എറണാകുളത്തിന്റെ ഭരണ ആസ്ഥാനം കലക്ടറേറ്റ് കാക്കനാട് ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ടൗൺഷിപ്പുകളിൽ ഒന്നാണ് കാക്കനാട്. സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, കൊച്ചി സ്‌പെഷ്യൽ ഇക്കണോമിക് സോൺ, കിൻഫ്ര എന്നിവയും കാക്കനാട് ആണ്. അറേബ്യൻ കടലിന്റെ റാണി എന്നു വിളിക്കുന്ന കൊച്ചി നഗരം ഒരേസമയം പരമ്പരാഗത പ്രൗഡിയും,ആധുനിക നഗര സംസ്കാരവും കൂടിച്ചേർന്നതാണ് കൊച്ചി നഗരം. കായലുകൾ,കടൽ,നിരവധി ദ്വീപുകൾ എന്നിവ എല്ലാം ചേർന്നുകിടക്കുന്ന സുന്ദരമായ ഭൂമിയാണ്. ഈ നഗരം ഒരു വിസ്മയം ആണ്. വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ധാരാളം പുരാതന ദേവാലയങ്ങൾ , കൊട്ടാരങ്ങൾ, എന്നിവയെല്ലാം ഈ നഗരത്തിൽ ഉണ്ട്. കൊച്ചി വിനോദ സഞ്ചാരികൾക്ക് ഒരു മികച്ച ടൂറിസ്റ്റ് കേന്ദ്രം ആകുന്നത് ഇത് കൊണ്ടാണ്. കേരളത്തിന്റെ വ്യാവസായിക കേന്ദ്രമാണ് കൊച്ചി. കൊച്ചിയുടെ ഭരണ സിരാകേന്ദ്രമാണ് കാക്കനാട്.
കാക്കനാടിനും സമീപ പ്രദേശത്തുമുള്ള പ്രധാന ആകർഷണങ്ങൾ കേന്ദ്രങ്ങൾ
കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ് ഹിൽ പാലസ് മ്യുസിയം കാക്കനാടിന് വളരെ അടുത്താണ് അത് . കൊച്ചി മഹാരാജയുടെ ഇംപീരിയൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഔ ദ്യോഗിക വസതിയും ആയിരുന്നു. ബീച്ചുകൾ, ക്ഷേത്രങ്ങൾ, പൈതൃക സ്ഥലങ്ങൾ എന്നിവയാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. കൊച്ചിയിൽ കഥകളി, കളരിപ്പയറ്റ് അഭ്യാസങ്ങൾ , ബിനാലെ എന്നിവ കാണാനുള്ള അവസരങ്ങളും ഉണ്ട്. മറൈൻ ഡ്രൈവ്, ഹിൽപാലസ് മ്യൂസിയം, തൃക്കാക്കര ക്ഷേത്രം, എറണാകുളത്തപ്പൻ ക്ഷേത്രം, പൂർണത്രയീശൻ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം എന്നിവ കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. മംഗള വനം പക്ഷിസങ്കേതമാണ് വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണം.
ചീനവല ഏവരെയും ആകർഷിക്കും, ഇത് കായലിലെ തീരങ്ങളിൽ കാണാം. ഒരു മത്സ്യബന്ധന സംവിധാനമാണ് ചീനവല. ഏത് ഫോട്ടോഗ്രാഫറുടെ ക്യാമറയ്ക്കും പ്രിയപ്പെട്ട ഇനമാണ് ഈ വലകൾ. ഈ വലകളെ ഉയർത്തുന്നതും താഴ്ത്തുന്നതും രസകരമായ ഒരു കാഴ്ചയാണ്. കൊച്ചി സിറ്റിക്കടുത്തുള്ള ചെറായി ബീച്ച് ടൂറിസ്റ്റുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ചെറായ് ബീച്ച് ഫെസ്റ്റിവളിൽ ധാരാളം ടൂറിസ്റ്റുകൾ പങ്കെടുക്കുന്നു. കൊച്ചിയിലെ മനോഹരമായ വാട്ടർ തീം പാർക്കായ വണ്ടർലയിലേക്കുള്ള യാത്ര, നിങ്ങളുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് മാളുകളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
നേരത്തെ കൊച്ചി എന്നറിയപ്പെട്ടിരുന്ന എറണാകുളം കേരളത്തിന്റെ വാണിജ്യ തലസ്ഥാനം ആണ് . ധാരാളം അന്താരാഷ്ട്ര, ആഭ്യന്തര വിനോദ സഞ്ചാരികളാണ് ഇവിടെയുള്ളത്. കൊച്ചിയിലെ യാത്ര സൗകര്യങ്ങൾ മികച്ചവയാണ് . ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സർവീസുകൾ, ജല ഗതാഗതം, മെട്രോ റെയിൽ എന്നിവയുണ്ട്.
എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ:
വിമാനമാർഗ്ഗം: കൊച്ചി ഇന്റർനാഷണൽ എയർ പോർട്ട് ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ്.
ട്രെയിനിൽ: നഗരത്തിന്റെ ഹൃദയഭാഗത്ത് രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഉണ്ട്.
താമസം:
ഹോട്ടൽ “ദി പാർക്ക് റെസിഡൻസി” യിൽ നിങ്ങൾക്ക് സുഖകരമായി വിശ്രമിക്കാനും , അവിടെ താമസിച്ചു ഈ സ്ഥലങ്ങൾ സന്ദർശിച്ച് ആസ്വദിക്കാനും കഴിയും.
1 ഹോട്ടൽ പാർക്ക് റെസിഡൻസി
കൊച്ചിയിലെ കാക്കനാട് ആണ് പാർക്ക് റെസിഡൻസി ആഡംബര ഹോട്ടൽ. ബിസിനസ്സുകാരും, കോർപറേറ്റുകളും, ധാരാളം കുടുംബങ്ങളും ഇവിടെ വിരുന്നുകാരായി എത്തുന്നു. എല്ലാവർക്കും വേണ്ട മികച്ച സേവനങ്ങൾ പാർക്ക് റെസിഡൻസി നൽകുന്നു.
ഹോട്ടൽ സൗകര്യങ്ങൾ:
മുറികൾ : വിശാലവും ഗംഭീരവുമായ 27 മുറികളുള്ള ആഡംബര 4 സ്റ്റാർ ബിസിനസ് ഹോട്ടൽ സുഖകരവും സൗകര്യ പ്രദവുമായ അന്തരീക്ഷം നൽകുന്നു. കൂടാതെ വയർലെസ് ഇന്റർനെറ്റ് (വൈ-ഫൈ), സാറ്റലൈറ്റ് ടെലിവിഷൻ എന്നിവ ലഭ്യമാണ് . ഇരുപത്തിനാലു മണിക്കൂർ റൂം സർവീസ് , കോഫി ഷോപ്പിലെ പ്രഭാതഭക്ഷണം, ആധുനിക രീതിയിലുള്ള മികച്ച ജിം, ബാർ സൗകര്യങ്ങൾ ഇവ ലഭ്യമാണ് .
ബാങ്ക്വെറ്റ് ഹാൾ: പാർക്ക് റെസിഡൻസി എന്ന ഈ മുൻ നിര ബിസിനസ് ഹോട്ടലിന് മൂന്ന് വിരുന്നു ഹാളുകളുണ്ട്.ഇരുന്നൂറോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളാണിത്. എയർകണ്ടീഷന്റ് ആയ ഈ ഹാൾ നഗരത്തിന് ഒരലങ്കാരമാണ്.
റെസ്റ്റോറന്റ്: കറുവപ്പട്ട സുഗന്ധമുള്ള മൾട്ടിക്യൂസിൻ റെസ്റ്റോറന്റ് സെർവർ, മേൽക്കൂര റെസ്റ്റോറന്റായ മെഗാബൈറ്റ് ഇവ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതാണ് . ഇവിടുത്തെ ബുഫെ ഉച്ചഭക്ഷണം ആരും കൊതിച്ചു പോകും. 12-15 ഗ്രൂപ്പുകൾക്ക് മാത്രമായുള്ള ഒരു പ്രത്യേക ഡൈനിംഗ് ഏരിയയാണ് ജാവ. പ്രഭാതഭക്ഷണം സാധാരണയായി സണ്ണി കഫേയിൽ വിളമ്പുന്നു.ഹോട്ടൽ പാർക്ക് റെസിഡൻസി പ്രഭാതഭക്ഷണത്തിനായി ഒരു രുചികരമായ ബുഫെ വാഗ്ദാനം ചെയ്യുന്നു.
