രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹിൽ സ്റ്റേഷനുകളുടെ രാജകുമാരിയായ കൊടൈക്കനാൽ. മൂടൽമഞ്ഞുകൊണ്ടുമൂടിയ മലനിരകളുടെ കാഴ്ച മനോഹരമാണ്. ഈ പ്രകൃതി ദൃശ്യങ്ങൾ അവിസ്മരണീയമായ നിമിഷങ്ങൾ നൽകുന്നു. പച്ചപ്പ് നിറഞ്ഞ വനങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പോലെയുള്ള പ്രകൃതി വിസ്മയങ്ങളാൽ അനുഗ്രഹീതമാണ് കൊടൈക്കനാൽ.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ലൊക്കേഷനുകളിലൊന്നാണ് കൊടൈക്കനാൽ.
സ്ഥാനം: തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് കൊടൈക്കനാൽ ഇത് സ്ഥിതി ചെയ്യുന്നത്.
സന്ദർശിക്കാൻ പറ്റിയ സമയം: എല്ലാമാസവും ഇവിടെ സന്ദർശിക്കാണ് പറ്റിയ കാലാവസ്ഥയാണ് . ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള ശൈത്യകാലമാണ് ഏറ്റവും അനുയോജ്യമായ സമയം. കൊടൈക്കനാൽ വേനൽക്കാലത്ത് ഏറ്റവും വർണ്ണാഭമായും മഴക്കാലത്ത് ഏറ്റവും മനോഹരവുമാണ്.
കൊടൈക്കനാലിൽ സന്ദർശിക്കേണ്ട ഏറ്റവും മനോഹരമായ സ്ഥലങ്ങൾ:
1. കൊടൈക്കനാൽ തടാകം:
കൊടൈക്കനാലിലെ ഏറ്റവും ആകർഷകമായ ഭാഗമാണ് ഈ തടാകം. നക്ഷത്രാകൃതിയിലുള്ള മനുഷ്യനിർമിത തടാകമാണിത്. കൊടൈക്കനാലിലെ ഏറ്റവും തിരക്കേറിയതും ഷോപ്പിങ്ങിന് പറ്റിയതുമാണിവിടം.
ബോട്ടിംഗ്, സൈക്ലിംഗ്, കുതിരസവാരി ഇവിടെ സൗകര്യമുണ്ട്.
2. പൈൻ വനം:
ഉയരം കൂടിയ പൈൻ മരങ്ങളുള്ള ഇടതൂർന്ന വനപ്രദേശമാണിത്. നിരവധി ദക്ഷിണേന്ത്യൻ സിനിമകൾക്ക് പൈൻ ഫോറസ്റ്റ് പശ്ചാത്തലമായിട്ടുണ്ട്. പൈൻ വനത്തിന്റെ മനോഹരമായ പച്ചപ്പാണ് അതിന്റെ ആകർഷണീയത.
നടക്കാനും വിശ്രമിക്കാനും അനുയോജ്യമായ സ്ഥലം. കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഫോട്ടോയിൽ പകർത്താം.
സമയം: രാവിലെ 9 മുതൽ 10 വരെ, വൈകുന്നേരം 5 മുതൽ 5.30 വരെ.
3. ഗ്രീൻ വാലി വ്യൂ:
ഗ്രീൻ വാലിയുടെ ചുറ്റുപാടുകളുടെ അതിമനോഹരമായ കാഴ്ചകൾ ഇവിടുത്തെ ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത് . ആത്മഹത്യാ പോയിന്റ് എന്നും ഇത് അറിയപ്പെടുന്നു. വൈഗ അണക്കെട്ടും ഇവിടെനിന്നു കാണാം. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 5.5 കിലോമീറ്റർ അകലെയാണ് ഗ്രീൻ വാലി.
സമയം: 10 AM മുതൽ 3 PM വരെ.
ഷോപ്പിങ്ങിന് ഇവിടെ അവസരമുണ്ട് . വീട്ടിൽ ഉണ്ടാക്കിയ ചോക്ലേറ്റുകൾ വിപണിയിൽ ലഭ്യമാണ്.
