളവും കിട്ടും. വലിയ പരിചരണം ഒന്നും ആവിശ്യമില്ല.
വയലെറ്റ് വഴുതന
ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ പോഷകങ്ങൾ നിറഞ്ഞതും കുറഞ്ഞ കലോറിയുള്ളതുമായ പച്ചക്കറിയാണിത്. ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇതു ഫലപ്രദമാണ്.
Leave a Reply