മറ്റ് സൗകര്യങ്ങൾ: കോൺഫറൻസ് സൗകര്യങ്ങൾ, ഇന്റർനെറ്റ് ആക്സസ് ഉള്ള ബിസിനസ് സെന്റർ. ഇവിടുത്തെ അന്തരീക്ഷം ഗംഭീരവും, രാജകീയവുമാണ് .
മറ്റു സൗകര്യങ്ങൾ: – സുരക്ഷിത ലോക്കർ; മുറികളിൽ ചായ / കോഫി മേക്കർ; എൽഇഡി ടിവി; ബുഫെ പ്രഭാതഭക്ഷണം, ഡെന്റൽ, ഷേവിംഗ് കിറ്റ്; എന്നിവ സൗജന്യമാണ്. അഭ്യർത്ഥന പ്രകാരം സ്വിംഗ് കിറ്റ്; സോപ്പ്; ഷാംപൂ; മോയ്സ്ചുറൈസർ; 24 മണിക്കൂർ വൈഫൈ; ഷൂ ഷൈൻ; ലഗേജ് റൂം എന്നീ സേവനങ്ങൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
താമസ സ്ഥലത്ത് നിങ്ങൾക്ക് ഡാർട്ട് കളിക്കാം. അതിഥികൾക്ക് ഇൻഡോർ നീന്തൽക്കുളവും വാടകകാർ സേവനവും ലഭ്യമാണ്. അതിഥികൾക്ക് 24 മണിക്കൂർ ഫ്രണ്ട് ഡെസ്ക്, റൂം സർവീസ്, കറൻസി എക്സ്ചേഞ്ച് എന്നിവയും ലഭ്യമാണ്.
ഹോട്ടൽ പാർക്ക് റെസിഡൻസിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഇൻഫോപാർക്ക്.
റെയിൽ മാർഗം: ഇടപ്പള്ളിയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ്.
വിമാനമാർഗ്ഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 26 കിലോമീറ്റർ അകലെ. എയർപോർട്ട് ഷട്ടിൽ സേവനം വാഗ്ദാനം ചെയ്യുന്നു.
2.ഒലിവ് ഇവ
കക്കനാടിന് സമീപം താമസിക്കാൻ ഒലിവ് ധാരാളം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
ഹോട്ടൽ സൗകര്യങ്ങൾ:
അതിഥികളെ സ്വീകരിക്കാൻ ഒലിവ് ഹോട്ടലിന്റെ 24 മണിക്കൂർ ഫ്രണ്ട് ഡെസ്ക് പ്രവർത്തിക്കുന്നു. സൗജന്യ വൈഫൈ ആക്സസ് ഇവിടെ ലഭ്യമാണ്. ഇവിടെ സുഖപ്രദമായ മുറികൾ , എയർ കണ്ടീഷണ്ട് മുറിയിൽ ടിവി, ഒരു ഇലക്ട്രിക് കെറ്റിൽ, എന്നിവ ഉണ്ട് . ഒരു ഷവർ, ഒരു ഹെയർ ഡ്രയർ, സൗജന്യ ടോയ്‌ലറ്ററികൾ എന്നിവ ഉൾക്കൊള്ളുന്ന ബാത്‌റൂം സൗകര്യങ്ങലും ലഭ്യമാണ് . മുറിയിൽ നിന്ന് നിങ്ങൾക്ക് നഗര കാഴ്ച ആസ്വദിക്കാം. കേബിൾ ചാനലുകൾ ലഭ്യമാണ്. മീറ്റിംഗ് സൗകര്യങ്ങൾ, ഒരു ടൂർ ഡെസ്ക്, ലഗേജ് വയ്ക്കാനുള്ള സ്ഥലം എന്നിവ ലഭ്യമാണ്.സൗജന്യ പാർക്കിംഗ് ഇവിടെ ഉണ്ട്.
റെസ്റ്റോറെന്റിൽ പലതരം പാചകരീതികൾ ആസ്വദിക്കാം. ഇൻ-റൂം ഡൈനിംഗ് സുഖസൗകര്യങ്ങൾക്കായി റൂം സേവനം അഭ്യർത്ഥിക്കാം.
