ചതുരപ്പയർ ഒരു വേനൽക്കാല വിളയാണ്. ചതുരപ്പയർ ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി വിളയാണ്. ചതുരപ്പയറിൻറെ കായ്കളും ഇലകളുംവരെ ഭക്ഷ്യയോഗ്യമാണ്.ഇത് കൃഷിചെയ്യാൻ എളുപ്പമാണ്. ഊഷ്മളമായ പച്ചനിറത്തിലുള്ള ഈ സസ്യം അടുക്കള തോട്ടങ്ങൾക്ക് അലങ്കാരവും ഭക്ഷണത്തിന് പോഷകമൂല്യവും നൽകുന്നു. പയറിനങ്ങളിൽ ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്നത് ചതുരപ്പയറിലാണ്. ഇറച്ചിപ്പയർ എന്നും ഇതു അറിയപ്പെടുന്നു.
ആരോഗ്യപരമായ ഗുണങ്ങൾ
രുചികരവും പോഷകപ്രദവുമായ ചതുരപ്പയറിൽ സുപ്രധാന പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളെആരോഗ്യമുള്ളതാക്കുന്നു. ഇതിലെ നാരുകൾ ദഹനത്തെ സഹായിക്കുന്നു, കൂടാതെ പേശികളുടെ വികാസത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കും വേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ പച്ചക്കറിയാണിത്.
ശരീരഭാരം നിയന്ത്രിക്കാനും ഇതിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം പേശികളുടെ വളർച്ചയെ യെയും തുണക്കുന്നു. കൂടാതെ, കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ ചതുരപ്പയർ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും സഹായിക്കുന്നു.
കൃഷി രീതി
ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ചതുരപ്പയർ തഴച്ചുവളരുന്നു. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി തുടങ്ങുക. വിത്തുകൾ 8 മണിക്കൂർ കുതിർത്തു മാത്രമേ നടാവൂ. ആദ്യം കൃഷിക്കായി മണ്ണ് നന്നായി ഒരുക്കിയെടുക്കുക. കമ്പോസ്റ്റും ചാണകവും ചേർത്ത് സമ്പുഷ്ടമാക്കിയ നല്ല നീർവാർച്ചയുള്ള മണ്ണിൽ നടുക.മണ്ണിൽ വേപ്പിൻ പിണ്ണാക്കും കുമ്മായവും ചേർത്തിളക്കി നനച്ചിടുക. 4 അടി അകലമുള്ള വരികളിൽ 2 അടി അകലത്തിൽ 1 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. ഈ ചതുര പയർ മണ്ണിൽ നൈട്രജൻ അളവ് കൂട്ടുന്നു. കായ്കൾ വളർന്നുകഴിയുമ്പോൾ അധിക വളം ചേർക്കുക. കായകൾക്ക് 10 -15 സെ.മീ നീളമുണ്ട്. ഇടക്ക് നനച്ചുകൊടുക്കാം.പടർന്നു കയറാൻ പന്തൽ ഇട്ടു കൊടുക്കാം. ഫംഗസ് രോഗങ്ങൾ തടയുന്നതിന് കേടുവന്ന ഇലകളുടെ സമ്പർക്കം ഒഴിവാക്കുക. പുതയിട്ടുകൊടുക്കാം എന്നാൽ വിത്ത് മുളച്ചു കഴിഞ്ഞാൽ പുത ഒഴിവാക്കാം. ഗോമൂത്രമോ ജൈവസ്ളറിയോ തളിച്ചുകൊടുക്കാം. 4 മാസത്തിനുള്ളിൽ വിളവെടുക്കാം. ഇളം പ്രായത്തിൽ തന്നെ കായകൾ പറിക്കാം. ഇത് എളുപ്പത്തിൽ കൃഷി ചെയ്യാം.
വിത്തുകളുടെ തിരഞ്ഞെടുപ്പ്
വിജയകരമായ കൃഷിക്ക് ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്ത് ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോറിൽ മികച്ച പച്ചക്കറി വിത്തുകൾ ലഭ്യമാണ്. നിങ്ങളുടെ തോട്ടത്തിൽ പോഷകസമൃദ്ധവും വൈവിധ്യമാർന്നതുമായ പയർവർഗ്ഗങ്ങളുടെ സമൃദ്ധമായ വിളവെടുപ്പിനായി പ്രീമിയം ബ്രാൻഡായ മഹാഗ്രിൻ വിത്തുകളുടെ മികവ് കണ്ടെത്തൂ.
Leave a Reply