4. ഗുണ ഗുഹകൾ:
അതിമനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്ര പരമായ കഥകൾ ഈ ഗുഹകളെ ബന്ധപ്പെട്ടുണ്ട്ളി. ഇവിടം ഡെവിൾസ് കിച്ചൻ എന്നും അറിയപ്പെടുന്നു.
സമയം: രാവിലെ 8 മുതൽ വൈകിട്ട് 4 വരെ.
ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലം .
5. ഡോൾഫിൻ നോസ്:
ഡോൾഫിന്റെ മൂക്കിന്റെ ആകൃതിയിലുള്ള ഒരു പാറക്കൂട്ടം. സുന്ദരമായ താഴ്‌വരകളുടെയും വിശാലമായ പ്രകൃതിദൃശ്യങ്ങളുടെയും അതിശയകരമായ കാഴ്ചയാണ് ഇവിടെ.
സമയം: രാവിലെ 9 മുതൽ വൈകിട്ട് 6വരെ.
ചെയ്യേണ്ട കാര്യങ്ങൾ: ഫോട്ടോഗ്രാഫി, സൈഡ് സീയിംഗ്.
6. കോക്കേഴ്സ്:
പച്ചപുതച്ച താഴ്‌വരകളും കുന്നുകളും കണ്ടുകൊണ്ടു നടക്കാം.
സൂര്യോദയവും സൂര്യാസ്തമയവുംഫോട്ടോയിൽ പകർത്താം . ഷോപ്പിംഗും , ടെലിസ്കോപ്പിക് കാഴ്ചയ്ക്കും ഇവിടെ സൗകര്യമുണ്ട് .
7. മന്നാവൂർ തടാകം:
വൈവിധ്യമാർന്ന വന്യജീവികളും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ സ്ഥലമാണിത്. കൊടൈക്കനാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശാന്തമായ ഒരു കാർഷിക ഗ്രാമമാണ് മന്നാവൂർ.
സഞ്ചാരികൾക്ക് ബോട്ടിംഗ്, ട്രെക്കിംഗ് ഇവയ്ക്കു അവസരമുണ്ട്.
8. പൂമ്പാറ ഗ്രാമം:
പഴനി കുന്നുകളിലാണ് പൂമ്പാറ. ഇതു ഒരു പഴയ ഗ്രാമമാണ് . ഇവിടുത്തെ പ്രശസ്തമാണ് ഒരു ക്ഷേത്രമാണ് ശ്രീ കുഴന്തൈ വെള്ളേപ്പർ ക്ഷേത്രം (മുരുകൻ ക്ഷേത്രം).
9. ബ്രയാന്ത് പാർക്ക്:
ചുറ്റും മനോഹരമായ പൂക്കൾ ,പല തരത്തിലുള്ള റോസാപ്പൂക്കൾ എന്നിവയാൽ ബ്രയാന്ത് പാർക്ക് ഒരു വിസ്മയമാണ്. ഹോർട്ടികൾച്ചറൽ പ്രദർശനങ്ങൾ ഇവിടെ നടത്താറുണ്ട്. ഗ്ലാസ് ഹൗസ് കാഴ്ചയ്ക്കും പാർക്ക് ഉപകാരപ്രദമാണ്. പൂക്കളുടെ ചിത്രങ്ങൾ ഫോട്ടോയിൽ എടുക്കാം.
10. ബിയർ ഷോല വെള്ളച്ചാട്ടം:
ബിയർ ഷോല വെള്ളച്ചാട്ടം നിബിഡ വനമേഖലയിലാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണിത്. ആരുടെയും മനം കുളിർപ്പിക്കുന്ന കാഴ്ച. മലമുകളിലേക്ക് നടക്കാനും കഴയും.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: മഴക്കാലത്ത് വെള്ളം നിറഞ്ഞുനിൽക്കുമ്പോൾ.
ഇവിടെ ട്രെക്കിങ്ങിനു പോകാം .
11. വട്ടക്കനാൽ
ഇന്ത്യയിലെ ചെറിയ ഇസ്രായേൽ എന്നറിയപ്പെടുന്ന വട്ടനാലിന് ചുറ്റും മനോഹരമായ കുന്നുകളും താഴ്‌വരകളും ഉണ്ട്. ചുറ്റുമുള്ള മൂടൽമഞ്ഞ് നിഗൂഢമായ ഒരു അനുഭൂതി നൽകുന്നു. വട്ടക്കനാൽ വെള്ളച്ചാട്ടം, എക്കോ പോയിന്റ്, ഓർഗാനിക് ഫാമുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. വട്ടക്കനാലിൽ സൂര്യൻ നേരത്തെ അസ്തമിക്കുന്നു.