എങ്ങനെ എത്തിച്ചേരാം:
റെയിൽ വഴി: എറണാകുളം റെയിൽവേ സ്റ്റേഷൻ 9 കിലോമീറ്റർ അകലെയാണ്.
റോഡ് മാർഗം: എറണാകുളം ബസ് സ്റ്റേഷൻ 13 കിലോമീറ്റർ
വിമാനമാർഗ്ഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 28 കിലോമീറ്റർ അകലെയാണ്.
3. ട്രീബോ ട്രെൻഡ് ട്രീ ഹൗസ്
ഹോട്ടൽ സൗകര്യങ്ങൾ:
രുചികരമായ ചൈനീസ്, അറേബ്യൻ, പ്രാദേശിക വിഭവങ്ങൾ എന്നിവ നൽകുന്ന റെസ്റ്റോറന്റ് ആയ “ഇന്ത്യൻ ബിരിയാണി ” ഈ ഹോട്ടലിന്റെ പ്രേത്യകതയാണ് ..
വാർഡ്രോബ്, സ്റ്റഡി ടേബിളും കസേരയും, ഇന്റർകോം, ചൂടുവെള്ള സൗകര്യമുള്ള വൃത്തിയുള്ള അറ്റാച്ച്ഡ് വാഷ്‌റൂം എന്നിവയുള്ള എയർ കണ്ടീഷൻ ചെയ്ത മുറികൾ. വൈഫൈ, ടോയ്‌ലറ്ററികൾ,എന്നീ സൗകര്യങ്ങളും ഉണ്ട്. എലിവേറ്റർ ആക്സസ്, കലവറ, റൂം സേവനം, സുരക്ഷ, പരിസരത്ത് പാർക്കിംഗ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. ഇതിനുപുറമെ, മുറികളിൽ മിനി ഫ്രിഡ്ജ്, അടുക്കള, കോഫി ടേബിൾ, ഒരു ലിവിംഗ് റൂം, ഒരു ഡൈനിംഗ് ടേബിൾ എന്നിവയും ഇവിടെ കിട്ടും .
എങ്ങനെ എത്തിച്ചേരാം:
റോഡ് മാർഗം: കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ് 10 കിലോമീറ്റർ അകലെയാണ്.
റെയിൽ മാർഗം: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 11.4 കിലോമീറ്റർ അകലെയാണ്.
വിമാനമാർഗ്ഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 24 കിലോമീറ്റർ അകലെയാണ്.
4. ഫോർ പോയ്ന്റ്സ്
ഹോട്ടൽ സൗകര്യങ്ങൾ :
14 നിലകളിലായി 218 മുറികൾ ഉൾക്കൊള്ളുന്ന ഈ ഹോട്ടലിൽ സുഖപ്രദമായ താമസ സൗകര്ര്യം ഒരുക്കിയിരിക്കുന്നു. വാർഡ്രോബ്, ലൈറ്റ്ഡ് മേക്കപ്പ് മിറർ, എയർകണ്ടീഷണർ, ടെലിവിഷൻ, ടീ / കോഫി മേക്കർ, മിനി ബാർ, ഹെയർ ഡ്രയർ ഉള്ള അറ്റാച്ച്ഡ് ബാത്ത്റൂം, ഹോട്ട് / കോൾഡ് റണ്ണിംഗ് വാട്ടർ തുടങ്ങിയവ ഇവിടെ മുറിയിൽ ലഭ്യമാണ് . ഫ്രണ്ട് ഡെസ്ക്, ബിസിനസ് സെന്റർ, കറൻസി എക്സ്ചേഞ്ച്, ട്രാവൽ ഡെസ്ക്, ഫിറ്റ്നസ് സെന്റർ, പാർക്കിംഗ് സൗകര്യം എന്നിവ ഉൾപ്പെടുന്നതാണ് ഷെറട്ടൺ ഫോർ പോയ്ന്റ്സ് .
അതിഥികളുടെ സൗകര്യാർത്ഥം പവർ ബാക്കപ്പ്, കൺസേർജ്, റൂം സേവനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
എങ്ങനെ എത്തിച്ചേരാം:
റെയിൽ മാർഗം: എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ.
ബസ്സിൽ: എറണാകുളത്ത് നിന്ന് 10 കി.
വിമാനമാർഗ്ഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 16 കി.
Leave a Reply