കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുമരകം. കോട്ടയം ജില്ലയിലാണ് കുമരകം . മനോഹരമായ ഭൂപ്രകൃതിയും സമ്പന്നമായ ജൈവവൈവിധ്യവും കായലുകളും കുമരകത്തെ സുന്ദരമാക്കുന്നു . കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട് കായലിന് സമീപമാണ് കുമരകം സ്ഥിതി ചെയ്യുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് കുമരകം. കുമരകത്തിന് ഏറ്റവും അടുത്താണ് കായലുകളാൽ ചുറ്റപ്പെട്ട ആലപ്പുഴ. പച്ചപ്പ് നിറഞ്ഞ പുൽമേടുകൾക്കും പൈൻ വനങ്ങൾക്കും പേരുകേട്ട വാഗമൺ ഹിൽസ്റ്റേഷൻ ഇവിടെനിന്ന് 65 കിലോമീറ്റർ ദൂരെയാണ് . പക്ഷിനിരീക്ഷകരുടെയും പ്രകൃതിസ്‌നേഹികളുടെയും ഇടമായ പാതിരാമണൽ ദ്വീപാണ് അടുത്തുള്ള മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം.
നവംബർ മുതൽ ഡിസംബർ വരെയുള്ള സന്തുലിത ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. സുഖകരവും ആഡംബരപൂർണ്ണവുമായ അവധിക്കാല ജീവിതത്തിന് താമസിക്കാൻ പറ്റിയ ചെറുതും വലുതുമായ നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട് . കുമരകം ചില പ്രധാന കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പച്ച പുതച്ചു നിൽക്കുന്ന നെല്പാടങ്ങളും ഗ്രാമാന്തരീക്ഷവും നീണ്ടു പരന്നുകിടക്കുന്ന കായലുകളും സഞ്ചാരികളെ ഇവിടേക്ക് വീണ്ടും ആകർഷിക്കും.
കുമരകത്തെ പ്രധാന ആകർഷണങ്ങൾ ഇവയാണ് :-
1. കായൽ ക്രൂയിസുകളും റൈഡുകളും: പരമ്പരാഗത ഹൗസ് ബോട്ടുകളിലും ചെറിയ മോട്ടോർ ക്രൂയിസുകളിലും കയറികായലിലൂടെ ശാന്തമായി യാത്ര ചെയ്യാം. കുമരകം ജലപാതകളിലൂടെയുള്ള യാത്ര ഒരു നവ്യാനുഭവമാണ് . കനോയിംഗും കയാക്കിംഗും ഇവിടുത്തെ മികച്ച ആകർഷണങ്ങളാണ്.
2. പക്ഷി നിരീക്ഷണം: കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് വേമ്പനാട് കായലിൻറെ തീരത്താണ് ധാരാളം ദേശാടന പക്ഷികളെയും , വിവിധ തരം മറ്റു പക്ഷികളെയും ഇവിടെകാണാം.
3. കുമരകം ബീച്ച്: വേമ്പനാട് കായലിന്റെ മനോഹരവും വിശാലവുമായ കാഴ്ച മികച്ച ആസ്വാദനത്തിനും വിനോദത്തിനും പറ്റിയ ഒരിടമാണ് . ബേ ഐലൻഡ് മ്യൂസിയം ചരിത്ര സ്‌നേഹികളുടെ ഇഷ്ടഇടമാണ്.
4. ആയുർവേദ സ്പാ: വെൽനസ് പ്രോഗ്രാമുകളും സ്പാ തെറാപ്പികളും പോലുള്ള ആയുർവേദ ചികിത്സ
ഇവിടെ ലഭിക്കും.
5. സൂര്യാസ്ത്മയം : വേമ്പനാട് കായലിലെ ശാന്തവും സുന്ദരവുമായ സൂര്യാസ്തമയം കാണാനും ഇവിടെ ധാരാളം ആളുകൾ എത്തിച്ചേരുന്നു.
6. അരുവിക്കുഴി വെള്ളച്ചാട്ടം: കുമരകത്ത് നിന്ന് 18 കിലോമീറ്റർ അകലെയാണ് പ്രകൃതിസ്‌നേഹികളുടെ മറ്റൊരു ഇഷ്ട ഇടം.
7. ഗ്രാമത്തിലൂടെയുള്ള യാത്ര : വിനോദസഞ്ചാരികൾക്ക് ഗ്രാമത്തിലെ ആളുകളെ അറിയാനും അവരുടെ ജീവിതത്തെക്കുറിച് മനസ്സിലാക്കാനും സാധിക്കുന്നു. അവരുടെ സഹായത്തോടെ മീൻ പിടിക്കാനും ഒക്കെയുള്ള അവസരം ഈ യാത്രയിലൂടെ കഴിയും.
8. സാംസ്കാരിക പരിപാടികൾ: പ്രാദേശിക ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാനുള്ള മികച്ച അവസരം കുമരകത്തെ വിനോദ സഞ്ചാരികൾക്ക് ലഭിക്കും.
പ്രകൃതി മനോഹരമായ കുമരകം വിനോദ സഞ്ചാരികൾക്ക് മികച്ചതും അവിസ്മരണീയവുമായ അനുഭവമാണ്.
Leave a Reply