അഗത്തി ചീരയുടെ ഗുണമറിഞ്ഞാൽ എത്രയും വേഗം നിങ്ങൾ അത് നട്ടു പിടിപ്പിക്കും. അഗത്തി ചീര ഔഷധ ങ്ങളുടെ കലവറയാണ്. ഇതിന്റെ പോഷക മൂല്യങ്ങൾ വളരെയധികമാണ്. യാതൊരു പ്രയാസവും കൂടാതെ നമ്മുടെ വീട്ടുമുറ്റത്തു നട്ടുപിടിപ്പിക്കാവുന്ന ഒരു ചീരയാണ് അഗത്തി. ഇതൊരു മരമായി വളരുന്നു. മണ്ണിൽ നടുന്നതാവും കൂടുതൽ നല്ലത് . വിത്തുമുളപ്പിച്ചാണ് നടുന്നത്, വലിയ പരിചരണം ഒന്നും ആവശ്യമില്ല പലരും കാലിത്തീറ്റയായും ഇതിനെ ഉപയോഗിക്കുന്നു. ചീരകളിൽ ഏറ്റവും മുൻപന്തിയിലാണ് അഗത്തി.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അഗത്തിവളരെ പ്രയോജനപ്പെടും. വിറ്റാമിൻ എ, ബി, കാൽസ്യം എന്നിവയും അയണും അഗത്തിയിലടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശക്തി യുള്ളതാണിത്. ഒരു ആന്റി ഓക്സിഡന്റായും പ്രവർത്തിക്കുന്നു. വായയിലെ പുണ്ണിനും, ഉദരസംബന്ധമായ രോഗങ്ങളിലും ഫലപ്രദമാണ്. മുറിവുണക്കാനും ഇതുപയോഗിക്കുന്നു.
അഗസ്ത്യർ മുരിങ്ങ എന്നും പറയാറുണ്ട്. ഏകദേശം 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ ഇതു വളരുന്നു.ഉഷ്ണമേഖലയിൽ കൂടുതലായി അഗത്തിച്ചീര കണ്ടു വരുന്നു.ഇതിന്റെ പൂവും കായും ഇലയും ഭക്ഷ്യ യോഗ്യമാണ്. ചുവപ്പും വെള്ളയും പൂക്കൾ സാധാരണ കാണാറുണ്ട്. . ടെറസിലും നടാം. ആറോ ഏഴോ മാസമാകുമ്പോൾ ഇവ പൂക്കും. ഇതിന്റെ ഇലയും പൂവും തോരൻ വയ്ച്ചു കഴിക്കാം , നേത്ര രോഗങ്ങൾക്കും ഇവ അത്യുത്തമമാണ്. സ്വാദിനെക്കാൾ പ്രാധാന്യം ഔഷധ ഗുണത്തിന് നൽകണം.
നമ്മുടെ വീട്ടിൽ അത്യാവശ്യമായി വെച്ച് പിടിപ്പിക്കേണ്ട ഒന്നാണ് അഗത്തി. അധികം പരിചരണം ഒന്നും കൂടാതെ ഇതു വളർന്ന് കൊള്ളും.
അഗതി നിങ്ങളുടെ അടുക്കള തോട്ടത്തിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കണം. വിത്തുകൾ കുതിർത്തു മുളപ്പിച്ചു നടാം. വിത്തിന് മഹാ അഗ്രിൻ ഓൺലൈൻ സ്റ്റോറുമായി ബന്ധപ്പെടാം.വിശ്വസനീയമായ ഗുണമേന്മയുള്ള വിത്തുകൾ വാങ്ങാം.
Leave a Reply