സാംസ്കാരികവും പാരമ്പര്യപരവുമായ ഒരു ആഘോഷമാണ് ഓണം. കേരളത്തിൻ്റെ വിളവെടുപ്പുത്സവമായ ഓണം ഒരു പുതിയ വർഷത്തിൻ്റെ തുടക്കമാണ്. ഓണക്കാലം സമൃദ്ധിയുടെയും ഉത്സാഹത്തിൻ്റെയും കാലമാണ്. ഓണം 10 ദിവസത്തെ ആഘോഷമാണ്.
അത്തം നാളിൽ ആരംഭിച്ച് തിരുവോണത്തിന് അവസാനിക്കും. ഓണക്കാലത്ത് മഹാബലി തൻ്റെ പ്രജകളെ സന്ദർശിക്കാൻ വരുന്നു എന്നാണ് വിശ്വാസം.
അത്തപൂക്കളമിട്ടുകൊണ്ടാണ് ഓണാഘോഷം ആരംഭിക്കുന്നത്, പൂക്കളം തറയിലാണ് ഇടുന്നത്. ഓണക്കാലത്ത് എല്ലാ കുടുംബങ്ങളിലും ഇത് ഒരു ആചാരമായി കണക്കാക്കപ്പെടുന്നു. ആളുകൾ അവരുടെ വീടുകളും തെരുവുകളും അത്തപ്പൂക്കളമിട്ട് അലങ്കരിക്കുന്നു. തൃപ്പൂണിത്തുറയിലെ അത്തച്ചമയം ഘോഷയാത്ര അതിമനോഹരമാണ്. മഹാബലിയെ വരവേൽക്കാനാണ് പൂക്കളം ഇടുന്നത് എന്നാണ് സങ്കൽപം. മനോഹരമായ പൂക്കളം മനസ്സിന് വലിയ സന്തോഷം നൽകും.
ദശപുഷ്പം -10 ഇനം പൂക്കളും, പ്രാദേശികമായി ലഭ്യമായ മറ്റു പൂക്കളും അത്തപ്പൂക്കളം അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. തുമ്പ, ചെത്തി, ചെമ്പരത്തി, ശംഖുപുഷ്പം, ജമന്തി, തുളസി, മന്ദാരം, വാടാമല്ലി, അരളി പൂക്കൾ എന്നിവ പൂക്കളം അലങ്കരിക്കാൻ ഉപയോഗിക്കും. പണ്ട് നാട്ടിൻപുറത്തു കുട്ടികൾ കൂട്ടമായി പോയി അടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് പൂക്കൾ ശേഖരിക്കുമായിരുന്നു.അവർക്ക് അതൊരു രസമായിരുന്നു. ഇന്ന് പൂക്കളുടെ ലഭ്യത കുറഞ്ഞു ആളുകൾ കടകളിൽ നിന്ന് പൂക്കൾ വാങ്ങാൻ തുടങ്ങി. പൂക്കളത്തിന് ഒന്നിലധികം വളയങ്ങളുണ്ട്, കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ ഓണത്തപ്പനെ മധ്യഭാഗത്ത് വയ്ക്കുന്നു.
ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പൂക്കളം മത്സരങ്ങൾ നടത്തിവരുന്നു. വീടുകളിൽ കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ അവിടെ ലഭ്യമായ പൂക്കൾ കൊണ്ട് ലളിതമായ പൂക്കളം ഇടുന്നു. സ്‌കൂളുകളിലും കോളേജുകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമുള്ള ആളുകൾ വർണ്ണാഭമായ പൂക്കൾ കൊണ്ട് അത്തപ്പൂക്കളം ഇടുന്നു.
Leave a Reply