ശാന്തമായ ഇവിടെ യോഗ, ധ്യാനം, ട്രെക്കിംഗ് എന്നിവയ്ക്ക് അനുയോജ്യം.
12. സിൽവർ കാസ്കേഡ് വെള്ളച്ചാട്ടവും തലൈയ്യാർ വെള്ളച്ചാട്ടവും:
കൊടൈക്കനാലിലെ മറ്റ് രണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
സിൽവർ കാസ്‌കേഡും തലൈയ്യാർ വെള്ളച്ചാട്ടവും പ്രകൃതിസ്‌നേഹികൾക്ക് നല്ലൊരു വിരുന്നാണ്.
13. മോയർ പോയിന്റ്:
പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും ഇടതൂർന്ന വനങ്ങളും ഉള്ള ഒരു ജനപ്രിയ വ്യൂ പോയിന്റാണിത്.
ചെയ്യേണ്ട കാര്യങ്ങൾ: ഉത്സാഹികളായ ഫോട്ടോഗ്രാഫർമാർക്കുള്ള മികച്ച സ്ഥലം.
14. ബെരിജാം തടാകം:
കൊടൈക്കനാലിലെ മറ്റൊരു മനോഹരമായ തടാകം.
അടുത്തുള്ള സ്ഥലങ്ങൾ: –
ദേവദാനപ്പട്ടി ടൗൺ: കൊടൈക്കനാലിൽ നിന്ന് 20 കിലോമീറ്റർ അകലെ കൊടൈക്കനാൽ മലനിരകളുടെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
പഴനി മുരുകൻ ക്ഷേത്രം: കൊടൈക്കനാലിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
കേരളത്തിൽ നിന്ന് എങ്ങനെ എത്തിച്ചേരാം:
കോഴിക്കോട്: റോഡ് മാർഗം 304.7 കിലോമീറ്റർ.
കോട്ടയം: റോഡ് വഴി 255.5 NH വഴി 183 കിലോമീറ്റർ.
കൊച്ചി: റോഡ് വഴി 270.9 NH വഴി 85 കിലോമീറ്റർ.
തിരുവനന്തപുരം: റോഡ് മാർഗം 349.6 കിലോമീറ്റർ.
താമസ സൗകര്യം :- കൊടൈക്കനാലിൽ നല്ലൊരു താമസത്തിനു എല്ലാവിധ സൗകര്യത്തോടും കൂടിയ ഒരു റിസോർട്ടാണ് വാംത്ത് ഹിൽ ക്രെസ്റ് റിസോർട്ട് . തടാക കാഴ്ചകൾ കണ്ട് ഇവിടെ ഒരു അവധിക്കാലം ആസ്വദിക്കാം. കുടുംബമൊത്തും , സുഹൃത്തുക്കളൊത്തും ധാരാളം ടൂറിസ്റ്റുകൾ ഇവിടെ തങ്ങാൻ എത്തുന്നു. എല്ലാതരത്തിലുള്ളവർക്കും വേണ്ട സുഖകരമായ താമസ സൗകര്യം ഇവിടെയുണ്ട് .
വാംത്ത് ഹിൽ ക്രെസ്റ് റിസോർട്ടിൽ മനോഹരമായ വാലി വ്യൂ സ്യൂട്ടുകളും പ്രീമിയം റൂമുകളും റിസോർട്ടിൽ ലഭ്യമാണ്. സ്വന്തം വീടുപോലെതന്നെ സമാധാനവും ശാന്തതയും നിറഞ്ഞ ഒരിടമാണിത്. അതിഥികൾക്കായി ജീവനക്കാർ നിസ്തുലമായ സേവനമാണ് നൽകുന്നത്. റിസോർട്ടിന്റെ പരിസരം ശുചിത്വത്തോടെ പരിപാലിക്കുന്നു. റിസോർട്ടിലെ ഒഴിവുകാലം അതിഥികൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാണ്.
Leave a Reply